നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 51, 2021. ജൂലൈ.10 ശനി

Spread the love

നാട്ടുകൂട്ടം പ്രതിവാര യോഗം 2021.07.10 ശനിയാഴ്ച വൈകിട്ട് 7:30 ന്.

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

ശ്രീ രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ,  ശ്രീമതി ആതിര M  കുമാർ,  Dr K G പത്മകുമാർ, ശ്രീ EM ജോർജ്,  Dr എൻ സുനിൽകുമാർ.

 

  1. നാട്ടുവിശേഷങ്ങൾ സംസാരിച്ചിട്ട്, മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

  2. കോട്ടക്കൽ Dr P K വാര്യർ ഇന്ന് നൂറാം വയസ്സിൽ അന്തരിച്ചു. ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹവുമായി നേരിട്ടുള്ള അനുഭവങ്ങളും, കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പുസ്തകം “രോഗം തരാത്ത ഭക്ഷണം” അവതരിപ്പിച്ച് എഴുതിയ ആശംസയും സ്മരിച്ചുകൊണ്ട് Dr പണിക്കർ സംസാരിച്ചു. YMPAC യിൽ പുസ്തകം കിട്ടും. മങ്കൊമ്പ് വള്ളികുന്നം മണിയൻ ചേട്ടനും ആദരാഞ്ജലികൾ അർപ്പിച്ചു.

 

  1. ഇന്ന് ലോക മത്സ്യ കർഷക ദിനം. അതിൻ്റെ ചരിത്രവും ഇന്നത്തെ പ്രാധാന്യവും Dr പദ്മകുമാർ വിവരിച്ചു.

 

  1. വംശനാശം വരെ എത്തിയ മഞ്ഞക്കൂരി മത്സ്യം, ശാസ്ത്രീയ പ്രജനനം വഴി കുമരകം ഗവേഷണ ശാലയിൽ നിന്ന് പുനരുജ്ജീവനം നടത്തിയ നേട്ടത്തിന് നമ്മുടെ Dr K G പത്മ കുമാറിനെ അനുമോദിച്ചു സരള പണിക്കർ സംസാരിച്ചു.  അതിൻ്റെ ചരിത്രം Dr പദ്മകുമാർ വിവരിച്ചു.

 

  1. കരിമീൻ പ്രജനന ഗവേഷണം, കരിമീൻ മത്സ്യത്തിൻ്റെ അപൂർവമായ പ്രത്യേകതകൾ, സ്വഭാവ വിശേഷങ്ങൾ എന്നിവ രസകരമായി Dr പദ്മകുമാർ അവതരിപ്പിച്ചു. ഏകപത്നീ വ്രതം, മുലയൂട്ടി വളർത്തുന്നതു പോലെ ശരീരത്തിലെ സ്രവങ്ങൾ ഉൽപാദിപ്പിച്ച് കുട്ടികളെ വളർത്തുന്ന രീതി, കുട്ടികൾ വിട്ടു പോകുന്നത് വരെ ഉപവാസവും  കാവലും  നടത്തുന്ന  രീതികൾ, അവയുടെ  ഉന്നത രീതിയിലുള്ള പ്രണയ പ്രകടനം എല്ലാം രസകരമായി ആയി പ്രതിപാദിച്ചു. 

 

  1. മലയാളിക്ക് നേതൃത്വ പങ്കുള്ള ഹരിത വിപ്ലവം, ധവള വിപ്ലവം ഇവ പോലെ, നീല വിപ്ലവത്തിനു മറ്റൊരു മലയാളി ഗവേഷകൻ ശ്രീഅലിക്കുഞ്ഞിൻ്റേയും സംഭാവനകൾ അനൂസ്മരിച്ചു. ഈ രംഗത്ത് നമ്മുടെ നാട്ടിൽ ഉള്ള സാധ്യതകൾ വികസിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. കുട്ടനാടിൻറെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ  പരിഹരിക്കുന്നതും, ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.

  2. പൊന്മേലാക്കൽ പാടം പ്രശ്നപരിഹാരം, ഗ്രാമ സംരക്ഷണ സമന്വയ പ്രവർത്തന പുരോഗമനം, ഇവ ആതിര കുമാർ റിപ്പോർട്ട് ചെയ്തു. അയ്യപ്പ പ്രസാദ് നേരിടുന്ന പ്രതികരണം ചർച്ച ചെയ്തു. പ്രോത്സാഹനവും സഹായവും നാട്ടുകൂട്ടം നൽകും.

