നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 45, 2021.05.29 ശനിയാഴ്ച

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം – 45, 2021.05.29 ശനിയാഴ്ച

കുറിപ്പുകൾ

 

പങ്കെടുത്തവർ:

പ്രിയ വിക്രമൻ, E M ജോർജ, രാം കിരൺ, ആതിര എം കുമാർ, ഡോക്ടർ സുനിൽ കുമാർ, NN പണിക്കർ, സരള പണിക്കർ, Dr. K G പത്മകുമാർ, ശ്രീഹരി,

 

1.1. കോവിഡ് വ്യാപനം, മരണങ്ങൾ ഇവയ്ക്ക് മേൽ വെള്ളപ്പൊക്കം കൊണ്ടു കഷ്ടപ്പെടുന്ന നാട്ടുകാർക്ക് ആശ്വാസം കിട്ടാൻ ശ്രമിക്കണം എന്നുള്ള പ്രാർഥനയോടെ യോഗം ആരംഭിച്ച

1.2. നാട്ടുകാരിൽ പ്രതിരോധശക്തി വീണ്ടെടുക്കാൻ ഉള്ള വഴികൾ നാട്ടുകൂട്ടം വഴി പ്രചരിപ്പിക്കണം എന്ന് തീരുമാനിച്ചു.

 

  1. ആദ്യ മഴയിൽ തന്നെ വെള്ളപ്പൊക്കം ഉണ്ടായ ഇന്നത്തെ സാഹചര്യത്തിൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും തന്നെ ആയിരുന്നു മുഖ്യ വിഷയങ്ങൾ. നാട്ടുകൂട്ടം ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിച്ചു.

 

  1. വെള്ളപ്പൊക്കം ഇക്കൊല്ലവും ഉണ്ടാകും, ഇപ്പൊൾ തന്നെ ഉണ്ട്. അതിനു തയാർ എടുക്കണം. കോവിഡ് സാഹചര്യത്തിൽ കൊച്ചു വള്ളങ്ങളുടെ ആവശ്യമുണ്ട്. അതിന് നാട്ടുകൂട്ടം അഞ്ചു “മനു മങ്കൊമ്പ് വള്ളങ്ങൾ” തയ്യാറാക്കും. പ്രിയ, ആതിര, മോഹനൻ ശ്രീഹരി, ലിനു ഇവർ അവ സൂക്ഷിക്കും. നിർമാണത്തിൽ മേൽനോട്ടം അവർ കൊടുക്കും.

ആവശ്യമുള്ളവർക്ക് ഉപയോഗിക്കാം.

പണി തീർന്നാൽ ഉടൻ ഒരു കൊച്ചു വള്ളംകളി ഉണ്ടായിരിക്കുന്നതാണ്

  1. വെള്ളപ്പൊക്കം വന്നാൽ പണ്ടേ പോലെ വെള്ളം ഇറങ്ങി പോകാൻ ഉള്ള വഴികൾ നഷ്ടപ്പെട്ടു പോയത് വീണ്ടെടുക്കേണ്ടത്, കുട്ടനാട്ടിൽ ഒരു മൗലികാവകാശം ആയി അംഗീകരിച്ചു. ഇതിന് അനുകൂലമായ നിർമാണ പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ജനകീയാസൂത്രണ സംസ്കാരം തിരിച്ചു കൊണ്ടുവരണം.

 

  1. ഇതിന് വ്യാപകമായ പ്രബോധനം നാട്ടുകാർ, ജനപ്രതിനിധികൾ, മന്ത്രിമാർ, മാധ്യമങ്ങൾ മുതലായവരിൽ എത്തിക്കാൻ ഒരു ചെറിയ റിപ്പോർട്ട് ഉടൻ തന്നെ തയ്യാറാകണം. ഡോക്ടർ സുനിൽ കുമാർ അതിന്റെ ഒരു നക്കൽ രൂപം ഈ ആഴ്ചതന്നെ തയ്യാറാക്കും. എല്ലാവരുടെയും നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മൾ തയാർ ആക്കികൊണ്ടിരിക്കുന്ന സമഗ്ര റിപ്പോർട്ട് മുതലായവ റഫറൻസ് ആക്കി കാണിക്കാം

 

  1. വെള്ളക്കെട്ടിന് കാരണങ്ങൾ: തണ്ണീർമുക്കം ബണ്ട് അടച്ചിടൽ, തോട്ടപ്പള്ളി സ്പിൽവേ തകരാറുകൾ, ഒഴുകിപ്പോകാൻ വഴി ഇല്ലാത്തത്, കൃത്യതയില്ലാത്ത കൃഷി രീതികൾ ഇതെല്ലാം ആണ്.

 

  1. കോടിക്കണക്കിന് ചെലവുള്ള പുതിയ പണികൾ ആരംഭിച്ചിരിക്കുന്നത് കുട്ടനാട്ടിലെ ആവശ്യം അനുസരിച്ചല്ല. ഉദാഹരണം: AC റോഡിന് ചേർന്ന് ഉണ്ടാക്കുന്ന ഓടകൾ. കുട്ടനാടിനെ എന്നും ദുരന്തത്തിൽ നിർത്തുക, അത് ഉപയോഗിച്ച് ധനശേഖരണം നടത്തുക, കാണിക്കാൻ വേണ്ടി പണികൾ നടത്തുക, ഇതാണ് കാണുന്നത്, എന്ന അഭിപ്രായം പൊതുവേ പങ്കുവെച്ചു.

