Home / പൂമുഖം

Tirurpuzha Sahajivanam 10th Anniversary 2021.03.14-23 Report

തിരൂർ പുഴ സഹജീവനം
പത്താം വാർഷികം.
നമ്മുടെ മാർച്ച് 14-23 യോഗ തീരുമാനങ്ങൾ ഇതോടൊപ്പം pdf ആയി അയക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാൻ ഇത് സഹായകം ആകട്ടെ.
സസ്നേഹം
NNP

Tirurpuzha Sahajivanam 10th Anniversary 2021.03.14-23 Report

Tirurpuzha Sahajivanam 10th Anniversary 2021.03.14-23 Report

Boat-jetty-puzhakuttam

Boat Jetty Puzhakuttam – 2016.03.21

Kuntanatkatav Puzhakuttam - 2016.03.18

Kuntanatkatav Puzhakuttam – 2016.03.18

9Day Program Conclusion at Kanathkatav - 2016.03.22

9Day Program Conclusion at Kanathkatav – 2016.03.22

page-1 page-2 page-3

Click here –Latest News / പുതിയ വാർത്തകൾ – ഇവിടെ ക്ലിക്ക് ചെയ്യുക

Puzhakuttam at Kuntanat katav

Puzhakuttam Kuntanat Katav

Dear friends of rivers,

Your blessings are requested for a unique experiment on river rejuvenation going on for four years in Tirur. You are welcome to participate.The special events in 2015 will start on the International Day of Action for Rivers and end on the World Water Day, as in 2014.
9-Day Program in Tirur, India. A self-reliant community initiative to rejuvenate a dying river in Tirur, Kerala, India will have activities starting on Saturday, March 14, 2015 (The International Day of Action for Rivers). Study tour along the river ‘Tirurpuzha’, from Arabian Sea outfall to its source in Athavanat, and Public meetings and Discussions along the way will take place for nine days ending on March 22 (The World Water Day).

The state of the river and the community initiatives will be reviewed. The 40 “Puzhakuttams” (River Assemblies) established along the 48 km long river will be revisited. The travel along the river for each stretch will be from 2 pm to 5 pm every day.  Public Meeting  will be from 5 pm to 6 pm  at the ending Puzhakuttam.

Day 1. Saturday, March 14 (International Day for Action for Rivers): Study Tour from Arabian Sea outlet to Kuttayi Regulator. Public Meeting in Mangalam Puzhakuttam and discussion on Causes of river death,  Effects on people.

Day 2. Sunday, March 15:  Study tour from Kuttayi to Kunjili katav Puzhakuttam. Revival of Farming, Fishing, Mangroves.

Day 3. Monday, March 16:  From Kunjili katav to Noor Lake. Promotion of Aquatics, Life Saving, Biodiversity.

Day 4. Tuesday, March 17:  From Noor Lake to Tirur Boat Jetty Puzhakuttam. Revival of waterway, Prevention of pollution.

Day 5. Wednesday, March 18:  From Tirur Boat Jetty to Kanath katav Puzhakuttam. Waste conversion at source into resources, Protest and Direct Action, Green Tribunal order and execution.

Day 6. Thursday, March 19:  From Kanath katav to Kuntanat katav Puzhakuttam. Model Puzhakuttam activities and possibilities.

Day 7. Friday, March 20:  From Kuntanat katav to Thalakatathur Puzhakuttam. Riven Cleaning, Shore protection, Study Samples for unusual Soil- Water phenomena.

Day 8. Saturday, March 21:  From Thalakatathur to Ezhur. Natural Living, Natural Farming, Biogas.

Day 9. Sunday, March 22: (The World Water day). From Ezhur to Athavanat Ayyapanov Puzhakuttam. Rain Water storage, Forest Protection.

All are welcome. The Tirurpuzha Sahajivanam prototype experiment in river rejuvenation, through self-reliant community initiative, started in 2011 with a 12-point, comprehensive plan of activities.

Love.
NNPanicker
+91 9447389369
 
River cleaning 2013 August 15
IMG_1057
 
Kuttayi Regulator waste accumilation
photo 5

9-day Program 2015 March 14-22

Detailed Program in Malayalam

Screenshot from 2015-03-10 18:39:05 Screenshot from 2015-03-10 18:40:17

Tirur boat jetty protest

IMG_2797

A Puzhakuttam

IMG_2933

 

