നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 71, 2021. നവംബർ. 27 ശനി

Spread the love

ഇന്നലത്തെ നാട്ടുകൂട്ടം പ്രതിവാര വീഡിയോ യോഗം# 71 നന്നായി നടന്നു. നേരത്തെ ഇട്ടിരുന്ന അജൻഡ യിലെ പല കാര്യങ്ങളും പൂർത്തിയാക്കാൻ ശ്രമിച്ചു.
കുറിപ്പുകൾ
1. നാട്ടുകൂട്ടത്തിൻറെ ഇതുവരെയുള്ള ഉള്ള 6 പ്രകരണ ഗതികൾ വിലയിരുത്തി. ഇന്നലെ സ്വീകരിച്ച് ചർച്ചചെയ്തത് “ഉത്സാഹത്തോടൊപ്പം ആദരവ് ” എന്നതായിരുന്നു. അസഹിഷ്ണുത ഒഴിവാക്കി എല്ലാവരുമായി ചേർന്ന് കഴിയുന്നത്ര മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു.
2. നാട്ടുകൂട്ടം സർവ്വേ പരിമിതമായി മാത്രം ചെയ്യാനേ ഉദ്ദേശിക്കുന്നുള്ളൂ. ഗൂഗിൾ ഫോം വഴി നമ്മുടെ ചെറുപ്പക്കാർക്ക് കഴിയുന്നതു മാത്രം. ക്യാൻസർ രോഗാതുരത എത്ര വ്യാപകമായി നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ മാത്രം. കാരണങ്ങൾ കണ്ടുപിടിക്കണം. പ്രതിവിധികൾ നടപ്പാക്കാൻ ശ്രമിക്കണം അത്രമാത്രം.
3. ശക്തമായ പ്രവർത്തനങ്ങൾ ആണ് ശാസ്ത്രീയമായ വിവരശേഖരണത്തോടൊപ്പം തോട്ടപ്പള്ളിയിൽ നാട്ടുകാർ തുടരുന്നത്. മണൽ ഖനന അവശിഷ്ടങ്ങൾ സ്കൂളുകളിൽ തള്ളുന്നു എന്നുള്ളത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ശ്രീമതി രാജി (ബ്രേക്ക്ത്രൂ സയൻസ്) വിവരിച്ചു .
4. വെള്ളക്കെട്ടിൻറെ ദുരിതം മാറ്റുവാനായി ശക്തമായ
പ്രവർത്തനമാണ് ശ്രീ ബാബു കൊടുവ അവതരിപ്പിച്ചത്. ഒരു കൊല്ലത്തിനകം ശരിയാകുമെന്ന ശുഭപ്രതീക്ഷയിലാണ്. നാട്ടുകൂട്ടം ഒപ്പമുണ്ട്.
5. കുട്ടികളുടെ സുരക്ഷയ്ക്ക് ആസക്തിയിൽ നിന്ന് വിമുക്തിക്കായി ഉപയോഗിക്കാൻ പറ്റുന്ന 2 ആപ്പുകൾ ഈ ആഴ്ച ലഭ്യം ആകുമെന്ന് അറിയുന്നതായി ശ്രീമതി സരള പണിക്കർ പറഞ്ഞു.
6. പുളിങ്കുന്ന് ആശുപത്രി പാലം അപകടത്തിലായി കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർ സുനിൽകുമാർ നിരീക്ഷിച്ചതു യോഗത്തിൽ പങ്കുവെച്ചു. പാലത്തിൻറെ ചരിത്ര പശ്ചാത്തലം ശ്രീ ബാബു കൊടുവ വിവരിച്ചു.
7. മങ്കൊമ്പു പാലവും അപ്പ്രോച് നിർമ്മാണ വൈകല്യം കൊണ്ടു ഉപയോഗിക്കാൻ പ്രയാസമായി വരികയാണ് എന്ന് പ്രൊഫസർ സുനിൽകുമാർ വിശദീകരിച്ചു.
8. അതിൽ കൂടി മുന്നോട്ടുള്ള വഴി (വികാസ് മാർഗ്) ഇപ്പോൾ കുറെ നാളായി വെള്ളത്തിലാണ്. അതിൻ്റെ പണി ഇനിയെങ്കിലും തുടങ്ങാൻ സമ്മർദ്ദം കൊടുക്കുകയാണ്. ഫലമുണ്ടാകും എന്ന് യോഗം വിലയിരുത്തി. 9. മറ്റു വിഷയങ്ങൾ , സാധ്യതകൾ, തുടർപ്രവർത്തനങ്ങൾ മുതലായവ ചർച്ചചെയ്യപ്പെട്ടു.
10. എല്ലാവരും കുറിപ്പുകൾ ഇട്ട് റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ചാൽ കൊള്ളാം

സസ്നേഹം
Nanapa
2021.11.28