നീന്തൽ, വെള്ളത്തിൽ പൊങ്ങികിടക്കൽ, രക്ഷപെടുത്തൽ – പരിശീലനം
2014 ആഗസ്റ്റ് 15 വെള്ളി 2 മുതൽ 5 വരെ
കോട്ട് ആശാരിക്കടവ് പുഴക്കുട്ടം പരപ്പിൽ വച്ച്
മാന്യരെ,
തിരൂർ പുഴയിലെ മഴവെള്ളപ്പാച്ചിലിൽ മൂന്നു കൂട്ടികൾ ഇക്കഴിഞ്ഞ ആഗസ്റ്റു 3 ഞായറാഴ്ച മുങ്ങി മരിച്ചതുപോലുള്ള സംഭവം ഇനി ഉണ്ടാകരുത്. ജലവുമായി നിർഭയ സൌഹൃദം പുലർത്താനും വെള്ളത്തിൽ അനായാസം നീന്താനും, പൊങ്ങിക്കിടക്കാനും, അപകടത്തിൽപ്പെടാതെ മറ്റുള്ളവരെ രക്ഷപ്പെടുത്താനും ഉള്ള കഴിവ് നേടേണ്ടതുണ്ട്.
പുഴക്കുട്ടങ്ങൾ വഴി ഈ പ്രവർത്തനം നടത്തുക എന്നുള്ളത് നമ്മുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമാണ്.ഇന്നത്തെ സന്ദർഭത്തിൽ അതിനു പ്രസക്തി വർദ്ധിച്ചിരിക്കുന്നു. കോട്ട് ആശാരിക്കടവ് പുഴക്കുട്ടം ഇതിന്റെ ആദ്യത്തെ വേദിയാകുകയാണ്. ഈ ആഗസ്റ്റു 15ന് . ഈ പരിശീലനം നേടാനും, കൊടുക്കാനും താൽപ്പര്യമുള്ള എല്ലാവരും അന്ന് ഉച്ചതിരിഞ്ഞു 2 മണിക്ക് അവിടെ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.
സസ്നേഹം,
കാസിം തലക്കടത്തൂർ 9946049050
ലത്തീഫ് പകര
ശിവൻ കോട്ട് ആശാരിക്കടവ്
നൂർമുഹമ്മദ് നൂർലേക്ക്
ഭാസി തൃക്കണ്ടിയൂർ
സരളാ പണിക്കർ, തിരുവനന്തപുരം
ഡോ. എൻ. എൻ. പണിക്കർ, തിരുവനന്തപുരം 9447389369
tatsatpanicker@gmail.com, www.sahajivanswaraj.com