IMG_2942

Swimming & life saving training, 2014 August 15

IMG_2969

Third Anniversary 2014 March 14 – 23

photo 4

തിരൂർപുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾ

2014 മാർച്ച്‌ 14 – 23

മാർച്ച്‌ 14 എല്ലാ വർഷവും നദികൾക്കുവേണ്ടിയുള്ള അന്തർദേശീയ ദിനം (International Day of Action for Rivers) ആയി ആചരിക്കുകയാണ്‌ . തിരൂരിൽ പത്തു ദിവസത്തെ പരിപാടികൾ മാർച്ച്‌ 14 വെള്ളിയാഴ്ച മുതൽ മാർച്ച്‌ 23 ഞായറാഴ്ച്ച വരെ സംഘടിപ്പിക്കുന്നു . 2011 മുതൽ 3 വർഷമായി തിരൂർപുഴയുടെ പുനരുജ്ജീവനത്തിനായി നാട്ടുകാർ ജാതി – മത – കക്ഷി – പ്രായ – ലിംഗ ഭേദമില്ലാതെ എല്ലാവരും കൂടി തുടർന്നുകൊണ്ടിരിക്കുന്ന സമഗ്ര പ്രവർത്തനത്തിന്റെ ഭാഗമാണിത് .

മാർച്ച്‌ 14, വെള്ളി 3 – 5 pm കൂട്ടായി കെട്ട് (ഷട്ടർ) – “ഒഴുകേണം പുഴ നന്നായി നീക്കിടേണം..”
മാർച്ച്‌ 15, ശനി 3 – 5 pm തിരൂർ മാർക്കറ്റ് – “ജൈവമാലിന്യങ്ങൾ ഒക്കെ …. വാതകവും..”
മാർച്ച്‌ 16, ഞായർ 3 – 5 pm കുണ്ടനാട്ടു കടവ് പുഴക്കുട്ടം – “പുഴയോരത്ത് ഒത്തുചേരാം…”
മാർച്ച്‌ 17, തിങ്കൾ 3 – 5 pm കോട്ടു ആശാരികടവ് പുഴക്കുട്ടം – “മഴവെള്ളം സംഭരിക്കാം കുളങ്ങൾ”
മാർച്ച്‌ 18, ചൊവ്വാ 3 – 5 pm തലക്കടതൂർ പുഴക്കുട്ടം – “പണ്ടേ ഉണ്ടായിരുന്നൊരു ജലപാത…”
മാർച്ച്‌ 19, ബുധൻ 3 – 5 pm നൂർ ലെയ്ക്ക് – “പുഴയോര കാടുകളും… തഴപ്പിച്ചു മത്സ്യ മേന്മ…”
മാർച്ച്‌ 20, വ്യാഴം 3 – 5 pm ഏഴൂർ – “പ്രകൃതി ജീവനം വഴി ജനങ്ങൾക്കും പുഴയ്ക്കുമായ് …”
മാർച്ച്‌ 21, വെള്ളി 3 – 5 pm പനമ്പാലം പുഴക്കുട്ടം – “പ്രകൃതി കൃഷിയിലൂടെ ജീവാഹാരം …”
മാർച്ച്‌ 22, ശനി 3 – 5 pm തിരൂർ ബോട്ട് ജെട്ടി പുഴക്കുട്ടം – “വികസന ബദലുകൾ കണ്ടിടേണം”
മാർച്ച്‌ 23, ഞായർ 2 – 10 pm തിരൂർ ജി. എം. യു പി സ്കൂൾ – “നാട്ടാരെല്ലാം കൂട്ടായിട്ടീ പന്ത്രണ്ടിന പരിപാടി കോട്ടം ഒട്ടും തട്ടീടാതെ മുന്നോട്ടു നീക്കാം…”

മാർച്ച്‌ 23 ഞായറാഴ്ച്ച 2 മണിക്ക് തിരൂർ ജി എം. യു പി സ്കൂൾ ആഡിറ്റോറിയത്തിൽ കൂടുന്ന സമാപന യോഗത്തിൽ തിരൂർ പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ വിദഗ്ദ്ധരുടെ വിഷയാവതരണങ്ങളിലൂടെ അവലോകനം ചെയ്യപ്പെടുന്നു. തുടർന്നുള്ള പൊതു സംവാദത്തിനു ശേഷം സമന്വയ രൂപീകരണം ഉണ്ടാകുന്നതുവരെ യോഗം തുടരും. എല്ലാവരും കഴിയുന്നത്ര സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
www.sahajivanswaraj.com email :tatsatpanicker@gmail.com
തിരൂർ പുഴ സഹജീവനം പ്രവർത്തകർക്കു വേണ്ടി, സസ്നേഹം
ഡോ. എൻ. എൻ. പണിക്കർ, സരള പണിക്കർ (9447389369),ഡോ. സീനത്ത് (0494 2422763), ഭാസി (9846051014), കാസിം (9946049050), നൂർ മുഹമ്മദ് (9447241763), ഖദീജാ നർഗീസ് (974562033), ശശിധരൻ (9895120931), ബേബി തോമസ്‌ (9446767181), ജയശ്രീ (9544739036), സുഭാഷ്‌ (9846210767), കുഞ്ഞിരാമൻ (9995615463), ഗോവിന്ദൻ (9626114064), വി പി ഗോപാലൻ (9447191779), അലവിക്കുട്ടി (9846499073), ഡോ. പി എ രാധാകൃഷ്ണൻ (9446222554), ലത്തീഫ് (9895492764), സുരേഷ് ബാബു (9746096233), പ്രകാശൻ (9846458201), കമൽനാഥ് (9744751969), യാഹു (9745237300).

