Meetings on 2016 March 27

2016-10-14 5:23 GMT+05:30 Dr.N.N. Panicker <tatsatpanicker@gmail.com>: തീരൂർപുഴ സഹജീവനം കൂട്ടുകാരേ,

സ്‌നേഹാദരങ്ങൾ.

നമുക്ക് ഒന്നുകൂടി ഒത്തുകൂടാൻ സമയമായി. മഴ കുറവായതിനാൽ പുഴയിൽ വെള്ളം തീരെക്കുറവാണ്. കൂട്ടായി റെഗുലേറ്റർ തുറന്നു കിടക്കുന്നതിനാലാണ് പുഴ വൃത്തിയായി കാണുന്നത്. പുഴക്കൂട്ടങ്ങളിലെ പ്രവർത്തനങ്ങൾ കാരണം മാലിന്യങ്ങൾ ഇടുന്നത് കുറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരുടെ താല്പര്യം കൂടിയിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളെപ്പറ്റിയും കണ്ടുപിടുത്തങ്ങളെക്കുറിച്ചും തമ്മിൽ കാണുമ്പോൾ സംസാരിക്കാം. ഒക്ടോബർ 27 വ്യാഴാഴ്ച്ച നമുക്ക് ഒത്തുകൂടാം. രാവിലെ 10 മണി മുതൽ പുഴക്കൂട്ടങ്ങൾ സന്ദർശിക്കുകയും പ്രശ്നങ്ങളെയും പരിഹാരമാർഗങ്ങളെയും കുറിച്ച് ചർച്ചചെയ്യുകയും ചെയ്യാം. ഉച്ചക്ക് 3 മണി മുതൽ കാനാത്തു കടവിൽ വച്ചും കൂടാം.

മാർക്കറ്റിലും മറ്റുമുള്ള വെള്ളത്തിന്റെ പുനരുപയോഗം ആയിരിക്കും തിരൂരെ പ്രശ്‌നത്തിന് ഒരു പരിഹാരം.ഇത് ലോകത്തിനു തന്നെ ഒരു മാതൃക ആയിരിക്കും.

സസ്‌നേഹം,
എൻ. എൻ. പണിക്കർ ​ 9447389369 ​

Leave a Reply