നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 53, 2021. ജൂലൈ.24 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.24 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ CK രാധാകൃഷ്ണ പിള്ള, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീ വിക്രമൻ, Prof എൻ സുനിൽകുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ സതീഷ് കുമാർ, Dr. K G പത്മകുമാർ, ശ്രീ R S കുമാർ, Er KK കൃഷ്ണ കുമാർ, ശ്രീനാഥ് ശ്രീകുമാർ, ശ്രീമതി ആശ എസ് നായർ, ശ്രീ അയ്യപ്പപ്രസാദ്, ശ്രീ തോമസ് V A, ശ്രീ രഞ്ജിത്ത് രാജു, രാം കിരൺ.

 

മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ഗുരുപൂർണിമയാണ് ഇന്ന്. ഗുരുക്കന്മാരെ സ്മരിച്ചു. ബാലഗംഗാധര തിലകന്റെ 165ാം ജന്മദിനം ആണ്.

സ്വരാജ് എല്ലാവരുടെയും ജന്മാവകാശമാണ് എന്ന സങ്കല്പത്തിലാണ് നാട്ടുകൂട്ടം  തുടങ്ങിയതും എല്ലാ കാര്യവും ചെയ്യുന്നതും എന്ന് പണിക്കർ സാർ ഓർമപ്പെടുത്തി.

 

AC റോഡ് നിർമിതികൾ  ചർച്ച ചെയ്യപ്പെട്ടു. ഇപ്പൊൾ ചെയ്യുന്നതിൻ്റെ ആയുസ്സ് 15 കൊല്ലം മാത്രം ആണെന്ന് അവർ തന്നെ പറയുന്നു എന്ന് സുനിൽകുമാർ സാർ സൂചിപ്പിച്ചു. ഇത്ര ചെലവിൽ, നാട്ടുകാർക്ക് ബുദ്ധിമുട്ടു  ഉണ്ടാക്കുന്ന, നിർമിതികൾക്കു ഉത്സാഹം  കാണിക്കാറുണ്ട് എന്ന് Dr KG പദ്മ കുമാർ പറഞ്ഞു.  ഇത് നിർത്തി വച്ച്, കഴിഞ്ഞ ആഴ്ച നടന്ന CM-PM ധാരണ യുടെ അടിസ്ഥാനത്തിൽ ഭാരത് മാല പദ്ധതി തുടങ്ങാൻ ഉള്ള സുവർണ അവസരം ആണ് ഇത് എന്ന് പണിക്കർ സാർ പറഞ്ഞു. അത് ജനകീയാസൂത്രണ സംസ്കാരം അനുസരിച്ച് ആകണം എന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ മാർഗ്ഗം തേടുകയാണെന്നും അറിയിച്ചു.

 

അതേ സമയം നാട്ടുകാർക്ക് അത്യാവശ്യം ആയ പുനരുജ്ജീവനം നേടാൻ, വെള്ളക്കെട്ട് ഒഴിവാക്കലിന് തക്ക പണികൾ തുടങ്ങുന്ന കാര്യം നടപ്പാക്കാൻ ശ്രമിക്കാം.

 

തണ്ണീർമുക്കം ബണ്ട് ഇക്കൊല്ലം 5 മാസം അടച്ചിട്ട നടപടി വലിയ  പ്രയാസം കുട്ടനാട്ടിൽ ഉണ്ടാക്കി എന്നു പദ്മകുമാർ സാർ ചൂണ്ടിക്കാട്ടി. കാർഷിക  കലണ്ടർ നടപ്പാക്കിയാൽ വെള്ളക്കെട്ടും വെള്ളപ്പൊക്ക ദുരിതവും കുറയ്ക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു. കൃഷി മന്ത്രിയെ കാണുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് പണിക്കർ സാർ വെളിപ്പെടുത്തി.

 

ശ്രീ ബ്രഹ്മാനന്ദൻ, ലഹരി ആസക്തി കുറയ്ക്കുന്നതിനായി എല്ലാവരും ചേർന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞു.  മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും മൊബൈൽ ഫോൺ ദുരുപയോഗത്തിൻ്റെയും സ്വാധീനത്തിൽ  യുവതലമുറ അകപ്പെട്ടിരിക്കുകയാണ്. യുവതലമുറയ്ക്ക്  ബോധവൽക്കരണം ആവശ്യമാണ്. ഒരു അപകടത്തിലേക്കാണ് പോകുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണം.

സ്കൂൾ വഴി  ഉള്ള അതിൻ്റെ പ്രവർത്തനം ആവിഷ്‌കരിച്ചു. ബോധവൽക്കരണം ആരംഭിക്കുമ്പോൾ അവിടെ ഒരു പ്രശ്നമുണ്ടെന്ന് ഒരുതരത്തിലും പരാമർശിക്കപ്പെടരുത്. മറ്റു പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ട് എന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം എന്ന് ശ്രീ EM ജോർജ് സാർ പറഞ്ഞു. പ്രതിഭാ പോഷണ പ്രവർത്തനം അതിനു സഹായിക്കും എന്ന് ശ്രീമതി സരള പണിക്കർ പറഞ്ഞു.

 

അയ്യപ്പ പ്രസാദ്, ഗ്രാമസംരക്ഷണ വികസന പുരോഗതി വിവരിച്ചു. ഉപയോഗ ശൂന്യമായ അവസ്ഥയിൽ കാടുപിടിച്ച് കിടന്ന മംഗലപ്പള്ളി വസ്തു ഇന്ന്

മാതൃകാപരമായ രീതിയിൽ ആക്കിയത് വിവരിച്ചു.   ആ പരിസരം ഭംഗിയായിട്ട് കിടക്കുന്നതിന്  അല്പം കൃഷി ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. കൃഷിഭവനിൽ അന്വേഷിക്കുകയാണെങ്കിൽ ഗ്രോ ബാഗ് സൗജന്യമായി ലഭിക്കും എന്ന് ശ്രീ കൃഷ്ണകുമാർ പറഞ്ഞു. ശ്രമദാനം ചെയ്യാൻ ഒപ്പം എത്താം എന്ന് അദ്ദേഹം പറഞ്ഞത് ഉത്സാഹം കൂട്ടി. ആദ്യത്തെ യോഗം നാളെ അവിടെ വച്ച് നടക്കും എന്നറിയിച്ചു.

