തിരൂർപുഴ സഹജീവനം
തിരൂർപുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ
അഴിമുഖം മുതൽ ആതവനാടു വരെ
മരിച്ചുകൊണ്ടിരിക്കുന്ന തിരൂർപുഴയെ നാട്ടിന്റെ ജീവനാഡിയായി തിരിച്ചുകൊണ്ടുവരാൻ ഒരു പന്ത്രണ്ടിന പരിപാടിയുമായി നാട്ടാരെല്ലാം ചേർന്നുള്ള ഒരു കൂട്ടായ്മ അഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്
അന്താരാഷ്ട്ര നദീസേവാദിനമായ 2016 മാർച്ച് 14 മുതൽ ലോക ജലദിനമായ മാർച്ച് 22 വരെയുള്ള ഒൻപതു ദിവസങ്ങളിൽ വിവിധ പരിപാടികൾ നമുക്കു് ആസൂത്രണം ചെയ്യാം. 2014, 2015 വർഷങ്ങളിൽ നാം നടത്തിയ നവദിനപഠനയാത്ര, ചർച്ചാ യോഗങ്ങൾ മുതലായവ ഇക്കൊല്ലവും സംഘടിപ്പിക്കുന്നു. കൂടാതെ, പുഴക്കൂട്ടങ്ങൾ സന്ദർശിക്കുകയും അവ വഴിയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യണം..
കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ കാണാം.
ഓരോ ദിവസവും ഇടക്കുള്ള പുഴക്കൂട്ടങ്ങൾ സന്ദർശിച്ചും സംവദിച്ചും ഉള്ള യാത്ര ഉച്ച തിരിഞ്ഞ് 2 മുതൽ 5 വരെയും അതാതു ദിവസം എത്തിച്ചേരുന്ന പുഴക്കൂട്ടത്തിൽ വച്ച് 5 മുതൽ 6 വരെ പൊതുയോഗത്തിൽ ഓരോരോ വിഷയം ചർച്ചചെയ്യുകയുമാണ് പരിപാടി.
ഒന്നാം ദിവസം : 2015മാർച്ച് 14 ശനി (അന്താരാഷ്‌ട്ര നദീദിനം) : യാത്ര അഴിമുഖത്തു നിന്ന് കൂട്ടായി ഷട്ടർ വരെ. പൊതുയോഗം; മംഗലം പുഴക്കൂട്ടം. വിഷയം : പുഴയുടെ മരണം, നാട്ടുകാരുടെ പ്രയാസങ്ങൾ.
രണ്ടാം ദിവസം : മാർച്ച് 15 ഞായർ : യാത്ര കൂട്ടായി മുതൽ കൂഞ്ഞിലികടവ് പുഴക്കൂട്ടം വരെ. വിഷയം : കൃഷി, മീൻപിടിത്തം, കണ്ടൽകാടുകൾ
മൂന്നാം ദിവസം : മാർച്ച് 16 തിങ്കൾ : യാത്ര കൂഞ്ഞിലിക്കടവ് മുതൽ നൂർലേക് വരെ. വിഷയം : നീന്തൽ, ജീവരക്ഷ, ജൈവവൈവിധ്യം.
നാലാം ദിവസം : മാർച്ച് 17 ചൊവ്വ : യാത്ര നൂർലേക് മുതൽ തിരൂർബോട്ട്ജെട്ടി വരെ. വിഷയം : ജലപാത, മാലിന്യം ഒഴിവാക്കൽ.
അഞ്ചാം ദിവസം : മാർച്ച് 18 ബുധൻ : യാത്ര തിരൂർബോട്ടുജെട്ടി മുതൽ കാനാത്തുകടവുപുഴക്കൂട്ടം വരെ. വിഷയം : മാലിന്യം ഒഴിവാക്കൽ ഉറവിടങ്ങളിൽ, അഴുക്കുചാലുകൾ അടയ്ക്കൽ , ഹരിത ട്രിബൂൂണൽ വിധി നടപ്പാക്കൽ
ആറാം ദിവസം : മാർച്ച് 19 വ്യാഴം : യാത്ര കാനാത്തുകടവു മുതൽ കുണ്ടനാട്ടുകടവ് പുഴക്കൂട്ടം വരെ. വിഷയം : മാതൃകാപുഴക്കൂട്ടങ്ങൾ, പ്രവർത്തനങ്ങളും സാധ്യതകളും.
ഏഴാം ദിവസം : മാർച്ച് 20 വെള്ളി : യാത്ര കുണ്ടനാട്ടുകടവു മുതൽ തലക്കടത്തൂർ പുഴക്കൂട്ടം വരെ. വിഷയം : പുഴശുചീകരണം, തീരസംരക്ഷണം, മണ്ണിലും വെള്ളത്തിലുമുള്ള പ്രതിഭാസങ്ങൾ.
എട്ടാം ദിവസം : മാർച്ച് 21 ശനി : യാത്ര തലക്കടത്തൂർ മുതൽ എഴൂർ പ്രകൃതിഗ്രാമം വരെ. വിഷയം : പ്രകൃതിജീവനം, പ്രകൃതികൃഷി, ജൈവവാതകം.
ഒൻപതാം ദിവസം : മാർച്ച് 22 ഞായർ (ലോകജലദിനം) : യാത്ര എഴൂർ മുതൽ ആതവനാട് അയ്യപ്പനോവ് പുഴക്കൂട്ടം വരെ. വിഷയം : ജലസംഭരണം, വനസംരക്ഷണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
ഡോ. എൻ.എൻ. പണിക്കർ തിരുവനന്തപുരം
സരളാ പണിക്കർ തിരുവനന്തപുരം
കാസിം തലക്കടത്തുർ
നൂർ മുഹമ്മദ് നൂർലേക്ക്
ഭാസി തൃക്കണ്ടിയൂർ
വി.പി. ഗോപാലൻ തൃക്കണ്ടിയൂർ
ആനന്ദൻ & രാധാമണി മങ്ങാട്
ജയശ്രീ കൂട്ടായി
ഡോ. പി.എ. രാധാകൃഷ്ണൻ ഏഴൂർ
യാഹൂ കാനാത്തുകടവ്
രാഗേഷ് കുണ്ടനാട്ടുകടവ്
VRC മുഹമ്മദ് കനോലീകനാൽ
ലത്തീഫ് പകര
ബേബി തോമസ് പനമ്പാലം –
ഖദ്ദീജാ നർഗീസ് പനമ്പാലം
സുഭാഷ് കൂട്ടായി
സുരേഷ് ബാബു ചേന്നര
സിന്ധു ആശാരിക്കടവ്
പ്രകാശൻ ഏഴൂർ
ശശിധരൻ ബോട്ട് ജെട്ടി
Sahajivan Swaraj = Co-Living Self-Management