Tirurpuzha Progress Report

തിരൂർപുഴ സഹജീവനം

തിരുരിന്റെ ജീവനാഡിയായ തിരുർപുഴയുടെ പുനരുജ്ജീവനത്തിന്  നാട്ടുകാരെല്ലാം കൂടി ചേർന്നു പ്രവർത്തിക്കാൻ 2011 മാർച്ച്  മാസത്തിൽ തുടങ്ങിയ പ്രസ്ഥാനമാണ് തിരൂർപുഴ സഹജീവനം. സഹജീവനത്തിലും സ്വാശ്രയത്തിലും അധിഷ്ഠിതമായ സ്വരാജ്  സങ്കല്പമാണ്  ഇതിന്റെ അടിസ്ഥാനം. ഭേദ ചിന്തയില്ലതെ നാട്ടിലെ എല്ലാവരും പുഴക്കും നാടിനും വേണ്ടി അവരവരുടെ രീതിയിൽ പ്രവർത്തിക്കാനുള്ള വേദിയാണിത്.  കുളി, നീന്തൽ, യാത്ര മുതലായ  പുഴയുടെ സദുപയോഗങ്ങൾക്ക്  സ്വൗകര്യമുണ്ടാക്കുകയും, മലിനപ്പെടുത്തൽ, കൈയേറ്റം, ഒഴുക്കുതടയൽ മുതലായ ദുരുപയോഗങ്ങൾ  ഒഴിവാക്കുകയും ചെയ്യുന്നതാണ് പ്രവർത്തനശൈലി. അതിനു വേണ്ട സമീപന രീതിയും, ജീവിതശൈലികളും  ആധുനിക വിദ്യകളും പ്രചരിപ്പിക്കുന്ന പുരോഗമനോന്മുഖമായ പദ്ധതിയാണ് തിരൂർപുഴ സഹജീവന പദ്ധതി.

നാലുവർഷം മുൻപ് പന്ത്രണ്ടിന പരിപാടിയുമായി തുടങ്ങിയ ഈ പദ്ധതിക്ക് പുതിയ ആശയങ്ങളും കാലോചിതമായ മാറ്റങ്ങളും ഉൾക്കൊണ്ട്  മുന്നേറാൻ പറ്റിയ അവസരമാണ് നമുക്കിന്നുള്ളത്. ഇന്നാട്ടിലെ ചെറുപ്പക്കാർ ഇപ്പോൾ ചെയ്തകൊണ്ടിരിക്കുന്ന  കാര്യങ്ങൾ അനേകമാണ് :