 

കൂടുതൽ ആളുകൾക്ക് ഓൺലൈൻ വഴി നമ്മുടെ കൂടെ കയറുന്നതിന് ഇൻറർനെറ്റ് റേഞ്ച് ലഭ്യമാക്കാൻ ആവശ്യമായ നടപടികളെക്കുറിച്ച് ശ്രീ കൃഷ്ണകുമാർ സംസാരിക്കുകയുണ്ടായി. അതിനായി വയർലെസ് ഹബ് സംവിധാനം 3 സ്ഥലങ്ങളിൽ ചെയ്യാൻ  സ്പോൺസർ ഉണ്ടെന്ന് പറഞ്ഞു. YMPAC യില് ഇപ്പൊൾ ആവശ്യമായ  സൗകര്യം ഉണ്ട്. അയ്യപ്പ പ്രസാദിൻ്റെ വീട് കൂടാതെ, നാലഞ്ചു പേർക്കുകൂടി ഉപയോഗിക്കാൻ പറ്റുന്ന മറ്റു 2 വീടുകൾ തീരുമാനിക്കണം.

 

മങ്കൊമ്പിന് ചുറ്റും പുറംബണ്ട് നിർമ്മാണ ആശയം അയ്യപ്പ പ്രസാദ് വിവരിച്ചു. ചുറ്റും പോയി കണ്ടതിനെക്കുറിച്ച് സുനിൽകുമാർ സാർ സംസാരിച്ചു.

 

മങ്കൊമ്പ് ക്ഷേത്രത്തിലെ വെള്ളക്കെട്ടിനെക്കുറിച്ച്

അവിടെ പോയി കണ്ടതിനെക്കുറിച്ച് സുനിൽകുമാർ സാർ സംസാരിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ വെള്ളം ഒഴുകിപ്പോകാനുള്ള സാധ്യത ഇല്ല. ഇതിന് സഹായകമായി മറ്റു സംവിധാനങ്ങളെക്കുറിച്ച്  ചർച്ച നടന്നു.  പടിഞ്ഞാറുവശത്തുള്ള  തോട് മുഴുവൻ ആഴം കൂട്ടി  അതിലേക്ക് പ്രദേശത്തെ മഴവെള്ളം  മുഴുവൻ ഒഴുകിപ്പോകാൻ ഉള്ള സൗകര്യം ആത്യന്തികമായ ലക്ഷ്യം ആക്കണം എന്ന് പണിക്കർ സാർ പറഞ്ഞു. കൂടാതെ, പമ്പ് ചെയ്തു പുറത്തേക്ക് വിടാൻ,  ആവശ്യമുള്ളപ്പോൾ അതിനുള്ള, സൗകര്യവും ഉണ്ടാകണം. മഴവെള്ളം  ശേഖരിക്കാനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടും. . കുളത്തിനും ആഴംകൂട്ടി സംഭരണം കൂട്ടാം. കുളത്തിൽ നിന്നും  തോട്ടിലേക്ക്  പണ്ടേപോലെ  വെള്ളം ഒഴുകാൻ ഉള്ള വഴി തുറക്കണം. അമ്പലം പൊക്കാതെ, നിലനിർത്തി, വെള്ളം താഴ്ന്നു പോകാനും, ഭൂമി താഴാതെ നിലനിർത്താനും വേണ്ട തെല്ലാം ചെയ്യാവുന്നതാണ്. നാടിന് ചുറ്റും പുറംബണ്ട് വരുമ്പോൾ അമ്പലത്തിനു പ്രയോജനം ആകുമെന്ന് അയ്യപ്പ പ്രസാദ് പറഞ്ഞു.

 

നാട്ടുകാരുടെ അവകാശ പ്രഖ്യാപന പത്രിക പൂർത്തിയാക്കുന്നതിന്  ശ്രീമതി ആതിരയെ എല്ലാവരും സഹായിക്കണം എന്ന് സുനിൽ കുമാർ സാർ പറഞ്ഞു.

 

9.30 മണിക്ക് യോഗം പിരിഞ്ഞു, അടുത്ത ശനിയാഴ്ച വീണ്ടും കൂടാൻ.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 52, 2021. ജൂലൈ.17 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.17 ശനിയാഴ്ച

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ വിക്രംജി, ശ്രീ ഗോപകുമാർ, Prof എൻ സുനിൽകുമാർ, ശ്രീ ഇ എം ജോർജ്, രാം കിരൺ.

 

കുറിപ്പുകൾ

 

മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പണിക്കർ സാർ രാമായണമാസത്തിന്റെ പ്രാധാന്യം പറയുകയുണ്ടായി.

 

അടുത്ത 24 ആം തീയതി ഓൺലൈൻ മീറ്റിംഗ് തുടങ്ങിയിട്ട് ഒരു വർഷം തികയുകയാണ് . അടുത്ത ആഴ്ച ഒരു വാർഷികാഘോഷം വെച്ചാൽ നന്നായിരുന്നു എന്ന് പണിക്കർ സാർ പറഞ്ഞു.

 

ശുഭകരമായ ഒരു കാര്യമാണ് ഇന്നലെ നടന്നത് ഗ്രാമ സംരക്ഷണ യാത്ര അയ്യപ്പ പ്രസാദിന്റെ നേതൃത്വത്തിൽ നടന്നു.

 

മങ്കൊമ്പിൽ അമ്പലത്തിൽ ഒരു മഴ പെയ്താൽ അവിടെ വെള്ളമാണ്. അവിടെ മുഴുവൻ ടൈൽസ് ഇട്ടിരിക്കുകയാണ്. അവിടെ നിർമ്മിതികളുടെ പ്രശ്നം ഉണ്ട്.

 

കുട്ടനാട്ടിൽ നിർമ്മാണ പ്രവർത്തികൾ നിയന്ത്രണം ആവശ്യമാണ് എന്ന് സുനിൽകുമാർ സാർ പറഞ്ഞു. കുട്ടനാട് നിയോജക മണ്ഡലത്തിൽ 450 ൽ  പരം പാടശേഖരങ്ങൾ ഉണ്ട്.

 

അവിടം കല്ലുകെട്ടാണ് ചെയ്യുന്നതെങ്കിൽ പശ്ചിമഘട്ടത്തിലെ എത്രയോ മലകൾ ഇടിച്ചു കൊണ്ടു വന്നാലെ സാധിക്കുകയുള്ളൂ. ഒരുപാട് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

 

ആയിരം കോടി രൂപയെങ്കിലും വന്നേക്കും ആയിരം കിലോമീറ്റർ ഉണ്ട്.

തിരയടി നിയന്ത്രിക്കുന്നതിനുവേണ്ടി ബയോ ബണ്ട് നിർമ്മാണം പ്രോത്സാഹിപ്പിക്കണം.

 

നെടുമുടിയിൽ നാലു കിലോ മീറ്ററുകൾ ചെയ്തു അല്പംപോലും തോടുകളും പാടശേഖരങ്ങളും കയ്യേറിയിട്ടില്ല. അത് ഒരു മാതൃകയാണ്.

