ഒരു ഭൂതോദയം!
തോട്ടപ്പള്ളി സ്പിൽവേ എന്നും തണ്ണീർമുക്കം ബണ്ട് എന്നും ആണ് ആദ്യകാലത്ത് കേട്ട് തുടങ്ങിയത്. അതിന് പ്രത്യേക കാരണമില്ലേ? സ്പിൽവേ എന്നു പറഞ്ഞാൽ വെള്ളം പൊങ്ങി വന്നാൽ അണക്കെട്ടിലെ പോലെ അത് പുറത്തേക്ക് വിടാൻ ഉള്ള സ്ഥലം . ബണ്ട് എന്ന് പറഞ്ഞാൽ പാടശേഖരങ്ങളിലെപോലെ ആവശ്യത്തിന് അടച്ചിടുന്ന ഒരു വരമ്പ് .
അവിടെയൊക്കെ എന്തിനാണ് ഷട്ടർ?
കാര്യം മനസ്സിലാക്കിയാൽ പല പ്രശ്നങ്ങളും പലയിടത്തും തീരും. നമ്മുടെ പൂർവികർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും. അല്ലേ?
തെറ്റുണ്ടെങ്കിൽ പറഞ്ഞുതരണം. ശരിയാണെങ്കിൽ നടപ്പാക്കണം. പ്രായോഗികമായ മാറ്റങ്ങൾ വേണമെങ്കിൽ അത് വരുത്തണം. അതല്ലേ മുന്നോട്ടുള്ള വഴി?
സസ്നേഹം.
Dr. N. N. പണിക്കർ
2021.10.26