  3. സൗജന്യം മാത്രം കാത്തിരിക്കുന്ന മനോഭാവം മാറ്റാൻ അടുത്ത തലമുറയിൽ പ്രവർത്തനം ആവശ്യം ആണെന്ന് ശ്രീ EM ജോർജ്, രാം കിരൺ, ആതിര കുമാർ എന്നിവർ നിർദേശിച്ചു.. നാട്ടുകാരുടെ ആത്യന്തിക ലക്ഷ്യം ഉറപ്പിച്ച്, അതനുസരിച്ചുള്ള പ്രവർത്തനമാണ് നാട്ടുകൂട്ടത്തിൽ നടക്കുന്നത് എന്നു ഡോക്ടർ പണിക്കർ പറഞ്ഞു. ആത്യന്തികമായ ആശയങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കാമെന്ന് Dr സുനിൽ കുമാർ, Dr പത്മ കുമാർ, ശ്രീ EM ജോർജ് എന്നിവർ അഭിപ്രായപ്പെട്ടു.

 

  1. പ്രതിഭാ പോഷണ കേന്ദ്രം തുടങ്ങുന്ന കാര്യം ആലോചനയിൽ തുടർന്നു. യുവാക്കളെ  പരിശീലിപ്പിച്ചാൽ, നമ്മുടെ കൊച്ചുവള്ളങ്ങൾ, പുല്ലുവെട്ടി, ടോയ്ലറ്റ്  മുതലായ പുതിയ കാര്യങ്ങൾ  വേഗം ചെയ്യാൻ കഴിയും.

 

  1. മദ്യം, മയക്കുമരുന്ന്, മൊബൈൽ കളികൾ എന്നീ മൂന്ന് ആസക്തികൾ നാട്ടിൽ പ്രശ്നം ആയിക്കഴിഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനം സ്കൂളിനോട് യോജിച്ചു കൊണ്ടു് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. YMPAC ലൈബ്രറിയിൽ നാട്ടുകൂട്ടം ചെയ്തുകൊടുത്ത സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് ആസക്തികളിൽ മുഴുകുന്ന പ്രശ്നം ഉടൻ തന്നെ പരിഹരിക്കണം.

 

  1. കൊറോണ പോലെ, മൊബൈൽ ആസക്തിയും ചൈനയുടെ സംഭാവന ആണെന്ന് ശ്രീ EM ജോർജ്ജ് സംശയിക്കുന്നതായി പറഞ്ഞു. കാരണം: മൊബൈൽ ഗെയിമുകളിൽ തലച്ചോറിൽ നിന്നുള്ള ഡോപോമിൻ മോണിറ്റർ ചെയ്തു,  പുതിയ കളികൾ അവർ ആവിഷ്കരിക്കുന്നു. കുട്ടികൾ ആസക്തിയിൽ അടിമപ്പെട്ടു പോകുന്നു.

 

  1. നാട്ടുകൂട്ടം തയാറാക്കുന്ന ലഘുലേഖയുടെ പൂർത്തീകരണം. നാട്ടുകാരുടെ അവകാശങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത് (ഇതോടൊപ്പം വച്ചിരിക്കുന്നത്) ഒന്നു കൂടി വായിച്ചു നോക്കിയിട്ട് വിതരണം ചെയ്യാം. അതിലുള്ള ഓരോ അവകാശവും നേടി എടുക്കാൻ ഓരോന്നായി ശ്രമിക്കാം. ഉദാഹരണം : AC റോഡ് നിർമിതികൾ (4,5), ശ്രീ വർഗീസ് കണ്ണമ്പള്ളി വിവരിച്ചതുപോലെ ചെയ്യുകയും വീണ്ടും വിശദമായ പ്രാഥമിക ഡിസൈൻ വരെ എത്തിക്കുകയും നമുക്ക് ചെയ്യാം, വേണ്ടപ്പോൾ. കോടതിയിൽ പോകണം എങ്കിൽ അതിനും പ്രയോജനപ്പെടും.

 

  1. വർഷം മുഴുവൻ വെള്ളക്കെട്ട് ആയി കിടക്കുന്ന പ്രദേശങ്ങൾക്ക് ഒരു താത്കാലിക പരിഹാരം വെള്ളക്കെട്ടിൽ കിടക്കുന്ന വീടുകൾ, ചുറ്റുമുള്ള വീടുകളുമായി സഹകരിച്ചു വെള്ളം പമ്പ് ചെയ്തു തോട്ടിലേക്ക് വിടുകയാണ്. ഈ ആശയം നാട്ടുകാർ  പരിഗണിക്കുന്നില്ല എന്ന് അയ്യപ്പ പ്രസാദ് കണ്ടു. പങ്കാളിത്തത്തോടെ, സ്വയം ചെയ്യാനുള്ള  ഉത്സാഹത്തിന് പകരം സൗജന്യം കാത്തു കിടക്കുന്ന ആലസ്യം ആണു  നാട്ടിനെ പിടികൂടിയിരിക്കുന്നത്.