 

കയർ നമ്മുടെ ഒരു ഉൽപ്പന്നമാണ്. നമ്മുടെ നാട്ടിൽ കിട്ടുന്ന സാമഗ്രിയകൾ ഉപയോഗിച്ച് ബയോബണ്ടുകൾ നിർമ്മിക്കുക.

 

കല്ലുകൾ ഇടിച്ചുകൊണ്ട് വന്ന് ഇട്ട സ്ഥലങ്ങളിൽ കല്ല് താഴ്ന്നു കൊണ്ടിരിക്കുകയാണ്.

ബഡിൽ അതുപോലെതന്നെ സൈഡിൽ പുഷ് ബാം, കണ്ടൽ കാട് അതിൻെറ വേരുകൾ പിടിച്ച് ഉറപ്പു കൂടുന്നു. 

 

Ac റോഡിൻെറ തെറ്റായ നിർമ്മാണ രീതികളെ കുറിച്ച് പറയുകയുണ്ടായി. പണികൾ ശരിയായ രീതിയിൽ അല്ലെങ്കിൽ പാലം പൊളിച്ചു മാറ്റേണ്ടി വരും.

 

കുട്ടനാട്ടിൽ വരുന്ന പാരിസ്ഥിതിക ആഘാതം എന്താണെന്ന് ചൂണ്ടിക്കാട്ടാൻ നമുക്ക് സാധിക്കും ഇത് എത്രയും പെട്ടെന്ന് മേൽ അധികാരികളെ അറിയിക്കുക.

 

ഇതിനെക്കുറിച്ച് ഒരു റിപ്പോർട്ട് സുനിൽ കുമാർ സാർ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു.

 

IC ചാക്കോ എന്ന മഹത് വ്യക്തിക്ക്  ഒരു സ്മാരകം ആയിട്ട് ഒരു പ്രതിഭാ പോഷണ കേന്ദ്രം/ കമ്മിറ്റി ഉണ്ടാക്കാൻ തീരുമാനമെടുത്തു.

 

9 മണിക്ക് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 51, 2021. ജൂലൈ.10 ശനി

നാട്ടുകൂട്ടം പ്രതിവാര യോഗം 2021.07.10 ശനിയാഴ്ച വൈകിട്ട് 7:30 ന്.

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

ശ്രീ രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ,  ശ്രീമതി ആതിര M  കുമാർ,  Dr K G പത്മകുമാർ, ശ്രീ EM ജോർജ്,  Dr എൻ സുനിൽകുമാർ.

 

  1. നാട്ടുവിശേഷങ്ങൾ സംസാരിച്ചിട്ട്, മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

  2. കോട്ടക്കൽ Dr P K വാര്യർ ഇന്ന് നൂറാം വയസ്സിൽ അന്തരിച്ചു. ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹവുമായി നേരിട്ടുള്ള അനുഭവങ്ങളും, കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പുസ്തകം “രോഗം തരാത്ത ഭക്ഷണം” അവതരിപ്പിച്ച് എഴുതിയ ആശംസയും സ്മരിച്ചുകൊണ്ട് Dr പണിക്കർ സംസാരിച്ചു. YMPAC യിൽ പുസ്തകം കിട്ടും. മങ്കൊമ്പ് വള്ളികുന്നം മണിയൻ ചേട്ടനും ആദരാഞ്ജലികൾ അർപ്പിച്ചു.

 

  1. ഇന്ന് ലോക മത്സ്യ കർഷക ദിനം. അതിൻ്റെ ചരിത്രവും ഇന്നത്തെ പ്രാധാന്യവും Dr പദ്മകുമാർ വിവരിച്ചു.

 

  1. വംശനാശം വരെ എത്തിയ മഞ്ഞക്കൂരി മത്സ്യം, ശാസ്ത്രീയ പ്രജനനം വഴി കുമരകം ഗവേഷണ ശാലയിൽ നിന്ന് പുനരുജ്ജീവനം നടത്തിയ നേട്ടത്തിന് നമ്മുടെ Dr K G പത്മ കുമാറിനെ അനുമോദിച്ചു സരള പണിക്കർ സംസാരിച്ചു.  അതിൻ്റെ ചരിത്രം Dr പദ്മകുമാർ വിവരിച്ചു.

 

  1. കരിമീൻ പ്രജനന ഗവേഷണം, കരിമീൻ മത്സ്യത്തിൻ്റെ അപൂർവമായ പ്രത്യേകതകൾ, സ്വഭാവ വിശേഷങ്ങൾ എന്നിവ രസകരമായി Dr പദ്മകുമാർ അവതരിപ്പിച്ചു. ഏകപത്നീ വ്രതം, മുലയൂട്ടി വളർത്തുന്നതു പോലെ ശരീരത്തിലെ സ്രവങ്ങൾ ഉൽപാദിപ്പിച്ച് കുട്ടികളെ വളർത്തുന്ന രീതി, കുട്ടികൾ വിട്ടു പോകുന്നത് വരെ ഉപവാസവും  കാവലും  നടത്തുന്ന  രീതികൾ, അവയുടെ  ഉന്നത രീതിയിലുള്ള പ്രണയ പ്രകടനം എല്ലാം രസകരമായി ആയി പ്രതിപാദിച്ചു. 

 

  1. മലയാളിക്ക് നേതൃത്വ പങ്കുള്ള ഹരിത വിപ്ലവം, ധവള വിപ്ലവം ഇവ പോലെ, നീല വിപ്ലവത്തിനു മറ്റൊരു മലയാളി ഗവേഷകൻ ശ്രീഅലിക്കുഞ്ഞിൻ്റേയും സംഭാവനകൾ അനൂസ്മരിച്ചു. ഈ രംഗത്ത് നമ്മുടെ നാട്ടിൽ ഉള്ള സാധ്യതകൾ വികസിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. കുട്ടനാടിൻറെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ  പരിഹരിക്കുന്നതും, ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.

  2. പൊന്മേലാക്കൽ പാടം പ്രശ്നപരിഹാരം, ഗ്രാമ സംരക്ഷണ സമന്വയ പ്രവർത്തന പുരോഗമനം, ഇവ ആതിര കുമാർ റിപ്പോർട്ട് ചെയ്തു. അയ്യപ്പ പ്രസാദ് നേരിടുന്ന പ്രതികരണം ചർച്ച ചെയ്തു. പ്രോത്സാഹനവും സഹായവും നാട്ടുകൂട്ടം നൽകും.

