നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 71, 2021. നവംബർ. 27 ശനി

ഇന്നലത്തെ നാട്ടുകൂട്ടം പ്രതിവാര വീഡിയോ യോഗം# 71 നന്നായി നടന്നു. നേരത്തെ ഇട്ടിരുന്ന അജൻഡ യിലെ പല കാര്യങ്ങളും പൂർത്തിയാക്കാൻ ശ്രമിച്ചു.
കുറിപ്പുകൾ
1. നാട്ടുകൂട്ടത്തിൻറെ ഇതുവരെയുള്ള ഉള്ള 6 പ്രകരണ ഗതികൾ വിലയിരുത്തി. ഇന്നലെ സ്വീകരിച്ച് ചർച്ചചെയ്തത് “ഉത്സാഹത്തോടൊപ്പം ആദരവ് ” എന്നതായിരുന്നു. അസഹിഷ്ണുത ഒഴിവാക്കി എല്ലാവരുമായി ചേർന്ന് കഴിയുന്നത്ര മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു.
2. നാട്ടുകൂട്ടം സർവ്വേ പരിമിതമായി മാത്രം ചെയ്യാനേ ഉദ്ദേശിക്കുന്നുള്ളൂ. ഗൂഗിൾ ഫോം വഴി നമ്മുടെ ചെറുപ്പക്കാർക്ക് കഴിയുന്നതു മാത്രം. ക്യാൻസർ രോഗാതുരത എത്ര വ്യാപകമായി നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ മാത്രം. കാരണങ്ങൾ കണ്ടുപിടിക്കണം. പ്രതിവിധികൾ നടപ്പാക്കാൻ ശ്രമിക്കണം അത്രമാത്രം.
3. ശക്തമായ പ്രവർത്തനങ്ങൾ ആണ് ശാസ്ത്രീയമായ വിവരശേഖരണത്തോടൊപ്പം തോട്ടപ്പള്ളിയിൽ നാട്ടുകാർ തുടരുന്നത്. മണൽ ഖനന അവശിഷ്ടങ്ങൾ സ്കൂളുകളിൽ തള്ളുന്നു എന്നുള്ളത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ശ്രീമതി രാജി (ബ്രേക്ക്ത്രൂ സയൻസ്) വിവരിച്ചു .
4. വെള്ളക്കെട്ടിൻറെ ദുരിതം മാറ്റുവാനായി ശക്തമായ
പ്രവർത്തനമാണ് ശ്രീ ബാബു കൊടുവ അവതരിപ്പിച്ചത്. ഒരു കൊല്ലത്തിനകം ശരിയാകുമെന്ന ശുഭപ്രതീക്ഷയിലാണ്. നാട്ടുകൂട്ടം ഒപ്പമുണ്ട്.
5. കുട്ടികളുടെ സുരക്ഷയ്ക്ക് ആസക്തിയിൽ നിന്ന് വിമുക്തിക്കായി ഉപയോഗിക്കാൻ പറ്റുന്ന 2 ആപ്പുകൾ ഈ ആഴ്ച ലഭ്യം ആകുമെന്ന് അറിയുന്നതായി ശ്രീമതി സരള പണിക്കർ പറഞ്ഞു.
6. പുളിങ്കുന്ന് ആശുപത്രി പാലം അപകടത്തിലായി കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർ സുനിൽകുമാർ നിരീക്ഷിച്ചതു യോഗത്തിൽ പങ്കുവെച്ചു. പാലത്തിൻറെ ചരിത്ര പശ്ചാത്തലം ശ്രീ ബാബു കൊടുവ വിവരിച്ചു.
7. മങ്കൊമ്പു പാലവും അപ്പ്രോച് നിർമ്മാണ വൈകല്യം കൊണ്ടു ഉപയോഗിക്കാൻ പ്രയാസമായി വരികയാണ് എന്ന് പ്രൊഫസർ സുനിൽകുമാർ വിശദീകരിച്ചു.
8. അതിൽ കൂടി മുന്നോട്ടുള്ള വഴി (വികാസ് മാർഗ്) ഇപ്പോൾ കുറെ നാളായി വെള്ളത്തിലാണ്. അതിൻ്റെ പണി ഇനിയെങ്കിലും തുടങ്ങാൻ സമ്മർദ്ദം കൊടുക്കുകയാണ്. ഫലമുണ്ടാകും എന്ന് യോഗം വിലയിരുത്തി. 9. മറ്റു വിഷയങ്ങൾ , സാധ്യതകൾ, തുടർപ്രവർത്തനങ്ങൾ മുതലായവ ചർച്ചചെയ്യപ്പെട്ടു.
10. എല്ലാവരും കുറിപ്പുകൾ ഇട്ട് റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ചാൽ കൊള്ളാം

സസ്നേഹം
Nanapa
2021.11.28

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 70, 2021. നവംബർ. 20 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 70
2021-11-20 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, ശ്രീമതി ആതിര എം കുമാർ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഹരി, ശ്രീ രാജേഷ് വാര്യർ, Prof സുനിൽകുമാർ, ശ്രീമതി ആര്യമോൾ തോമസ്, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ വിക്രംജി, ശ്രീ ഇ എം ജോർജ്, Dr.കെ ജി പത്മകുമാർ.

💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ആദ്യമായി പങ്കെടുത്ത ശ്രീ രാജേഷ് വാര്യരും ശ്രീമതി ആര്യ മോൾ തോമസും പരിചയപ്പെടുത്തുകയുണ്ടായി. ഗ്രൂപ്പിലുള്ള മറ്റുള്ളവരും പരിചയപ്പെടുത്തി.

സജീവൻ സ്വരാജ് സാധനയെക്കുറിച്ച് അനുഭവം പങ്കുവയ്ക്കുകയുണ്ടായി.

19 നവംബർ 2021 മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജന്മദിനം. അതിനെ കുറിച്ച് Dr എൻ എൻ പണിക്കർ സാർ അനുസ്മരിച്ചു. ശക്തനായ ഒരുപാട് കാര്യങ്ങൾ സാധിച്ചെടുത്ത ഒരു നേതാവ് ആയിരുന്നു. ഒരു ഘട്ടം വന്നപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിൽ നിന്ന് പതനം ഉണ്ടാവുകയും ചെയ്തു. ഉടനെ തന്നെ അതിനെ വീണ്ടെടുക്കുകയും ചെയ്തു അത് ശക്തമായ നല്ല ഒരു നേതാവിൻെറ ഗുണമാണ്. വിനോബാജിയുടെയും മറ്റു പ്രഗത്ഭരുടേയും ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോയ ഒരു വ്യക്തി ആയിരുന്നു. ഇന്ന് നവംബർ 20 വിശ്വബാലദിനം ലോകം മുഴുവൻ അഘോഷിക്കുന്ന ഒരു ദിവസം ആണ്. നമ്മൾ ഇന്ന് കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുട്ടികളുടെ സംരക്ഷണവും സുരക്ഷയും.

ഉത്സാഹികളിലൂടെ നാട്ടിൽ സഹജീവൻ സ്വരാജ്. ഇവിടെ ഉത്സാഹമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന ആശയമാണ് ഇവിടെ കൊണ്ടുവരുന്നത്. നമ്മൾ ഉദ്ദേശിക്കുന്ന ലക്ഷ്യം സാധിക്കണമെങ്കിൽ ഉത്സാഹമാണ് വേണ്ടത്.

കൗമാര പ്രായക്കാരുടെ ആസക്തിയും ആൽക്കഹോൾ അഡിക്ഷനും ഇപ്പോഴത്തെ പ്രശ്നങ്ങളെക്കുറിച്ചും ശ്രീമതി സരള പണിക്കർ സംസാരിച്ചു. കൗമാര പ്രായക്കാർ സൈബർ അടിമത്വത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു. ഈ ഒരു പ്രശ്നം എങ്ങനെ പരിഹരിക്കണം എന്നുള്ളത് നമ്മൾ ചിന്തിക്കണം.

മൊബൈലിന്റെ ആസക്തിയെക്കുറിച്ച് WHO പറഞ്ഞത് Dr എൻ എൻ പണിക്കർ പറഞ്ഞു. ഒരു വയസ്സായ കുട്ടിയെ ഒരിക്കലും മൊബൈൽ കാണിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൻെറ റേഡിയേഷൻ മാത്രമല്ല മറ്റു പല കാരണങ്ങളാലും അത് കാണിക്കരുത് എന്ന് പറഞ്ഞു.

ക്യാൻസർ പഠനത്തെക്കുറിച്ചുള്ള ഓൺലൈൻ സർവ്വേ കുറിച്ചും അതിൻെറ ഉദ്ദേശ്യങ്ങളെ കുറിച്ചും ശ്രീ ഇ എം ജോർജ് പറഞ്ഞു.

നമുക്ക് ഒരു ലക്ഷ്യമുണ്ട് എന്ന് Prof സുനിൽകുമാർ പറഞ്ഞു. കുട്ടനാട്ടിൽ ക്യാൻസർ രോഗം പരമാവധി കുറയ്ക്കുക. രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ചെയ്യുന്നത്. നാട്ടു കൂട്ടത്തിന്റെ പേരിൽ തടസ്സങ്ങൾ ഒന്നും ഇല്ല. ഇതിൽ വ്യക്തിപരമായ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല അതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. അപേക്ഷ പൂരിപ്പിക്കുന്നതിന് ഓൺലൈൻ അല്ലാതെ നേരിട്ട് ചെയ്താൽ മാത്രമേ ഒരു ജയം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞു.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.15 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 69, 2021. നവംബർ. 13 ശനി

“അനുകമ്പയോടെ ഉത്സാഹം”

കഴിഞ്ഞ ശനിയാഴ്ച 2021.11.13 നു കൂടിയ 69 ആം നാട്ടുകൂട്ടം പ്രതിവാര വീഡിയോ യോഗത്തിൽ നാട്ടുകൂട്ടം പ്രകരണ ഗതികൾ വിലയിരുത്തി.
#65 “ശാസ്ത്രീയമായ വിവരശേഖരണം അവകാശങ്ങൾക്ക് വേണ്ടി” ,
#66 “ആഗോള വീക്ഷണം കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് ” ,
#67 “യുവാക്കളിലേക്ക് പ്രതീക്ഷ”
#68. “ഉത്സാഹി കളിലൂടെ നാട്ടിൽ സഹജീവൻ സ്വരാജ്”
എന്നീ പ്രകരണങ്ങളുടെ തുടർച്ചയായി കഴിഞ്ഞ ആഴ്ച സ്വീകരിച്ചത് ₹69 “അനുകമ്പയോടെ ഉത്സാഹം” എന്ന പ്രകരണം ആണ്. അന്താരാഷ്ട്ര ദയാ ദിനത്തിൽ കൂടിയ യോഗത്തിൽ അനുകമ്പയുടെ പ്രാധാന്യം നമ്മുടെ പ്രവർത്തനത്തിലും നമ്മുടെ സമൂഹത്തിലും വേണ്ട തിൻ്റെ ആവശ്യം ചർച്ച ചെയ്തു. ഉത്സാഹ ത്തിലൂടെ നാം മുന്നേറുമ്പോൾ അനുകമ്പയോടെ നമ്മുടെ ഗതി നിർണയിക്കാനും അടിസ്ഥാനങ്ങളിൽ ഉറപ്പിച്ചു നിർത്താനും സാധിക്കണം. ‘സഹജീവൻ സ്വരാജ്’ എന്ന നമ്മുടെ ആശയം തന്നെ അതിൽ അധിഷ്ഠിതമായ ജീവിതശൈലിയും പ്രവർത്തനവും ആണല്ലോ. ഉടൻതന്നെ അത് പ്രവർത്തനത്തിൽ കൊണ്ടുവരുന്നതിന് ഉദാഹരണമാണ് നമ്മുടെ ക്യാൻസർ സർവ്വേ. കുട്ടനാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗാതുരത, പ്രത്യേകിച്ചും ക്യാൻസർ, എത്ര രൂക്ഷമാണെന്ന് മനസ്സിലാക്കുക, കാരണങ്ങൾ കണ്ടുപിടിക്കുക, പരിഹാരങ്ങൾക്ക് വേണ്ടി ശ്രമിക്കാൻ തുടങ്ങുക, ഇതൊക്കെയാണ് ഈ സർവ്വേയിൽ നിന്ന് നാം ഉദ്ദേശിക്കുന്നത് എന്ന് ശ്രീ EM ജോർജ് മുതലായവർ വ്യക്തമാക്കി.

തീരദേശത്തെ സഹോദരങ്ങൾ അനുഭവിക്കുന്ന അക്രമങ്ങളും കയ്യേറ്റങ്ങളും മനസ്സിലാക്കാനും പരിഹാരങ്ങൾക്ക് പരിശ്രമിക്കാനും അനുകമ്പ എല്ലാവർക്കും ഉണ്ടാകണം. അവിടെ നിരന്തരം അതിരുകടന്നു നടക്കുന്ന മണൽ ഖനനം ഉടൻ നിർത്തേണ്ടതാണ് എന്ന ബോധ്യം പങ്കിട്ടു. കുട്ടനാട്ടിൽ ആണ്ടൂ മുഴുവൻ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മലിനീകരണവും രോഗാതുരതയും ആയി കഴിയുന്ന നമ്മുടെ നാട്ടുകാരോട് അനുകമ്പ കാണിക്കാൻ കോടികൾ ചെലവാക്കുന്ന വികസന ഉത്സാഹികൾക്കു തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. വെള്ളം സംഭരിക്കാനും വേണ്ടാത്തത് ഒഴുകി പോകാനും ഉള്ള പ്രവർത്തനങ്ങൾക്ക് അടിയന്തരമായി തുടക്കം ഉണ്ടാകണം എന്നത് കുട്ടനാടിൻറെ അവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

അലസമായ അപഹാസം ശീലം ആയവർക്ക് അത് ഒഴിവാക്കാൻ അനുകമ്പ മനസ്സിൽ നിറച്ചാൽ പ്രയോജനപ്പെടും.

ക്യാൻസർ സർവ്വേയുടെ ഗൂഗിൾ ഫോം ചർച്ചചെയ്തു. അടുത്ത മീറ്റിങ്ങിന് മുമ്പായി തീരുമാനിക്കാമെന്ന അഭിപ്രായം ഉണ്ടായി.

കുട്ടനാട്ടിൽ പുതിയ സ്ഥാപനങ്ങൾ കൊണ്ടുവരാനും MSME മുതലായ മാർഗങ്ങൾ വഴി തൊഴിൽ വർദ്ധിപ്പിക്കാനുമുള്ള വഴികൾ ശ്രീ വിക്രം ജി വിശദമായി വിവരിച്ചു.

ഉത്സാഹത്തിൻറെ മറ്റൊരു കാഴ്ച തോട്ടപ്പള്ളിയിൽ നമ്മുടെ സുഹൃത്തുക്കൾ നടത്തുന്ന മണൽവാരൽ വിരുദ്ധ സമരമാണ്. നീതിയും നിയമവും പരസ്യമായി നിരന്തരം ലംഘിച്ചുകൊണ്ട് അവിടെ നടക്കുന്ന വിനാശകരമായ പ്രവർത്തനങ്ങൾക്ക്, ശാസ്ത്രീയമായ കാര്യകാരണസഹിതം, ശക്തമായ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഉത്സാഹത്തിന് ലക്ഷ്യബോധം വ്യക്തമായിരിക്കണം. അതാണ് സഹജീവൻ സ്വരാജ്. സ്വയം കണ്ടെത്തി, തിരിച്ചറിഞ്ഞ് ആത്മ നിർഭരമായി പ്രവർത്തിച്ചു വിജയിക്കുക എന്നതാണല്ലോ സ്വരാജ്. നമ്മുടെ ലക്ഷ്യം നാടിൻറെ പുനരുജ്ജീവനവും സമൃദ്ധിയും മാത്രം.

കുട്ടനാട്ടിൽ നിർബാധം തുടർന്നു കൊണ്ടിരിക്കുന്ന തെറ്റായ പൊളിക്കൽ – നിർമ്മാണ പരിപാടികൾ സർക്കാരിൻറെയും കോടതിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നു എന്നുള്ളത് പ്രതീക്ഷ നൽകുന്നുണ്ട്.

