Meetings on 2016 March 27

2016-10-14 5:23 GMT+05:30 Dr.N.N. Panicker <tatsatpanicker@gmail.com>: തീരൂർപുഴ സഹജീവനം കൂട്ടുകാരേ,

സ്‌നേഹാദരങ്ങൾ.

നമുക്ക് ഒന്നുകൂടി ഒത്തുകൂടാൻ സമയമായി. മഴ കുറവായതിനാൽ പുഴയിൽ വെള്ളം തീരെക്കുറവാണ്. കൂട്ടായി റെഗുലേറ്റർ തുറന്നു കിടക്കുന്നതിനാലാണ് പുഴ വൃത്തിയായി കാണുന്നത്. പുഴക്കൂട്ടങ്ങളിലെ പ്രവർത്തനങ്ങൾ കാരണം മാലിന്യങ്ങൾ ഇടുന്നത് കുറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരുടെ താല്പര്യം കൂടിയിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളെപ്പറ്റിയും കണ്ടുപിടുത്തങ്ങളെക്കുറിച്ചും തമ്മിൽ കാണുമ്പോൾ സംസാരിക്കാം. ഒക്ടോബർ 27 വ്യാഴാഴ്ച്ച നമുക്ക് ഒത്തുകൂടാം. രാവിലെ 10 മണി മുതൽ പുഴക്കൂട്ടങ്ങൾ സന്ദർശിക്കുകയും പ്രശ്നങ്ങളെയും പരിഹാരമാർഗങ്ങളെയും കുറിച്ച് ചർച്ചചെയ്യുകയും ചെയ്യാം. ഉച്ചക്ക് 3 മണി മുതൽ കാനാത്തു കടവിൽ വച്ചും കൂടാം.

മാർക്കറ്റിലും മറ്റുമുള്ള വെള്ളത്തിന്റെ പുനരുപയോഗം ആയിരിക്കും തിരൂരെ പ്രശ്‌നത്തിന് ഒരു പരിഹാരം.ഇത് ലോകത്തിനു തന്നെ ഒരു മാതൃക ആയിരിക്കും.

സസ്‌നേഹം,
എൻ. എൻ. പണിക്കർ ​ 9447389369 ​

A Model Village in the Modern Era

In the evolutionary progress of humanity, we have arrived at an era of empowerment for all. The accumulated wisdom of humanity should enable good use of all development and tools of technology for all. It should lead to Sahajivan Swaraj where the ideal self-reliant self rule is ensured for all.

Characteristics

1. Sahajivan Swaraj

2. solar energy in all houses and institutions, skill development

3. natural health care, skill development

3. natural farming, skill development

4. no waste accumulation, used at source, skill development.

5. water collection and conservation

6. no waterlogging, free flow,

7. no water pollution, no air pollution

8. plenty of open spaces

9. Plenty of public places for rest and recreation

10. food production at all available places

11. Sharing by all

12. co-operative enterprises

13. Daily meetings

14. common reading rooms and other facilities

15.Skill training and development centres.

16. Counselling and coaching

17. Self-help groups , ayalkuttams

18. Shramdan to work together for clean and construct

19. Banking to include all

20. No liquor or drugs

Dr. NN Panicker
tatsatpanicker@gmail.com
2016.03.30

2015 December 3 Tirur Municipality

Newly elected members of Municipality and Panchayats to be briefed on Tirurpuzha Sahajivanam on activities from 2011. Discuss plans and ideas for future.

All are welcome to participate. Tirur Municipality 2-4pm Thursday 2015 December 3. Tirur Municipal office.

K. Bhasi 9846051014, T M Kasim 9946049050 or Dr. N N Panicker 9447389369. tatsatpanicker@gmail.com. www.sahajivanswaraj.com

2015.03.14-22 Sea to Source

തിരൂർപുഴ സഹജീവനം

 

അഴിമുഖം മുതൽ ആതവനാടു വരെ

 