  3. സൗജന്യം മാത്രം കാത്തിരിക്കുന്ന മനോഭാവം മാറ്റാൻ അടുത്ത തലമുറയിൽ പ്രവർത്തനം ആവശ്യം ആണെന്ന് ശ്രീ EM ജോർജ്, രാം കിരൺ, ആതിര കുമാർ എന്നിവർ നിർദേശിച്ചു.. നാട്ടുകാരുടെ ആത്യന്തിക ലക്ഷ്യം ഉറപ്പിച്ച്, അതനുസരിച്ചുള്ള പ്രവർത്തനമാണ് നാട്ടുകൂട്ടത്തിൽ നടക്കുന്നത് എന്നു ഡോക്ടർ പണിക്കർ പറഞ്ഞു. ആത്യന്തികമായ ആശയങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കാമെന്ന് Dr സുനിൽ കുമാർ, Dr പത്മ കുമാർ, ശ്രീ EM ജോർജ് എന്നിവർ അഭിപ്രായപ്പെട്ടു.

 

  1. പ്രതിഭാ പോഷണ കേന്ദ്രം തുടങ്ങുന്ന കാര്യം ആലോചനയിൽ തുടർന്നു. യുവാക്കളെ  പരിശീലിപ്പിച്ചാൽ, നമ്മുടെ കൊച്ചുവള്ളങ്ങൾ, പുല്ലുവെട്ടി, ടോയ്ലറ്റ്  മുതലായ പുതിയ കാര്യങ്ങൾ  വേഗം ചെയ്യാൻ കഴിയും.

 

  1. മദ്യം, മയക്കുമരുന്ന്, മൊബൈൽ കളികൾ എന്നീ മൂന്ന് ആസക്തികൾ നാട്ടിൽ പ്രശ്നം ആയിക്കഴിഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനം സ്കൂളിനോട് യോജിച്ചു കൊണ്ടു് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. YMPAC ലൈബ്രറിയിൽ നാട്ടുകൂട്ടം ചെയ്തുകൊടുത്ത സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് ആസക്തികളിൽ മുഴുകുന്ന പ്രശ്നം ഉടൻ തന്നെ പരിഹരിക്കണം.

 

  1. കൊറോണ പോലെ, മൊബൈൽ ആസക്തിയും ചൈനയുടെ സംഭാവന ആണെന്ന് ശ്രീ EM ജോർജ്ജ് സംശയിക്കുന്നതായി പറഞ്ഞു. കാരണം: മൊബൈൽ ഗെയിമുകളിൽ തലച്ചോറിൽ നിന്നുള്ള ഡോപോമിൻ മോണിറ്റർ ചെയ്തു,  പുതിയ കളികൾ അവർ ആവിഷ്കരിക്കുന്നു. കുട്ടികൾ ആസക്തിയിൽ അടിമപ്പെട്ടു പോകുന്നു.

 

  1. നാട്ടുകൂട്ടം തയാറാക്കുന്ന ലഘുലേഖയുടെ പൂർത്തീകരണം. നാട്ടുകാരുടെ അവകാശങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത് (ഇതോടൊപ്പം വച്ചിരിക്കുന്നത്) ഒന്നു കൂടി വായിച്ചു നോക്കിയിട്ട് വിതരണം ചെയ്യാം. അതിലുള്ള ഓരോ അവകാശവും നേടി എടുക്കാൻ ഓരോന്നായി ശ്രമിക്കാം. ഉദാഹരണം : AC റോഡ് നിർമിതികൾ (4,5), ശ്രീ വർഗീസ് കണ്ണമ്പള്ളി വിവരിച്ചതുപോലെ ചെയ്യുകയും വീണ്ടും വിശദമായ പ്രാഥമിക ഡിസൈൻ വരെ എത്തിക്കുകയും നമുക്ക് ചെയ്യാം, വേണ്ടപ്പോൾ. കോടതിയിൽ പോകണം എങ്കിൽ അതിനും പ്രയോജനപ്പെടും.

 

  1. വർഷം മുഴുവൻ വെള്ളക്കെട്ട് ആയി കിടക്കുന്ന പ്രദേശങ്ങൾക്ക് ഒരു താത്കാലിക പരിഹാരം വെള്ളക്കെട്ടിൽ കിടക്കുന്ന വീടുകൾ, ചുറ്റുമുള്ള വീടുകളുമായി സഹകരിച്ചു വെള്ളം പമ്പ് ചെയ്തു തോട്ടിലേക്ക് വിടുകയാണ്. ഈ ആശയം നാട്ടുകാർ  പരിഗണിക്കുന്നില്ല എന്ന് അയ്യപ്പ പ്രസാദ് കണ്ടു. പങ്കാളിത്തത്തോടെ, സ്വയം ചെയ്യാനുള്ള  ഉത്സാഹത്തിന് പകരം സൗജന്യം കാത്തു കിടക്കുന്ന ആലസ്യം ആണു  നാട്ടിനെ പിടികൂടിയിരിക്കുന്നത്.

 

  1. ചാലുകളും തോടുകളും ആറുകളും കായലുകളും ആഴം കൂട്ടുകയും ജലനിർഗമന തടസ്സങ്ങളെല്ലാം മാറ്റുകയും ആണ് സ്ഥിരമായ പരിഹാരമാർഗം. അതിനുള്ള ശ്രമം  തുടരണം.

 

  1. വെള്ളപ്പൊക്കം തയ്യാറെടുപ്പ്. ആറു കൊച്ചു വള്ളങ്ങളുടെ പണി പുരോഗമിക്കുന്നൂ.

 

  1. വെള്ളപ്പൊക്കം ഒഴിവാക്കൽ.

പഞ്ചായത് പ്രസിഡൻ്റ് മാരുടെ യോഗം മുതലായ കാര്യങ്ങൾ  അടുത്ത ആഴ്ച.

 

  1. ഇൻ്റർനെറ്റ് തകരാറുകൾ എല്ലാവരും ഇന്ന് അനുഭവിച്ചു എങ്കിലും ഒരുമിച്ച് കൂടിയത് രസകരം ആയിരുന്നു. അടുത്ത ശനിയാഴ്ച കൂടാൻ വേണ്ടി 9 നു യോഗം പിരിഞ്ഞു.

 

സസ്നേഹം,

NNP

………

 

നാട്ടുകൂട്ടം ലഘുലേഖ.

 

കുട്ടനാടിനെ രക്ഷ പെടുത്താൻ നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

വർഷം മുഴുവനും വെള്ളക്കെട്ടും വെള്ളപ്പൊക്കവും കാരണം കുട്ടനാട്ടിലെ മനുഷ്യർക്ക് ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു.  ദോഷകരമായ നിർമ്മാണ പദ്ധതികളും മാനേജ്മെൻറ് രീതികളും ഇവിടെ വ്യാപകമാണ്, ഉടനടി ആശ്വാസം  വേണം.

