കവിത-തിരൂര്‍പുഴ

ആതവനാട്ടിലെ ആറളംകാട്ടിലെ

കാടുകള്‍ക്കുള്ളില്‍ ജനിച്ചുവളര്‍ന്നു

ആദിയിലോരോരോ തുള്ളീയായിറ്റീറ്റ്

കാനനച്ചോലയായോടിക്കളീച്ചു.

കളകളശബ്ദം മുഴക്കിമുഴക്കിപി

ശിലകളെ ചുമ്പിച്ചു വളഞ്ഞും പുളഞ്ഞും

കരിമ്പാറക്കുട്ടത്തില്‍ മന്ദമൊഴുകിയും

ശൈശവ ലാളിത്യത്തോടെ ഒഴുകി.

ആതവനാട്ടിലെ സപ്തതടാകങ്ങള്‍

പെററുവളര്‍ത്തിയ സോദരിമാരുമായു്

മണ്ണാത്തിക്കുണ്ടിലൊരുമിച്ചുയോജിച്ചു്

ആമോദതോടെ ഇണങ്ങി ഒഴുകി.

അയ്യപ്പനോവിലൊളിച്ചുകളീച്ചും

കണ്ണീന്നാനന്ദമാം ജലധാരയായും

അംഭോരുഹങ്ങളാം സസ്യജാലങ്ങളെ

കമ്പിതയായിവളൂട്ടി  വളര്‍ത്തിയും

നാടിന്നും നാട്ടാര്‍ക്കും തെളീനീരു നല്‍കി

കരകളെ ചുമ്പിച്ചും വാരിപ്പുണ്ര്‍ന്നും

നാനാപ്രദേശത്തു വളഞ്ഞും പുളഞ്ഞും

കല്ലോലിനിയിവള്‍ മന്ദമൊഴുകി.

ആഴിയാം തോഴനിവളെ എതിരേല്ക്കാന്‍

വേലിയേറ്റങ്ങളാല്‍ മാടി വിളീക്കവേ

ആമോദത്തൊടനുരൂപനെ പൂകി

ലവണ്യവതിയാമീ നാണംകുണുങ്ങി

പരിശുദ്ധയായി ജനിച്ചുവളര്‍ന്ന

നിര്‍മലയായ ഈ  കാനനച്ചോലയെ

പാഴായതെല്ലാമെറിഞ്ഞശുദ്ധയാക്കി

നീചരാം നമെത്ര നന്ദിയില്ലാത്തോര്‍

മാനവര്‍ നീന്തിത്തുടിച്ചു രസിച്ചതും

മത്സ്യങ്ങള്‍ കൂട്ടമായ് നീന്തിവളര്‍ന്നതും

മാലിന്യമേശാത്ത പുഴയായൊഴുകിയതും

മധുരിയ്ക്കും ഓര്‍മ്മകള്‍ മാത്രമായതിന്നോ?

പ്രിയനേകാനീ ഉപ്പുവെള്ളപുഴയ്ക്കിന്ന്

വിഷമാലിന്യങ്ങളും പ്ലാസ്റ്റിക്കും മാത്രമോ?

ഇതിനൊക്കെ കാരണക്കാരാം മനുഷ്യാ…

വിമലീകരിക്കാനും ഹേതുവായീടുക.

[ആതവനാട്ടിലെ]

 