മരിച്ചുകൊണ്ടിരിക്കുന്ന തിരൂർപുഴയെ നാട്ടിന്റെ ജീവനാഡിയായി തിരിച്ചുകൊണ്ടുവരാൻ ഒരു പന്ത്രണ്ടിന പരിപാടിയുമായി നാട്ടാരെല്ലാം ചേർന്നുള്ള ഒരു കൂട്ടായ്മ നാലു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പുഴയുടെ സദുപയോഗങ്ങൾ കൂട്ടി ദുരുപയോഗവും നാശവും ഒഴിവാക്കുകയാണ് അടിസ്ഥാന പ്രവർത്തനങ്ങളുടെ തത്ത്വം. പുഴയുടെ ജീവൻ ആയ ഒഴുക്കു നിലനിർത്തുക, ജലയാത്ര, പുഴശുചീകരണം, അഴുക്കുചാലുകൾ അടക്കുക , ഉറവിടങ്ങളിൽ മാലിന്യങ്ങൾ വിഭവങ്ങളാക്കുക, പ്രകൃതികൃഷി, പ്രകൃതിജീവനം, ജൈവവാതകം, പ്രകാശോർജം, മുതലായവ പ്രചരിപ്പിക്കുക, മലിനജലം ശുദ്ധിചെയ്തു പുനരുപയോഗിക്കുക, നീന്തലും ജീവരക്ഷയും പരിശീലിപ്പിക്കുക, കണ്ടൽകാടുകൾ നടുക, പുഴയിലെ മണ്ണും വെള്ളവും പരിശോധിക്കുക മുതലായ പ്രവർത്തനങ്ങൾ തുടരുന്നു. ആതവനാടു മുതൽ അഴിമുഖം വരെയുള്ള നാൽപ്പത്തെട്ടു കിലോമീറ്ററിൽ നാല്പതു പുഴക്കൂട്ടങ്ങൾ, കടവുകൾ കേന്ദ്രമായി തുടങ്ങിയിട്ടുണ്ട്.

 

അന്താരാഷ്ട്ര നദീദിനമായ 2015മാർച്ച് 14 മുതൽ ലോക ജലദിനമായ മാർച്ച് 22 വരെ നവദിനപഠനയാത്ര, ചർച്ചാ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഇക്കൊല്ലത്തെ പ്രത്യേകത അഴിമുഖത്തുനിന്ന് ആരംഭിച്ച് ആതവനാടുവരെ എത്തുന്നു എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ കാണാം.

 

www.sahajivanswaraj.com

 

ഓരോ ദിവസവും ഇടക്കുള്ള പുഴക്കൂട്ടങ്ങൾ സന്ദർശിച്ചും സംവദിച്ചും ഉള്ള യാത്ര ഉച്ച തിരിഞ്ഞ്  2 മുതൽ 5 വരെയും അതാതു ദിവസം എത്തിച്ചേരുന്ന പുഴക്കൂട്ടത്തിൽ വച്ച് 5 മുതൽ 6 വരെ പൊതുയോഗത്തിൽ ഓരോരോ വിഷയം ചർച്ചചെയ്യുകയുമാണ് പരിപാടി.

 

ഒന്നാം ദിവസം : 2015മാർച്ച് 14 ശനി (അന്താരാഷ്‌ട്ര നദീദിനം) : യാത്ര അഴിമുഖത്തു നിന്ന്  കൂട്ടായി ഷട്ടർ വരെ. പൊതുയോഗം; മംഗലം പുഴക്കൂട്ടം. വിഷയം : പുഴയുടെ മരണം, നാട്ടുകാരുടെ പ്രയാസങ്ങൾ.

 

രണ്ടാം ദിവസം : മാർച്ച് 15 ഞായർ : യാത്ര കൂട്ടായി മുതൽ കൂഞ്ഞിലികടവ്  പുഴക്കൂട്ടം വരെ. വിഷയം : കൃഷി, മീൻപിടിത്തം, കണ്ടൽകാടുകൾ

 

മൂന്നാം ദിവസം : മാർച്ച് 16  തിങ്കൾ : യാത്ര കൂഞ്ഞിലിക്കടവ്  മുതൽ നൂർലേക് വരെ. വിഷയം : നീന്തൽ, ജീവരക്ഷ, ജൈവവൈവിധ്യം.

 

നാലാം ദിവസം : മാർച്ച് 17  ചൊവ്വ : യാത്ര നൂർലേക്  മുതൽ തിരൂർബോട്ട്ജെട്ടി വരെ. വിഷയം : ജലപാത, മാലിന്യം ഒഴിവാക്കൽ.

 

അഞ്ചാം ദിവസം : മാർച്ച് 18  ബുധൻ : യാത്ര തിരൂർബോട്ടുജെട്ടി മുതൽ കാനാത്തുകടവുപുഴക്കൂട്ടം വരെ. വിഷയം : മാലിന്യം ഒഴിവാക്കൽ  ഉറവിടങ്ങളിൽ, അഴുക്കുചാലുകൾ അടയ്ക്കൽ , ഹരിത ട്രിബൂൂണൽ വിധി നടപ്പാക്കൽ

 

ആറാം ദിവസം : മാർച്ച് 19  വ്യാഴം : യാത്ര കാനാത്തുകടവു മുതൽ കുണ്ടനാട്ടുകടവ് പുഴക്കൂട്ടം വരെ. വിഷയം : മാതൃകാപുഴക്കൂട്ടങ്ങൾ, പ്രവർത്തനങ്ങളും സാധ്യതകളും.