 

 ആവശ്യങ്ങൾ:

 

  1. കുട്ടനാട് പാക്കേജ് -1 നടപ്പാക്കിയത് അവലോകനം ചെയ്യുക (ലക്ഷ്യങ്ങളും നേട്ടങ്ങളും, തെറ്റുകളും വേണ്ട തിരുത്തലുകളും)

  2. AC റോഡിൽ 851 മരങ്ങൾ വെട്ടിമാറ്റുന്നത് ഒഴിവാക്കുക.

  3. കായൽ, നദികൾ, തോടൂകൾ എന്നിവയിൽ നിന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, ചെളി, മണ്ണ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുക. അതുകൊണ്ട് പ്രാദേശികമായി കര പൊക്കാൻ സ്വാതന്ത്ര്യം അനുവദിക്കുക.

  4. AC റോഡിൽ അനാവശ്യമായ ഓട നിർമ്മാണം നിർത്തുക.

  5. AC റോഡ് അടയ്ക്കുന്നതും അനാവശ്യമായ ഫ്ലൈ ഓവറുകളുടെ നിർമ്മാണവും നിർത്തുക.

  6. തണ്ണീർമുക്കം ബണ്ടിലെ ഒഴുക്കു തടസ്സങ്ങൾ നീക്കംചെയ്യുക.

  7. തോട്ടപ്പള്ളിയിൽ നിന്ന് മണൽ ഖനനവും നീക്കം ചെയ്യലും നിർത്തുക.

  8. തോട്ടപ്പള്ളി സ്പിൽ‌വേ പ്രവർത്തനക്ഷമമാക്കുക.

  9. കൊച്ചി കായലിലെ 15 പാലം പണികളുടെ അവശിഷ്ടങ്ങളും മണ്ണും നീക്കം ചെയ്യുക.

  10. കുട്ടനാട്ടിലേക്ക് വരുന്ന നദികളിലെ എല്ലാ ഡാമുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുക.

  11. ശരിയായ രൂപകൽപ്പനയും കൃത്യമായ നടപടിക്രമങ്ങളും ഇല്ലാതെ ആരംഭിച്ച കുട്ടനാട് പാക്കേജ് -2 പണികൾ നിർത്തി വക്കുക.

  12. കുട്ടനാട്ടിൽ ജല പരിപാലനത്തിനായി നന്നായി രൂപകൽപ്പന ചെയ്ത കാർഷിക കലണ്ടർ നടപ്പിലാക്കുക.

  13. ഓരു കയറുന്നത് നിയന്ത്രിക്കാൻ ആവശ്യമുള്ള സമയങ്ങളിലൊഴികെ തണ്ണീർമുക്കം ബണ്ട് പൂർണ്ണമായും തുറന്നിടുക. മത്സ്യ തൊഴിലാളികൾ, കർഷകർ ഒന്നിച്ചു മുന്നേറട്ടെ.

  14. വെള്ളക്കെട്ട് തടയുന്നതിനും വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനും ഗതാഗത വികസനത്തിനും, ശരിയായ രൂപകൽപ്പനയും ജനങ്ങളുടെ പങ്കാളിത്തവുമുള്ള, പദ്ധതികൾ ആരംഭിക്കുക. അതായിരിക്കട്ടെ കുട്ടനാട് പാക്കേജ് 2.

 

കുട്ടനാടിനെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള പ്രവർത്തകർക്ക് പ്രത്യേകം പ്രത്യേകമായി കേസ് കൊടുക്കുന്നതിനും സമ്മർദം ഫലപ്രദമായി പ്രയോഗിക്കുന്നതിനും ഈ ഓരോ ആവശ്യവും ഏറ്റെടുക്കാം.

ആവശ്യമായ പിന്തുണ നാട്ടുകൂട്ടത്തിന് നൽകാൻ കഴിയും.

 

വൈകിപ്പോയി, പണി  ആരംഭിച്ച് കഴിഞ്ഞു എന്ന് പറഞ്ഞാൽ പിൻമാറുന്നവർ അല്ല കുട്ടനാട്ടിലെ ജനത.  താൽപ്പര്യമുള്ള എല്ലാ പ്രവർത്തകർക്കും ഇത് കൈമാറുക.

2021.07.11

NNP

 

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.10 ശനിയാഴ്ച

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര M കുമാർ, Dr K G പത്മകുമാർ, ശ്രീ EM ജോർജ്, Dr എൻ സുനിൽകുമാർ, രാം കിരൺ.

 

കുറിപ്പുകൾ

 

മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ഒരു മഴ പെയ്തപ്പോൾ വെള്ളപ്പൊക്കം ഉണ്ടായതിനെക്കുറിച്ച് പറഞ്ഞു. അനുബന്ധ വീഡിയോ ഗ്രൂപ്പിൽ ഇട്ടത് കണ്ടു.

 

നൂറാം വയസ്സിൽ അന്തരിച്ച കോട്ടക്കൽ Dr P K വാര്യർക്ക് അനുശോചനം അർപ്പിച്ചു.

 

അദ്ദേഹം അവതാരികയായ പുസ്തകം. “രോഗം തരാത്ത ഭക്ഷണം” YMPAC ലൈബ്രറിയിൽ സംഭാവനയായി നൽകിയിട്ടുണ്ട്. Dr P A രാധാകൃഷ്ണൻ എഴുതിയതാണ്. മങ്കൊമ്പ് മണിയൻ ചേട്ടനും ആദരാഞ്ജലികൾ അർപ്പിച്ചു.

 

ഇന്ന് ലോക മത്സ്യ കർഷക ദിനത്തിൻ്റെ ചരിത്രവും ഇന്നത്തെ പ്രാധാന്യവും  Dr പത്മകുമാർ വിവരിക്കുകയുണ്ടായി.

 

മത്സ്യങ്ങളെ ആദ്യമായി ഇന്ത്യയിൽ കൃത്രിമ പ്രജനനം എന്ന സാങ്കേതിക വിദ്യ വഴി ഉൽപ്പാദിപ്പിക്കുന്നത് കണ്ടുപിടിച്ചു. 10 ദിവസത്തിനകം ചൈനയിലും കണ്ടുപിടിച്ചു. ഇത് ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ഇന്ന് നമ്മുടെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് 15 ദശലക്ഷം ടൺ മത്സ്യങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. മത്സ്യ വർദ്ധനവിൽ മാറ്റമുണ്ടായത് ഈ കണ്ടുപിടുത്തമാണ്. കടൽത്തീരത്തുനിന്ന് കടലിലോട്ട് 200 നോട്ടിക്കൽ മൈൽ ഇന്ത്യയുടേതാണ്. വമ്പിച്ച ഒരു മേഖലയുണ്ട്. അത് ഉപയോഗിക്കാൻ കഴിഞ്ഞാൽ മത്സ്യ ഉൽപാദന രംഗത്ത് സാമ്പത്തിക മുന്നേറ്റം ഉണ്ടാകും. കരിമീനിന്റെ പ്രജനനത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു.