International Day of Action for Rivers 2014 March 14

10-Day events 2014.03.14-23 along river Tirurpuzha in Kerala, highlighting 3 years of community action to rejuvenate the river:

1. March 14 at Kuttayi regulator-cum-bridge to focus on unobstructed flow, 3 – 5 pm.
2. March 15 at Tirur Market to focus on resource utilization at the source of pollution, 3 – 5 pm.
3. March 16 at Kuntanatt on River Assemblies (Puzhakkuttam).
4. March 17 at Kot Ashari Kadavu on Rain water harvesting.
5. March 18 at Thalakatathur Puzhakkutam on River Navigation.
6. March 19 at Noor Lake on Mangroves and Fish, 3 – 5 pm.
7. March 20 at Ezhur on Natural Living, 3 -5 pm.
8. March 21 at Panampalam Puzhakkutam on Natural Farming.
9. March 22 at Tirur Boat Jetty on Development alternatives.
!0. March 23 at GMUP School for concluding seminar on Review of 3 year activities, public discussion and consensus formation from 2 to 10 pm.
All are invited.

കവിത-തിരൂര്‍പുഴ

ആതവനാട്ടിലെ ആറളംകാട്ടിലെ

കാടുകള്‍ക്കുള്ളില്‍ ജനിച്ചുവളര്‍ന്നു

ആദിയിലോരോരോ തുള്ളീയായിറ്റീറ്റ്

കാനനച്ചോലയായോടിക്കളീച്ചു.

കളകളശബ്ദം മുഴക്കിമുഴക്കിപി

ശിലകളെ ചുമ്പിച്ചു വളഞ്ഞും പുളഞ്ഞും

കരിമ്പാറക്കുട്ടത്തില്‍ മന്ദമൊഴുകിയും

ശൈശവ ലാളിത്യത്തോടെ ഒഴുകി.

ആതവനാട്ടിലെ സപ്തതടാകങ്ങള്‍

പെററുവളര്‍ത്തിയ സോദരിമാരുമായു്

മണ്ണാത്തിക്കുണ്ടിലൊരുമിച്ചുയോജിച്ചു്

ആമോദതോടെ ഇണങ്ങി ഒഴുകി.

അയ്യപ്പനോവിലൊളിച്ചുകളീച്ചും

കണ്ണീന്നാനന്ദമാം ജലധാരയായും

അംഭോരുഹങ്ങളാം സസ്യജാലങ്ങളെ

കമ്പിതയായിവളൂട്ടി വളര്‍ത്തിയും

നാടിന്നും നാട്ടാര്‍ക്കും തെളീനീരു നല്‍കി

കരകളെ ചുമ്പിച്ചും വാരിപ്പുണ്ര്‍ന്നും

നാനാപ്രദേശത്തു വളഞ്ഞും പുളഞ്ഞും

കല്ലോലിനിയിവള്‍ മന്ദമൊഴുകി.

ആഴിയാം തോഴനിവളെ എതിരേല്ക്കാന്‍

വേലിയേറ്റങ്ങളാല്‍ മാടി വിളീക്കവേ

ആമോദത്തൊടനുരൂപനെ പൂകി

ലവണ്യവതിയാമീ നാണംകുണുങ്ങി

പരിശുദ്ധയായി ജനിച്ചുവളര്‍ന്ന

നിര്‍മലയായ ഈ കാനനച്ചോലയെ

പാഴായതെല്ലാമെറിഞ്ഞശുദ്ധയാക്കി

നീചരാം നമെത്ര നന്ദിയില്ലാത്തോര്‍

മാനവര്‍ നീന്തിത്തുടിച്ചു രസിച്ചതും

മത്സ്യങ്ങള്‍ കൂട്ടമായ് നീന്തിവളര്‍ന്നതും

മാലിന്യമേശാത്ത പുഴയായൊഴുകിയതും

മധുരിയ്ക്കും ഓര്‍മ്മകള്‍ മാത്രമായതിന്നോ?

പ്രിയനേകാനീ ഉപ്പുവെള്ളപുഴയ്ക്കിന്ന്

വിഷമാലിന്യങ്ങളും പ്ലാസ്റ്റിക്കും മാത്രമോ?