വെള്ളം ഒഴുകിപ്പോകാനുള്ള പുതിയ തോടുകൾ മുതലായ വിഷയങ്ങളും ചർച്ചയിൽ വന്നു.

സസ്നേഹം,
Dr. N. N. പണിക്കർ ‘Nanapa’
2021.11.19

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 68, 2021. നവംബർ. 6 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 68
2021.11.6 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഇ എം ജോർജ്, Prof സുനിൽകുമാർ, Dr.കെ ജി പത്മകുമാർ, ശ്രീ ബ്രഹ്മാനന്ദൻ കെ.

💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. വീട്ടിൽ എല്ലാവരും ചെയ്യാറുണ്ട്. ഇതിലൂടെ മാനസിക പരിവർത്തനം കൂടി സാധിക്കണം എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. അതിലേക്കാണ് നമുക്ക് പോകേണ്ടി ഇരിക്കുന്നത്. നമ്മുടെ പ്രയത്നം മാത്രം കൊണ്ട് ശരിയാകുന്നില്ല കാരണം ആറ്റിറ്റ്യൂഡനൽ ചേയ്ഞ്ച് ഉണ്ടാകണം.

മങ്കൊമ്പിൽ വെള്ളക്കെട്ടിന്റെ ഇരയായ 28 വയസ്സുള്ള ശ്രീലക്ഷ്മി അനുശോചനം രേഖപ്പെടുത്തി.

കുട്ടനാട്ടിൽ ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്ന് ശ്രീ ഇ എം ജോർജ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ മരണപ്പെടുന്നവർ എത്ര വയസ്സിലാണ് രോഗം സ്ഥിതീകരിച്ചത്. ഏത് അവയവത്തിലാണ് കണ്ടത്. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുന്നതായ ഒരു സർവ്വേ റിപ്പോർട്ട് എടുക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഒരു ചോദ്യോത്തര ഫോം തയ്യാറാക്കണം. ആളുകളുടെ വ്യക്തിപരമായ വിവരങ്ങൾ മാറ്റി വെച്ചുകൊണ്ട് ഫോം തയ്യാറാക്കണം. മറ്റു സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും ഒഴുകിവന്ന് കെട്ടിക്കിടന്ന് കുട്ടനാട്ടിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

കുട്ടനാട്ടിൽ കൂടുതലായി കീടനാശിനികൾ ഉപയോഗിച്ച വസ്തുക്കളും പുകവലിയും ഒരു നിയന്ത്രണങ്ങളുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. അത് ഇതിനൊരു കാരണമാണ് എന്ന് ശ്രീമതി സരളപണിക്കർ പറഞ്ഞു. പണ്ട് കുട്ടനാട്ടിൽ ഒരുപാട് തോടുകൾ ഉണ്ടായിരുന്നു അവിടെ കുളിക്കുമായിരുന്നു. നാലു വർഷങ്ങൾക്കു മുൻപ് തോടിലെ വെള്ളത്തിൽ കുളിക്കുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട്. അവിടുത്തെ ജലാശയങ്ങളിലെ വെള്ളം പരിശോധിക്കേണ്ടിയിരിക്കുന്നു.

വെള്ളം ശുദ്ധീകരിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കണം എന്ന് Prof സുനിൽകുമാർ പറഞ്ഞു. ജലാശയങ്ങളിൽ നിന്ന് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ എങ്ങനെ ശുദ്ധീകരിച്ച് ഉപയോഗിക്കാമെന്ന് നമുക്ക് പറഞ്ഞു കൊടുക്കാം. ഈയൊരു ഫോമിലുള്ള വിവരങ്ങൾ സഹായമാകും. ഏതു ഭാഗത്താണ് വിഷാംശം അടിഞ്ഞു കൂടുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കും. ഒരു ഗൂഗിൾ ഫോം തയ്യാറാക്കണം. അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനെ ക്രോഡീകരിക്കേണ്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചും വിവരണം നൽകി.

ദിവസത്തെ പ്രത്യേകതകളെക്കുറിച്ച് Dr എൻ എൻ പണിക്കർ സംസാരിച്ചു. ഇന്ന് നവംബർ 6 യുദ്ധത്തിനുവേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിന് എതിരെയുള്ള അന്താരാഷ്ട്ര ദിനം, പലതരത്തിലും ചൂഷണം നടക്കുന്നുണ്ട് യുദ്ധത്തിന് വേണ്ടി, ആയുധങ്ങൾക്ക് വേണ്ടി മറ്റു പലതിനും. നാളെ നവംബർ 7 ദേശീയ ക്യാൻസർ അവബോധ ദിനം.

നാട്ടുകൂട്ടംത്തിൻ്റ പ്രതിവാര യോഗങ്ങളിൽ പ്രതികരണ ഗതികളുടെ പ്രോഗ്രസിനെക്കുറിച്ച് Dr എൻ എൻ പണിക്കർ സംസാരിച്ചു. നമ്മൾ ഇപ്പോൾ രണ്ടുമൂന്നു മീറ്റിങ്ങുകളിൽ ഓരോ വിഷയങ്ങളിൽ പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പ്രവർത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. 65 മത്തേതിൽ ശാസ്ത്രീയമായ വിവരശേഖരണം, അവകാശങ്ങൾക്ക് എന്നതിലാണ് പ്രാധാന്യം കൊടുത്തത്. ഇത് തോട്ടപ്പള്ളിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് തെരഞ്ഞെടുത്തത്. അവിടെ മണ്ണ് ഒഴുകിയാൽ എങ്ങോട്ടാണ് പോകുന്നത്, എവിടെയാണ് അടിഞ്ഞു കൂടുന്നത് എന്നൊക്കെ ഒരു ഗവേഷണത്തിൻ്റെ ഭാഗമായിട്ടുള്ള ഒരു ജോലിയാണ്. ഒരു സ്ഥലത്തുനിന്ന് മണൽ എടുത്ത്കൊണ്ടിരുന്നാൽ ഇത് വേറൊരു സ്ഥലത്തെ കടൽ ആക്രമണത്തിന് കാരണമാകുന്നു എന്നുള്ളത് നമുക്ക് അറിയാൻ സാധിക്കും. ഒരുദാഹരണം പറയുകയാണെങ്കിൽ തോട്ടപ്പള്ളിയിൽ വരുന്ന മണ്ണ് എവിടെ നിന്ന് വരുന്നത് ശേഖരിച്ചാൽ ഏത് സ്ഥലത്തുനിന്ന് വരുന്നത് എന്ന് മനസ്സിലാക്കാം. ഈ മണ്ണ് നേരായ രീതിയിൽ മണൽ വാരൽ നടന്നിരുന്നെങ്കിൽ നീർക്കുന്നത്ത് കടലാക്രമണം വരില്ല എന്ന് പറഞ്ഞാൽ ഒരു തെളിവ് കൊടുക്കണം. സെസ് പോലുള്ള കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. നമുക്ക് ഒരു വിവരം കിട്ടിയാൽ മതി.

ഇതിൻ്റെ ശാസ്ത്രീയവശം ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ എന്ന് prof സുനിൽകുമാർ പറഞ്ഞു. ഇത് നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ഒരു വിഷയമുണ്ട്. ശാസ്ത്രീയപരമായും, മറ്റു രീതിയിലും സഹായിക്കാനും സാറിന് സാധിക്കും. പക്ഷേ പ്രാവർത്തികമാക്കാൻ ഉള്ള പ്രയാസം ആണ് അവിടെ ഉള്ളത്. അവിടെ കല്ലുകൾ അടുക്കുക അല്ല വേണ്ടത് മണൽ കരയിൽ ഇടുകയാണ് വേണ്ടത് എടുത്ത് മാറ്റുകയില്ല വേണ്ടത്. ഇപ്പോൾ കുട്ടനാട്ടിലെ സാഹചര്യം വീണ്ടും വെള്ളക്കെട്ടാണ്.

സാറിൻ്റെ കോളേജിലെ വിദ്യാർഥികളെ ഇതിൽ പങ്കാളികളാക്കി കൊണ്ട് നല്ല രീതിയിൽ ഈ പ്രവർത്തനം നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാം എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.
കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് അവിടെ മാത്രമല്ല കാരണം. പുറത്തുനിന്ന് ആഗോളമായ പ്രതിഭാസത്തിൻ്റെ ഫലമായിട്ടും കുട്ടനാട്ടിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ട്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും കുട്ടനാട്ടിനെ ബാധിക്കുന്നുണ്ട്. ഇതിനെപ്പറ്റി പഠിക്കാനും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാനും കുറച്ച് ചെറുപ്പക്കാർ മുന്നോട്ടുവരണം എന്നതാണ് നമ്മുടെ ആശയം. അവിടുത്തെ കുറിച്ച് ചെറുപ്പക്കാരുമായി സംസാരിച്ചു. അവർ താല്പര്യം കാണിക്കുന്നുണ്ട്. അവിടെ ചെറുപ്പക്കാരായ പഞ്ചായത്ത് മെമ്പർമാർ ഉണ്ട്. അവരുമായി സംസാരിച്ചു വേണ്ട തരത്തിൽ അവർ സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
മനു മങ്കൊമ്പിന്റെ വള്ളം ഒരെണ്ണം കിട്ടിയതുകൊണ്ട് ലിനുവിന് വള്ളം ഉപകാരപ്പെട്ടു.

മീറ്റിങ്ങുകളിൽ വരാൻ ഇപ്പോഴത്തെ അവസ്ഥയിൽ കുട്ടനാട്ടിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ട്. അവിടെ കണക്ഷന്റെ പ്രശ്നങ്ങളും വെള്ളത്തിൻ്റെ പ്രശ്നങ്ങളും ഉണ്ട്. അതിനാൽ ആളുകൾ മീറ്റിംഗിൽ കുറവാണ്.
പാടങ്ങൾ വറ്റിച്ച് ഇട്ടിരുന്നാൽ പലർക്കും പ്രശ്നമില്ല. അവർക്കും ബണ്ട് ഉണ്ടാക്കി വെള്ളം വറ്റിക്കണം എന്നാണ് മറ്റുള്ളവരും പറയുന്നത്. അപ്പോൾ കൃഷി ചെയ്യുന്നതിനു വേണ്ടി സബ്സിഡികൾ ഉണ്ട്. കൃഷിക്കാർ പറയുന്നത് അവർക്ക് ലാഭം ഇല്ല.
കനകാശ്ശേരിയിൽ കൂടുതൽ പ്രശ്നമായിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ പോകാൻ സൗകര്യം ഇല്ല. അവിടെയുള്ളവർ പറയുന്നത് പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കണം എന്നാണ്. പമ്പ് കൊണ്ടു വച്ചിട്ടുണ്ട് പ്രവർത്തിക്കുന്നില്ല എന്നതാണ് അവിടുത്തെ പരാതികൾ.

ബണ്ടുകൾ കൂടുതൽ ബലപ്പെടുത്താതെ പമ്പ് മാറ്റി വെച്ചിട്ട് കാര്യമില്ല എന്ന് Prof സുനിൽകുമാർ പറഞ്ഞു. പാടത്തിൻ്റെ അകത്തും പുറത്തും ഒരുപോലെ ബലപ്പെടുത്തണം. ബണ്ടിന് 5 മീറ്റർ എങ്കിലും മുകൾഭാഗത്ത് വീതി വേണം. താഴ്ഭാഗത്ത് 8 മീറ്റർ വീതി വരണം.
കുളവാഴ മാറ്റുന്നതിന് സർക്കാർ ഒരുപാട് പണം ചെലവാക്കുന്നു. ഇതിന് ഒരു പരിഹാരം ആയി കുളവാഴ സംസ്കരിക്കാൻ ഒരു പദ്ധതി തയ്യാറാക്കി. ഒരുപോലെ ഗുണപ്രദമായ രീതിയിൽ ചെയ്യാം. മണലിനും കല്ലിനും കെട്ടിടത്തിനു ഉള്ള കല്ലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 67, 2021. ഒക്ടോബർ. 30 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 67
2021.10.30 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, കുമാരി.ആതിര എം. കുമാർ, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ ഇ എം ജോർജ്, Dr.കെ ജി പത്മകുമാർ, വിക്രംജി.

💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ഈ സാധന (IST 7pm, 7 min) എവിടെയിരുന്നു വേണമെങ്കിലും ചെയ്യാം. ഇതിന് മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.

വെള്ളക്കെട്ടിന്റെ ഇരയായ കടമ്മാട് മോഹനൻ എലിപ്പനി ബാധിച്ച് നിര്യാതനായി.പതിനാലാം വാർഡിൽ മറ്റ് പ്രദേശങ്ങളിൽ ഉള്ള സ്ഥിതിയും വളരെ മോശമാണ്.കാലിൽ മന്ത് പോലെ നീരുമായി  എന്നും  വെള്ളത്തിൽ കഴിയുന്നവരാണിവിടുള്ളവർ.ഇത് വലിയ ഒരു പ്രശ്നമാണ്.ഇതിന് പരിഹാരം കാണണം.

ഇവിടുത്തെ അവസ്ഥയെപ്പറ്റി ആതിര എം കുമാർ സംസാരിച്ചു. ഇവിടുത്തെ പ്രദേശത്ത് മെയ് മാസത്തിൽ വെള്ളം കയറിയതാണ്. ഒക്ടോബർ അവസാനിക്കാറായിട്ടും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. ആറുമാസം ആയിട്ട് വെള്ളത്തിൻ്റെ കെടുതികൾ പല തരത്തിലും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.  പല അസുഖങ്ങളും കൂടിവരുന്നു.  വളം കടി, ചൊറിഞ്ഞു പൊട്ടൽ, ഇങ്ങനെയുള്ള ത്വക് സംബന്ധമായ രോഗങ്ങൾ, അണു സംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടാകുന്നു.

ഇതിന് ഒരു പരിഹാരം Dr പണിക്കർ സാർ പറഞ്ഞു.അവിടുത്തെ തോടുകളിലെ ചെളി എടുത്ത് കരയ്ക്ക് ഇടുക. മെയ് മാസത്തിൽ വെള്ളംകയറി കിടക്കേണ്ടതല്ല.തോടുകൾക്ക് കുറച്ച് ആഴം ഉണ്ടെങ്കിൽ അതിൽ തന്നെ വെള്ളം കിടക്കും. വെള്ളം ഒട്ടും ഒഴുകി പോകുന്നില്ല. ഇതിനുവേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പദ്ധതികൾ ഉണ്ടാക്കണം. നമ്മൾ ഇളവും പാക്കച്ചിറ തോട് ശരിയാക്കിയത് പോലെ, അതുപോലെതന്നെ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എക്കിപറമ്പു വഴി പോകുന്ന തോട് ശരിയാക്കാനുള്ള പരിപാടികൾ നോക്കുന്നുണ്ട്. പ്രത്യേക  സ്ഥലങ്ങളിൽ വെള്ളത്തിൻ്റെ ബുദ്ധിമുട്ട് മാറാൻ തോടുകളിലും കുളത്തിലും വെള്ളം സംഭരിക്കാൻ പറ്റുന്നിടത്ത് ആഴംകൂട്ടി  വെള്ളം സംഭരിക്കാം. അതോടെ വെള്ളത്തിൻ്റെ ബുദ്ധിമുട്ട് കുറച്ച് കുറഞ്ഞു കിട്ടും.

നാട്ടുകൂട്ടത്തിൻ്റെ പ്രതിവാര യോഗങ്ങളുടെ പ്രകരണ ഗതികളെക്കുറിച്ച് സംസാരിച്ചു.
* ശാസ്ത്രീയ വിവരശേഖരണം അവകാശങ്ങൾക്ക്.
* ആഗോള വീക്ഷണം കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക്.
* യുവാക്കളിലേക്ക് പ്രതീക്ഷ. എന്നിവയെക്കുറിച്ച് സംസാരിച്ചു.