1.  പുഴയുടെ ഉദ്ഭവസ്ഥാനം മുതൽ അഴിമുഖം വരെയുള്ള പുഴയോരങ്ങളിൽ 40 പുഴക്കൂട്ടങ്ങൾ തുടങ്ങിയിട്ടുണ്ട്.
2. പുഴയിൽ മാലിന്യം വരാതിരിക്കാനും, നൂറുകണക്കിന് കുട്ടികളെ നീന്തൽ പഠിപ്പിക്കാനും പുഴ വൃത്തിയാക്കാനും ഇവർ ചെയ്യുന്ന  സേവനങ്ങൾ നിസ്തുല്ല്യ മാണ്.
3.  മാലിന്യമൊഴിവാക്കിയുള്ള ജീവിതശൈലി, പ്രകൃതികൃഷി, പ്രകൃതിജീവനം, സൌരോർജം മുതലായവ വഴി പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നു.
4.  ഉറവിടങ്ങളിൽത്തന്നെ  മാലിന്യമെന്നു വിഭവം സംസ്കരിച്ച്  പുനരുപയോഗിക്കാൻ വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, തിരൂർമാർക്കറ്റ് മുതലായ സ്ഥലങ്ങളിൽ പുതിയ സാങ്കേതിക വിദ്യകൾ പ്രചരിപ്പിക്കുന്നുണ്ട്.
5. മത്സ്യ സമൃദ്ധിക്കും പരിസ്ഥിതി സന്തുലനത്തിനും വേണ്ടി സ്കൂൾ വിദ്യാർഥികൾ കണ്ടൽക്കാടുകൾ നട്ടിട്ടുണ്ട്.
6. പഠനഗവേഷണങ്ങൾ പരിസരത്തുള്ള കോളേജുകളെ ഉൾപ്പെടുത്തി നടന്നിട്ടുള്ളതിൽ ഷട്ടറുകളുടെ ഗുണദോഷങ്ങൾ, ചോർച്ച, മീൻ ചത്തുപൊങ്ങുന്നതിനു തൊട്ടു മുൻപുള്ള ജലപരിശോധന, ഷട്ടറിലെ മീൻപിടുത്തം, മണൽവാരൽ എന്നിവയും ഉൾപ്പെടുന്നു.
7. പുഴയിൽ ഒഴുക്കു നിലനിർത്താൻ വേണ്ടി മഴവെള്ള സംഭരണം പ്രചരിപ്പിച്ചിട്ടുണ്ട് .
8. ഒഴുക്കു തടയുന്ന കൂട്ടായി ഷട്ടർ തുറന്നിടാൻ കർഷകരുമായും ഉദ്യോഗസ്ഥന്മാരുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
9. ഈ സ്വാശ്രയ പ്രസ്ഥാനം തുടങ്ങിയതു തന്നെ ഗത്യന്തരമില്ലാതെ നാട്ടുകാർ 2011 മാർച്ച് 25 ന്  കൂട്ടായിഷട്ടർ സ്വയം തുറന്നുകൊണ്ടാണ് .
10. കാനാത്തുകടവിൽ തിരൂർ മാർക്കറ്റിലെ മാലിന്യം വന്നു വീണ് പൊറുതി മുട്ടിയപ്പോൾ മറ്റെല്ലാ ശ്രമങ്ങൾക്കും ശേഷം ഓട അടച്ചതും അവിടത്തെ പുഴക്കൂട്ടമാണ്.
11. തിരൂർ മാർക്കറ്റിലെ മാലിന്യസംസ്കരണപ്ലാന്റിനു  വേണ്ടി സമ്മർദം ചെലുത്തിയതും അത് പ്രവർത്തനക്ഷമമല്ലെന്ന്  ബോധ്യപ്പെടുത്തിയതും നാട്ടുകാരുടെ  നിദാന്ത പരിശ്രമത്തിലൂടെയാണ്.
12. പുഴയിൽ മാലിന്യമൊഴുക്കരുതെന്ന ഹരിതട്രിബ്യൂണലിന്റെ വിധി സമ്പാദിച്ച പരിശ്രമത്തിലും പുഴക്കൂട്ടം സഹായിച്ചിട്ടുണ്ട് .
13. ഏഴൂർ മുതൽ അഴിമുഖം വരെ 2011 സെപ്റ്റംബർ 11- ന് ജലയാത്ര നടത്തി സൃഷ്ടിച്ച അവബോധം നിലനില്ക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്.
14. 2013 ആഗസ്റ്റു 15 ന്  തലക്കടത്തുർ മുതൽ ബോട്ട് ജെട്ടി  വരെ പുഴയിലിറങ്ങി പുഴ വൃത്തിയാക്കിയത് തലക്കടത്തൂർ പുഴക്കൂട്ടമയിരുന്നു. അടുത്ത വർഷവും അതു ചെയ്യാൻ ശ്രമിച്ചെങ്കിലും പുഴയിൽ പായലും, പോളയും നിറഞ്ഞിരുന്നതിനാൽ അത് സാധിച്ചില്ല.
15. JCB  കൊണ്ട് പുഴ വൃത്തിയാക്കൽ നടന്നപ്പോൾ പുഴക്കൂട്ടങ്ങൾ എടുത്ത താല്പ്പര്യവും പരിശോധനയും സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഫലം ഉണ്ടാക്കിയിട്ടുണ്ട്. കാക്കടവിലെ പുഴക്കൂട്ടത്തിന് അതു ചെയ്യാൻ പറ്റാത്തതിന്റെ പോരായ്മ കാണാം .
16. പരമ്പാരാഗത കൃഷിരീതി, മത്സ്യ ബന്ധനം, മീൻവളർത്തൽ, കക്കാവാരൽ, ചകിരി പണി, വിനോദസഞ്ചാരം എന്നീ മേഖലകളിൽ വന്ന നാശവും പഠനത്തിനു വിഷയമായി.
17. കാട്ടാമ്പള്ളി, ചമ്രവട്ടം, തണ്ണീർമുക്കം മുതലായ ഷട്ടറുകളുമായി താരതമ്യ  പഠനം നടത്തി കൂട്ടയിയിലെ പ്രശ്നങ്ങൾ വിലയിരുത്തി.
18. പുഴയുടെ ഉദ്ഭവ സ്ഥാനമായ ആതവനാട്ടിലെ കുന്നുകളും മരങ്ങളും നശിപ്പിച്ചും, പുഴയിൽ പെരുവെള്ളം കയറുന്നിടത്ത്  ആശുപത്രി സ്ഥാപിച്ചും, പുഴയെ നശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടു. അയ്യപ്പനോവു പുഴക്കുട്ടം  ഇടപെട്ടതിന് സഹായം എത്തിച്ചു
19. വായ മൂടിക്കെട്ടി സമരം, കണ്ണ്‍മൂടിക്കെട്ടി സമരം മുതലായ പ്രതീകാത്മകമായ പ്രതിഷേധങ്ങൾ നടത്തി,
20. അന്താരാഷ്ട്ര നദീദിനം ആയ മാർച്ച്‌ 14 മുതൽ ലോകജലദിനം ആയ മാർച്ച്‌ 22 വരെ യുള്ള ഒന്പത് ദിവസങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. 2014-ൽ ഇതു ജലമൈത്രി യോഗം എന്ന പേരിൽ ഒരു സമഗ്ര സെമിനാർ ആയി അവസാനിപ്പിച്ചു. 2015 -ൽ    ഓരോ ദിവസവും അഴിമുഖം മുതൽ ആതവനാട് വരെയുള്ള പുഴക്കുട്ടങ്ങളിൽ വച്ച് വിവിധ വിഷയങ്ങലീൽ ചർച്ചകൾ നടന്നു. അടുത്ത കൊല്ലവും നവദിന പരിപാടി നമുക്ക് ആസൂത്രണം ചെയ്യാം. ലോകജലദിനത്തിന്റെ 2016 ലെ  ചർച്ചാ വിഷയം “തൊഴിൽ” പ്രശ്നം ആണ് . നമുക്കു  വേണ്ട വിഷയം!  സൗരോർജ മേഖലയിൽ  ആകട്ടെ നമ്മുടെ വഴി.

