കവിത-തിരൂര്‍പുഴ

ആതവനാട്ടിലെ ആറളംകാട്ടിലെ

കാടുകള്‍ക്കുള്ളില്‍ ജനിച്ചുവളര്‍ന്നു

ആദിയിലോരോരോ തുള്ളീയായിറ്റീറ്റ്

കാനനച്ചോലയായോടിക്കളീച്ചു.

കളകളശബ്ദം മുഴക്കിമുഴക്കിപി

ശിലകളെ ചുമ്പിച്ചു വളഞ്ഞും പുളഞ്ഞും

കരിമ്പാറക്കുട്ടത്തില്‍ മന്ദമൊഴുകിയും

ശൈശവ ലാളിത്യത്തോടെ ഒഴുകി.

ആതവനാട്ടിലെ സപ്തതടാകങ്ങള്‍

പെററുവളര്‍ത്തിയ സോദരിമാരുമായു്

മണ്ണാത്തിക്കുണ്ടിലൊരുമിച്ചുയോജിച്ചു്

ആമോദതോടെ ഇണങ്ങി ഒഴുകി.

അയ്യപ്പനോവിലൊളിച്ചുകളീച്ചും

കണ്ണീന്നാനന്ദമാം ജലധാരയായും

അംഭോരുഹങ്ങളാം സസ്യജാലങ്ങളെ

കമ്പിതയായിവളൂട്ടി  വളര്‍ത്തിയും

നാടിന്നും നാട്ടാര്‍ക്കും തെളീനീരു നല്‍കി

കരകളെ ചുമ്പിച്ചും വാരിപ്പുണ്ര്‍ന്നും

നാനാപ്രദേശത്തു വളഞ്ഞും പുളഞ്ഞും

കല്ലോലിനിയിവള്‍ മന്ദമൊഴുകി.

ആഴിയാം തോഴനിവളെ എതിരേല്ക്കാന്‍

വേലിയേറ്റങ്ങളാല്‍ മാടി വിളീക്കവേ

ആമോദത്തൊടനുരൂപനെ പൂകി

ലവണ്യവതിയാമീ നാണംകുണുങ്ങി

പരിശുദ്ധയായി ജനിച്ചുവളര്‍ന്ന

നിര്‍മലയായ ഈ  കാനനച്ചോലയെ

പാഴായതെല്ലാമെറിഞ്ഞശുദ്ധയാക്കി

നീചരാം നമെത്ര നന്ദിയില്ലാത്തോര്‍

മാനവര്‍ നീന്തിത്തുടിച്ചു രസിച്ചതും

മത്സ്യങ്ങള്‍ കൂട്ടമായ് നീന്തിവളര്‍ന്നതും

മാലിന്യമേശാത്ത പുഴയായൊഴുകിയതും

മധുരിയ്ക്കും ഓര്‍മ്മകള്‍ മാത്രമായതിന്നോ?

പ്രിയനേകാനീ ഉപ്പുവെള്ളപുഴയ്ക്കിന്ന്

വിഷമാലിന്യങ്ങളും പ്ലാസ്റ്റിക്കും മാത്രമോ?

ഇതിനൊക്കെ കാരണക്കാരാം മനുഷ്യാ…

വിമലീകരിക്കാനും ഹേതുവായീടുക.

[ആതവനാട്ടിലെ]

 

-സരളാ  പണിക്കര്‍-