ഇതിനൊക്കെ കാരണക്കാരാം മനുഷ്യാ…

വിമലീകരിക്കാനും ഹേതുവായീടുക.

[ആതവനാട്ടിലെ]

 

-സരളാ പണിക്കര്‍-

സഹജീവന്‍ സ്വരാജ് :

മാര്‍ഗ്ഗം = ലക്ഷ്യം => സ്വാശ്രയത്തിലൂടെ സ്വരാജ്,
             => സഹജീവനത്തിലൂടെ സഹജാരോഗ്യം

ഭേദചിന്തയില്ലാതെ എല്ലാ മനുഷ്യരും പ്രകൃതിയോട് ഒത്തിണങ്ങി പരസ്പരാനന്ദത്തോടു കൂടി മുന്നേറുന്നതിന് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രവര്‍ത്തനം. 1982 മുതല്‍ തത് സത് എന്ന പേരില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്.

സൂര്യയുഗത്തിലെത്തിയിരിക്കുന്ന മാനവസംസ്കാരത്തിന് ഊര്‍ജ്ജം, കൃഷി, ആരോഗ്യം, സാമൂഹിക സമന്വയം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകളും, ജീവിതശൈലികളും വികസിപ്പിച്ച് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രമുഖമാണ്. അതുപോലെതന്നെ നവീനമായ ദര്‍ശനവും പ്രവര്‍ത്തനശൈലിയും വഴി ജലം എന്ന അദ്ഭുത പ്രതിഭാസത്തെ മാനവ സംസ്കാരത്തിനു മാറ്റുകൂട്ടാന്‍ ഉപയോഗിക്കാം. നദികളും ജലാശയങ്ങളും ജല സ്രോതസ്സുകളും സഹജമായ ആരോഗ്യത്തില്‍ നിലനിര്‍ത്താനും നല്ല രീതിയില്‍ അവയെ ഉപയോഗിക്കാനും ഈ വിദ്യകളും ശൈലികളും പരിപോഷിപ്പിക്കാം. പ്രകൃതിക്കു  ചേര്‍ന്ന കൃഷിരീതി വികസിപ്പിച്ച് പ്രചരിപ്പിക്കാം. ജൈവ ഊര്‍ജ്ജത്തിന്  ആവശ്യാനുസരണമുളള പല നിര്‍മ്മാണരീതികള്‍, സൗരോര്‍ജ്ജത്തിന്റെ പുതിയ സാങ്കേതിക വിദ്യകളുടെ ആവിഷ്കരണം എന്നിവയിലൂടെ സുസ്ഥിര സമ്പദ് വ്യവസ്ഥയ്ക്കും സമഗ്രമായ സാമൂഹിക പുരോഗതിക്കും നേതൃത്വം നല്കാം..

തിരൂര്‍ പുഴ: സഹജീവന്‍ സ്വരാജിന്റെ തിരൂര്‍ പുഴയിലെ പ്രവര്‍ത്തനങ്ങള്‍ 2011 മാര്‍ച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട്  തിരൂര്‍ പുഴയുടെ ആസന്ന മരണം ഒഴിവാക്കി സ്വാശ്രയത്തിലധിഷ്ഠിതമായ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സദുപയോഗം കൊണ്ടു പുഴയുടെ ദുരുപയോഗവും നാശവും ഒഴിവാക്കുകയെന്ന ആശയത്താല്‍ ജലയാത്ര,പുഴക്കൂട്ടങ്ങള്‍ ,പുഴക്കരയാത്രകള്‍ ,കണ്ടല്‍കാടുകള്‍ വച്ചുപിടിപ്പിക്കല്‍ ,കുളങ്ങള്‍ വഴിയും മറ്റും ശുദ്ധജലസംവര്‍ധനം ,ഒഴുക്കു നിലനിര്‍ത്താന്‍ തടസ്സങ്ങള്‍ നീക്കുക  ,പ്രകൃതിക്കനുസരിച്ച കൃഷിരീതികള്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു.പുഴയുടെ ഉത്ഭവ സ്ഥാനം മുതല്‍ അഴിമുഖം വരെയുള്ള 48km പുഴയോരത്ത് പുഴക്കടവുകള്‍  ഉണ്ടാക്കുകയും ,അവിടെ നാല്പതോളം പുഴക്കൂട്ടങ്ങള്‍ നാട്ടുകാര്‍ തുടങ്ങിയിട്ടുണ്ടു് . സൗരോര്‍ജം കൊണ്ട്  മാത്രമുള്ള  ഊര്‍ജവ്യവസ്ഥിതിയിലേക്കുള്ള പുരോഗതി  ത്വരിതപ്പെടുത്തല്‍, അതുവഴിയുള്ള തൊഴില്‍ സാധ്യത വര്ധിപ്പിക്കല്‍ ,ഊര്‍ജസ്വാശ്രയം, പരിസ്ഥിതി സംരക്ഷണം  എന്നിവയും പരിപാടികളില്‍ ഉള്‍പെടുന്നു. പുതിയ രീതിയിലുള്ള പ്രകൃതി കൃഷിയും ജൈവവാതക ഉത്പാദനവും വഴി ജൈവാവശിഷ്ടങ്ങള്‍ ശ്രോതസ്സുകളില്‍തന്നെ ഉപയോഗപ്പെടുത്തിയുള്ള  മാലിന്യമുക്തിയും പുഴക്കൂട്ടങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.