ഭാവിപരിപാടികൾ

www.sahajivanswaraj com
tatsatpanicker@gmail.com
9447389369

തിരൂർപുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ

തിരൂർപുഴ സഹജീവനം
തിരൂർപുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ

അഴിമുഖം മുതൽ ആതവനാടു വരെ

മരിച്ചുകൊണ്ടിരിക്കുന്ന തിരൂർപുഴയെ നാട്ടിന്റെ ജീവനാഡിയായി തിരിച്ചുകൊണ്ടുവരാൻ ഒരു പന്ത്രണ്ടിന പരിപാടിയുമായി നാട്ടാരെല്ലാം ചേർന്നുള്ള ഒരു കൂട്ടായ്മ അഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പുഴയുടെ സദുപയോഗങ്ങൾ കൂട്ടി ദുരുപയോഗവും നാശവും ഒഴിവാക്കുകയാണ് അടിസ്ഥാന പ്രവർത്തനങ്ങളുടെ തത്ത്വം. പുഴയുടെ ജീവൻ ആയ ഒഴുക്കു നിലനിർത്തുക, ജലയാത്ര, പുഴശുചീകരണം, അഴുക്കുചാലുകൾ അടയ്ക്കുക  , ഉറവിടങ്ങളിൽ മാലിന്യങ്ങൾ വിഭവങ്ങളാക്കുക, പ്രകൃതികൃഷി, പ്രകൃതിജീവനം, ജൈവവാതകം, പ്രകാശോർജം, മുതലായവ പ്രചരിപ്പിക്കുക, മലിനജലം ശുദ്ധിചെയ്തു പുനരുപയോഗിക്കുക, നീന്തലും ജീവരക്ഷയും പരിശീലിപ്പിക്കുക, കണ്ടൽകാടുകൾ നടുക, പുഴയിലെ മണ്ണും വെള്ളവും പരിശോധിക്കുക മുതലായ പ്രവർത്തനങ്ങൾ തുടരുന്നു. ആതവനാടു മുതൽ അഴിമുഖം വരെയുള്ള നാൽപ്പത്തെട്ടു കിലോമീറ്ററിൽ നാല്പതു പുഴക്കൂട്ടങ്ങൾ, കടവുകൾ കേന്ദ്രമായി തുടങ്ങിയിട്ടുണ്ട്.