കുട്ടികളുടെ ഇതുപോലുള്ള ഗ്രൂപ്പ് ആക്ടിവിറ്റീസ് ഓർഗനൈസ് ചെയ്താൽ നന്നായിരിക്കും.  മത്സരങ്ങൾ വെച്ചാൽ കുട്ടികൾക്ക് ഒരു പ്രോത്സാഹനമായി മാറും. അതിൽ പങ്കെടുക്കാൻ  കുറച്ച് പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും മനസ്സിലാക്കുകയും ചെയ്യും. കൃഷ്ണകുമാർ ഒരു പരിപാടി കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. ഒരു വിഷയത്തെപ്പറ്റി പഠിച്ച് ഒരു പ്രോജക്ട് അവതരണ മത്സരമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള പഠന പരിശീലനം നൽകാവുന്നതാണ് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

സ്കൂളുകളിൽ സീനിയേഴ്സ് ആയിട്ടുള്ള കുട്ടികളെ ഇതിലോട്ട് കൊണ്ടുവരാം എന്ന്  ശ്രീമതി സരള പണിക്കർ പറയുകയുണ്ടായി.

ശ്രീമതി ആതിര എം കുമാർ ഒരു അഭിപ്രായം പറഞ്ഞു. നമ്മുടെ ഈ മീറ്റിങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഏതെങ്കിലും ഒരു അധ്യാപകൻ എങ്കിലും മീറ്റിങ്ങിൽ കയറിയാൽ മാത്രമേ നമ്മുടെ യുവാക്കളിലേക്ക് എന്ന ഒരു ആശയം ക മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. കാരണം ഈ കുട്ടികളെ പറ്റി നമുക്ക് കൂടുതൽ ധാരണയില്ല. എങ്ങനെയാണ് ഓരോ കുട്ടിയും എന്നുള്ളതിനെ പറ്റി നമുക്ക് കൂടുതൽ അറിയില്ല. അവരുടെ അദ്ധ്യാപകർക്കേ അവർ എന്താണെന്ന് കൂടുതലായി അറിയുകയുള്ളൂ. ഒരു പരിധിവരെയെങ്കിലും.  വേനൽക്കാലത്ത് പോലും വെള്ളപ്പൊക്കം വരുന്ന സാഹചര്യം ഇവിടുന്ന് മാറണം.

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ അവകാശങ്ങൾ നേടിയെടുക്കുക. നമ്മുടെ ആളുകൾ സമരം നടത്തുന്നതിനൊടൊപ്പം ഒരു വിവരശേഖരണം കൂടി നടത്തണം.

കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് കുട്ടനാട്ടിൽ തന്നെ അല്ല പരിഹാരം. ഒരു ആഗോളമായ പ്രതിഭാസത്തിൻ്റെ ഭാഗമായിട്ടാണ് ഇവിടുത്തെ പ്രശ്നങ്ങൾ എന്നൊരു ആഗോളമായ വീക്ഷണം കൊണ്ടുവരണം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 66, 2021. ഒക്ടോബർ. 23 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 66
2021.10.23 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഇ എം ജോർജ്, Prof സുനിൽകുമാർ എൻ, ശ്രീ ബ്രഹ്മാനന്ദൻ കെ.

💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ഈ സാധന (IST 7pm, 7 min) എവിടെയിരുന്നു വേണമെങ്കിലും ചെയ്യാം. മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.

സംസാരിച്ചു. ആഗോള പരിഹാരങ്ങൾ വരാതെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്നു തോന്നുന്നു. ആഗോള താപനം കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകുന്നവർക്ക് തക്കതായ നഷ്ടപരിഹാരം തരാൻ ആഗോള ഉത്തരവാദിത്വം ഉണ്ട്.

ഇന്നത്തെ നിരക്കിൽ ആഗോള താപനം തുടർന്നാൽ 2100 ആകുമ്പോൾ സമുദ്ര നിരപ്പ് 1 മീറ്റർ ഉയരും എന്നാണ് കണക്ക് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. നേരെമറിച്ച് ലോകരാജ്യങ്ങൾ സമ്മതിച്ചിട്ടുള്ള രീതിയിൽ ഉള്ള, നമ്മുടെ പ്രയത്നം കൊണ്ട് താപവർധന 1.5°C ആക്കി നിർത്താൻ സാധിക്കുകയാണെങ്കിൽ 2100 സമുദ്ര നിരപ്പ് 52 cm ഉയരും, 52 cm പൊക്കത്തിൽ വെള്ളം ഉയരും എന്നാണ് കണക്ക്. നേരെമറിച്ച്, 2°C മാത്രമേ സാധിക്കൂ എങ്കിൽ 63 cm കൂടും. വെള്ളത്തിന്റെ ഈ വ്യത്യാസം കൊണ്ട് ലോകത്ത് ഉണ്ടാകാവുന്ന നഷ്ടങ്ങൾ ഒരു വർഷം 1.43 ട്രില്യൻ ഡോളർ കൂടുതലാണ്. ഒന്നും ചെയ്യാതിരുന്നാൽ വരാൻപോകുന്ന നഷ്ടം വർഷത്തിൽ 14 ട്രില്യൻ ഡോളർ (ആയിരം ലക്ഷം കോടി രൂപ !) ആണ്. നമ്മുടെ ഗവൺമെന്റ് ലോകം മുഴുവൻ 1.5°C ലിമിറ്റ് ചെയ്യണമെന്ന് എന്നുള്ള ഒരു കണക്കിലാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് നഗര പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകും, ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാകും. കാർബൺ എമിഷൻ കുറയ്ക്കുന്നതിന് സ്ഥലം ഉള്ളടത്ത് മരങ്ങൾ വച്ചു പിടിപ്പിക്കാം. കുട്ടനാട്ടിലെ പ്രശ്നം കുട്ടനാട്ടിൽ തന്നെ ഉള്ളതല്ല. ലോകത്ത് എല്ലായിടത്തും പരിവർത്തനം ഉണ്ടാകണം. ഗ്ലോബൽ അപ്പ്രോച്ച് ഏറ്റെടുക്കാൻ ഏറ്റവും യോഗ്യതയുള്ളത് കുട്ടനാട്ടുകാർക്കാണ്. കാരണം അവിടുത്തെ പ്രശ്നങ്ങൾ പലതും പുറത്തു നിന്നുള്ള പ്രശ്നങ്ങളാണ്. അവർ മാത്രം വിചാരിച്ചാൽ അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയില്ല. ഇത് നമുക്ക് ബോധ്യമായ കാര്യമാണ്. കൊച്ചി നഗരം വെള്ളത്തിനടിയിൽ ആവുകയാണെങ്കിൽ കാരണം അവരുടെ കുറ്റമല്ല. പ്രവർത്തനങ്ങൾ ഉന്നതമായ തലത്തിൽ നിന്നുകൊണ്ട്, പരിഹാരങ്ങൾ കണ്ടുപിടിക്കുന്നതും ഉന്നതമായ തലത്തിൽ കൂടെയാണ്.
സാർ പറഞ്ഞത് വളരെ കാലിക പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് എന്ന് ശ്രീമതി ആതിര എം കുമാർ പറഞ്ഞു. കുട്ടനാട്ടിൽ ഉള്ളവർ ഇത്രത്തോളം കൂടുതലായി ചിന്തിച്ചിട്ടില്ല. ആഗോളതാപനം സംബന്ധിച്ച് ഉണ്ടാകുന്ന നഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളം ആണ് എന്നുള്ളത് ചിന്തിച്ചിട്ടില്ല. ഇവിടെ വെള്ളം കയറുന്നു പോകുന്നു എന്നുള്ളത് സ്വാഭാവിക പ്രക്രിയ ആയിട്ട് മാത്രം കരുതുന്നത് അല്ലാതെ ഇതിൻെറ പിന്നിൽ ഉള്ള പല കാര്യങ്ങളെപ്പറ്റിയും ആരും ചിന്തിക്കുന്നില്ല. ഇത്തരത്തിലുള്ള നാട്ടുകൂട്ടത്തിന്റെ ഒരു പ്രവർത്തനശൈലി എന്നുപറഞ്ഞാൽ എല്ലാവരും ഒരുമയോടെ ഒന്നിച്ച് പങ്കുവെച്ച് മുന്നോട്ട് പോകുന്നത് സഹജീവൻ സ്വരാജിനെ കൂട്ടിച്ചേർത്ത് പറഞ്ഞത് വളരെ നല്ല ഒരു ആശയമാണ്.

സാങ്കേതിക സേവാകേന്ദ്രം പ്രവർത്തന സജ്ജമാണ്. പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഫോട്ടോകോപ്പി എടുക്കാനും മറ്റ് സഹായങ്ങൾക്ക് വേണ്ടിയും ആളുകൾ വരുന്നുണ്ട്. ഇളവുംപാക്കച്ചിറ തോടിന്റെ തുടർ പ്രവർത്തനം നടന്നിട്ടില്ല. അവിടെ പാലം ഇല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. പോള കേറി കിടക്കുകയാണ്. അതുകൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഇല്ല.

മനു മങ്കൊമ്പിന്റെ കൊച്ചു വള്ളങ്ങളുടെ പണി പുരോഗമിക്കുന്നു. 3 എണ്ണം പണി പൂർത്തിയായി എന്ന് പറഞ്ഞു. വെള്ളത്തിന്റെ പ്രശ്നം ഉള്ള ആതിരയ്ക്ക് ആണ് ആദ്യമായി വള്ളം കിട്ടേണ്ടത്. ഒപ്പം തന്നെ ലിനു ജോസഫ്, ചാൾസ് മാത്യു, മോഹനൻപിള്ള, പ്രിയ, ശ്രീഹരി എന്നിവർക്കും കിട്ടിയിരുന്നെങ്കിൽ ഈ വെള്ളപ്പൊക്കത്തിൽ തന്നെ ഉപയോഗിക്കാമായിരുന്നു. നാട്ടുകൂട്ടം വിതരണം ചെയ്തത വാട്ടർ ഫിൽറ്റർ വഴി വെള്ളം ശുദ്ധീകരിച്ച് എടുക്കുന്നത് ഇപ്പോഴും വീടുകളിൽ പ്രവർത്തിക്കുന്നുണ്ട്.

എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ ഒരു ഇൻഫർമേഷൻ സെന്ററിന്റെ കാര്യങ്ങൾ എളുപ്പത്തിലാക്കാൻ വളരെ താല്പര്യമുണ്ട് എന്ന് പറഞ്ഞു. തൽക്കാലം ചെയ്യാനുദ്ദേശിക്കുന്നത് YMPC യിൽ ആണ്.

തീരദേശത്ത് പുനർഗേഹം എന്ന ഒരു പദ്ധതി വന്നിട്ടുണ്ട് പദ്ധതിയുടെ ഉദ്ദേശം വേലിയേറ്റത്തിന്റെ അറ്റത്തു 50m മുകളിലുള്ള ആളുകളെ മുഴുവൻ ഒഴിപ്പിക്കുക, അതിന് നഷ്ടപരിഹാരം കൊടുക്കുക എന്നുള്ള ഒരു പദ്ധതിയാണ് കൊണ്ടുവരുന്നത്. അതിന് നാട്ടുകാരുടെ ശക്തമായ എതിർപ്പുകളും ഉണ്ട് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. മണലിന്റെ നീക്കം എവിടുന്ന് എങ്ങോട്ട്?, മണൽ വാരിയെടുത്താൽ എവിടുത്തെ മണൽ ആണ് നഷ്ടമാകുന്നത്?, ഇതൊക്കെ കണ്ടുപിടിക്കണം. 90 വീടുകൾ പാനൂർ പ്രദേശത്ത് കടൽ കയറി പോയി. ആ മണലാണോ തോട്ടപ്പള്ളി ഹാർബറിന് അകത്ത് നിന്ന് വാരി കൊണ്ടിരിക്കുന്നത്? എന്നും വന്നുകൊണ്ടിരിക്കും. ഇത് എടുക്കുന്നതിലും കൂടെയാണ് കടലാക്രമണം ഉണ്ടാകുന്നത്. ഇതിനെ തടയാൻ വേണ്ടി കടൽഭിത്തി ഉണ്ടാക്കിയിട്ടോ, പുലിമുട്ട് ഉണ്ടാക്കിയിട്ടോ കാര്യമില്ല. ഇവിടെ കൊണ്ടുവരേണ്ട ആശയം ഇതല്ലാ. അവിടെ മണലിന്റെ ഒരു സപ്ലൈയാണ് വേണ്ടത്. ഇതാണ് ലോകത്ത് പലയിടത്തും ചെയ്യുന്നത്.
മണൽ അണക്കെട്ടുകളിൽ അടിഞ്ഞുകൂടി കിടക്കുകയാണ്. ഇങ്ങനെ കിടക്കുന്നതിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ട്. പ്രശ്നങ്ങളുടെ കാരണങ്ങൾ അറിഞ്ഞാൽ അതിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയും. ദുരന്തം ഉണ്ടായാൽ ആളുകളുടെ സംരക്ഷണത്തിനും അവരെ രക്ഷപ്പെടുത്താനും ഉള്ള ഒരു കഴിവ് നമുക്ക് ഉണ്ടാകും. അതിനൊരു തെളിവാണ് മുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കടലിന്റെ അടുത്ത് താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾ പോലും രക്ഷാപ്രവർത്തനത്തിന് സ്വമേധയാ വന്നു. ഡാമുകൾ എങ്ങനെ തുറക്കണം എന്നതിന് ഒരു ക്രമീകരണം ഉണ്ടായി ഇത്തവണ. പക്ഷേ തോടുകളും ആറുകളും നീർച്ചാലുകളും കുഴിച്ച് അതുവഴി വെള്ളം പോകുന്നതിനുള്ള സംവിധാനം ഒന്നും ചെയ്തിട്ടില്ല. അത് നേരത്തെതന്നെ ചെയ്യേണ്ടതായിരുന്നു. മുൻപുതന്നെ ചെയ്തിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. അത് സാധിച്ചിട്ടില്ല. പാടശേഖരങ്ങൾ ജലസംഭരണികളായി മാറി എന്നുള്ളത് ഒരു നല്ല കാര്യമാണ്. വെള്ളം ഇവിടെ ശേഖരിച്ചതുകൊണ്ട് കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി വന്നില്ല. അവിടെ ബണ്ട് ഉണ്ടാക്കിയ രീതി ശരിയല്ല.
ഹാർബർ എൻജിനീയറിങ് ഫണ്ട് ഉള്ളതുകൊണ്ട് അവിടെ എല്ലാവരുടെയും ചിന്ത റോഡ് ഉണ്ടാക്കുക, പൊക്കി കെട്ടുക എന്നുള്ളതാണ്. വെള്ളം കയറുന്നതിനു പരിഹാരം എന്താണ് എന്നതിനെകുറിച്ച് ചിന്തിക്കുന്നില്ല.

മറ്റൊരു പ്രശ്നം വാഹനപ്പെരുപ്പമാണ്. എന്തിനാണ് ഇത്രയും വാഹനം? 1000 പേർക്ക് 391 വാഹനങ്ങളാണ് കേരളത്തിൽ, ലോക ശരാശരി 180 ആണ്. സ്ക്വയർ കിലോമീറ്ററിൽ 360 വാഹനങ്ങളാണ് കേരളത്തിലുള്ളത്. അമേരിക്കയിൽ 30 മാത്രമേ ഉള്ളൂ !

ഇവിടെ ജലഗതാഗതം നന്നായിട്ട് നടത്തിക്കൊണ്ടു പോയാൽ വളരെ നന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ജല മാർഗ്ഗങ്ങൾ നന്നായി കിടക്കും. പോള കയറി കിടക്കില്ല, അവിടെ ആഴം ഉണ്ടാകുമായിരുന്നു. അതിന് ഒന്നും ശ്രദ്ധ കൊടുക്കാതെ വാഹനങ്ങൾ വളരെ കൂടുകയും, അതിനനുസരിച്ച് റോഡുകളുടെ ആവശ്യകത കൂടുകയും ചെയ്യുന്നു.

കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ പാഠങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്തവണ മുൻകൂട്ടി തന്നെ വേണ്ട മുൻകരുതലുകൾ എടുത്തത് എന്ന് Prof സുനിൽകുമാർ പറഞ്ഞു. കുട്ടനാട്ടിൽ വെള്ളം പൊങ്ങിയിട്ടുണ്ട് പക്ഷേ കൂടുതൽ പ്രശ്നമായി വന്നിട്ടില്ല. പക്ഷേ എ സി റോഡിൽ ഒരാഴ്ചയായി വണ്ടി ഓടാൻ പറ്റാത്ത രീതിയിൽ വെള്ളമുണ്ട്. അവിടെ തെക്ക്, പടിഞ്ഞാറ് ഭാഗത്ത് വെള്ളം കൂടുതലാണ്. പുളിങ്കുന്ന് നെടുമുടി ഭാഗത്ത് വെള്ളം കുറച്ചു കൂടുതൽ ഉണ്ടെങ്കിൽ കാവാലം ഭാഗത്ത് വെള്ളപ്പൊക്കം കുറവാണ്. അവിടെ പമ്പയാറ്റിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിലും അത് സാധാരീതിയിലാണ് ഒഴുകുന്നത്. കായലിന്റെ നടുവിൽ ഒരു ദ്വീപ് പോലെ രൂപപ്പെട്ടിട്ടുണ്ട്. അവിടെ എക്കൽ അടിഞ്ഞ് കരയായി മാറിയത് അറിഞ്ഞു. ഇതൊക്കെ കായലിന്റെ അടിത്തട്ട് പൊങ്ങി വരുന്നതിന്റെ സൂചനയാണ് ഇതിന് ഒരു പരിഹാരം കണ്ടെത്തണം. ഇവിടെ തെങ്ങിൻ തൈ രണ്ടു നിരയായി വെച്ചു പിടിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. വളർന്നുവരുമ്പോൾ അതിന്റെ ഒരു സംരക്ഷണ കവചമായി നിൽക്കും. കനകാശ്ശേരി ബണ്ടിൽ പണ്ട് കണ്ടൽകാടുകൾ ഉണ്ടായിരുന്ന സ്ഥലമാണ്. ഒരുപാട് പേർ താമസിക്കുന്നുമുണ്ട്. അവിടെ കൃഷി നശിപ്പിക്കുകയും ആളുകൾക്ക് ശല്യം ഉണ്ടാക്കുകയും ചെയ്യുന്ന ക്ഷുദ്ര ജീവികൾ പെരികിയതുമൂലമാണ് ഇവിടുത്തെ കണ്ടൽ കാടുകൾ വെട്ടിത്തെളിച്ചത്. വട്ടകായലിൽ വാട്ടർ പ്രഷർ വളരെ കൂടുതലാണ്. 8 മുതൽ 10 മീറ്റർ വരെയാണ് ജലനിരപ്പിൽ വ്യത്യാസം. മീനപ്പള്ളി പാടശേഖരത്തിൽ പുറത്തുകൂടെ നടക്കാവുന്ന രീതിയിൽ കുളവാഴ വളർന്ന് നിൽക്കുകയാണ്. ഇതിനെ മാറ്റാൻ എന്താണ് മാർഗ്ഗം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പമ്പയാർ തീരത്ത് താമസ്സിക്കുന്ന എല്ലാവരും ബുദ്ധിമുട്ടിലാണ് അവിടെ മുഴുവനും വെള്ളമാണ്. ഇതൊക്കെ മാറണമെങ്കിൽ കനകാശ്ശേരിയിലെ ബണ്ട് സ്ഥായിയായി കെട്ടി അടയ്ക്കണം, കുളവാഴകൾ മാറ്റണം, പാടത്ത് കൃഷി ആരംഭിക്കണം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശാസ്ത്രീയ വിവര ശേഖരണത്തിൽ നിന്നും ആഗോള ദർശനത്തിലേക്ക് 66-ആം പ്രതിവാര യോഗം 2021.10.23

നാട്ടുകൂട്ടം കുറിപ്പുകൾ

ശാസ്ത്രീയ വിവര ശേഖരണത്തിൽ നിന്നും ആഗോള ദർശനത്തിലേക്ക് .

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശാസ്ത്രീയമായ വിവരം ശേഖരിച്ച് പ്രവർത്തിക്കുക എന്നത് ആയിരുന്നു കഴിഞ്ഞ ആഴ്ച നാട്ടുകൂട്ടം 65 വീഡിയോ യോഗത്തിൽ തീരുമാനിച്ചതെങ്കിൽ, ഇന്നലെ നടന്ന 66 ആം പ്രതിവാര യോഗത്തിൽ സമഗ്രമായ ഒരു ആഗോള സമീപനം കൊണ്ടുവരിക എന്നതായിരുന്നു ചെയ്തത്.
ആഗോളമായ സഹജീവൻ സ്വരാജ് സാധന, ഐക്യരാഷ്ട്ര ദിന ഓർമ്മപ്പെടുത്തൽ തുടങ്ങി ആഗോളതാപനം വെള്ളപ്പൊക്കത്തെ സ്വാധീനിച്ചത് വരെ ചർച്ച ചെയ്തു. സൂചകമായ ചില വിവരങ്ങൾ:
കുട്ടനാടിൻറെ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ആഗോളമായ ഒരു പരിഹാരമാണ് നോക്കേണ്ടത് എന്ന് ശ്രീ EM ജോർജ് പറഞ്ഞത് ഇന്നലത്തെ ചർച്ചകൾക്ക് എല്ലാം തന്നെ അടിസ്ഥാനമായി തീർന്നു. ആഗോളതാപനം ആണ് കൂടിവരുന്ന വെള്ളപ്പൊക്കത്തിന് മൂലകാരണം
എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന് ശാസ്ത്രീയമായ കണ്ടെത്തലുകൾj പിൻബലം നൽകുന്നതായി, ഡോക്ടർ പണിക്കർ, അടുത്ത കാലത്തെ ചില കണക്കുകൾ ഉദ്ധരിച്ചു സൂചിപ്പിച്ചു.

1. ഇപ്പോഴത്തെ നിരക്കിൽ തുടർന്നാൽ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് ഒരു മീറ്റർ ഉയർന്നിരിക്കും. ലോകത്ത് 15 കോടി ജനങ്ങൾ താമസിക്കുന്നത് ഈ ഒരു മീറ്ററിന് ഉള്ളിലാണ്, അവിടം മുങ്ങിപ്പോകും എന്നാണ് കണക്ക്.

2. ലോക രാഷ്ട്രങ്ങൾ തീരുമാനിച്ചതുപോലെ, ( 196 parties UNFCCC 2015) ആഗോളതാപന വർദ്ധനവ് വ്യാവസായ വിപ്ലവത്തിന് ശേഷം 1.5 ഡിഗ്രി C യിൽ പരിമിതപ്പെടുത്തി യാൽ പോലും കടൽനിരപ്പ് 2100 ആകുമ്പോഴേക്ക് 52 സെൻറീമീറ്റർ ഉയരും. അതല്ല, രണ്ട് ഡിഗ്രി ആയാൽ കടൽ നിരപ്പ് 63 സെൻറീമീറ്റർ ഉയരുമെന്നും കണക്കുകൾ കാണിക്കുന്നു. ഈ 11 സെൻറീമീറ്റർ വ്യത്യാസം കൊണ്ട് മാത്രം ലോകത്തിൽ ഉണ്ടാവുന്ന വെള്ളപ്പൊക്ക നഷ്ടങ്ങൾക്ക് പ്രതിവർഷം 1.4 ട്രില്യൻ ഡോളർ വർദ്ധന എന്നും കണക്കാക്കുന്നു. അതല്ല, ഒന്നും ചെയ്യാതിരുന്നാൽ നഷ്ടം 14 ട്രില്യൻ ഡോളർ (ആയിരം ലക്ഷം കോടി രൂപ !) ഒരു വർഷം എന്ന രീതിയിൽ ആയിരിക്കുമെന്നും കണക്കുകൾ വന്നിരിക്കുകയാണ്. (The Guardian പത്രത്തിൽ 2018 ജൂലായ് 12 ന് ജോൺ എബ്രഹാം പ്രസിദ്ധീകരിച്ച കണക്കാണിത്. Reference: Environmental Resarch Letters v.13,n.7.) കുട്ടനാട് മാത്രമല്ല, കൊച്ചി പോലെയുള്ള പല നഗരങ്ങളും കടലിനടിയിൽ ആകും എന്നാണ് പ്രവചനം.

നമ്മുടെ കാലത്ത്, രൂക്ഷത കുറയ്ക്കാൻ നമുക്ക് ചെയ്യാവുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുകയും, അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം ബാധിക്കാതിരിക്കാൻ വേണ്ടത് ചെയ്തുകൊണ്ടിരിക്കുകയും ആണു വേണ്ടത്. ഏതായാലും, സാമാന്യബുദ്ധിക്ക് ചേർന്ന രീതിയിലുള്ള വികസനവും നമ്മുടെ നമ്മുടെ പൂർവികർ കാണിച്ചു തന്ന വഴികളും ഉപയോഗിച്ചുകൊണ്ട് നല്ലൊരു ആവാസവ്യവസ്ഥ നമുക്ക് പുന:സൃഷ്ടിക്കാൻ സാധിക്കും.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ നമുക്ക് നിയന്ത്രണമില്ലാത്ത ബാഹ്യ പ്രതിഭാസങ്ങൾ കൊണ്ടാണ് എന്നും വികസനത്തിൻറെ പേരിൽ ഇന്ന് നടക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട് ആണെന്നും മനസ്സിലാക്കിയാലും, നാം തൽക്കാലികവും തദ്ദേശീയവുമായി ചെയ്യേണ്ട കാര്യങ്ങൾക്ക് ലാഘവം പാടില്ല.

“Local Action with Global Perception”. ആഗോള ദർശനത്തോടെ, ലോക നിലവാരം പുലർത്തി, മാതൃകാപരമായി, നമ്മുടെ നാട്ടിൽ വേണ്ടത് അതാതുസമയം അതാത് സ്ഥലത്ത് ചെയ്യാൻ ആണല്ലോ നാട്ടുകൂട്ടം ശ്രമിക്കുന്നത്. കുട്ടനാട്ടിൽ ഇത് ഏറ്റവും പ്രസക്തമാണെന്ന് ബോധ്യം ആവുകയാണ്. കൂടുതൽ ഉത്സാഹത്തോടുകൂടി നമുക്ക് ഒരുമിച്ച് മുന്നേറാം.
സസ്നേഹം,
NNPanicker

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 65, 2021. ഒക്ടോബർ. 16 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 65
2021.10.16 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, Prof സുനിൽകുമാർ എൻ, ശ്രീ ഓംകാർ ഗിരിജാശങ്കർ, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ ആന്റെണി എം വി, ശ്രീ സുരേഷ്കുമാർ എസ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, Dr. കെ ജി പത്മകുമാർ.

💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാർ വിശദീകരിക്കുകയുണ്ടായി.

ഇന്ന് ലോകഭക്ഷ്യ ദിനം. നാളെ ദാരിദ്ര്യ നിർമ്മാർജ്ജന ദിനം. ലോകം മുഴുവൻ നോക്കുകയാണെങ്കിൽ, ഏഴിൽ ഒരാൾ ഭക്ഷണം കിട്ടാതെകിടക്കുന്നവരാണ്.

സിനിമാനടനും കുട്ടനാട്ടുകാരനുമായ ശ്രീ നെടുമുടി വേണുവിനെ Dr. എൻ എൻ പണിക്കർ. അനുസ്മരിച്ച് സംസാരിച്ചു. അദ്ദേഹത്തെ കാണാൻ പറ്റിയിട്ടുണ്ട് എന്ന് Prof സുനിൽകുമാർ പറഞ്ഞു. അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു.

വിദ്യാരംഭത്തെക്കുറിച്ച്, പുതിയ ആരംഭത്തിന്, നമുക്ക് പ്രസക്തിയുണ്ട്. പുതിയ നല്ലൊരു തുടക്കത്തിനായി നമുക്ക് കൈകോർക്കാം. മറ്റുള്ളവരുമായി കൂടുതൽ സഹകരിച്ച് കൂട്ടത്തിൽ പങ്കെടുപ്പിക്കുക. സമഗ്രമായ ഒരു മാറ്റത്തിനു വേണ്ടിയാണ് നമ്മൾ ശ്രമിക്കുന്നത് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

നാട്ടുകാർക്ക് തീർച്ചയായിട്ടും അറിയാനുള്ള അവകാശങ്ങളുണ്ട്, അവർക്ക് സുഖമായി ജീവിക്കാനുള്ള അവകാശങ്ങൾ ഉണ്ട്, അതുമാത്രമല്ല ആ ഒരു ആവാസവ്യവസ്ഥയ്ക്ക് അതിൻെറതായ അവകാശങ്ങൾ ഉണ്ട്. നദികൾക്ക് ഒഴുകാനുള്ള അവകാശങ്ങൾ ഉള്ളതുപോലെ ആവാസവ്യവസ്ഥയ്ക്കും നിലനിൽക്കാൻ അവകാശം ഉണ്ട്. അതിനെ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല. കഴിവില്ലാത്തവരെ സംരക്ഷിക്കാൻ ചുമതലയുണ്ട്. അതുകൊണ്ടാണ് നമ്മൾ പാവങ്ങൾക്ക് വേണ്ടിയിട്ടുള്ള അവകാശങ്ങൾക്ക് ശബ്ദം ഉയർത്തണം, നീതിക്കുവേണ്ടി പോരാടണം എന്ന് പറയുന്നത്. മാത്രമല്ല ആവാസവ്യവസ്ഥ എന്ന് പറയുമ്പോൾ അതിനെ നിലനിൽക്കാൻ അനുവദിക്കുമ്പോൾ നമ്മുടെ നിലനിൽപ്പിനും കൂടി അത് പ്രയോജനപ്പെടും. ആവാസവ്യവസ്ഥയ്ക്ക് അവകാശമുള്ളത് കോടതികൾ ഇപ്പോൾ വിധിച്ചു തുടങ്ങിക്കഴിഞ്ഞു എന്ന് Prof. സുനിൽകുമാർ പറഞ്ഞു. പ്രകൃതിക്കാണ് വാസ്തവത്തിൽ അവകാശമുള്ളത്. പക്ഷേ മനുഷ്യൻ ഭൂമിയുടെ മിക്കവാറും ഭാഗങ്ങൾ കൈയ്യടക്കി വെച്ചിരിക്കുന്നു അതുകൊണ്ടാണ് ഈ സന്തുലനത്തിന് മാറ്റം വരുന്നത്. അപ്പോൾ പ്രകൃതിയുടെ പല അവകാശങ്ങളും കയ്യടക്കി വച്ചിരിക്കുന്നു എന്നാണ് പറയേണ്ടത്. അത് കുറച്ചൊക്കെ പ്രകൃതിക്ക് കൊടുത്തില്ലെങ്കിൽ നമുക്ക് ദുരിതങ്ങളായി മാറാൻ സാധ്യതയുണ്ട്. മരങ്ങൾ വെട്ടി മാറ്റിയതും വെള്ളം ഒഴുകാനുള്ള വഴികൾ അടച്ചു വെച്ചിരിക്കുന്നതും കൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായി പ്രശ്നങ്ങളെ സമീപിക്കുക. നാട്ടുകൂട്ടത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. നന്നായി കാര്യങ്ങളെപ്പറ്റി അറിഞ്ഞു പഠിച്ച് ശാസ്ത്രീയമായി അവതരിപ്പിക്കണം. അതായിരിക്കട്ടെ നാട്ടുകൂട്ടത്തിന്റെ ലക്ഷ്യം.

അവകാശ പ്രഖ്യാപനത്തിന്റെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ കൂട്ടിച്ചേർക്കാനുള്ള നിർദ്ദേശങ്ങൾ എല്ലാവർക്കും പറയാം. തോട്ടപ്പള്ളിയിലെ പ്രവർത്തനങ്ങൾക്ക് സഹായമായ കാര്യങ്ങൾ ശാസ്ത്രീയമായ പഠനം നടത്തണം, എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. എവിടെയാണ് മണ്ണ് പോകുന്നത്, ഏത് വീടുകളും പറമ്പുകളുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്, മണ്ണ് എവിടെ ചെന്നാൽ കടലാക്രമണം ഉണ്ടാവുകയില്ല എന്നുള്ള കാര്യങ്ങൾ പഠിക്കണം. എല്ലാം കൂടി ഉൾപ്പെടുത്തുമ്പോൾ പ്രവർത്തനങ്ങൾക്ക് എല്ലാത്തിനും ഒരു കെട്ടുറപ്പ് ഉണ്ടാകും.