 

Under Sahajivan Swaraj, the humanitarian activities in Tirur include the following:

  • Enhancement of human evolution through water management.:
  • Expediting entry into the Solar Era in all aspects.
  • Development and propagation of new techniques in solar energy,natural agriculture,natural living,intrinsic health care and social harmony.
  • Promotion of maximum utilization of the river for bathing,swimming,boating,etc.
  • Full use of resources at source to prevent pollution.
  • Establishment of Puzhakuttams as free assemblies along the river for its full use.
  • Initiation of energy clubs at educational institutions for job creations in renewable energy.
  • Promotion of ecologically compatible industries including tourism.
  • In summary, SahajivanSwaraj aims at river revitalization through community action, Self-rule (Swaraj) through self-reliance (Swasraya) and Natural health (Sahjarogyam) through complementary living (Sahajivanam)

 

 

 

തിരൂര്‍പുഴ സഹജീവനപദ്ധതി

ഡോ. എന്‍ .എന്‍ പണിക്ക൪

തത്സത് ,തിരുവനന്തപുരം 695010

9447389369,0471 2321299 tatsatpanicker@gmail.com

കൂട്ടായി തുടക്കം

നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് തിരൂ൪പുഴയുടെ ആസന്ന മരണം ഒഴിവാക്കാന്‍ നമുക്ക് സാധിച്ചു. കൂട്ടായിയിലെ ചിപ്പുകള്‍ തുറന്നുവച്ച് മാലിന്യങ്ങള്‍  കടലിലേക്ക് ഒഴുക്കിക്കളഞ്ഞത് ഒരു താത്ക്കാലിക പരിഹാരം മാത്രമാണ്. എങ്കിലും ആ നേട്ടത്തില്‍ നിന്നുള്ള പ്രചോദനവും പ്രത്യാശയും ഒരു സമഗ്രമായ പരിപാടി ആവിഷ്ക്കരിക്കാന്‍ നമ്മെ സഹായിക്കുന്നു. പുഴയെ സഹജാവസ്ഥയില്‍് എത്തിക്കാന്‍ പുഴയുമായുള്ള നമ്മുടെ  സഹജീവനത്തിലൂടെ സാധിക്കും എന്ന ആശയം ആണ് ഈ പദ്ധതിയുടെ അടിസ്ഥാനം. അതോടൊപ്പം പുഴയോരവാസികളുടെ സഹജാരോഗ്യവും വീണ്ടെടുക്കാം. അതിനുവേണ്ടി സര്‍വജനങ്ങളും  സഹകരിച്ചുള്ള ഒരു ജനകീയ പരിപാടി നമുക്ക് സമാരംഭിക്കം.

പുഴയുടെ സദുപയോഗം നാട്ടുകാര്‍ക്ക് കൂടുമ്പോള്‍ ദുരുപയോഗവും നശീകരണവും ഉണ്ടാവുകയില്ല. പുഴയോരവാസികളുടെ സഹജാരോഗ്യ പരിപാലനം തന്നെ പുഴയുടെ സംരക്ഷണമായിത്തീരുന്നു. കുളിക്കാനും കളിക്കാനും നീന്താനും ജീവരക്ഷ  പഠിക്കാനും മറ്റുതാല്പര്യങ്ങള്‍ പങ്കിടാനും പുഴയോരങ്ങളില്‍് കടവുകളും പുഴക്കൂട്ടങ്ങളും തുടങ്ങാം. ജലയാത്ര പ്രോത്സാഹിപ്പിക്കാം. ചരക്കുവള്ളങ്ങളും പത്തേമാരികളും വീണ്ടും ഈ പുഴയിലൂടെ വരട്ടെ. ഇടിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന പുഴയോരങ്ങളെ കണ്ടല്‍ കാടുകള്‍ കാത്തുകൊള്ളട്ടെ. മത്സ്യ സമൃദ്ധികൊണ്ട് മീന്‍ പിടുത്തക്കാര്‍ക്ക് പണിയും പണവും കൂടിക്കൂടി വരട്ടെ. കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനുമുള്ള ശുദ്ധജലം പുഴയില്‍ നിന്നും കിട്ടുമാറാകട്ടെ.