 

കരിമീനിന്റെ കുഞ്ഞുങ്ങളെ ആൺ പെൺ മത്സ്യങ്ങൾ കൂടുതൽ സംരക്ഷണത്തോടെ വളർത്തുന്നു. ആൺ മത്സ്യങ്ങൾ ശത്രുക്കളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോൾ 45 ദിവസം ഭക്ഷണം കഴിക്കുകയില്ല. അമ്മ സ്വന്തം ശരീരത്തിൽ നിന്നാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത്.

 

മൊബൈൽ കളിയിലുള്ള ഉപയോഗം നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്നു.

സൗജന്യങ്ങളുടെ പുറകെ പോകുന്നുണ്ട് കുട്ടനാട്ടിൽ.

 

മത്സ്യ പ്രജനനത്തെക്കുറിച്ച് സംസാരിച്ച Dr പത്മകുമാർ സാറിനെ N N പണിക്കർ സാർ അനുമോദിച്ചു.

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 50, 2021. ജൂലൈ.03 ശനി

നാട്ടുകൂട്ടം പ്രതിവാര യോഗം 2021.07.03 ശനിയാഴ്ച വൈകിട്ട് 7:30 ന്.

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

ശ്രീ രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര M കുമാർ, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീമതി വിജയശ്രീ ടീച്ചർ, Er KK കൃഷ്ണകുമാർ, ശ്രീ ബ്രഹ്മാനന്ദൻ K,  ശ്രീ EM ജോർജ്, Er ശ്രീഹരി, Dr എൻ സുനിൽകുമാർ.

  1. മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

  1. ഇന്ന് വന മഹോത്സവം (1-7 ജൂലായ്).

2.1. മരം നടീൽ പരിപാടി സരള പണിക്കർ വിവരിച്ചു. ഗുജറാത്തിൽ വിശ്വമിത്രി നദീ പുനരുജ്ജീവനം ലക്ഷ്യം ആക്കി ഇന്ന് നടന്ന പരിപാടിയിൽ പങ്കെടുത്തത് അപൂർവ്വ അനുഭവം ആയിരുന്നു. പ്ലാവ്, മാവ് മര തൈകൾ, അവയുടെ വിത്ത്, സീഡ്ബോൾ, മഞ്ചാടി വിത്ത് മുതലായവ എത്തിച്ചു കൊടുത്തിരുന്നു.

2.2 നമ്മുടെ നാട്ടിൽ എന്താണ് നടക്കുന്നത്? ഉള്ള മരം വെട്ടുന്നു. AC റോഡിലെ 851 മരം വെട്ടാൻ ലേലം! ഇക്കാലത്ത് ഇത് നടത്തുന്നത് തടയൽ നമ്മുടെ ആവശ്യം ആണ് എന്ന് തീരുമാനം  ആയി. 

 

  1. പൊന്മേലാക്കൽ പാടം.

3.1. പ്രശ്നപരിഹാരം പുരോഗമിക്കുന്ന വിവരം ശ്രീ അയ്യപ്പ പ്രസാദ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വന്നു കണ്ട് വേണ്ടത് ചെയ്യാൻ തയാർ ആണെന്ന് പറഞ്ഞു.

3.2. പുതിയ കോൺട്രാക്ട് ഫാമിംഗ് നിയമ സംവിധാനം വഴി മുന്നോട്ട് പോകാമെന്ന് ശ്രീ കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. കോടതി കേസ് ബാധകം അല്ല. 3.3  നാട്ടുകാരുടെ ആത്യന്തിക ലക്ഷ്യം ഉറപ്പിച്ച്, അതനുസരിച്ചുള്ള ജോലികൾ മാത്രമേ അനുവദിക്കൂ എന്ന  നിലപാട് എടുക്കണം എന്നു ഡോക്ടർ പണിക്കർ അഭിപ്രായപ്പെട്ടു.

3.4 തത്കാലം കൃഷിക്ക് വേണ്ടി ഏറ്റെടുക്കാൻ ഉള്ള സംവിധാനം വഴി മുന്നോട്ട് പോകട്ടെ എന്ന് തീരുമാനിച്ചു. പാടം മുഴുവൻ വറ്റിച്ച്, സ്ഥിതി മനസ്സിലാക്കി, ഉണങ്ങി കഴിഞ്ഞ് പണി ചെയ്യുന്നത് ആണ് നല്ലത് എന്ന അഭിപ്രായം ഉണ്ടായി.

3.5 ആത്യന്തികമായ ആശയങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കാമെന്ന് തീരുമാനിച്ചു.

 

  1. നമ്മുടെ നാട്ടിൽ ഒരു പ്രതിഭാ പോഷണ കേന്ദ്രം തുടങ്ങുന്ന കാര്യം ആലോചിച്ചു. മാന്ത്രികൻ മനു മങ്കൊമ്പ് അതിനു നേതൃത്വം കൊടുത്താൽ നടക്കും. യുവാക്കളെ പരിശീലിപ്പിച്ചാൽ, നമ്മുടെ കൊച്ചുവള്ളങ്ങൾ, പുല്ലുവെട്ടി, ടോയ്ലറ്റ് മുതലായ പുതിയ കാര്യങ്ങൾ ചെയ്യാൻ അവർ സഹായിക്കുകയും ചെയ്യും. സൗജന്യങ്ങൾ സ്വീകരിക്കാത്ത അന്തസ്സുള്ള യുവാക്കളാണ് നമുക്കുള്ളത്. അത് അറിഞ്ഞുകൊണ്ട് വേണ്ട സഹായം എത്തിക്കാൻ ശ്രമിക്കണം എന്ന് തീരുമാനിച്ചു.

  2. മദ്യം, മയക്കുമരുന്ന്, മൊബൈൽ കളികൾ എന്നീ മൂന്ന് ആസക്തികൾ നാട്ടിൽ പ്രശ്നം ആയിക്കഴിഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനം സ്കൂളിനോട് യോജിച്ചു കൊണ്ടു്, ചെയ്യാൻ ധാരണ ആയി. ഉറവിടം പലർക്കും വീട്ടിൽ ആണെന്ന് വിജയശ്രീ ടീച്ചർ പറഞ്ഞു.

