തിരൂര്‍പുഴ സഹജീവനം തിരൂര്‍പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍

തിരൂർ പുഴയുടെ സഹജീവനം
തിരൂർ പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ

വിഷയാവതരണങ്ങൾ
പൊതുസംവാദം
സമന്വയ സമീപനം

2014 മാർച്ച്‌ 23 ഞായറാഴ്ച 2 മണിക്ക്
തിരൂർ ജി എം യു പി സ്കൂൾ ആഡിറ്റോറിയം

തിരൂർ പുഴയുടെ പുനരുജ്ജീവനത്തിനും അതുവഴി പ്രദേശത്തിന്റെ സർവ്വതോമുഖമായ ക്ഷേമത്തിനുമായുള്ള തിരൂർ പുഴ സഹജീവനം നാലാം വയസ്സിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ ഒരു സമഗ്രമായ അവലോകനവും വിശദമായ ചർച്ചയും സമന്വയത്തിലേക്കുള്ള സമീപനവും വേണമെന്നുള്ള ആവിശ്യത്തിന് നാട്ടുകാർ ഒത്തുകൂടുന്നു. ജാതി-മത-കക്ഷി-പ്രായ-ലിംഗഭേദമെന്യെ എല്ലാവരെയും ഉൾപ്പെടുത്തി പ്രകൃതിയുമായുള്ള സഹജീവനത്തിലൂടെ എല്ലാ തരത്തിലുള്ള പുരോഗതി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. അതിനു വേണ്ട ആശയങ്ങളും പരിപാടികളും ആവിഷ്കരിക്കുകയാണ്‌ വിഷയാവതരണത്തിലൂടെയും വിശദമായ ചർച്ചകളിലൂടെയും ലക്ഷ്യമാക്കുന്നത്.

എഴുതി തയ്യാറാക്കിയിട്ട് അവതരിപ്പിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് തിരൂർ പുഴയുടെ പ്രത്യേകതകൾ, കൃഷിയുടെ തനതു രീതികൾ, പുഴയുടെ ആസന്നമരണകാരണങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ, പുനരുജ്ജീവനത്തിനുള്ള പന്ത്രണ്ടിന പരിപാടികൾ മുതലായവയാണ്. പുഴകൂട്ടങ്ങളുടെ പിറവി, പൊതു ഇടങ്ങൾ വീണ്ടെടുക്കൽ, പൊതുകൂട്ടായ്മകൾ പുനസ്ഥാപിക്കൽ എന്നിവയും അവയുടെ അവയുടെ സാമൂഹിക പ്രസക്തിയും ചർച്ചാവിഷയമാകും. കണ്ടൽ മരം നടീൽ, മഴവെള്ള സംഭരണം എന്നീ പ്രവർത്തനങ്ങളും, സ്കൂൾ വഴിയും, കോളേജ് വഴിയും ഉള്ള പരിപാടികളും ചര്ച്ച ചെയ്യപ്പെടും.

ജലം ജൈവാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്‌ മുതലായ വിഭവങ്ങളുടെ പുനരുപയോഗം, ജൈവവാതകത്തിന്റെ സമ്പൂർണ്ണ സാദ്ധ്യതകൾ, സരോർജ്ജത്തിന്റെ വിവിധ തരത്തിലും തലത്തിലുമുള്ള ആർജ്ജന വിദ്യകൾ, പ്രകൃതി കൃഷിയുടേയും പ്രകൃതി ജീവനത്തിന്റെയും, സഹജാരോഗ്യ പരിപാലനത്തിന്റെയും ആധുനിക രീതികൾ എന്നിവയുടെ പ്രയോഗക്ഷമതയും പരാമർശിക്കപ്പെടും തിരൂർ മാർക്കറ്റ്‌, അറവുശാല മുതലായ മലിനീകരണ കേന്ദ്രങ്ങൾ വിഭവ പുനരുപയോഗ കേന്ദ്രങ്ങൾ ആയി മാറ്റാനുള്ള ഊർജ്ജ-ജല സാങ്കേതിക വിദ്യകളും, പുതിയ തൊഴിൽ സാദ്ധ്യതകളും സൂചിപ്പിക്കപ്പെടും. വിഷയങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ അവയുടെ ചുരുക്കം എഴുതി മുൻകൂട്ടി നല്കണം. അവ വിതരണം ചെയ്യപ്പെടും. സംവാദത്തിലും, സമന്വയരൂപീകരണത്തിലും എല്ലാവർക്കും പങ്കെടുക്കാൻ അവസരം ഉണ്ടാകും. വിഷയാവതാരണങ്ങളുടെ ചുരുക്കം മാർച്ച്‌ 14 നു മുൻപ് താഴെ പറയുന്ന മേൽവിലാസത്തിൽ കിട്ടിയാൽ പരിപാടിയിൽ ചേർക്കാൻ സാധിക്കും.
സരളാപണിക്കർ
തത്സത് TC 14/1024-1
തിരുവനന്തപുരം – 695010
tatsatpanicker@gmail.com
9447389369
പരിപാടിയുടെ പരിപുഷ്ടിക്കായി നാട്ടുകാരുടെ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. പ്രവർത്തകരുമായി ബന്ധപ്പെട്ടു പ്രചോദനം നല്കാൻ അപേക്ഷ.
തിരൂർപുഴ സഹജീവനം പ്രവർത്തകർക്കുവേണ്ടി,
സസ്നേഹം,
www.sahajivanswaraj.com
ഡോ. എൻ. എൻ. പണിക്കർ, സരള പണിക്കർ (9447389369),ഡോ. സീനത്ത് (0494 2422763), ഭാസി (9846051014), കാസിം (9946049050), നൂർ മുഹമ്മദ് (9447241763), ഖദീജാ നർഗീസ് (974562033), ശശിധരൻ (9895120931), ബേബി തോമസ്‌ (9446767181), ജയശ്രീ (9544739036), സുഭാഷ്‌ (9846210767), കുഞ്ഞിരാമൻ (9995615463), ഗോവിന്ദൻ (9626114064), വി പി ഗോപാലൻ (9447191779), അലവിക്കുട്ടി (9846499073), ഡോ. പി എ രാധാകൃഷ്ണൻ (9446222554), ലത്തീഫ് (9895492764), സുരേഷ് ബാബു (9746096233), പ്രകാശൻ (9846458201), കമൽനാഥ് (9744751969), യാഹു (9745237300).