സഹജീവന സംസ്കാരം

മാലിന്യങ്ങള്‍ സ്രോതസ്സുകളില്‍ തന്നെ ഉപയോഗിക്കപ്പെടട്ടെ. വീടുകളിലെ ജൈവമാലിന്യങ്ങള്‍ വളമായി ഉപയോഗിക്കാവുന്ന പ്രകൃതി കൃഷി സമ്പ്രദായം പ്രചരിക്കട്ടെ. ഭക്ഷ്യ സുരക്ഷയും ആരോഗ്യസുരക്ഷയും നദീസുരക്ഷയായി മാറട്ടെ. ഊര്‍ജ്ജസുരക്ഷക്ക് ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ചുള്ള ജൈവവാതകവും വൈദ്യുതിയും ഉത്പാദിപ്പിക്കാം. ഊര്‍ജവില കൂടുകയും ബദല്‍ സാങ്കേതിക വിദ്യകള്‍ സുലഭമാകുകയും ചെയ്യുന്ന ഇക്കാലത്ത് ഹോട്ടലുകളും ഹോസ്റ്റലുകളും ആശുപത്രികളും അങ്ങാടികളും ഇതിലൂടെ ലാഭം നേടട്ടെ. അതോടൊപ്പം തന്നെ  സൗരോര്‍ജത്തിന്‍റെ ആധുനിക സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് പൂര്‍ണമായി ഉപയോഗപ്പെടുത്താം.

ഭാരതപ്പുഴയുടെ വടക്കുഭാഗത്ത് ഒരു പ്രത്യേക ഭൂപ്രകൃതിയോടെ കിടക്കുന്ന ഒരു തീരദേശ തണ്ണീര്‍തടം ഉള്‍ക്കൊള്ളുന്നതാണ് തിരൂര്‍പുഴ. നാല്‍പത്തിഎട്ടു കിലോമീറ്റര്‍ ഒരു പൊന്നരിഞ്ഞാണം പോലെ ചുറ്റിക്കിടക്കുന്ന ഈ പുഴയെ അമലീകരിച്ച് സഹജഭാവത്തില്‍ എത്തിക്കുക സാധ്യമാണ്. പ്രത്യാശക്കുകാരണം ഇവിടുത്തെ നാട്ടുകാര്‍ കൂട്ടായിയില്‍ കാട്ടിയ സഹകരണ സന്നദ്ധതയാണ്.

തുഞ്ചത്തെഴുത്തച്ഛനും മേല്‍പുത്തൂ൪ നാരായണ ഭട്ടതിരിയും ഗുരുവായ അച്യുതപിഷാരടിയും നമ്മുടെ സംസ്കാര സൂരി പരമ്പര തന്നെയും സഹജീവനം ചെയ്ത പുഴയാണ് തിരൂ൪പുഴ. നാനൂറ്റി ഇരുപത്തഞ്ചു വര്‍ഷം മുമ്പ് കൊല്ലവര്‍ഷം 761(AD 1586)  ചിങ്ങമാസം  19 നു   ഓണം ഊണും കഴിഞ്ഞ് മേല്‍പുത്തുര്‍ നാരായണ ഭട്ടതിരി അനുജന്‍് മാതൃദത്തനോടൊപ്പം തൃക്കണ്ടിയൂരില്‍നിന്ന് ഭജനം ഇരിക്കാന്‍ ഗുരുവായൂരിലേക്ക് വഞ്ചിയില്‍  പുറപ്പെട്ടത് ഈ പുഴയില്‍ക്കൂടിയാണ്. പിറ്റേദിവസം പുലര്‍ന്നപ്പോള്‍ ഗുരുവായൂരെത്തുകയും ചതയ ദിവസം ഭജനം ആരംഭിച്ച് ‘നാരായണീയം’ രചന തുടങ്ങുകയുമാണുണ്ടായത്. ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി എഴുത്തച്ഛനില്‍നിന്ന്  മീന്‍ തൊട്ടുകൂട്ടാന്‍  ഉള്ള  ഉപദേശവും (ദശാവതാരം) വാങ്ങിയാണ് പുഴയാത്ര തുടങ്ങിയത്. അടുത്തകാലം വരെ നാട്ടുകാര്‍ ജലപാതയായി ഉപയോഗിച്ചിരുന്നതാണ്‌ ഈ പുഴ.

സഹജീവനം വഴി പുഴ അമലീകരിച്ച് സ്വാസ്ഥ്യത്തില്‍ എത്തിക്കുന്നതിനും പുഴയോരവാസികളുടെ സഹജാരോഗ്യപരിപാലനത്തിനുമായി പന്ത്രണ്ടിനങ്ങള്‍ ഉള്ള ഒരു പരിപാടി ഗുരുസ്മരണയോടെ നമുക്ക് ആവിഷ്ക്കരിക്കാം.