അന്താരാഷ്ട്ര നദീസേവാദിനമായ 2016 മാർച്ച് 14 മുതൽ ലോക ജലദിനമായ മാർച്ച് 22 വരെയുള്ള ഒൻപതു ദിവസങ്ങളിൽ വിവിധ പരിപാടികൾ നമുക്കു്  ആസൂത്രണം  ചെയ്യാം. 2014, 2015 വർഷങ്ങളിൽ നാം നടത്തിയ നവദിനപഠനയാത്ര, ചർച്ചാ യോഗങ്ങൾ മുതലായവ ഇക്കൊല്ലവും സംഘടിപ്പിക്കുന്നു. കൂടാതെ, പുഴക്കൂട്ടങ്ങൾ സന്ദർശിക്കുകയും അവ വഴിയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യണം..

കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ കാണാം.

www.sahajivanswaraj.com

ഓരോ ദിവസവും ഇടക്കുള്ള പുഴക്കൂട്ടങ്ങൾ സന്ദർശിച്ചും സംവദിച്ചും ഉള്ള യാത്ര ഉച്ച തിരിഞ്ഞ്  2 മുതൽ 5 വരെയും അതാതു ദിവസം എത്തിച്ചേരുന്ന പുഴക്കൂട്ടത്തിൽ വച്ച് 5 മുതൽ 6 വരെ പൊതുയോഗത്തിൽ ഓരോരോ വിഷയം ചർച്ചചെയ്യുകയുമാണ് പരിപാടി.

ഒന്നാം ദിവസം : 2015മാർച്ച് 14 ശനി (അന്താരാഷ്‌ട്ര നദീദിനം) : യാത്ര അഴിമുഖത്തു നിന്ന്  കൂട്ടായി ഷട്ടർ വരെ. പൊതുയോഗം; മംഗലം പുഴക്കൂട്ടം. വിഷയം : പുഴയുടെ മരണം, നാട്ടുകാരുടെ പ്രയാസങ്ങൾ.

രണ്ടാം ദിവസം : മാർച്ച് 15 ഞായർ : യാത്ര കൂട്ടായി മുതൽ കൂഞ്ഞിലികടവ്  പുഴക്കൂട്ടം വരെ. വിഷയം : കൃഷി, മീൻപിടിത്തം, കണ്ടൽകാടുകൾ

മൂന്നാം ദിവസം : മാർച്ച് 16  തിങ്കൾ : യാത്ര കൂഞ്ഞിലിക്കടവ്  മുതൽ നൂർലേക് വരെ. വിഷയം : നീന്തൽ, ജീവരക്ഷ, ജൈവവൈവിധ്യം.

നാലാം ദിവസം : മാർച്ച് 17  ചൊവ്വ : യാത്ര നൂർലേക്  മുതൽ തിരൂർബോട്ട്ജെട്ടി വരെ. വിഷയം : ജലപാത, മാലിന്യം ഒഴിവാക്കൽ.

അഞ്ചാം ദിവസം : മാർച്ച് 18  ബുധൻ : യാത്ര തിരൂർബോട്ടുജെട്ടി മുതൽ കാനാത്തുകടവുപുഴക്കൂട്ടം വരെ. വിഷയം : മാലിന്യം ഒഴിവാക്കൽ  ഉറവിടങ്ങളിൽ, അഴുക്കുചാലുകൾ അടയ്ക്കൽ , ഹരിത ട്രിബൂൂണൽ വിധി നടപ്പാക്കൽ

ആറാം ദിവസം : മാർച്ച് 19  വ്യാഴം : യാത്ര കാനാത്തുകടവു മുതൽ കുണ്ടനാട്ടുകടവ് പുഴക്കൂട്ടം വരെ. വിഷയം : മാതൃകാപുഴക്കൂട്ടങ്ങൾ, പ്രവർത്തനങ്ങളും സാധ്യതകളും.

ഏഴാം ദിവസം : മാർച്ച് 20  വെള്ളി : യാത്ര കുണ്ടനാട്ടുകടവു മുതൽ തലക്കടത്തൂർ പുഴക്കൂട്ടം വരെ. വിഷയം : പുഴശുചീകരണം, തീരസംരക്ഷണം, മണ്ണിലും വെള്ളത്തിലുമുള്ള പ്രതിഭാസങ്ങൾ.