ഇളവുംപാക്കച്ചിറ തോട് വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ JCB ഒക്കെക്കൊണ്ട് മണ്ണും ചെളിയും വാരി ഭംഗിയായിട്ട് ഇരുന്നതാണ്. അവിടെ ഒരു പാലം ഉണ്ടായിരുന്നു. പാലത്തിനു പകരം മുട്ടിട്ട് അതുവഴി യാത്ര ചെയ്യുന്നു. തോട് അടച്ചു. ആറ്റിലേക്കു തോട്ടിൽ നിന്ന് ഉണ്ടായിരുന്ന ഒഴുക്ക് നഷ്ടപ്പെട്ടു. പരിഹാരം പാലം ഉണ്ടാക്കുക എന്നതാണ് അവിടുത്തെ പ്രശ്നം. അവിടെ വൃത്തിയാക്കാൻ അവിടുത്തെ പാവപ്പെട്ട മനുഷ്യർ പോലും ആയിരം രൂപയോളം കൊടുത്തു. നാട്ടുകൂട്ടത്തിന്റെ മറ്റൊരു അനുഭവം മണപ്പള്ളി പാടം. പമ്പുചെയ്ത് വറ്റിക്കാനും ചുറ്റു വരമ്പ് ഉണ്ടാക്കാനും ചെറുപ്പക്കാർ ഉണ്ടായിരുന്നതുകൊണ്ട് അവിടെ വെള്ളം കയറിയിട്ടില്ല.

കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ ഒരു അനുഭവം. കൊച്ചാലുംമൂട് നിന്ന് അകത്തൂട്ട് പാടം വരെ എത്താൻ 2 തോടുകൾ ഉണ്ട്.13ാം വാർഡ് വടക്കൻ തോട് കുറച്ച് നീളം കൂടുതൽ ഉള്ളതാണ്. കാടുപിടിച്ചു കിടന്ന തോട് വൃത്തിയാക്കി. JCB ഉപയോഗിച്ച് മണ്ണ് വാരി കരയ്ക്ക് ഇടാനാണ് അടുത്ത പരിപാടി. അതിനുവേണ്ടി തീരുമാനം എടുത്തിരിക്കുകയാണ്. അതിന് പഞ്ചായത്തിൻെറ ഫണ്ട് ആണ് ഉപയോഗിക്കുന്നത്. അവിടത്തെ പഞ്ചായത്ത് മെമ്പർ ശ്രീ പത്മകുമാർ അതിനു തീരുമാനമെടുത്തത് കൊണ്ടാണ് അവിടെ ജോലി ഭംഗിയായിട്ട് തീർക്കാൻ കാരണം. ഇത് മാതൃകാപരമായ ഒരു തീരുമാനം ആണ്. തെക്കൻ തോട് മുഴുവനായിട്ട് അടഞ്ഞ് കിടക്കുകയാണ്. അടഞ്ഞു കിടക്കുന്നതുകൊണ്ട് വേനൽക്കാലത്ത് പോലും ആ ഭാഗത്ത് എന്നും വെള്ളപ്പൊക്കമാണ്. അവിടെ തോടും കൂടെ ശരിയാക്കാതെ എന്ത് പണി നടന്നാലും ഒന്നും ശരിയാവില്ല എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

അമ്പലത്തിലെ പ്രശ്നം ഏതു തരത്തിൽ പരിഹരിക്കാം എന്ന് നോക്കാൻ യൂജിൻ ഫണ്ടാല എന്ന ആൾ മുൻപ് വന്നിട്ടുണ്ട്. പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ചെറുപ്പക്കാരെ മുന്നോട്ടു കൊണ്ടു വന്ന് അതിനൊരു പരിഹാരം ഉണ്ടാക്കുന്നതിന് പകരം അമ്പലം പോക്കുക എന്നുള്ള പരിപാടിയിലെക്കാണ് പലരും പോകുന്നത് അത് തെറ്റാണ്. വെള്ളം സാധാരണഗതിയിൽ ഒഴുകി പോകണം എന്നതാണ് നമുക്ക് വേണ്ടത്. ഇത് നടത്തിക്കാൻ ഒരു പുതിയ കാഴ്ചപ്പാട് വേണം. തുറന്ന ഒരു മനസ്സ് വേണം. അവിടുത്തെ തോടുകളിൽ, ആറുകളിൽ ചെളി അടഞ്ഞ് ആഴം കുറഞ്ഞുപോയി എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. പുതിയ റോഡുകൾ ഉണ്ടാക്കണം, റോഡിൻെറ പൊക്കം കൂട്ടണം എന്നുള്ളതാണ് ചിന്ത. വെള്ളത്തിന്റെ പ്രശ്നത്തിനാണ് ആദ്യം പരിഹാരം കാണേണ്ടത്.

എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ റിസോഴ്സ് സെന്റെർ തുടങ്ങാൻ താല്പര്യമുണ്ട്. ജിബിൻ അതിനുവേണ്ടി സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

തോട്ടപ്പള്ളി സമരത്തെ കുറച്ച് ശ്രീ സുരേഷ്കുമാർ സംസാരിച്ചു. സമരം തുടങ്ങിയിട്ട് ഇന്ന് 128 ദിവസമായി. ഇപ്പോഴും രാത്രിയിലും മണലെടുപ്പ് ഒരു മുടക്കവും ഇല്ലാതെ നടന്നുകൊണ്ടിരിക്കുന്നു.

പരിസ്ഥിതിയിൽ ഉണ്ടാക്കിയ താളപ്പിഴയാണ് ഈ കടുത്ത മഴയ്ക്ക് കാരണം. ആഗോളതാപനം എന്നു പറയുന്നത് മനുഷ്യൻെറ ഒരു സംഭാവനയാണ്. അതിൻെറ ഫലമായിട്ടാണ്, മഴ അല്ല, മേഘവിസ്ഫോടനം ആണ് ഇപ്പോൾ നടക്കുന്നത്. പണ്ട് ആൾക്കാർക്ക് ഇത്രയും അധികം വിവരവും വികസനവും വരുന്നതിനു മുൻപ്, വെള്ളം ഒഴുകി പോകുന്നതിന് മഴയ്ക്ക് മുൻപുതന്നെ തോടും കുളവും എല്ലാം വെട്ടി വൃത്തിയാക്കി ശരിയാക്കി ഇടും. ഇങ്ങനെ ജീവിച്ച ഒരു സമൂഹമാണ് പെട്ടെന്ന് മാറിയത്. തോടുകൾ മാറ്റി റോഡുകളാക്കി. വെള്ളം ഒഴുകി പോകാൻ മാർഗ്ഗം വേണം എന്നുള്ള ചിന്ത എല്ലാം മാറി. പണ്ട് റോഡിൻെറ സൈഡിൽ നോക്കിയാൽ ഓടകളും കലുങ്കുകളും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം മൂടി ഇട്ടിരിക്കുകയാണ്. എല്ലായിടവും ചെളി വീണ് ആഴംകുറഞ്ഞ് ഇരിക്കുകയാണ്. ചെളി നീക്കം ചെയ്യാൻ സർക്കാരിനെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല.
കടൽ ആക്രമണത്തെക്കുറിച്ച് Dr. എൻ എൻ പണിക്കർ സംസാരിച്ചു. നമ്മുടെ തീരത്തിനടുത്ത് കടലിന്റെ ആഴം കുറഞ്ഞിരിക്കുന്നു എന്നുള്ള നിരീക്ഷണം പ്രയോജനപ്പെടുത്താം എന്ന് ആലപ്പാട്ട് കാരനായ വേലുക്കുട്ടി അരയൻ പറഞ്ഞിട്ടുണ്ട്. തീരത്തിന് സമാന്തരമായി ആഴത്തിൽ തോട് പോലെ കുഴിക്കുക. അപ്പോൾ ആഴം കൂടുമ്പോൾ തിരയുടെ ശക്തി കുറയും അങ്ങനെ അവിടെയുള്ള മണ്ണ് കരയിൽ ഇടുകയും ചെയ്യാം. അങ്ങനെ ആ തീരം സംരക്ഷിക്കാൻ ഒരു വഴിയായി. 60 വർഷത്തിന് മുൻപ് പറഞ്ഞ ഈ കാര്യം പരിശോധിക്കേണ്ടതാണ്. നമ്മൾ ഒരു സമരം നടത്തുന്നതുകൂടാതെ ശാസ്ത്രീയമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ ശ്രമിക്കണം എന്ന് Dr K G പത്മകുമാർ സാറും പറഞ്ഞു. പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഉണ്ട്. അതൊക്കെ ഇതിൻെറ ഭാഗമായിട്ട് കൊണ്ടുവരണം. എല്ലാം കൂടെ ഉൾപ്പെടുത്തി ഒരു ലിറ്ററേച്ചർ സർവ്വേ നടത്തണം. പല ഓർഗനൈസേഷനിലും കിട്ടുന്ന വിവരങ്ങൾ ശേഖരിച്ച് ഒരുമിച്ച് ആക്കുക, ശാസ്ത്രീയമായ പഠനം നടത്തുക. പരീക്ഷണം പോലെ തന്നെ ഏത് മണ്ണാണ്, എങ്ങോട്ടാണ് പോകുന്നത് എന്ന് കണ്ടുപിടിക്കാൻ നമുക്ക് സാധിക്കണം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

 

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 64, 2021. ഒക്ടോബർ. 9 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 64
2021.10.9 ശനിയാഴ്ച

കുറിപ്പുകൾ

പങ്കെടുത്തവർ:
രാം കിരൺ, ശ്രീ ഇ എം ജോർജ്, ശ്രീ ശ്രീകുമാർ കെ സി, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ജിബിൻ തോമസ്, ശ്രീ ഓംകാർ ഗിരിജാശങ്കർ, ശ്രീ സുരേഷ് കുമാർ എസ്, Prof സുനിൽകുമാർ എൻ, ശ്രീ ബ്രഹ്മാനന്ദൻ കെ.

 

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാർ വിശദീകരിക്കുകയുണ്ടായി.

ജയപ്രകാശ് നാരായണന്റെ (1902-1979) ചരമദിനം ഇന്നലെ ആയിരുന്നു. ജന്മദിനം ഒക്ടോബർ 11. അന്നുതന്നെയാണ് നാനാജി ദേശ്മുഖിന്റെ ജന്മദിനം. ഇവർ സമ്പൂർണ്ണ വിപ്ലവം എന്ന ആശയം നമ്മുടെ നാട്ടിൽ കൊണ്ടുവന്ന വ്യക്തികൾ ആണ്. ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എല്ലാരംഗത്തും പ്രവർത്തിച്ച് സമ്പൂർണമായ ഒരു വിപ്ലവത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് എന്ന് Dr N N പണിക്കർ അനുസ്മണത്തിൽ ഓർമ്മപ്പെടുത്തി.

കുട്ടനാട് അവകാശ പ്രഖ്യാപനത്തെക്കുറിച്ച് ശ്രീമതി ആതിര എം കുമാർ പറഞ്ഞു. നമ്മൾ പല യോഗങ്ങളിലും. കൂടി എടുത്ത ചർച്ചകളിലും തീരുമാനങ്ങളിലും എല്ലാംകൂടി കൂട്ടിച്ചേർത്ത് എഴുതിയ കാര്യങ്ങളാണ്. നിയമങ്ങളും ചട്ടങ്ങളും പലതരത്തിലുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കാറുണ്ടെങ്കിലും അവയെല്ലാം നിഷേധിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും നിയമവിരുദ്ധതയാണ് കണ്ടുവരുന്നത്. അവകാശങ്ങൾ പലതും ഉണ്ടെങ്കിലും അവകാശ ലംഘനമാണ് അതിലും കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമം നമ്മൾ തന്നെ നടത്തേണ്ടതുണ്ട്. പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അറിയാനുള്ള അവകാശം, കുട്ടനാടിനെ പൊതുവായിട്ട് ബാധിക്കുന്ന കാര്യങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ. ശാസ്ത്രീയമായ രീതിയിൽ പരിസ്ഥിതിയെ മനസ്സിലാക്കുകയും എന്തൊക്കെയാണ് നമ്മൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്ന് തിരിച്ചറിയുകയും. അത്തരം അവകാശങ്ങൾ നമ്മൾ നേടിയെടുക്കണം എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. നാടിൻെറ നന്മയ്ക്ക് വേണ്ടി സ്വയം കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അവർക്കൊക്കെ ഇത് ഒരു പ്രചോദനം ആയി മാറും. നാട്ടുകൂട്ടം ഇതുവരെ കൂടിയ യോഗങ്ങൾ നോക്കുകയാണെങ്കിൽ ഇതിൻെറ എല്ലാ സാരസംഗ്രഹമാണ് ഈ പറയുന്ന അവകാശപ്രഖ്യാപനം. കാരണം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ കൂടിയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും ഒരു പരിധിവരെ ഇതിൻെറ ഉള്ളിൽ ക്രമീകരിക്കാനും ഉൾപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇനിയും കൂട്ടിച്ചേർക്കാൻ ഉള്ളത് എല്ലാവർക്കും പറയാം.

അവകാശങ്ങൾ എന്ന് പറയുന്നത് മനുഷ്യർക്ക് മാത്രം ഉള്ളതല്ല എന്ന് Prof സുനിൽകുമാർ പറഞ്ഞു. നദിയുടെ അവകാശങ്ങൾ, കുട്ടനാട് എന്ന പ്രദേശത്തിന് ധാരാളം അവകാശങ്ങൾ ഉണ്ട്, കുട്ടനാട്ടിലെ ജലാശയങ്ങൾ മാത്രമല്ല. കുട്ടനാട്ടിലെ പരിസ്ഥിതിക്ക് മുഴുവനായിട്ട് അവകാശങ്ങൾ ഉണ്ട്.
നദികൾ അടിച്ചുകൂട്ടി ഡെൽറ്റ കൊണ്ടുണ്ടായ പ്രദേശമായതുകൊണ്ട് തന്നെ അതിനുള്ള പ്രത്യേകതകൾ നിലനിർത്തിക്കൊണ്ടു മാത്രമേ ഇവിടെ ജനവാസവും അതുപോലെ തന്നെ മറ്റുള്ള ആവാസ വ്യവസ്ഥിതിയും നിലനിൽക്കുകയുള്ളൂ. അവകാശങ്ങൾ ഉണ്ടാകേണ്ടത് കൂടുതലും ഭൂമിക്കാണ് എന്നുള്ളതാണ് നമുക്ക് പ്രാമുഖ്യത്തൊടെ ഇവിടെ കാണേണ്ട ഒരു വിഷയം. ഭൂമി, വായു, വെള്ളം ഇവ പ്രകൃതിയെ മലിനപ്പെടുത്തുന്നില്ല. പക്ഷേ മനുഷ്യൻ വരുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്. അല്ലെങ്കിൽ നമുക്ക് ദുരന്തങ്ങൾ ഇല്ല. വാസ്തവത്തിൽ വെള്ളപ്പൊക്കം നമുക്ക് ദുരന്തമല്ല. പ്രകൃതിക്ക് കോട്ടം ഉണ്ടാകുന്നത് മനുഷ്യൻെറ പ്രവർത്തികൾ മൂലമാണ്. മനുഷ്യന് ഏറ്റവും അധികം വേണ്ടത് അറിയുക എന്നതാണ്. മുഖ്യമായി വേണ്ടത് കുട്ടനാട് എന്ന പ്രദേശത്തിന്റെ. പരിസ്ഥിതിയെ സംബന്ധിക്കുന്ന കാര്യങ്ങൾ, നിർമ്മാണത്തിന്റെ കാര്യങ്ങൾ, കുടിവെള്ളം ബാക്കിയുള്ള എല്ലാ കാര്യങ്ങൾ ഉൾപ്പെടും. രണ്ടാമത്തെ കാര്യം അവിടെ താമസിക്കുന്ന മനുഷ്യർ അതിനെപ്പറ്റി എല്ലാ കാര്യങ്ങളും അറിവു ഉണ്ടാവുക എന്നതാണ്. മൂന്നാമതായി പ്രതിപ്രവർത്തനം ഇതിനായി ആണ് നാട്ടുകൂട്ടം പ്രധാനമായും പ്രവർത്തിക്കുന്നത്. ഈ പറയുന്ന മൂന്ന് രൂപത്തിൽ നമുക്ക് ക്രമീകരിക്കണം എന്ന് ഒരു അഭിപ്രായം പറഞ്ഞു. ആഗോളതാപനത്തിൻെറ ആഘാതം ഉണ്ടാകാതെ ഇരിക്കണമെങ്കിൽ ഏറ്റവും കൂടുതൽ ജാഗരൂകരായി ഇരിക്കേണ്ടത് ഇവിടെ താമസിക്കുന്ന മനുഷ്യരാണ്. പലായനം ചെയ്യുന്നവർ ഉണ്ട്, ഇവിടെ താമസിക്കുന്നവരുണ്ട്, പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരുണ്ട്. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ ഈ ഭൂമിയെ രക്ഷിക്കാൻ കഴിയൂ. നമ്മുടെ പ്രവർത്തികൾ ക്രമീകരിച്ചുകൊണ്ട് എല്ലാ ആൾക്കാരെയും ഈ കാര്യങ്ങൾ മനസ്സിലാക്കി ഭൂമിയുടെ അവകാശങ്ങൾ മനസ്സിലാക്കി നമ്മുടെ അറിവ് വർദ്ധിപ്പിച്ച് നമുക്ക് പ്രതിപ്രവർത്തിക്കാനുള്ള ഊർജ്ജം ഉണ്ടാക്കിയെടുക്കുക.