-സരളാ  പണിക്കര്‍-

പുഴയെവിടെമക്കളെ കാടെവിടെമക്കളെ

കൂട്ടായി തുടക്കം

നാടുകാരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് തിരൂര്‍ പുഴയുടെ ആസന്ന മരണം ഒഴിവാക്കന്‍ നമുക്കു സാധിച്ചു . കൂട്ടയിയിലെ ചീര്‍പ്പുകള്‍ തുറന്ന് വച്ച് മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കികളയുന്നത് ഒരു താത്കലിക പരിഹാരം മാത്രമാണ് . എങ്കിലും ആ നേട്ടത്തില്‍ നിന്നുള്ള പ്രചോദനവും പ്രത്യാശയും ഒരു സമഗ്രമായ പരിപാടി ആവിഷ്കരിക്കാന്‍ നമ്മെ സഹായിക്കുന്നു പുഴയെ സഹജാവസ്ഥയില്‍എത്തിക്കാന്‍ പുഴയുമായുള്ള നമ്മുടെ സഹജീവനത്തിലൂടെ സാധിക്കും എന്ന ആശയം ആണ് ഈ പദ്ധതിയുടെ അടിസ്ഥാനം . അതോടൊപ്പം പുഴയോരവാസികളുടെ സഹജാരോഗ്യവും വീണ്ടെടുക്കാം .അതിനുവേണ്ടി സര്‍വ്വജനങ്ങളും സഹകരിച്ചുള്ള ഒരു ജനകീയ പരിപാടി നമുക്ക് സമാരംഭിക്കാം

പുഴയുടെ സദുപയോഗം നാട്ടുകാര്‍ക്ക് കൂടുമ്പോള്‍ ദുരുപയോഗവും നശീകരണവും ഉണ്ടാകുകയില്ല. പുഴയോര വാസികളുടെ സഹജാരോഗ്യ പരിപാലനം തന്നെ പുഴയുടെ സംരക്ഷണമായിത്തീരുന്നു . കുളിക്കനും കളിക്കാനും നീന്താനും ജീവിക്കാനും പഠിക്കനും മറ്റു താത്പര്യങ്ങള്‍ പങ്കിടാനും പുഴയോരങ്ങളില്‍ കടവുകളും കൂട്ടായ്മകളും തുടങ്ങാം .                                                                                                                                                             
             പുഴയെവിടെമക്കളെ കാടെവിടെമക്കളെ

 

തിരൂർപുഴ വഞ്ചിപ്പാട്ട്

തിരൂര്‍ സഹജീവനം

എന്‍.എന്‍.പണിക്കര്‍ സരളാ പണിക്കര്‍

തിരൂർ പുഴ ജലമേള
തെയ് തെയ് തക തെയ് തെയ് തോ
നാട്ടാരെല്ലാം കൂട്ടായുള്ള
തിത്തത്താ തിത്തെയ് തെയ്

സഹജീവന പദ്ധതി
തെയ് തെയ് തക തെയ് തെയ് തോ
ജീവതാള ലയത്തോടെ
തിത്തത്താ തിത്തെയ് തെയ്
തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോ
പന്ത്രണ്ടിന പരിപാടി
സഹാജാരോഗ്യത്തിനായ്
തന്ത്രമായി നമുക്കവ
ചെയ്തു തുടങ്ങാം                              (തിത്തിത്താരാ……)

പണ്ടേയുണ്ടായിരുന്നൊരു
ജലപാത വീണ്ടെടുക്കാം
കൊണ്ടാടീടാം ജലയാത്ര
നമുക്കിനിയും                                   (തിത്തിത്താരാ……)

നവംബർ പതിമൂന്നിലും
പതിനാലാം ദിനത്തിലും
അവബോധ യാത്ര ചെയ്യാം
പുഴക്കരയിൽ                                    (തിത്തിത്താരാ……)

ഒഴുകേണം പുഴ നന്നായ്
നീക്കിടേണം തടസ്സങ്ങൾ
പുഴയോരത്തൊത്തുകൂടാം
ജനങ്ങൾക്കെല്ലാം                             (തിത്തിത്താരാ……)

കുളി, നീന്തൽ, ഒത്തുചേരൽ
വഞ്ചിയാത്ര, ജീവരക്ഷ
കളിയാകാം ചിരിയാകാം
യോഗം കളിയും                                 (തിത്തിത്താരാ……)

മാനസാദി സ്വാസ്ഥ്യത്തിനായ്
പതിവാക്കാം സുര്യയോഗം
വാനനിരീക്ഷണമാകാം
ചർച്ചാവേദിയും                                  (തിത്തിത്താരാ……)

പ്രകൃതി ജീവനം വഴി
ജനങ്ങൾക്കും പുഴയ്ക്കുമായ്
വികൃതിയില്ലാതാരോഗ്യം
കൈവരിച്ചിടാം                                  (തിത്തിത്താരാ……)