 

ഏഴാം ദിവസം : മാർച്ച് 20  വെള്ളി : യാത്ര കുണ്ടനാട്ടുകടവു മുതൽ തലക്കടത്തൂർ പുഴക്കൂട്ടം വരെ. വിഷയം : പുഴശുചീകരണം, തീരസംരക്ഷണം, മണ്ണിലും വെള്ളത്തിലുമുള്ള പ്രതിഭാസങ്ങൾ.

 

എട്ടാം ദിവസം : മാർച്ച്  21  ശനി : യാത്ര തലക്കടത്തൂർ മുതൽ എഴൂർ പ്രകൃതിഗ്രാമം വരെ. വിഷയം : പ്രകൃതിജീവനം, പ്രകൃതികൃഷി, ജൈവവാതകം.

 

ഒൻപതാം  ദിവസം : മാർച്ച് 22 ഞായർ (ലോകജലദിനം) : യാത്ര എഴൂർ മുതൽ ആതവനാട് അയ്യപ്പനോവ് പുഴക്കൂട്ടം വരെ. വിഷയം : ജലസംഭരണം, വനസംരക്ഷണം.

 

www.sahajivanswaraj.com

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:

 

ഡോ. എൻ.എൻ. പണിക്കർ തിരുവനന്തപുരം                                    9447389369

സരളാ പണിക്കർ തിരുവനന്തപുരം                                     tatsatpanicker@gmail.com

കാസിം തലക്കടത്തുർ                                                             9846049050

നൂർ മുഹമ്മദ്‌  നൂർലേക്ക്                                                         9605970011

ഭാസി  തൃക്കണ്ടിയൂർ                                                              9846051014

വി.പി. ഗോപാലൻ തൃക്കണ്ടിയൂർ                                                 9447191779

ആനന്ദൻ & രാധാമണി മങ്ങാട്                                                 9495741262

ജയശ്രീ കൂട്ടായി                                                                  9544739036

ഡോ. പി.എ. രാധാകൃഷ്ണൻ ഏഴൂർ                                              04942422554

യാഹൂ കാനാത്തുകടവ്                                                           9745237300

രാഗേഷ്  കുണ്ടനാട്ടുകടവ്                                                        9645466118

VRC മുഹമ്മദ്‌  കനോലീകനാൽ                                                9447626356

ലത്തീഫ്  പകര                                                                 9895492764

ബേബി തോമസ്‌  പനമ്പാലം –                                                  9446767181

ഖദ്ദീജാ നർഗീസ്  പനമ്പാലം                                                    9745620333

സുഭാഷ്  കൂട്ടായി                                                                9846210767

സുരേഷ് ബാബു ചേന്നര                                                         9746096233

സിന്ധു ആശാരിക്കടവ്                                                           9048439033

പ്രകാശൻ ഏഴൂർ                                                                9846458201

ശശിധരൻ ബോട്ട് ജെട്ടി                                                         9895120931

 

Sahajivan Swaraj = Co-Living Self-Management

Kuttayi Shutter Effect

Kuttayi Shutter Effect

Tirurpuzha Sahajivanam: 4th Anniversary – 9 day program

Puzhakuttam Kuntanat Katav
Dear friends of rivers,
Your blessings are requested for a unique experiment on river rejuvenation going on for four years in Tirur. You are welcome to participate.The special events this year will start on the International Day of Action for Rivers and end on the World Water Day, as in 2014.
9-Day Program in Tirur, India. A self-reliant community initiative to rejuvenate a dying river in Tirur, Kerala, India will have activities starting on Saturday, March 14, 2015 (The International Day of Action for Rivers). Study tour along the river ‘Tirurpuzha’, from Arabian Sea outfall to its source in Athavanat, and Public meetings and Discussions along the way will take place for nine days ending on March 22 (The World Water Day).

The state of the river and the community initiatives will be reviewed. The 40 “Puzhakuttams” (River Assemblies) established along the 48 km long river will be revisited. The travel along the river for each stretch will be from 2 pm to 5 pm every day.  Public Meeting  will be from 5 pm to 6 pm  at the ending Puzhakuttam.

Day 1. Saturday, March 14 (International Day for Action for Rivers): Study Tour from Arabian Sea outlet to Kuttayi Regulator. Public Meeting in Mangalam Puzhakuttam and discussion on Causes of river death,  Effects on people.

