നവവത്സരാശംസകള്‍ ൧൧൮൮(1188)

സഹജീവന്‍ സ്വരാജിന്‍റെ നവവത്സരാശംസകള്‍ സര്‍വര്‍ക്കും സാദരം സമര്‍പ്പിക്കുന്നു . നമ്മുടെ കൂട്ടായ തുടക്കത്തിന് പുതിയ ഒരാക്കം ഇക്കൊല്ലം ഉണ്ടാകുകയാണ് . തിരൂര്‍പുഴ സഹജീവന പദ്ധതിയുടെ പന്ത്രണ്ടിന പരിപാടിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  പ്രസക്തി ഏറിയിരിക്കയാണ് . വെട്ടം ചീര്‍പ്പിലെ പുഴക്കൂട്ടം 2012 ജൂലൈ 22ന് തുടങ്ങിയതോടെ നമുക്കിപ്പോള്‍ 40 പുഴക്കൂട്ടങ്ങള്‍ തിരൂര്‍പുഴയുടെ ഉത്ഭവസ്ഥാനം മുതല്‍ അഴിമുഖം വരെ ആയിട്ടുണ്ട്‌. അവിടുള്ള ഏഴ് കോളേജുകള്‍ നാട്ടുകാരുടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകുകയാണ്. ഊര്‍ജസ്വാശ്രയത്തിന്  വേണ്ട പരിപാടികളുടെ ആസ്രൂത്രണവും സാങ്കേതിക വികസനവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ലക്ഷ്യബോധവും  സമര്‍പ്പണ ബുദ്ധിയും കൊണ്ട് നമുക്കെല്ലാവര്‍ക്കും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാം.ഏവരുടെയും നിര്‍ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു .

ഡോ. എന്‍. എന്‍.പണിക്കര്‍

സരള പണിക്കര്‍

Leave a Reply

Your email address will not be published. Required fields are marked *