കുട്ടനാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും കുട്ടനാടിനെ കൈകാര്യം ചെയ്യുന്നത് കുട്ടനാടിന്റെ കാര്യങ്ങൾ മനസ്സിലാക്കി കൊണ്ടല്ല എന്ന് ശ്രീ ജിബിൻ തോമസ് പറഞ്ഞു. നമ്മുടെ കാര്യങ്ങളിൽ കുറച്ചുകൂടെ വ്യക്തത വരുത്തുക. പഞ്ചായത്ത് മെമ്പർമാർ ആ തലത്തിലുള്ളവർക്ക് കുട്ടനാടിനെ കുറിച്ച് അറിയുവാൻ ഉള്ള അവസരങ്ങൾ കൊടുത്തതിനു ശേഷം ഈയൊരു കാര്യത്തിലോട്ട് വരുന്നതാണ് നല്ലത് എന്ന് ഒരു അഭിപ്രായം പറഞ്ഞു. പലതും ചെയ്യുന്നത് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ അല്ല.
എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ ചില സഹായങ്ങൾ ചെയ്യാമെന്ന് ശ്രീ ജിബിൻ തോമസ് ഓഫർ ചെയ്യുകയാണ്. കുട്ടനാട്ടിൽ കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ തുടങ്ങാം എന്ന് പറഞ്ഞു. പത്തുവർഷം മുൻപ് എല്ലാ പഞ്ചായത്തിലും ഡ്രെയിനേജ് മാപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ പല പഞ്ചായത്തുകളിലും വെള്ളപ്പൊക്കത്തിന്റെ പേര് പറഞ്ഞ് അങ്ങനെയുള്ള ഒരു തരത്തിലുള്ള രേഖകളും ഇല്ല. കുട്ടനാട്ടിലെ സർവ്വെ റെക്കോർഡ്സ് പോലും ആധികാരികത ഇല്ല. മാപ്പിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കിയാൽ എല്ലാവർക്കും കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാം. വെള്ളം, തോടുകൾ, ചാലുകൾ, കൃഷിയിടങ്ങൾ, പൈപ്പ് ലൈനുകൾ മറ്റു രീതിയിലുള്ള എല്ലാ മാപ്പിങ്ങും എളുപ്പമുള്ള രീതിയിൽ ചെയ്യാനും മറ്റുള്ളവരെ പറഞ്ഞ് കാണിച്ച് മനസ്സിലാക്കി കൊടുക്കാനും പറ്റും. ഡോക്യുമെന്ററി ചെയ്തു വെക്കാൻ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാം. ഭാവിയിൽ ഇത് പഠനത്തിന് ഉപയോഗിക്കാം. നമുക്ക് എല്ലായിടത്തും ഗവൺമെൻറിന്റെ ഓരോ കാര്യത്തിനും ഓരോ സംവിധാനങ്ങളുണ്ട്. ഉദാ: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒരു ഡാറ്റയും നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. ആലപ്പുഴ അല്ലെങ്കിൽ വേമ്പനാട്ട് കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം എന്താണ്. ശബരിമലയിൽ ആളുകൾ വരുന്നില്ല, ടൂറിസത്തിന് ആളുകൾ വരുന്നില്ല, ഇപ്പോളത് കൂടിയോ കുറഞ്ഞോ? ഇങ്ങനെയുള്ള ഡാറ്റാ പബ്ലിഷ് ചെയ്യേണ്ട ഏജൻസികൾ പബ്ലിഷ് ചെയ്തേപറ്റൂ. അങ്ങനെ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട് പൊലൂഷൻ കൺട്രോൾ ബോർഡ് അവരുടെ മോണിറ്ററിങിന്റെ ഭാഗമായിട്ട് ഡാറ്റാ എടുക്കുന്നുണ്ട് ടെസ്റ്റ് ചെയ്യുന്നുണ്ട്. അതിന് വേണ്ടി നമ്മുടെ പൈസ അവർ വാങ്ങുന്നുണ്ട്. എന്താണ് അതിൻെറ ഗുണം?

കുട്ടനാടിൻെറ ഭൂവിനിയോഗത്തെ സംബന്ധിച്ച വലിയ സ്റ്റഡി കോളേജിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് Prof സുനിൽകുമാർ പറഞ്ഞു. ഗൂഗിൾ വഴി കെട്ടുന്ന ഇമേജസ് അല്ല ലാൻഡ് സാറ്റ് പോലുള്ള 8 ലാൻഡ് സാറ്റ് ഇതുവരെ ഉണ്ടായിട്ടുണ്ട്. അതുപോലുള്ള ഉപഗ്രഹങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടനാട്ടിലെ ഏരിയ എടുത്തിട്ട് ഒരു GES പഠനം ഒരു സോഫ്റ്റ്‌വെയറിൻെറ സഹായത്തോടെ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടനാട് ഭൂവിനിയോഗത്തിന്റെ ശതമാനം കൂടിക്കൊണ്ടിരിക്കുകയാണ്. പത്മകുമാർ സാർ പറഞ്ഞതുപോലെ, 1924 ൽ വെള്ളപ്പൊക്കത്തിനു ശേഷം കുട്ടനാട്ടിൽ കൂടുതൽ ആളുകൾ വന്നതാണ് സ്ഥിതി എങ്കിൽ, ഇപ്പോൾ ആളുകൾ പുറത്തേക്ക് പോകുന്നു.

ഇതിനെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് 2 അപ്ലിക്കേഷനുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പബ്ലിക്കേഷൻ പൂർത്തീകരിച്ചാൽ നമുക്ക് എവിടെ വേണമെങ്കിലും അതിൻെറ വിവരങ്ങൾ പ്രദർശിപ്പിക്കാം. ഒരിക്കൽ പബ്ലിഷ് ചെയ്ത് കഴിഞ്ഞാൽ ഒരു ആധികാരിക രേഖയായി. അത് കഴിഞ്ഞാൽ മറ്റൊരു ഏജൻസിക്കും അതിനെ നിഷേധിക്കാൻ സാധിക്കില്ല. അതിൻെറ തിരുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയാണ് എന്ന് Prof സുനിൽകുമാർ പറഞ്ഞു. നാട്ടുകൂട്ടത്തിന് ഒരു രജിസ്ട്രേഷൻ ആവശ്യമാണ്. ശ്രീ ജിബിൻ സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞ കമ്പ്യൂട്ടർ മറ്റു ഫിസിക്കൽ ഫെസിലിറ്റീസ് വയ്ക്കാനായി താൽക്കാലികമായി YMPC ലൈബ്രറി തെരഞ്ഞെടുക്കുകയാണെങ്കിൽ അവിടെയുള്ളവർ തയ്യാറാവണം.

തീരദേശത്തെ വീടുകൾ തകരുന്നത് കരയില്ലാതെ ആകുന്നതുകൊണ്ടാണ്. ഇവിടുത്തെ തീരം ഓരോ വർഷവും ഖനനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് ശ്രീ ശ്രീകുമാർ കെ സി പറഞ്ഞു. തോട്ടപ്പള്ളിയിൽ നടക്കുന്ന ഖനനം നേരത്തെ ആലപ്പാടിന്റെ നടുക്ക് നടന്നതാണ്. ആ ഖനനം ബീച്ചിനെ ഇല്ലാതാക്കി.1962 -ൽ വിക്രം സാരാഭായി വരുമ്പോൾ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എന്നും ജനവാസ മേഖല കഴിഞ്ഞിട്ട് വലിയൊരു ഭൂപ്രദേശം ഇവിടെ ഉണ്ടെന്നും. ആളുകളെ പോലും ഒഴിപ്പിക്കാതെ ഇത് നടപ്പിലാക്കാൻ ഭൂമി ഇവിടെ ഉള്ളതായിട്ടും അദ്ദേഹം 1962 സെപ്റ്റംബർ 22 ന് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ അതില്ല. എത്രത്തോളം ഭൂമി ഉണ്ടായിരുന്നു എന്നുള്ളതിന് ഒരു വിഐപി സാക്ഷി ഉള്ളതാണ്. ചെറു വനങ്ങൾ, തോപ്പിൽ ഭാസിയൊക്കെ ഒളിച്ചിരുന്ന തരക്കട കാട് ഉണ്ടായിരുന്നു. ഇന്ന് കാണുന്ന പ്രദേശത്ത് പടിഞ്ഞാറോട്ടാണ് കടലിൽ കാട് ഉണ്ടായിരുന്നത്. അതിന് കിഴക്കുവശത്താണ് പുരക്കട പാടം. മണലെടുത്ത് മാറ്റുംതോറും കടൽ അടുത്തുകൊണ്ടിരിക്കുന്നു. ഈ പറയുന്ന മണൽതിട്ട മാറിക്കഴിഞ്ഞാൽ അതിൻെറ തൊട്ട് കിഴക്കുവശത്തുള്ള ഗ്രാമങ്ങൾ മുഴുവൻ കടൽ വെള്ളത്തിനടിയിൽ ആകും. ഇതാണ് സംഭവിക്കാൻ പോകുന്നത്. ആലപ്പുഴയുടെയോ ആറാട്ടുപുഴയുടെയോ തൃക്കുന്ന പുഴയുടെയോ പുറക്കാടിന്റെയോ മാത്രം പ്രശ്നമല്ല. ഇനിയും ഇത് തുടർന്നു കൊണ്ടിരുന്നാൽ കേരളത്തിൽ വരാനിരിക്കുന്ന വലിയ ദുരന്തമായി മാറും. കാരണം മണൽ ബണ്ട് നിലനിർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്. അത് ചിന്തിക്കാതെയാണ് താൽക്കാലികമായ സാമ്പത്തികനേട്ടം സമാഹരിക്കുന്നതിന് വേണ്ടി, ഇപ്പോൾ അധികാരം കയ്യിൽ ഉള്ളവരും ഒന്നും ചിന്തിക്കാതെ ചെയ്യുന്നു. അവർക്ക് അവസരം വരുമ്പോൾ അവർ അത് പറയേണ്ട സ്ഥലത്ത് പറയുന്നില്ല. പാലക്കാട് സമരത്തിൽ കേരളത്തിൻെറ പ്രതിപക്ഷനേതാക്കൾ മുഴുവൻ പേരും അവിടെ വന്നതാണ് പക്ഷേ അതൊന്നും നിയമസഭയ്ക്കകത്ത് ചർച്ച ചെയ്യപ്പെടുന്നില്ല. പി റ്റി തോമസ് വിഷയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പോലും വേണ്ടത്ര ഗൗരവത്തോടുകൂടി ആരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നതായിട്ട് നമുക്ക് കാണാൻ കഴിഞ്ഞില്ല. ആലപ്പാട്ട് നടന്ന സമരത്തിന്റെ ഏറ്റവും മുൻപിൽ നിന്ന രാഷ്ട്രീയ നേതാവ് നടത്തിയ ആദ്യത്തെ നിയമസഭാ പ്രസംഗം കേട്ടാലറിയാം ആലപ്പാടിനെക്കുറിച്ച് ഒന്നും മിണ്ടാതെ, സംരക്ഷിക്കാൻ അവിടെ കല്ല് പശ്ചിമഘട്ടം മോഷ്ടിച്ച് കടൽതീരത്ത് ഇടണം എന്നാണ് അവിടെയും പറഞ്ഞത്. അത്രത്തോളം താഴ്ന്ന് പോയിരിക്കുന്നു നമ്മുടെ ജനാധിപത്യ ബോധം. ആരെയാണ് സംരക്ഷിക്കേണ്ടത്, എന്തിനു വേണ്ടി സംരക്ഷിക്കപ്പെടണം എന്നുള്ള ഉത്തരവാദിത്വങ്ങൾ ആർക്കും ഉണ്ടാകുന്നില്ല എന്നാണ് വസ്തുത.