പന്ത്രണ്ടിന പരിപാടി

1.തിരൂര്‍ ജലമേള :

* വിവിധതരം ജലയാനങ്ങളുടെ മേളനം ഏഴുര്‍ മുതല്‍ കൂട്ടായി വരെ.

* വഴിയില്‍ സ്വീകരണങ്ങളുമായി ഗുരുവായൂര്‍ വരെ ജലയാത്ര

*  ഈ ദിവസത്തിന്‍റെ (2011/09/11) പ്രത്യേകതകള്‍

– മേല്‍പുത്തൂരിന്‍റെ  ജലയാത്രയുടെ  425-ാം   വാര്‍ഷികം

– ശ്രീ നാരായണഗുരുവിന്‍റെ  167ാം ജയന്തി
– ആചാര്യ വിനോബ ഭാവേയുടെ 116 ാം ജന്മദിനം

സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്‍റെ   118 -ാം വാര്‍ഷികം  ലോകസാഹോദര്യദിനം  (World Brotherhood Day) ആയി   ലോകമെമ്പാടുംആചരിക്കുന്ന ദിനം

-ന്യൂയോര്‍ക്കിലെ ലോക വ്യാപാരകേന്ദ്രം (World Trade Centre)   വിമാനമിടിച്ചുതകര്‍ത്തതിന്‍റെ (9/11) പത്താം വാര്‍ഷികം

 

 

2 പുഴക്കരയാത്ര ; 2011 നവംബര്‍  13-14

വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍  തിരൂ൪ പുഴയുടെ ഓരങ്ങളിലുള്ള വീടുകള്‍ സന്ദശിച്ച് പുഴയുമായുള്ള സഹജീവനത്തിന്‍റെ വിശദാംശങ്ങള്‍ പ്രചരിപ്പിക്കുന്നു.

3.ഒഴുക്കു നിലനിര്‍ത്തല്‍് ;  2011     മാര്‍ച്ച്‌ മുതല്‍്  തുടരുന്നു

പുഴനന്നാക്കണമെങ്കില്‍ ഒഴുക്കുവേണമെന്നുള്ളതുകൊണ്ട് പുഴയിലെ ഒഴുക്കിന്‍റെ തടസ്സങ്ങള്‍ ഒഴിവാക്കുക. കൂട്ടായിയിലെ ഷട്ടറുകളും മറ്റു പ്രതിബന്ധങ്ങളും ഒഴുക്കു തടയാതെ സൂക്ഷിക്കുക.

4.പുഴക്കൂട്ടങ്ങള്‍ :    2011    സെപ്തംബര്‍് മുതല്‍് പതിവാക്കാം

നാട്ടുകാര്‍ പതിവായി പുഴയോരത്തുകൂടുന്നു.ഒന്നിച്ചു കാര്യങ്ങള്‍്  ചെയ്യുന്നു. ഉദാഹരണങ്ങള്‍: കുളി, നീന്തല്‍, ജീവരക്ഷ, വഞ്ചിയാത്ര, പുഴക്കര കൃഷി, സൂര്യയോഗം, വാനനിരീക്ഷണം, അക്ഷരക്കൂട്ടം.

5.പ്രകൃതിജീവനം: വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക

പുഴയോര വാസികളില്‍ പ്രകൃതിക്കനുസരിച്ചുള്ള ജീവിത രീതി കഴിയുന്നത്ര പ്രോത്സാഹിപ്പിച്ച്‌ ഉപഭോഗസംസ്കാരവും മലിനീകരണവാസനയും കുറയ്ക്കുക. അതുവഴി പുഴയുടെ സ്വാസ്ഥ്യവും നാട്ടുകാരുടെ സഹജാരോഗ്യവും വീണ്ടെടുക്കുന്നു.

6.കൃഷി സംസ്കാരം : പ്രകൃതി കൃഷി വ്യാപകമാക്കുക

പലരും തുടങ്ങിക്കഴിഞ്ഞ പ്രകൃതി കൃഷിരീതി വഴി ജൈവമാലിന്യങ്ങള്‍  മണ്ണും കൃഷിയും പുഷ്ടിപ്പെടുത്താന്‍  അതാതു സ്ഥാനങ്ങളില്‍  തന്നെ ഉപയോഗിക്കുക. രാസവളങ്ങളും കീടനാശിനികളും കളനാശിനികളും കൃഷിയിടങ്ങളിലും അവിടെനിന്നു പുഴയിലും എത്തിക്കതിരിക്കാന്‍ശ്രമിക്കുക.

