Tirurpuzha Sahajivanam 10th Anniversary 10-day program

Spread the love

തിരൂർ പുഴയുടെ പുനരുജ്ജീവനത്തിന് നമ്മൾ എല്ലാവരും കൂടി പത്തു കൊല്ലമായി ചെയ്യുന്ന എളിയ പരിശ്രമം ഈ പ്രത്യേക സാഹചര്യത്തിൽ ഒന്ന് ചർച്ച ചെയ്താലോ? ഒരുമിച്ച് കൂടാൻ ഓൺലൈൻ ആയി വീഡിയോ യോഗം ആണ് മാർഗം.
മാർച്ച് 14 ഞായർ മുതൽ മാർച്ച് 23 ചൊവ്വാഴ്ച വരെ 10 ദിവസങ്ങളിൽ ഒരുമണിക്കൂർ വീതം കൂടാം എന്ന് നമ്മളിൽ പലരും വിളിച്ചുപറഞ്ഞു.
അര മണിക്കൂർ ഒരു പ്രഭാഷണം, തുടർന്ന് എല്ലാവരും ചർച്ച ചെയ്ത് ഓരോ കാര്യത്തിലും മുന്നോട്ട് പോകാൻ വഴി തേടുക , ഇതാണ് പരിപാടി. എല്ലാവരും പങ്കെടുക്കുകയും താത്പര്യം ഉള്ള എല്ലാവരെയും പങ്കെ ടുപ്പിക്കയും ചെയ്യും എന്ന് ആശിക്ക ട്ടെ?

തിരൂർ പുഴയുടെ വീണ്ടെടുക്കൽ (നസീം ബാനൂ), മാലിന്യ സംസ്കരണം (ഡോ രാധാകൃഷ്ണൻ), പ്രകൃതി ജീവനം (നർഗീസ്), മലിനീകരണം തടയൽ (ഭാസി & ജീന ഭാസ്കർ), പുഴയിലെ തടസ്സങ്ങൾ (നൂർ മൊഹമ്മദ്), കണ്ടൽക്കാടുകളുടെ പ്രാധാന്യം (ജയശ്രീ), പ്രകൃതി സൗഹൃദ പാർപിടങ്ങൾ (KM നമ്പൂതിരി), ജലസംഭരണം (ഉമ്മർ ചിറക്കൽ), പ്രകൃതി കൃഷി (സരള പണിക്കർ), പുഴക്കൂട്ടങ്ങളും സഹജീവന് സ്വരാജും (NN പണിക്കർ) എന്നീ പ്രഭാഷണങ്ങൾ ഇന്നലെ തന്നെ സമ്മതം ആയി.

ഇതു കിട്ടുന്ന മറ്റ് ആരെങ്കിലും ഒരു പ്രഭാഷണം കൊടുക്കാമോ? ഉൾപ്പെടുത്തേണ്ട മറ്റു വിഷയങ്ങൾ, പ്രഭാഷകർ, ചർച്ചയിൽ പങ്കെടുക്കാൻ വിളിക്കേണ്ടവർ ഇക്കാര്യങ്ങൾ ഉടൻ നിർദേശിച്ചു സഹായിക്കണം.
ഇന്നലെ വിളിക്കാൻ ശ്രമിച്ച പലരെയും കിട്ടിയില്ല. ഇത് കണ്ടാൽ ഇങ്ങോട്ട് ഒന്ന് വിളിച്ചാൽ കൊള്ളാം.
94473 89369 വാട്ട്സ്ആപ് നമ്പർ ആണ്. ഇമെയിൽ tatsatpanicker@gmail.com ആണ്.

ഗ്രൂപ്പിൽ add ചെയ്യേണ്ട വർ ഉണ്ടെങ്കിൽ നമ്പറും പേരും ഉടൻ തന്നെ അയച്ചു തരണേ.
വിഡിയോ യോഗം നടത്താൻ അറിയുന്നവർ, നിർദേശങ്ങൾ മുതലായ വിവരങ്ങൾ കിട്ടിയാൽ സഹായകരം ആയിരിക്കും.
സസ്നേഹം
NN പണിക്കർ. 2021.03.03