കുട്ടികൾക്ക് അവരുടെ ഗ്രൂപ്പുകളിൽ ചെയ്യാൻ ഉള്ള പരിപാടി കൾ ധാരാളം ഉണ്ടാകണം.

നമ്മൾ ഉദ്ദേശിക്കുന്ന വള്ളങ്ങൾ, യന്ത്രങ്ങൾ മുതലായവയുടെ നിർമാണത്തിൽ എങ്ങിനെ സഹകരിപ്പിക്കാം എന്ന് രാംകിരൺ അന്വേഷിച്ചു.

 

  1. നാട്ടുകൂട്ടം തയാർ ആക്കുന്ന പത്രിക പൂർത്തീകരണം, നാട്ടുകാരുടെ അവകാശങ്ങൾ ക്രോഡീകരണം: നക്കൽ ഇതോടൊപ്പം വച്ചിരിക്കുന്നത് ഒന്ന് വായിച്ചു. എല്ലാവരും നോക്കിയിട്ട് വേണ്ട മാറ്റം വരുത്താം എന്ന് തീരുമാനിച്ചു. തന്ത്രപരമായി ഒഴിവാക്കേണ്ട കാര്യം ഉണ്ടെങ്കിൽ നോക്കിയിട്ട്, വേണ്ട മാറ്റം വരുത്താം എന്ന് ആതിര M കുമാർ പറഞ്ഞു.

  2. വർഷം മുഴുവൻ വെള്ളക്കെട്ട് ആയി കിടക്കുന്ന പ്രദേശങ്ങൾക്ക് ഒരു പുതിയ ആശയം ശ്രീ അയ്യപ്പ പ്രസാദ് നിർദേശിച്ചു. വെള്ളക്കെട്ടിൽ കിടക്കുന്ന വീടുകൾ, ചുറ്റുമുള്ള വീടുകളുമായി സഹകരിച്ചു വെള്ളം പമ്പ് ചെയ്തു തോട്ടിലേക്ക് വിടുക, തോട്ടിൽ നിന്നും ഒഴുകി പോകാനുള്ള സൗകര്യവും ചെയ്യുക. ഇങ്ങനെ സഹകരിക്കുമ്പോൾ ഓരോ വീട്ടുകാരും മാറി മാറി ഇത് ചെയ്താൽ ആർക്കും ഒരു ഭാരം ആകുകയില്ല. ഈ പങ്കിടൽ ആശയം ശ്രീ EM ജോർജ്ജ്, കാർ പൂളിംഗ്ൻറെ ആശയവുമായി ഉപമിച്ചത് നന്നായി.

  3. ചാലുകളും തോടുകളും ആറുകളും കായലുകളും ആഴം കൂട്ടുകയും ജലനിർഗമന തടസ്സങ്ങളെല്ലാം മാറ്റുകയും ആണ് സ്ഥിരമായ പരിഹാരമാർഗം. അതിനുള്ള ശ്രമം തുടരണം.

  4. വെള്ളപ്പൊക്കം തയ്യാറെടുപ്പ്

9.1 ആറു കൊച്ചു വള്ളങ്ങൾ: പണി പുരോഗമിക്കുന്നൂ.

 

  1. വെള്ളപ്പൊക്കം ഒഴിവാക്കൽ.

പഞ്ചായത് പ്രസിഡൻ്റ് മാരുടെ യോഗം മുതലായ കാര്യങ്ങൾ അടുത്ത ആഴ്ച ചർച്ചചെയ്യും.

 

  1. സ്കൂൾ പുനരുജ്ജീവനം :

മൊബൈൽ ആവശ്യങ്ങൾ.

11.1. LPS ലെ ആവശ്യം ഉള്ള എല്ലാവർക്കും മൊബൈൽ കിട്ടിയതിനു, നാട്ടുകൂട്ടം ഉൾപെടെ ഉളളവർ സഹായിച്ചു.

11.2. ATGHS ൽ 2 ഫോൺ കൂടി കിട്ടിയാൽ മതി എന്നു വിജയശ്രീ ടീച്ചർ പറഞ്ഞു. അത്  Er ശ്രീഹരിയുമായി ആലോചിച്ചു സാധിക്കും.

11.3 കുട്ടികളെ മൊബൈൽ ആസക്തിയിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി, ഇപ്പോഴത്തെ പ്രത്യേക ആവശ്യം കഴിയുമ്പോൾ മൊബൈൽ ഫോൺ തിരിച്ചു നൽകാനുള്ള വ്യവസ്ഥയോടു കൂടി ആണ് ഈ സഹായം കൊടുക്കേണ്ടത് എന്ന് ധാരണയായി.

11.4. ഇൻ്റർനെറ്റ് റേഞ്ച് കിട്ടാൻ മാർഗങ്ങൾ Er കൃഷ്ണകുമാർ വിവരിച്ചു. അതനുസരിച്ച് മുന്നോട്ടുപോകും. പുതിയ ടവറുകൾ സ്ഥാപിക്കുന്നത് അത്ര എളുപ്പമല്ല.

 

  1. ഉണർവ്വ് ഏകുന്ന ചർച്ചകളും ഉറപ്പുള്ള തീരുമാനങ്ങളും കഴിഞ്ഞ്, അടുത്ത ശനിയാഴ്ച കൂടാൻ വേണ്ടി 8:55 നു യോഗം പിരിഞ്ഞു.

 

നാട്ടുകൂട്ടം പത്രിക

 

കുട്ടനാടിനെ രക്ഷപെടുത്താൻ നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

വർഷം മുഴുവനും വെള്ളക്കെട്ടും വെള്ളപ്പൊക്കവും കാരണം കുട്ടനാട്ടിലെ മനുഷ്യർക്ക് ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു. ദോഷകരമായ നിർമ്മാണ പദ്ധതികളും മാനേജ്മെൻറ് രീതികളും ഇവിടെ വ്യാപകമാണ്, ഉടനടി ആശ്വാസം വേണം.

 

ആവശ്യങ്ങൾ:

 

  1. കുട്ടനാട് പാക്കേജ് -1 നടപ്പാക്കിയത് അവലോകനം ചെയ്യുക: ലക്ഷ്യങ്ങളും നേട്ടങ്ങളും, തെറ്റുകളും വേണ്ട തിരുത്തലുകളും.

  2. AC റോഡിൽ 851 മരങ്ങൾ വെട്ടിമാറ്റുന്നത് ഒഴിവാക്കുക.

  3. കായൽ, നദികൾ, തോടൂകൾ എന്നിവയിൽ നിന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, ചെളി, മണ്ണ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുക. അതുകൊണ്ട് പ്രാദേശികമായി കരപൊക്കാൻ സ്വാതന്ത്ര്യം അനുവദിക്കുക.