ജൈവമാലിന്യങ്ങളൊക്കെ
പ്രകൃതി കൃഷിയിലൂടെ
ജീവാഹാരമാക്കിയിട്ട്
ആസ്വദിച്ചീടാം                                   (തിത്തിത്താരാ……)

വാതകവും വൈദ്യുതിയും
വേണമെങ്കിൽ അവകൊണ്ട്
പാത ഊർജ്ജ സ്വശ്രയത്തിൻ
തെളിഞ്ഞീടട്ടെ                                   (തിത്തിത്താരാ……)

പുഴയോരക്കാടുകളും
ആഴിയുമായുള്ളൊഴുക്കും
തഴപ്പിച്ചു മത്സ്യ മേന്മ
വർദ്ധിപ്പിച്ചീടാം                                    (തിത്തിത്താരാ……)

മഴവെള്ളം സംഭരിക്കാം
കുളങ്ങൾ ചാലുകളുമായ്
ഒഴുകട്ടെ ശുദ്ധജലം
ആണ്ടുമുഴുവൻ                                      (തിത്തിത്താരാ……)

പൂഴിക്കുനകളും പിന്നെ
തീരദേശ മരങ്ങളും
ഒഴുകും പുഴയുമായാൽ
ഉപ്പുതടയാം                                           (തിത്തിത്താരാ……)

വികസന ബദലുകൾ
കണ്ടിടേണം നമുക്കിനി
പ്രകൃതിക്കു ചേർന്നിടുന്ന
വളർച്ച വേണം                                    (തിത്തിത്താരാ……)

കേട്ടറിവും നാട്ടറിവും
അനുഭവങ്ങളൊക്കെയും
ഒട്ടും ചോരാതെഴുതീടാം
പങ്കുവച്ചീടാം                                         (തിത്തിത്താരാ……)

നാട്ടാരെല്ലാം കൂട്ടായിട്ടീ
പന്ത്രണ്ടിന പരിപാടി
കോട്ടമൊട്ടും തട്ടീടാതെ
മുന്നോട്ടു നീക്കാം                                   (തിത്തിത്താരാ……)

സർക്കാരിന്റെ സ്ഥാപനങ്ങൾ
രക്ഷിക്കാനും ശിക്ഷിക്കാനും
തർക്കമൊന്നുമില്ലാതാക്കി
ഒപ്പമെത്തട്ടെ                                        (തിത്തിത്താരാ……)

നാരായണൻ മേല്പത്തൂരിൻ
തോണിയാത്ര മുഖാഭി ശ്രീ
നാരായണ ഗുരുജന്മം
വിനോബാജന്മം                                    (തിത്തിത്താരാ……)

ചിക്കാഗോ പ്രഭാഷണമാം
വിശ്വസാഹോദര്യദിനം
ഒക്കെയിങ്ങു നമുക്കിന്നീ
ടിട്ടിധ്  ധെയ് യാക്കാം                           (തിത്തിത്താരാ……)

കുറിപ്പുകൾ

1. മുഖാഭി = 425, കടപയാദി സംഖ്യാഗണന ക്രമത്തിൽ മേല് പത്തൂർ നാരായണ ഭട്ടതിരി തിരൂർ പുഴയിലൂടെ വഞ്ചിയാത്ര ചെയ്തു ഗുരുവായൂരിൽ ഭജനം ചെയ്ത്  തുടങ്ങിയതിന്റെ 425-ാം വാർഷിക ദിനമാണ് നാലാം ഓണമായ 2011 സെപ്റ്റംബർ 11.

2. ടിട്ടിധ്  ധെയ് യാക്കാം  = 11  9  11 (2011 സെപ്റ്റംബർ 11) തിരൂർ സഹജീവന ജലമേളാരംഭം.ടിട്ടിധ്  ധെയ്  = തിത്തിത്തെയ്  = വഞ്ചിപ്പാട്ട്  = ജലമേള

തത് സത്, തിരുവനന്തപുരം 695010, 0471 2321299, 9447389369 tatsatpanicker@gmail.com