 

  1. വെള്ളം ഒഴുകി പോകാൻ ഉള്ള മാർഗങ്ങൾ തുറക്കുകയാണ് നാട്ടിന്റെ അടിയന്തിര ആവശ്യം. അതിനുള്ള നടപടികൾ ഉടൻ ചെയ്തതിനു ശേഷം, നാട്ടുകാരോട് ആലോചിച്ചിട്ട് മതി, കോൺട്രാക്ട് പണികൾ. എല്ലാവരെയും, മറ്റ് സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇതിനുവേണ്ടി ശ്രമിക്കാൻ തീരുമാനിച്ചു.

 

  1. എല്ലാ വർഷവും കട്ട ചേടി എടുത്ത് കരയിൽ ഇട്ടു പൊക്കിയും വെള്ളം ഒഴുകിപ്പോ കാനുള്ള മാർഗങ്ങൾ താഴ്ത്തിയും ആണ് നമ്മൾ സുസ്ഥിരത യോടെ ജീവിച്ചിരുന്നത്. അത് നിന്ന് പോയി. ഇനിയും തുടങ്ങണം. നാട്ടുകാർ മുന്നിട്ടിറങ്ങണം.

 

  1. ഭൂമി താഴ്ന്നുകൊണ്ടിരിക്കുന്നതിന് കാരണം അവിടുത്തെ അശാസ്ത്രീയമായ നിർമ്മാണരീതികൾ ആണ്. ഭാരം കുറച്ചുള്ള പണികളാണ് കുട്ടനാട്ടിൽ അനുയോജ്യം ആയിട്ടുള്ളത്. ഭാരം കൂട്ടിയുള്ള റോഡ് പണികൾ കൊണ്ട് വീണ്ടും ഭൂമി താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഇനിയും കെട്ടിടങ്ങൾ പണിയുമ്പോഴും ഇത് കണക്കിലെടുക്കണം.

 

  1. നാലുവരിപ്പാത (NH) വേണമെങ്കിൽ ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ മുഴുവൻ ഒരു മേൽപാലം വഴി ആക്കണം എന്ന ആശയം, ആവശ്യം ആയി വീണ്ടും അംഗീകരിച്ചു. മെട്രോ നിർമാണത്തെ അനുകരിക്കാൻ സാധിക്കും. മൂന്നോ നാലോ ഇടങ്ങളിൽ താഴെ ഉള്ള റോഡിൽ ഇറങ്ങാനും കയറാനും വാഹനങ്ങൾക്ക് സൗകര്യങ്ങൾ കൊടുക്കാം. പള്ളാതുരിത്തി, നെടുമുടി, ഒന്നാംകര, കിടങ്ങറ ഇവിടങ്ങളിൽ ആണെങ്കിൽ ടൂറിസം വികസിപ്പിക്കാൻ സൗകര്യം. അതിനുള്ള പണികൾ നേരത്തെ വിഭാവന ചെയ്തു ആയിരിക്കണം ഇനിയുള്ള നിർമാണ പ്രവർത്തനം എന്ന് ആവശ്യപ്പെടും.

 

  1. ഇപ്പോൾ തുടങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പലതും വഴി കുട്ടനാടിന്ന് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കുന്നു. കൂടുതൽ മുന്നോട്ടു പോകുന്നതിനു മുമ്പ് നാട്ടുകാർ ഇടപെടേണ്ടിയിരിക്കുന്നു.

 

  1. ജലനിർഗമന മാർഗങ്ങൾ തുറന്നു കൊടുക്കാൻ, സർവേ നടത്തി തക്ക രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത്. ഡ്രെഡ്ജിംഗ് അല്ല. സൗകര്യം ഉള്ളിടത്ത് കട്ട വാരി വിൽക്കുകയും അല്ല വേണ്ടത്.

 

  1. പോളയും പ്ലാസ്റ്റിക്കും വാരാനും കട്ട കുത്തി എടുത്തു കരയിൽ എത്തിക്കാനും ഉള്ള യന്ത്രങ്ങൾ കൊണ്ടുവരണം. അല്ലെങ്കിൽ നാം വികസിപ്പിച്ചെടുക്കാൻ തുടങ്ങണം. മനു മങ്കൊമ്പ് അതിനു ശ്രമിച്ചു തുടങ്ങാം എന്ന് അറിയിച്ചിട്ടുണ്ട്. CUSAT, CET, KCAET മുതലായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

 

  1. AC canal പൂർത്തിയാക്കണം. ഒഴുക്കിന്റെ ഗതിയും അളവും നോക്കി ഡിസൈൻ പുതുക്കി വേണം ആരംഭിക്കാൻ.

 

  1. നാട്ടുകാരിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അവബോധം പുഷ്ടിപ്പെടുത്തൻ തുടർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ മുതലായവരുടെ സഹായം തേടാനും വിവരാവകാശം നേടാനും ശ്രമം തുടങ്ങും. ഒപ്പം നിയമോപദേശം തേടാനും തീരുമാനിച്ചു.

 

  1. എല്ലാ വിഷയങ്ങളും ഉൾപെടുത്തിയ സമഗ്രമായ റിപ്പോർട്ട്, വേണ്ട മാറ്റങ്ങൾ വരുത്തി പ്രസക്ത ഭാഗങ്ങൾ നമ്മുടെ ഗ്രൂപ്പിൽ ചർച്ചക്ക് വേണ്ടി വീണ്ടും ഇടാനും തീരുമാനിച്ചു.

 

  1. കഴിയുന്ന എല്ലാവരും കുറിപ്പുകൾ ഇടാം എന്നും തീരുമാനിച്ചു.

  2. ചർച്ചകൾ അടുത്ത യോഗത്തിൽ തുടരും.

 

അടുത്ത യോഗത്തിൽ ശനിയാഴ്ച 2021.06.05 ന്, വീണ്ടും കാണാൻ 9:20 ന് ഈ ആഴ്ചത്തെ യോഗം പിരിഞ്ഞു.

 

സസ്നേഹം

NNP