7.ഊര്‍ജ്ജ സ്വാശ്രയം: ജൈവവാതകവും സൗരോര്‍ജവും വ്യാപകമാക്കുക

ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് പാചകവാതകവും വേണമെങ്കില്‍ വൈദ്യുതിയും ഉത്പാദിപ്പിക്കാന്‍ ഹോട്ടലുകള്‍ ഹോസ്റ്റലുകള്‍ മുതലായ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക.ഏഴൂര്‍ മാതൃക മൂന്നുസ്ഥാപനങ്ങളില്‍  ഇക്കൊല്ലം തന്നെ ആരംഭിക്കുക

8.മത്സ്യ സമ്പുഷ്ടി : പ്രവര്‍ത്തനം തുടരുക

പുഴയോരക്കാടുകള്‍ പുഷ്ടിപ്പെടുത്തിയും കടലും പുഴയും തമ്മിലുള്ള സമ്പര്‍ക്കം കൂട്ടിയും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക. നിര്‍ബാധമായ ഒഴുക്കുനിലനിര്‍ത്തുകയും കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിച്ച് ഇപ്പോള്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന പുഴയോരം സംരക്ഷിക്കുകയും ചെയ്യുക.

9.ശുദ്ധജലസംവര്‍ദ്ധനം : പ്രവര്‍ത്തനം തുടങ്ങണം

കുളങ്ങളും കൊച്ചരുവികളും ഒഴുക്കുചാലുകളും വഴി മഴവെള്ളം സംഭരിച്ച് പുഴയിലേക്ക് കുറേശ്ശെ ഒഴുക്കികൊണ്ടിരുന്ന പ്രകൃതിയെ തിരിച്ചുകൊണ്ടുവരുക. ഇപ്പോഴുള്ള കുളങ്ങളും പാറമടകളും അതിനായുപയോഗിക്കുക.

10.ഉപ്പു തടയല്‍് : പ്രവര്‍ത്തനം തുടരുക

കടലില്‍നിന്നുള്ള ലവണാംശം കാറ്റും തിരയും വഴി കൃഷിഭൂമിയില്‍ വീണു കൃഷി മോശമാക്കുന്നതു തടയാ൯ തീരദേശത്തെ മരങ്ങളും മണല്‍ക്കൂനകളും നിലനിര്‍ത്തുക. പുഴയിലെ ഒഴുക്കു തടയാതെ തന്നെ കൃഷി പരിപോഷിപ്പിക്കുക.

11.വികസന ബദലുകള്‍ : തുടക്കം 2011 നവംബര്‍്

പുഴയെപ്പറ്റിയുള്ള വിജ്ഞാനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും  വിനോദസഞ്ചാരാദി വ്യവസായങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ നല്‍കുകയും വികസനബദലുകള്‍ കണ്ടെത്തുകയും ചെയ്യുക. നിരീക്ഷണങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി പങ്കിടുക.

12.സര്‍ക്കാര്‍്  സഹകരണം : തുടക്കം 2011 ജൂലൈ

നഗരസഭ, പഞ്ചായത്തുകള്‍, മാലിന്യനിയന്ത്രണ ബോര്‍ഡ്, റവന്യൂ വകുപ്പ്, കോടതികള്‍് മുതലായവയുമായി സഹകരിച്ചും പുഴയെ രക്ഷിക്കുക. പുഴ മലിനീകരണം, പ്ലാസ്റ്റിക്ക് ദുരുപയോഗം, ആശുപത്രി മാലിന്യങ്ങള്‍, പുഴയോര പാതകള്‍, മണല്‍ വാരല്‍ മുതലായവയിലെ നിയമവ്യവസ്ഥകള്‍  ജനങ്ങളെ ബോധ്യമാക്കുക.

ഈ പന്ത്രണ്ടിന ജനകീയ പരിപാടിയിലൂടെ ജീവനത്തിന്‍റെയും സഹജീവനത്തിന്‍റെയും അതി ജീവനത്തിന്‍റെയും ഒരു പുതിയ സമഗ്ര മാതൃക നമുക്കു തിരൂരില്‍ സൃഷ്ടിക്കാം. ഭേദഭാവം വെടിഞ്ഞ് സര്‍വ്വര്‍ക്കും സഹകരിക്കാം. ഈ കരടുരേഖയെ പുഷ്ടിപ്പെടുത്താം. പ്രവര്‍ത്തനം ശക്തിപ്പെടുത്താം. സഹജീവനത്തിനായുള്ള സകല ആശയങ്ങള്‍ക്കും സ്വാഗതം.

2011 സെപ്റ്റംബര്‍ 1

1 thought on “Home / പൂമുഖം

Leave a Reply