എട്ടാം ദിവസം : മാർച്ച്  21  ശനി : യാത്ര തലക്കടത്തൂർ മുതൽ എഴൂർ പ്രകൃതിഗ്രാമം വരെ. വിഷയം : പ്രകൃതിജീവനം, പ്രകൃതികൃഷി, ജൈവവാതകം.

ഒൻപതാം  ദിവസം : മാർച്ച് 22 ഞായർ (ലോകജലദിനം) : യാത്ര എഴൂർ മുതൽ ആതവനാട് അയ്യപ്പനോവ് പുഴക്കൂട്ടം വരെ. വിഷയം : ജലസംഭരണം, വനസംരക്ഷണം.

www.sahajivanswaraj.com

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:

ഡോ. എൻ.എൻ. പണിക്കർ തിരുവനന്തപുരം                                    9447389369

സരളാ പണിക്കർ തിരുവനന്തപുരം                                     tatsatpanicker@gmail.com

കാസിം തലക്കടത്തുർ                                                             9846049050

നൂർ മുഹമ്മദ്‌  നൂർലേക്ക്                                                         9605970011

ഭാസി  തൃക്കണ്ടിയൂർ                                                              9846051014

വി.പി. ഗോപാലൻ തൃക്കണ്ടിയൂർ                                                 9447191779

ആനന്ദൻ & രാധാമണി മങ്ങാട്                                                 9495741262

ജയശ്രീ കൂട്ടായി                                                                  9544739036

ഡോ. പി.എ. രാധാകൃഷ്ണൻ ഏഴൂർ                                              04942422554

യാഹൂ കാനാത്തുകടവ്                                                           9745237300

രാഗേഷ്  കുണ്ടനാട്ടുകടവ്                                                        9645466118

VRC മുഹമ്മദ്‌  കനോലീകനാൽ                                                9447626356

ലത്തീഫ്  പകര                                                                 9895492764

ബേബി തോമസ്‌  പനമ്പാലം –                                                  9446767181

ഖദ്ദീജാ നർഗീസ്  പനമ്പാലം                                                    9745620333

സുഭാഷ്  കൂട്ടായി                                                                9846210767

സുരേഷ് ബാബു ചേന്നര                                                         9746096233

സിന്ധു ആശാരിക്കടവ്                                                           9048439033

പ്രകാശൻ ഏഴൂർ                                                                9846458201

ശശിധരൻ ബോട്ട് ജെട്ടി                                                         9895120931

Sahajivan Swaraj = Co-Living Self-Management

തിരൂര്‍പുഴ സഹജീവനം തിരൂര്‍പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍

തിരൂർ പുഴയുടെ സഹജീവനം
തിരൂർ പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ

വിഷയാവതരണങ്ങൾ
പൊതുസംവാദം
സമന്വയ സമീപനം

2014 മാർച്ച്‌ 23 ഞായറാഴ്ച 2 മണിക്ക്
തിരൂർ ജി എം യു പി സ്കൂൾ ആഡിറ്റോറിയം

തിരൂർ പുഴയുടെ പുനരുജ്ജീവനത്തിനും അതുവഴി പ്രദേശത്തിന്റെ സർവ്വതോമുഖമായ ക്ഷേമത്തിനുമായുള്ള തിരൂർ പുഴ സഹജീവനം നാലാം വയസ്സിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ ഒരു സമഗ്രമായ അവലോകനവും വിശദമായ ചർച്ചയും സമന്വയത്തിലേക്കുള്ള സമീപനവും വേണമെന്നുള്ള ആവിശ്യത്തിന് നാട്ടുകാർ ഒത്തുകൂടുന്നു. ജാതി-മത-കക്ഷി-പ്രായ-ലിംഗഭേദമെന്യെ എല്ലാവരെയും ഉൾപ്പെടുത്തി പ്രകൃതിയുമായുള്ള സഹജീവനത്തിലൂടെ എല്ലാ തരത്തിലുള്ള പുരോഗതി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. അതിനു വേണ്ട ആശയങ്ങളും പരിപാടികളും ആവിഷ്കരിക്കുകയാണ്‌ വിഷയാവതരണത്തിലൂടെയും വിശദമായ ചർച്ചകളിലൂടെയും ലക്ഷ്യമാക്കുന്നത്.