1994 ൽ മണൽ പരിശോധന ആരംഭിച്ചപ്പോൾ തന്നെ അതിനെതിരെ പ്രവർത്തനങ്ങൾ തുടങ്ങി. തൊട്ടു പുറകെ C M R L പോലുള്ള സ്ഥാപനങ്ങളും തമിഴ്നാട്ടിലെ കമ്പനികളും നമ്മുടെ തീരത്തെ മണൽ കടത്തിക്കൊണ്ട് പോകാനുള്ള സംവിധാനങ്ങൾ തുടങ്ങുന്നത്. കടൽത്തീരത്തുനിന്ന് മണൽ കടത്തികൊണ്ടു പോകുന്നതിന് നേതൃത്വം വഹിച്ചവർ IRE,KML ഉദ്യോഗസ്ഥ മേധാവികളാണ്. ഈ സ്ഥാപനങ്ങളിൽ മേധാവികളായിട്ട് ഇരിക്കുന്നവർക്ക് ബിനാമി ഷെയറുകൾ സ്വകാര്യസ്ഥാപനങ്ങളിൽ ഉണ്ട്. ഖനനം നടത്തുന്നത് രാജ്യത്തിനു വേണ്ടിയോ പൊതുമേഖലയ്ക്ക് വേണ്ടിയോ അല്ല. എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. ആദ്യം വിദേശ കമ്പനികളെ കൂട്ടിക്കൊണ്ടുവന്നു. അമേരിക്കൻ കമ്പനിയായ Rayson gold field consolidated, ഓസ്ട്രേലിയൻ കമ്പനിയായ Wustralian Sands സംയുക്ത സംരംഭം എന്ന പേരിൽ ഇവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുവന്നു. രണ്ടു കമ്പനികൾ വന്നതിന്റെ വേറൊരു അവസ്ഥയാണ് ഇന്നുകാണുന്ന സ്വകാര്യകമ്പനികളുടെ ഒരു തന്ത്രപരമായ സമീപനം. രണ്ടു പൊതുമേഖലാ ഗുണ്ടകളെ കടൽത്തീരത്ത് ഇറക്കി ഇട്ടിരിക്കുകയാണ്. അപ്പോ എല്ലാ സംരക്ഷണവും കൊടുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറായി നിൽക്കുന്നു. കാര്യങ്ങൾ എല്ലാം നടപ്പിലാക്കി എടുക്കാൻ സ്വകാര്യ മുതലാളിമാർക്ക് എളുപ്പമാകുന്ന രണ്ടു സ്ഥാപനങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അവർ ഇവിടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയോ ജനങ്ങളുടെയോ അല്ലെങ്കിൽ നാടിന്റെയോ ആരോഗ്യപരമായ ജീവിതത്തിന് ഗുണപരമായ കാര്യങ്ങൾ ചെയ്യുകയോ ചെയ്യാതെ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയിലെ ധാരാളം പേപ്പറുകൾ പഠിക്കാൻ ഉള്ളതാണ്. ഒത്തിരി ഘടകങ്ങൾ ഇവിടെനിന്ന് പഠിച്ചെടുക്കാൻ ഉണ്ട്. തീര ശോഷണവുമായി ബന്ധപ്പെട്ട് സെസ് പഠനങ്ങൾ നടത്തിയിട്ടുണ്ട് എന്നും ശ്രീ ശ്രീകുമാർ പറഞ്ഞു. സെസിന്റെ സയിന്റിസ്റ്റ് ആയ കെ വി തോമസ് ഉൾപ്പെടെ ഉള്ള സയിന്റിസ്റ്റുകളും ഈയിടയ്ക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുകയുണ്ടായി അതിൽ ധാരാളം തീര ശോഷണം ഉണ്ടായി, വളരെ അപകടകരമായ രീതിയിൽ ആണ് ഖനനം ഉൾപ്പെടെയുള്ള മനുഷ്യൻെറ ഇടപെടൽ, തീരത്തിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
തോട്ടപ്പള്ളി മുതൽ വടക്കോട്ട് സമീപകാലംവരെ ഉണ്ടായിരുന്ന ചാകര തോട്ടപ്പള്ളി ഭാഗത്ത് ഇല്ലാതാകുന്നത്, തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിനുവേണ്ടി പുലിമുട്ട് നിർമ്മിക്കുന്നതിലൂടെയാണ്. അതുപോലെതന്നെ കടലാമകൾ പ്രജനനം നടത്തുന്ന സ്ഥലങ്ങൾ കുഴിച്ചാൽ അത് ഇല്ലാതെയാകും. ആലപ്പാട്, ആറാട്ടുപുഴ, അമ്പലപ്പുഴ തീരപ്രദേശങ്ങൾ കടലാമകളുടെ പ്രജനന കേന്ദ്രം ആയിരുന്നു. ഇപ്പോൾ ധാരാളം കടലാമകൾ മരണപ്പെട്ടു പോകുന്നു. തോട്ടപ്പള്ളി, പുറക്കാട് പ്രദേശം മാത്രമല്ല എല്ലാ പ്രദേശത്തെയും മണലൂറ്റി എടുക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുന്നു. ആഗോളതാപനത്തിന്റെ ഭാഗമായിട്ട് കടലിൽ ജലനിരപ്പ് ഉയരുമ്പോൾ സ്വാഭാവികമായി അഴിമുഖം വഴി വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ അകത്തേക്ക് കയറുന്നു. പ്രളയം വരുമ്പോൾ മാത്രമേ വെള്ളം കടലിലേക്ക് ഒഴുകാൻ സാധ്യതയുള്ളൂ. സ്വാഭാവികമായി അടയുകയും തുറക്കേണ്ട സമയത്ത് തുറക്കുകയും ചെയ്യേണ്ട അഴിമുഖമാണ്, മണലെടുത്ത് മാറ്റുന്നതിലൂടെ 365 ദിവസവും തുറന്നു തന്നെ കിടക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്ന സ്ഥിതിയിലേക്ക് ഇപ്പോൾ എത്തിചേർന്നിരിക്കുന്നു. തോട്ടപ്പള്ളി സമരത്തിന്റെ ഭാഗമായി സമരപ്രഖ്യാപന കൺവെൻഷൻ നടന്ന ഒരു ബീച്ച് ഉണ്ട്. ആ ബീച്ച് ഇപ്പോൾ ഇല്ല. ഇവർ നടത്തുന്ന ഖനനത്തിന്റെ ഫലമായി ആ ബീച്ച് ഇപ്പോൾ ഒഴുകി അഴിമുഖത്തിനകത്ത് വന്നുകൊണ്ടിരിക്കുകയാണ്.

തൊട്ടപള്ളിയിൽ നടന്നു കൊണ്ടിരിക്കുന്നത് ഒരു അപൂർവ്വമായ സ്ഥിതിവിശേഷമാണ്. ഇവിടെയയും മറ്റുള്ള സ്ഥലങ്ങളിലും ഉള്ള മണലുകൾ ഊറ്റിയെടുക്കാനുള്ള ഒരു പ്രത്യേക രീതിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. എല്ലാം കൂടി തോട്ടപ്പള്ളി പൊഴിയിൽ വന്നിട്ട് ഊറ്റിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. അവിടെ ഉണ്ടായിരുന്ന മണൽ മാത്രമല്ല എടുക്കുന്നത്.

കുട്ടനാടിന്റെ മാത്രമായി വികസനം സാധ്യമല്ല. പറയാൻ കാരണം സമുദ്രനിരപ്പിൽ നിന്നും മൂന്നു മീറ്റർ വരെ താഴെ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് കുട്ടനാട് എന്ന് ശ്രീ സുരേഷ് കുമാർ പറഞ്ഞു. കുട്ടനാടിനെ സംരക്ഷിച്ചു നിർത്തുന്നത് ഈ തീരത്ത് കടക്കുന്ന മണൽ തിട്ടകളാണ്. ഈ മണൽത്തിട്ടകൾ ഇല്ലായെങ്കിൽ കുട്ടനാട് എന്നുപറയുന്ന പ്രദേശത്ത് കൃഷി യോഗ്യമല്ലാത്ത ഒരു ഉഷ്വാര ഭൂമിയായി മാറും. കുട്ടനാട്ടുകാരെ ലോക പൈതൃക പട്ടികയിൽ സംരക്ഷിച്ച് നിർത്തുന്നത് കടൽതീരത്ത് കിടക്കുന്ന കരിമണൽ ഉൾപ്പെടെയുള്ള മണൽത്തിട്ടകളാണ്. ഈ മണൽ കവചമാണ് പൊട്ടിച്ചു കളയുന്നത്. ഇതിനെ തകർക്കുമ്പോൾ കുട്ടനാടിനെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്ന് ഒരു പഠനം നടത്തണം. കുട്ടനാട്ടിൽ ഓരുവെള്ളം കയറുന്നതും ഒരു ഭീഷണിയാണ് എന്ന് പറയുന്നുണ്ടെങ്കിലും അത് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല. ചോദ്യങ്ങൾ ചോദിക്കേണ്ട രീതിയിൽ ചോദിക്കുമ്പോഴാണ് അധികാരികൾക്ക് ഈ കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്നലെ പുതിയ ട്രജ്ജർ ബോംബെയിൽ നിന്ന് വന്നു. ഇപ്പോൾ നാല് ട്രജ്ജറുകൾ ആണ് അഴിമുഖത്ത് സി വാഷിംഗ് നടത്തുന്നത്. IIT റിപ്പോർട്ടുകളിലും മറ്റു പലതിലും വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്ററിൽ ഡീസൽടിഗ് നടത്തണമെന്നും കനാലിന്റെ വീതി കൂട്ടണമെന്നും പറഞ്ഞിട്ടുണ്ട്. അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 80 മീറ്റർ വീതിയിലുള്ള വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള സ്ഥലം 300 മീറ്റർ വീതി കൂട്ടണമെന്ന് പറഞ്ഞു ചെയ്തില്ല. ഹെവി എക്യുമെൻസ് ഉപയോഗിച്ച് മണൽ എടുക്കരുത് എന്ന നിർദ്ദേശം കിട്ടിയിട്ടു പോലും മണൽ എടുത്തു കൊണ്ട് പോകുന്ന നീക്കവുമായി സർക്കാർ പോകുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. വരും തലമുറയ്ക്ക് ജീവിക്കാൻ വേണ്ടിയും കുട്ടനാടിനെ സംരക്ഷിക്കാൻ വേണ്ടിയുമാണ് ഇവിടുത്തെ സമരം.

ഫിഷിംഗ് ഹാർബറിൽ മണൽ എടുക്കുന്ന മിനറൽ സെപ്രറേഷൻ നടത്തുന്നുണ്ട്. മണലിൽ ചില എലമൻസ് എടുത്തിട്ട് ബാക്കി വരുന്ന സാധനം അവിടെ കൂട്ടി ഇടുന്നുണ്ട്. ഇതുമൂലം അവിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് ശ്രീ സുരേഷ് കുമാർ പറഞ്ഞു. ഇവിടെ ഒരുപാട് കെമിക്കൽ ചേർത്ത വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഈ യൂണിറ്റ് കിടക്കുന്നതിന് അടുത്ത് പത്തോളം ക്യാൻസർ പേഷ്യൻസ് മരണപ്പെട്ടു. പത്തോളം പേർ ക്യാൻസർ ആയിട്ട് ചികിത്സയിലാണ്. കുട്ടികളിൽ കണ്ണിന്റെ ലെൻസിൽ സിലിക്കോസിസിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇത് ഒരു ആരോഗ്യപ്രശ്നമായി മാറുന്നു. ഇത്തരത്തിലൊരു പഠനം കൂടി നടത്തേണ്ടിയിരിക്കുന്നു.

അവിടെ ഒരു സമുദ്രപഠന കേന്ദ്രം ഉണ്ട്. ഇതിൽ ഒരുപാട് വിഭാഗങ്ങളുണ്ട് അവിടെ പഠനങ്ങൾ നടത്താതെ ഇരിക്കില്ല. ഇതുവരെ അക്കാദമിക് തലത്തിൽ നടന്ന പഠനങ്ങളെ പറ്റി ഡാറ്റാ കളക്ഷൻസ് prof സുനിൽകുമാർ സാർ നടത്താം എന്ന് പറഞ്ഞു.

കടൽത്തീരത്ത് അനുഭവപ്പെടുന്ന പ്രശ്നങ്ങളെപ്പറ്റി ഒരു നോവൽ വായിച്ചതിനെക്കുറിച്ച് ശ്രീമതി ആതിര പറഞ്ഞു. നീരാളി എന്ന നോവൽ അംബികാ സുരൻ മങ്ങാടി എന്ന കഥാകൃത്ത് എഴുതിയ നോവൽ. കുട്ടനാടിന്റെ പ്രശ്നങ്ങളുമായി സാമ്യമുള്ളതാണ്. കുട്ടനാട്ടിലെ കൂടുതൽ അറിവുകൾ കിട്ടുകയാണെങ്കിൽ ഒരു ബുക്ക് രൂപത്തിൽ ആക്കാം എന്ന് ഒരു അഭിപ്രായം പറഞ്ഞു. കരിമണൽ ഖനനത്തിനെതിരെ ഇന്ന് സത്യാഗ്രഹം തുടങ്ങിയിട്ട് 122ാം ദിവസമാണ്.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 63, 2021. ഒക്ടോബർ. 2 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 63
2021.10.2 ശനിയാഴ്ച

കുറിപ്പുകൾ

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീ ഓംകാർ ഗിരിജാശങ്കർ, Er കെ കെ കൃഷ്ണകുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ ഭദ്രൻ ഭാസ്കരൻ, Prof സുനിൽകുമാർ എൻ, ശ്രീ വിക്രംജി, Dr. കെ ജി പത്മകുമാർ.

“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാർ വിശദീകരിക്കുകയുണ്ടായി. Er. കൃഷ്ണകുമാർ ഇതു പതിവായി സ്വയം ചെയ്യുന്ന രീതി സൂചിപ്പിച്ചു.

ഇന്ന് ലോകം മുഴുവൻ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നമുക്ക് പലർക്കും പങ്കുള്ള ഗംഭീര പരിപാടികളായിരുന്നു. ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനവുമാണ്.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും നടന്ന പരിപാടികളെക്കുറിച്ച് ഒരു റിപ്പോർട്ട് ഓരോരുത്തരും പറഞ്ഞു.

രാവിലെ നടന്ന ചിരിയോഗയെ പറ്റി Dr എൻ എൻ പണിക്കർ സാർ പറഞ്ഞു. ഗാന്ധിജയന്തി ആഘോഷിച്ചത് ആഹ്ലാദത്തിലൂടെ, വിപഞ്ചികയിൽ നടന്നു.
ചർച്ചയിലൂടെ ആയിരുന്നു എടത്വയിലെ ആചരണം. ഇന്ത്യയുടെ പ്രാദേശിക വികസനത്തിനു പോലും വേണ്ടി ഇറങ്ങിയ ഒരു വ്യക്തിയാണ് ഗാന്ധിജി എന്ന് ശ്രീ കണ്ണമ്പള്ളി സാർ വിശദീകരിച്ചു. കുട്ടനാട് പാക്കേജിന്റെ കാര്യം ചർച്ചയിൽ കൊണ്ടുവന്നു. രണ്ടാം കുട്ടനാട് പാക്കേജിൽ പറയുന്ന പോസ്റ്റ് ഫ്ലഡ് കുട്ടനാട് ആണ് വെള്ളപ്പൊക്ക ഭീഷണിയിൽ. ഫ്ലഡിനെ നിയന്ത്രിക്കാനുള്ള യാതൊരു നീക്കങ്ങളും അവിടെ നടക്കുന്നില്ല. ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉള്ള ഏതാണ്ട് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികൾ ഇന്ന് യോഗത്തിൽ പങ്കെടുത്തു. അതിനുപരിയായി കുട്ടനാടിന്റെ വിവിധ മേഖലയിലുള്ളവരും എഞ്ചിനീയറും പങ്കെടുത്തു. പ്രധാനമായിട്ട് മൂന്ന് കാര്യങ്ങൾ ആണ് പറയുന്നത്.
1. ഒരു കേന്ദ്രീകൃത വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം ഉണ്ടാക്കണം. അതിൻെറ ആശയം വ്യക്തമാക്കുന്ന ലേഖനങ്ങളും നിവേദനങ്ങളും മന്ത്രിമാർക്കും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും കൊടുക്കാൻ തീരുമാനമായി.
2. കുട്ടനാട്ടിലെ നിർമ്മിതികൾക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. പുളിങ്കുന്ന് എൻജിനീയറിങ് കോളേജുമായും കൂടുതൽ എൻ ജി ഒ മാരുമായും മറ്റും സഹകരിച്ച്. കുട്ടനാട്ടിലെ വീടുകളുടെ നിർമ്മിതി, വീടുകൾ, സ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ. എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. അത് ഗവൺമെന്റിന് സാധിക്കുന്നതിനേക്കാൾ കൂടുതൽ കുട്ടനാടുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് സ്ഥാപനങ്ങളും ഇവിടെ തന്നെയുള്ള എഞ്ചിനീയർമാരും സാമൂഹ്യ പ്രവർത്തകരും എല്ലാവരും കൂടെ കൂടി ഒരു മീറ്റിങ് നടത്തി അതുകഴിഞ്ഞ് ഗവേഷണം നടത്തിയാൽ ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റും.
കുട്ടനാടിന്റെ ജലശുദ്ധി എങ്ങനെ നമുക്ക് വീണ്ടെടുക്കാം. അഞ്ച് നദികളിൽ നിന്ന് വരുന്ന വെള്ളം അതിൻെറ ഉത്ഭവസ്ഥാനം മുതൽ പതനസ്ഥാനം വരെ വഴിയിൽ ഉണ്ടാകുന്ന മാലിന്യം ഉണ്ടാകുന്നത് മാറ്റണം. കുട്ടനാട്ടുകാരുടെ ശീലങ്ങളും മാറ്റണം.

3. തോട്ടപ്പള്ളിയിലെ സത്യാഗ്രഹ സമരത്തിലൂടെയാണ് ഗാന്ധി ജയന്തി അവിടെ ആഘോഷിച്ചത്. അതിനെക്കുറിച്ച് ശ്രീ ഭദ്രൻ ഭാസ്കരൻ സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെ സത്യാഗ്രഹം 2-ാം തിയതി ആകുമ്പോൾ 115 ദിവസമാകുന്നു. പ്രകടനം നടത്തിയ കെ. സജീവനെ കാണാതെ ആയിട്ട് 3 ദിവസങ്ങൾ കഴിഞ്ഞു എന്നിട്ടും പോലീസിന്റെ പക്കൽ നിന്നും പുരോഗമനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഗാന്ധിജയന്തി ദിനത്തിൽ പോലും ഇവിടെ വാഹനങ്ങൾ പ്രവർത്തിക്കുകയും ലോറിയിൽ മണൽ കടത്തുകയും ചെയ്യുന്നു.
4. ഗ്രാമങ്ങളുടെ അവകാശ പ്രഖ്യാപനത്തിലൂടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ശാന്തിഗ്രാം അതിനായി പ്രവർത്തിച്ചു. അയൽ സഭകളും ഗ്രാമകേന്ദ്രങ്ങളും ജനങ്ങളുടെ അവകാശവും സംവാദവും ആണ് നടക്കുന്നത് എന്ന് ശ്രീ രാം കിരൺ പറഞ്ഞു.
5. ഉപവാസം, സർവ്വമത പ്രാർത്ഥന, അഹിംസാ സമ്മേളനം, സർവ്വ ധർമ്മ സമാഭാവന യാത്ര എറണാകുളത്ത് നടന്നു. ഇതിന് നേതൃത്വം നൽകിയത് Dr. ജേക്കബ് വടക്കാഞ്ചേരി.
6. ആഴ്ചകൂട്ടം പി എൻ പണിക്കർ ഫൗണ്ടേഷൻ ഭാഗമായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിലൂടെ ഗാന്ധിജയന്തി ആഘോഷിച്ചു. ശ്രീ ബാലഗോപാൽ ആണ് നേതൃത്വം നൽകിയത്.