Day 2. Sunday, March 15:  Study tour from Kuttayi to Kunjili katav Puzhakuttam. Revival of Farming, Fishing, Mangroves.

Day 3. Monday, March 16:  From Kunjili katav to Noor Lake. Promotion of Aquatics, Life Saving, Biodiversity.

Day 4. Tuesday, March 17:  From Noor Lake to Tirur Boat Jetty Puzhakuttam. Revival of waterway, Prevention of pollution.

Day 5. Wednesday, March 18:  From Tirur Boat Jetty to Kanath katav Puzhakuttam. Waste conversion at source into resources, Protest and Direct Action, Green Tribunal order and execution.

Day 6. Thursday, March 19:  From Kanath katav to Kuntanat katav Puzhakuttam. Model Puzhakuttam activities and possibilities.

Day 7. Friday, March 20:  From Kuntanat katav to Thalakatathur Puzhakuttam. Riven Cleaning, Shore protection, Study Samples for unusual Soil- Water phenomena.

Day 8. Saturday, March 21:  From Thalakatathur to Ezhur. Natural Living, Natural Farming, Biogas.

Day 9. Sunday, March 22: (The World Water day). From Ezhur to Athavanat Ayyapanov Puzhakuttam. Rain Water storage, Forest Protection.

All are welcome. The Tirurpuzha Sahajivanam prototype experiment in river rejuvenation, through self-reliant community initiative, started in 2011 with a 12-point, comprehensive plan of activities.

Love.
NNPanicker
+91 9447389369

Tirurpuzha Sahajivanam Program 2014 August 15

തിരൂർപുഴ സഹജീവനം ജലമൈത്രിയോഗം 
നീന്തൽ, വെള്ളത്തിൽ പൊങ്ങികിടക്കൽ, രക്ഷപെടുത്തൽ – പരിശീലനം
2014 ആഗസ്റ്റ്‌ 15 വെള്ളി 2 മുതൽ 5 വരെ
കോട്ട് ആശാരിക്കടവ് പുഴക്കുട്ടം പരപ്പിൽ വച്ച്

മാന്യരെ,

തിരൂർ പുഴയിലെ മഴവെള്ളപ്പാച്ചിലിൽ മൂന്നു കൂട്ടികൾ ഇക്കഴിഞ്ഞ ആഗസ്റ്റു 3 ഞായറാഴ്ച മുങ്ങി  മരിച്ചതുപോലുള്ള സംഭവം ഇനി ഉണ്ടാകരുത്. ജലവുമായി നിർഭയ സൌഹൃദം  പുലർത്താനും വെള്ളത്തിൽ അനായാസം നീന്താനും, പൊങ്ങിക്കിടക്കാനും, അപകടത്തിൽപ്പെടാതെ മറ്റുള്ളവരെ രക്ഷപ്പെടുത്താനും ഉള്ള കഴിവ് നേടേണ്ടതുണ്ട്.

പുഴക്കുട്ടങ്ങൾ വഴി ഈ പ്രവർത്തനം നടത്തുക എന്നുള്ളത് നമ്മുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമാണ്.ഇന്നത്തെ സന്ദർഭത്തിൽ അതിനു പ്രസക്തി വർദ്ധിച്ചിരിക്കുന്നു. കോട്ട് ആശാരിക്കടവ് പുഴക്കുട്ടം ഇതിന്റെ ആദ്യത്തെ വേദിയാകുകയാണ്‌. ഈ ആഗസ്റ്റു 15ന് . ഈ പരിശീലനം നേടാനും, കൊടുക്കാനും താൽപ്പര്യമുള്ള എല്ലാവരും അന്ന് ഉച്ചതിരിഞ്ഞു  2 മണിക്ക് അവിടെ എത്തിച്ചേരണമെന്ന്  അഭ്യർഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

സസ്നേഹം,

കാസിം തലക്കടത്തൂർ                                       9946049050                               

നസീറ ടീച്ചർ, ചെമ്പ്ര                                        9847066144
ലത്തീഫ്  പകര                                               9895492764
ശിവൻ കോട്ട്‌ ആശാരിക്കടവ്                            9645694219
നൂർമുഹമ്മദ്   നൂർലേക്ക്                                    9447241763
ഭാസി തൃക്കണ്ടിയൂർ                                            9846057014
സരളാ പണിക്കർ, തിരുവനന്തപുരം                     9447389369
ഡോ. എൻ. എൻ. പണിക്കർ, തിരുവനന്തപുരം     9447389369
tatsatpanicker@gmail.com, www.sahajivanswaraj.com