എഴുതി തയ്യാറാക്കിയിട്ട് അവതരിപ്പിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് തിരൂർ പുഴയുടെ പ്രത്യേകതകൾ, കൃഷിയുടെ തനതു രീതികൾ, പുഴയുടെ ആസന്നമരണകാരണങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ, പുനരുജ്ജീവനത്തിനുള്ള പന്ത്രണ്ടിന പരിപാടികൾ മുതലായവയാണ്. പുഴകൂട്ടങ്ങളുടെ പിറവി, പൊതു ഇടങ്ങൾ വീണ്ടെടുക്കൽ, പൊതുകൂട്ടായ്മകൾ പുനസ്ഥാപിക്കൽ എന്നിവയും അവയുടെ അവയുടെ സാമൂഹിക പ്രസക്തിയും ചർച്ചാവിഷയമാകും. കണ്ടൽ മരം നടീൽ, മഴവെള്ള സംഭരണം എന്നീ പ്രവർത്തനങ്ങളും, സ്കൂൾ വഴിയും, കോളേജ് വഴിയും ഉള്ള പരിപാടികളും ചര്ച്ച ചെയ്യപ്പെടും.

ജലം ജൈവാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്‌ മുതലായ വിഭവങ്ങളുടെ പുനരുപയോഗം, ജൈവവാതകത്തിന്റെ സമ്പൂർണ്ണ സാദ്ധ്യതകൾ, സരോർജ്ജത്തിന്റെ വിവിധ തരത്തിലും തലത്തിലുമുള്ള ആർജ്ജന വിദ്യകൾ, പ്രകൃതി കൃഷിയുടേയും പ്രകൃതി ജീവനത്തിന്റെയും, സഹജാരോഗ്യ പരിപാലനത്തിന്റെയും ആധുനിക രീതികൾ എന്നിവയുടെ പ്രയോഗക്ഷമതയും പരാമർശിക്കപ്പെടും തിരൂർ മാർക്കറ്റ്‌, അറവുശാല മുതലായ മലിനീകരണ കേന്ദ്രങ്ങൾ വിഭവ പുനരുപയോഗ കേന്ദ്രങ്ങൾ ആയി മാറ്റാനുള്ള ഊർജ്ജ-ജല സാങ്കേതിക വിദ്യകളും, പുതിയ തൊഴിൽ സാദ്ധ്യതകളും സൂചിപ്പിക്കപ്പെടും. വിഷയങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ അവയുടെ ചുരുക്കം എഴുതി മുൻകൂട്ടി നല്കണം. അവ വിതരണം ചെയ്യപ്പെടും. സംവാദത്തിലും, സമന്വയരൂപീകരണത്തിലും എല്ലാവർക്കും പങ്കെടുക്കാൻ അവസരം ഉണ്ടാകും. വിഷയാവതാരണങ്ങളുടെ ചുരുക്കം മാർച്ച്‌ 14 നു മുൻപ് താഴെ പറയുന്ന മേൽവിലാസത്തിൽ കിട്ടിയാൽ പരിപാടിയിൽ ചേർക്കാൻ സാധിക്കും.
സരളാപണിക്കർ
തത്സത് TC 14/1024-1
തിരുവനന്തപുരം – 695010
tatsatpanicker@gmail.com
9447389369
പരിപാടിയുടെ പരിപുഷ്ടിക്കായി നാട്ടുകാരുടെ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. പ്രവർത്തകരുമായി ബന്ധപ്പെട്ടു പ്രചോദനം നല്കാൻ അപേക്ഷ.
തിരൂർപുഴ സഹജീവനം പ്രവർത്തകർക്കുവേണ്ടി,
സസ്നേഹം,
www.sahajivanswaraj.com
ഡോ. എൻ. എൻ. പണിക്കർ, സരള പണിക്കർ (9447389369),ഡോ. സീനത്ത് (0494 2422763), ഭാസി (9846051014), കാസിം (9946049050), നൂർ മുഹമ്മദ് (9447241763), ഖദീജാ നർഗീസ് (974562033), ശശിധരൻ (9895120931), ബേബി തോമസ്‌ (9446767181), ജയശ്രീ (9544739036), സുഭാഷ്‌ (9846210767), കുഞ്ഞിരാമൻ (9995615463), ഗോവിന്ദൻ (9626114064), വി പി ഗോപാലൻ (9447191779), അലവിക്കുട്ടി (9846499073), ഡോ. പി എ രാധാകൃഷ്ണൻ (9446222554), ലത്തീഫ് (9895492764), സുരേഷ് ബാബു (9746096233), പ്രകാശൻ (9846458201), കമൽനാഥ് (9744751969), യാഹു (9745237300).