കരിമണൽ ഖനനത്തെക്കുറിച്ച് Dr കെ ജി പത്മകുമാർ സംസാരിച്ചു. നമ്മുടെ എല്ലാ വേദികളിലും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കോടതിയിൽ ഇതിനെപ്പറ്റി കേസ് ആരംഭിച്ചിട്ട് ഒരു വർഷത്തിൽ അധികമായി. കോടതിയിൽ നിന്ന് പോലും ഇതിന് അനുകൂലമായി ഒരു നിലപാടും നമുക്ക് കിട്ടുന്നില്ല. ഇൻറർനാഷണൽ മാഫിയാ സംഘങ്ങൾ ഇതിന് പിന്നിലുണ്ട്. എന്തു ചെയ്യണമെങ്കിലും ഇതിന് ഒരു പുതിയ സ്റ്റഡി നടന്നതിനു ശേഷം മാത്രമേ മറ്റു പരിപാടികൾ നടത്താവു എന്ന് പറയണം. ഇതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ട് എന്നിട്ടും ഒരു ഫലപ്രാപ്തി ഇല്ല.
മണൽ പലതരത്തിലും ക്ലീൻ ചെയ്ത് എടുക്കുന്നുണ്ട്. അതിൽ ഏറ്റവും അപകടം പിടിച്ചത് ” sea washing” ആണെന്നാണ് പറയുന്നത്. അതാണ് ഇപ്പോൾ തോട്ടപ്പള്ളിയിൽ നടന്നുകൊണ്ടിരിക്കുന്നത്. മണൽ എടുക്കുമ്പോൾ വേനൽക്കാലത്ത് പോലും പൊഴി അടയുകയില്ല. കുട്ടനാട്ടിലെ കൃഷി പൂർണമായി നശിക്കുന്ന ഒരു സാഹചര്യമാണ് വരുന്നത്.

ഇവിടെയുള്ള മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ടുപോകേണ്ടതല്ല. യഥാ സ്ഥലത്ത് കിടന്നില്ല എങ്കിൽ കടലാക്രമണം കൂടും. ഇത് കുട്ടനാടിന്റെ നിലനിൽപ്പിനെ ബാധിക്കും എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

നാട്ടുകൂട്ടം മുന്നോട്ടുവയ്ക്കുന്ന ഒരു അവകാശ പ്രഖ്യാപനം നമുക്ക് മുന്നോട്ട് കൊണ്ടുവന്നുകൂടെ എന്ന് Prof സുനിൽകുമാർ ചോദിക്കുകയുണ്ടായി. അടുത്ത മീറ്റിങ്ങിന് മുമ്പായി തയ്യാറാക്കാം എന്ന് തീരുമാനിച്ചു. അതിനകത്ത് കുട്ടനാടിനെ അറിയുക എന്നതാണ് കുട്ടനാട്ടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. കുടിവെള്ളത്തിന് എന്ത് ഗുണമാണ് ഉള്ളതെന്ന് അറിയാൻ നമുക്ക് അവകാശമുണ്ട്. നമ്മൾ താമസിക്കുന്ന സ്ഥലം ഏത് ഏതുതരത്തിൽ ഉള്ളതാണ് എന്ന് അറിയാൻ നമുക്ക് അവകാശമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമുക്ക് അറിയാൻ അവകാശമുണ്ട്. നമ്മൾ ചെയ്യുന്ന കൃഷിയിൽ ഉപയോഗിക്കുന്നത് (ദോഷം ആയിട്ടുള്ള എന്തെങ്കിലും അതിൽ ഉണ്ടോ എന്ന്), അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കൃത്യമായിട്ട് നമുക്ക് അറിയാൻ അവകാശമുണ്ട്.
ഇതിനൊക്കെ ഇടപെടാൻ ആയിട്ട് ഓരോ കുട്ടനാട്ടുകാരനും സാധിക്കണം എന്ന രീതിയിലുള്ള അവകാശപ്രഖ്യാപനം ആണ് നമുക്ക് വേണ്ടത്. കുട്ടനാട്ടുകാർക്ക് പ്രധാനമായി വേണ്ടത് ആരോഗ്യമാണ് ഇതിൽ കുടിവെള്ളം, ആഹാരം, വ്യായാമം ഇതിനെ എല്ലാത്തിനെയും ആശ്രയിച്ചിരിക്കും. നിർമ്മാണം രണ്ടാമത് വരുന്ന കാര്യമാണ്. നാട്ടുകൂട്ടത്തിന്റെ ഒരു അവകാശ പ്രഖ്യാപനം ആയി മാറട്ടെ.
പരിഹാര നിർദ്ദേശം Prof സുനിൽകുമാർ നൽകി. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കിട്ടുന്ന വിവരങ്ങളും കൂടാതെ നമുക്ക് ചെറിയ കനാലുകളും മറ്റ് തോടുകളും ഉണ്ട്. ഇതിൻെറ വിശദമായ ഹൈഡ്രോളജി സർവ്വേ ആണ് പരിഹാരമായി പറഞ്ഞത്. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പല തവണയായിട്ട് നടക്കേണ്ട കാര്യമാണ്. കുട്ടനാട്ടിനെ അറിയുക എന്നുദ്ദേശിച്ചത് നമ്മുടെ ശീലങ്ങളിൽ ഉണ്ടാകേണ്ട ചില മാറ്റങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ്. നമുക്ക് ഏറ്റവും വലിയ പ്രശ്നം ശുദ്ധജലത്തിന്റെ ദൗർലഭ്യമാണ്. മുൻപ് നദികളെല്ലാം ശുദ്ധജല സ്രോതസ്സുകൾ ആയിരുന്നു ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ അങ്ങനെ ആയത് എങ്ങനെയാണെന്ന് നമുക്കറിയാം. ഇതിനകത്ത് ഒഴുകിവരുന്ന മാലിന്യങ്ങൾ, ടൗണുകളിൽ നിന്നും തള്ളുന്ന മാലിന്യങ്ങൾ, ഹൗസ് ബോട്ടിന്റെ മാലിന്യങ്ങൾ, ജനങ്ങൾ തന്നെ തള്ളുന്ന മാലിന്യങ്ങൾ ഉണ്ട്. എന്ത് മാലിന്യം ഉണ്ടെങ്കിലും ആറ്റിലോട്ട് എറിയുക എന്ന ശീലം നമുക്കുണ്ട്.
ഒരു കാലത്ത് ആലപ്പുഴയിൽ എല്ലാവരും എന്ത് കിട്ടിയാലും റോഡിലേക്ക് എറിയുക എന്നുള്ള പ്രവണത ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി. അത് സാധിച്ചത് കുട്ടികളിലുടെയാണ് അതാണ് ഒരു പ്രധാനപ്പെട്ട കാര്യം. മുൻസിപ്പാലിറ്റി മുൻകൈ എടുത്തെങ്കിലും. സ്കൂളിലും മറ്റു വിദ്യാലയങ്ങളിലും പഠിക്കുന്ന കുട്ടികളിലൂടെ ഈ സന്ദേശം വീടുകളിലെക്ക് എത്തിച്ചു. കുട്ടികൾ പറഞ്ഞുകൊടുത്ത് വീട്ടുകാരെ ആകാര്യം ബോധ്യപ്പെടുത്തി. വളരെ വിജയിച്ചതിൻെറ ഫലമായിട്ട് ENIP യുടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളിൽ ഒന്നായി രണ്ടുവർഷം മുൻപ് ആലപ്പുഴ തെരഞ്ഞെടുക്കപ്പെട്ടു. ശുചിത്വത്തിന്റെ കാര്യത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണം നൽകിയത് കൊണ്ട് മാത്രം പരിഹാരം ആയില്ല. കുട്ടനാടിന് യോജിച്ച രീതിയിലുള്ള മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

പാടങ്ങളിൽ നിന്ന് പുറത്തേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിൽ അവിടത്തെ കീടനാശിനികൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ധാരാളം പായലുകൾ വളരുന്നത്. അത് കുറയ്ക്കാൻ വിഷത്തിൻറ അളവ് കുറയ്ക്കാനുള്ള മാർഗ്ഗം ആലോചിക്കുന്നുണ്ട്. അത് ഒരു സെമിട്രീറ്റ്മെന്റിനു ശേഷം പുറം തള്ളിയാൽ എന്ത് എന്നതിനെക്കുറിച്ച് ആലോചന മനസ്സിൽ ഉണ്ട്.

കുട്ടനാടിന്റെ അവകാശങ്ങൾ മൂന്ന് കാര്യങ്ങളാണ് ഉള്ളത്. അതിനെക്കുറിച്ച് Er. കെ കെ കൃഷ്ണകുമാർ പറഞ്ഞത്.
1. വെള്ളപ്പൊക്ക നിവാരണം
2. Environmental Protection
3. കുടിവെള്ളത്തിനുള്ള സ്രോതസ്സ്
ഇതിൽ ജലഗതാഗതത്തിന്റെ സാധ്യതയും കൂടെ നമ്മുടെ ആവശ്യത്തിൽ കൊണ്ടുവരണം എന്ന അഭിപ്രായം പറഞ്ഞു.
കാരണം ഇതിന് നല്ലൊരു കേസ് സ്റ്റഡി ഉണ്ട്. നമാമി ഗംഗേ പ്രോജക്ട് പൊല്യൂഷൻ കൺട്രോൾ ആയിട്ട് തുടങ്ങിയെങ്കിലും ഇന്ന് നാഷണൽ വാട്ടർ വേ നമ്പർ വൺ എന്നുപറഞ്ഞ് കൽക്കട്ട മുതൽ വാരണാസി വരെ മൂന്നു മീറ്റർ ഡ്രാഫ്റ്റിൽ ആയിട്ടുണ്ട്. തൃശ്ശൂരിലുള്ള കോട്ടപ്പുറം മുതൽ കൊല്ലത്തുള്ള അഷ്ടമുടി വരെ 20 ടൺ Carrying Capacity ഉള്ള Floating Vessels വളരെ എളുപ്പത്തിൽ പോകാനുള്ളത് അധികം ഡ്രജിങ്ങ് ഒന്നും ചെയ്യാതെ പോകും എന്നാണ് ഹൈഡ്രോളജിക് സ്റ്റഡി പറയുന്നത്.

അവകാശ പ്രഖ്യാപനത്തിൽ 2 പോയിന്റ് കൂടി ഉൾപ്പെടുത്താൻ പരിഗണിക്കണമെന്ന് ശ്രീ ഇ എം ജോർജ് പറഞ്ഞു.
1. കെട്ടിട നിർമ്മാണത്തിനുള്ള ഒരു norm കുട്ടനാട്ടിനായിട്ട് നടപ്പാക്കാനുള്ള നടപടികൾ എടുക്കണം. ഇത് എൻവിയോൺമെന്റ് ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങൾ വഷളാകാതെ ഇരിക്കാനും സോൾവ് ചെയ്യാനും ഉള്ള തരത്തിലുള്ള കെട്ടിട നിർമ്മാണങ്ങൾ നിയമപരമായിട്ട് നിർബന്ധമാക്കണം.
2. ഉത്തരേന്ത്യയിലെ ജയ്പൂർ ഉള്ള “പിങ്ക് സിറ്റി” എന്ന പേര് അവിടുത്തെ പ്രത്യേകത കൊണ്ട് തന്നെ ലോക പ്രശസ്തമാണ്. ഞാൻ നിർദ്ദേശിക്കുന്നത് കുട്ടനാടിനെ ലോകശ്രദ്ധ കുറച്ചു കൂടി ആകർഷിക്കാൻ കുട്ടനാട് പ്രദേശത്തുള്ള വീടുകൾക്ക് എല്ലാം ഒരു പോലെ നിറം വന്നാൽ കുട്ടനാട് കൂടുതൽ ലോകശ്രദ്ധയിൽ വരുകയും കുട്ടനാടിന്റെ പ്രശ്നങ്ങൾ ലോകത്തിൻെറ മുൻപിൽ അവതരിപ്പിക്കാൻ കുറച്ചുകൂടെ എളുപ്പം ആവുകയും ചെയ്യും എന്ന് തോന്നുന്നു.

കുട്ടനാട് പാടശേഖരങ്ങളുടെ ബണ്ടിന്റെ ആകെ നീളം 1000 കിലോമീറ്ററിൽ കൂടുതൽ വരും. മൊത്തത്തിൽ കല്ലു കെട്ടാൻ ഇരുന്നാൽ എത്രമാത്രം ഭാരമാണ് നമ്മുടെ ഭൂമിക്ക് വരുന്നത്. പശ്ചിമഘട്ടത്തിൽ എത്രമാത്രം ക്ഷതമാണ് നമ്മൾ ഏൽപ്പിക്കുന്നത്, എന്ന് Prof സുനിൽകുമാർ പറഞ്ഞു. ജോർജ് സാർ പറഞ്ഞതു പോലെ നിർമ്മാണ പ്രക്രിയയ്ക്ക് നമുക്ക് ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ നിർമ്മാണത്തെക്കാൾ നമുക്ക് മുഖ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതും നമ്മുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടതുമായിട്ടുളള വിഷയമാണ്.
നമ്മുടെ പ്രോഡക്ട് എല്ലാം നമുക്ക് കമ്പോള വൽക്കരിക്കാൻ സാധിക്കണം. കുട്ടനാട് ജീവിതം മുന്നോട്ടു പോകുന്നത് കൃഷിയിലൂടെയാണ്. ഇപ്പൊൾ വിനോദസഞ്ചാരവും ഉണ്ട്. നമുക്ക് വേസ്റ്റ് പോലും ഉപയോഗപ്രദമായ രീതിയിൽ മാറ്റാം. ഉദാ: കുളവാഴ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കാൻ സാധിക്കും. ഇതുപോലുള്ള എല്ലാം കുട്ടനാട് ബ്രാൻഡ് ആക്കി മാറ്റാം.

മണപ്പള്ളി പാടത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്തു. ആ സ്ഥലത്ത് ദൂരെ നിന്ന് ഒരുപാട് കല്ലുകൾകൊണ്ട് ഇടുന്നുണ്ട്. കൽ കെട്ടുകൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അവർ പറഞ്ഞത് താഴെ വീണു കിടക്കുന്ന കല്ലുകൾ എടുത്ത് അത് ഉപയോഗിക്കും എന്ന് പറഞ്ഞിട്ടുണ്ട്. തെക്കേ മണപ്പള്ളി പാടത്ത് വെള്ളം പമ്പ് ചെയ്ത് കളയുന്നത് നടക്കുന്നുണ്ട്. മഴപെയ്താൽ വെള്ളം കയറുന്ന സാഹചര്യം മാറിയിട്ടുണ്ട്. ഇവിടെ കൃഷി ഇറക്കാനുള്ള ഏർപ്പാടുകൾ നടക്കുന്നുണ്ട്. പക്ഷേ ഒരു പ്രശ്നം ഉണ്ടായത് അവിടെയുള്ള പോളയുടെ പുറത്ത് വിഷം അടിച്ച് കരിച്ചാണ് കളയുന്നത്. അതിൻെറ ഒരു ദോഷം ഇവിടെയുണ്ട്. മദ്യപാനത്തിന്റെ പ്രശ്നം കൊണ്ട് കൃഷി ചെയ്യുന്ന രീതി ഒന്നും ശരിയാകുന്നില്ല എന്ന് പറയപ്പെടുന്നു.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