  4. AC റോഡിൽ അനാവശ്യമായ ഓട നിർമ്മാണം നിർത്തുക.

  5. AC റോഡ് അടയ്ക്കുന്നതും അനാവശ്യമായ ഫ്ലൈ ഓവറുകളുടെ നിർമ്മാണവും നിർത്തുക.

  6. തണ്ണീർമുക്കം ബണ്ടിലെ ഒഴുക്കു തടസ്സങ്ങൾ നീക്കംചെയ്യുക.

  7. തോട്ടപ്പള്ളിയിൽ നിന്ന് മണൽ ഖനനവും നീക്കം ചെയ്യലും നിർത്തുക.

  8. തോട്ടപ്പള്ളി സ്പിൽ‌വേ പ്രവർത്തനക്ഷമമാക്കുക.

  9. കൊച്ചി കായലിലെ 15 പാലം പണികളുടെ അവശിഷ്ടങ്ങളും മണ്ണും നീക്കം ചെയ്യുക.

  10. കുട്ടനാട്ടിലേക്ക് വരുന്ന നദികളിലെ എല്ലാ ഡാമുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുക.

  11. ശരിയായ രൂപകൽപ്പനയും കൃത്യമായ നടപടിക്രമങ്ങളും ഇല്ലാതെ ആരംഭിച്ച കുട്ടനാട് പാക്കേജ് -2 വർക്ക് നിർത്തുക.

  12. കുട്ടനാട്ടിൽ ജല പരിപാലനത്തിനായി നന്നായി രൂപകൽപ്പനചെയ്ത കാർഷിക കലണ്ടർ നടപ്പിലാക്കുക.

  13. ഓരു കയറുന്നത് നിയന്ത്രിക്കാൻ ആവശ്യമുള്ള സമയങ്ങളിലൊഴികെ തണ്ണീർമുക്കം ബണ്ട് പൂർണ്ണമായും തുറന്നിടുക. മത്സ്യ തൊഴിലാളികൾ, കർഷകർ ഒന്നിച്ചു മുന്നേറട്ടെ.

  14. വെള്ളക്കെട്ട് തടയുന്നതിനും വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനും ശരിയായ രൂപകൽപ്പനയും ജനങ്ങളുടെ പങ്കാളിത്തവുമുള്ള പദ്ധതികൾ ആരംഭിക്കുക. അതായിരിക്കട്ടെ കുട്ടനാട് പാക്കേജ് 2.

 

കുട്ടനാടിനെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള പ്രവർത്തകർക്ക് പ്രത്യേകം പ്രത്യേകമായി കേസ് കൊടുക്കുന്നതിനും സമ്മർദം ഫലപ്രദമായി പ്രയോഗിക്കുന്നതിനും ഈ ഓരോ ആവശ്യവും ഏറ്റെടുക്കാം.

ആവശ്യമായ പിന്തുണ നാട്ടുകൂട്ടത്തിന് നൽകാൻ കഴിയും.

 

വൈകിപ്പോയി, പണി ആരംഭിച്ച് കഴിഞ്ഞു എന്ന് പറഞ്ഞാൽ പിൻമാറുന്നവർ അല്ല കുട്ടനാട്ടിലെ ജനത. താൽപ്പര്യമുള്ള എല്ലാ പ്രവർത്തകർക്കും ഇത് കൈമാറുക.

 

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.03 ശനിയാഴ്ച

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരളാ പണിക്കർ, ശ്രീമതി ആതിര M കുമാർ, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീമതി വിജയശ്രീ ടീച്ചർ, ശ്രീ കൃഷ്ണകുമാർ, ശ്രീ ബ്രഹ്മാനന്ദൻ K, Er ശ്രീഹരി, ശ്രീ E.M. George, Dr. Sunil Kumar. N, രാം കിരൺ.

 

കുറിപ്പുകൾ

 

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

ഇന്ന് വനമഹോത്സവം ആയിരുന്നു. അതോടനുബന്ധിച്ച് Dr. NN പണിക്കർ സാറും, സരള ടീച്ചറും ചേർന്ന് ഗുജറാത്തിലേക്ക് പ്ലാവ്, മാവ്, മഞ്ചാടി എന്നീ വൃക്ഷതൈകൾ അയച്ചുകൊടുത്തു. AC റോഡിലെ 851 മരം ലേലം ചെയ്ത് വെട്ടിമുറിക്കാനുള്ള നീക്കം ഒഴിവാക്കുക.

 

ഇന്ന് നാട്ടിൽ കണ്ടുവരുന്ന മദ്യം, മയക്കുമരുന്ന് അതുപോലുള്ള ദൂഷ്യ ഗുണങ്ങൾ ഇല്ലായ്മ ചെയ്യേണ്ടതാണ്. ഓരോ കുട്ടികളുടെയും അഭിരുചികൾ മനസ്സിലാക്കുകയും അതിനനുസരിച്ച് അവർക്ക് വേണ്ട പിന്തുണയും നൽകി അതിനുവേണ്ട പ്രോത്സാഹനവും കിട്ടുമെങ്കിൽ ഈ കുട്ടികളെ നേർവഴിയിൽ മുമ്പോട്ട് നയിക്കാൻ സഹായമാകും.

 

മങ്കൊമ്പിൽ ഇൻറർനെറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ കിട്ടുവാൻ വേണ്ടി. സിഗ്നൽ ആംബ്ലിഫൈ ചെയ്യുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

 

മൊബൈൽ കുട്ടികൾക്ക് മാത്രമായി കൊടുക്കരുത്. അവർക്ക് അതിൻെറ ആവശ്യം കഴിഞ്ഞാൽ അത് സ്കൂളിൽ തിരികെ ഏൽപ്പിക്കാനുള്ള നടപടികൾ ചെയ്താൽ അതായിരിക്കും നല്ലത്. കുട്ടികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയുന്നതിന് സഹായകമാകും.

പൊന്മേലാക്കൽ പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനെക്കുറിച്ച് ബ്ലോക്ക് പ്രസിഡന്റുമായി സംസാരിച്ചു. ഉടമസ്ഥരുമായി സംസാരിക്കണം.

 

വെള്ളപ്പൊക്കം പരിഹരിക്കുവാൻ നീർച്ചാലുകൾ വീണ്ടെടുക്കണം.

 

ഇവിടെയുള്ള കുട്ടികളുടെയും സഹകരണം കിട്ടിയാൽ കൊച്ചുവള്ളങ്ങളുടെ പണി എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും.

 

 

ബാക്കി വിഷയങ്ങൾ അടുത്ത മീറ്റിങ്ങിന് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് 9.20ന് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