 

  1. ചാലുകളും തോടുകളും ആറുകളും കായലുകളും ആഴം കൂട്ടുകയും ജലനിർഗമന തടസ്സങ്ങളെല്ലാം മാറ്റുകയും ആണ് സ്ഥിരമായ പരിഹാരമാർഗം. അതിനുള്ള ശ്രമം  തുടരണം.

 

  1. വെള്ളപ്പൊക്കം തയ്യാറെടുപ്പ്. ആറു കൊച്ചു വള്ളങ്ങളുടെ പണി പുരോഗമിക്കുന്നൂ.

 

  1. വെള്ളപ്പൊക്കം ഒഴിവാക്കൽ.

പഞ്ചായത് പ്രസിഡൻ്റ് മാരുടെ യോഗം മുതലായ കാര്യങ്ങൾ  അടുത്ത ആഴ്ച.

 

  1. ഇൻ്റർനെറ്റ് തകരാറുകൾ എല്ലാവരും ഇന്ന് അനുഭവിച്ചു എങ്കിലും ഒരുമിച്ച് കൂടിയത് രസകരം ആയിരുന്നു. അടുത്ത ശനിയാഴ്ച കൂടാൻ വേണ്ടി 9 നു യോഗം പിരിഞ്ഞു.

 

സസ്നേഹം,

NNP

………

 

നാട്ടുകൂട്ടം ലഘുലേഖ.

 

കുട്ടനാടിനെ രക്ഷ പെടുത്താൻ നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

വർഷം മുഴുവനും വെള്ളക്കെട്ടും വെള്ളപ്പൊക്കവും കാരണം കുട്ടനാട്ടിലെ മനുഷ്യർക്ക് ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു.  ദോഷകരമായ നിർമ്മാണ പദ്ധതികളും മാനേജ്മെൻറ് രീതികളും ഇവിടെ വ്യാപകമാണ്, ഉടനടി ആശ്വാസം  വേണം.

 

 ആവശ്യങ്ങൾ:

 

  1. കുട്ടനാട് പാക്കേജ് -1 നടപ്പാക്കിയത് അവലോകനം ചെയ്യുക (ലക്ഷ്യങ്ങളും നേട്ടങ്ങളും, തെറ്റുകളും വേണ്ട തിരുത്തലുകളും)

  2. AC റോഡിൽ 851 മരങ്ങൾ വെട്ടിമാറ്റുന്നത് ഒഴിവാക്കുക.

  3. കായൽ, നദികൾ, തോടൂകൾ എന്നിവയിൽ നിന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, ചെളി, മണ്ണ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുക. അതുകൊണ്ട് പ്രാദേശികമായി കര പൊക്കാൻ സ്വാതന്ത്ര്യം അനുവദിക്കുക.

  4. AC റോഡിൽ അനാവശ്യമായ ഓട നിർമ്മാണം നിർത്തുക.

  5. AC റോഡ് അടയ്ക്കുന്നതും അനാവശ്യമായ ഫ്ലൈ ഓവറുകളുടെ നിർമ്മാണവും നിർത്തുക.

  6. തണ്ണീർമുക്കം ബണ്ടിലെ ഒഴുക്കു തടസ്സങ്ങൾ നീക്കംചെയ്യുക.

  7. തോട്ടപ്പള്ളിയിൽ നിന്ന് മണൽ ഖനനവും നീക്കം ചെയ്യലും നിർത്തുക.

  8. തോട്ടപ്പള്ളി സ്പിൽ‌വേ പ്രവർത്തനക്ഷമമാക്കുക.

  9. കൊച്ചി കായലിലെ 15 പാലം പണികളുടെ അവശിഷ്ടങ്ങളും മണ്ണും നീക്കം ചെയ്യുക.

  10. കുട്ടനാട്ടിലേക്ക് വരുന്ന നദികളിലെ എല്ലാ ഡാമുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുക.

  11. ശരിയായ രൂപകൽപ്പനയും കൃത്യമായ നടപടിക്രമങ്ങളും ഇല്ലാതെ ആരംഭിച്ച കുട്ടനാട് പാക്കേജ് -2 പണികൾ നിർത്തി വക്കുക.

  12. കുട്ടനാട്ടിൽ ജല പരിപാലനത്തിനായി നന്നായി രൂപകൽപ്പന ചെയ്ത കാർഷിക കലണ്ടർ നടപ്പിലാക്കുക.

  13. ഓരു കയറുന്നത് നിയന്ത്രിക്കാൻ ആവശ്യമുള്ള സമയങ്ങളിലൊഴികെ തണ്ണീർമുക്കം ബണ്ട് പൂർണ്ണമായും തുറന്നിടുക. മത്സ്യ തൊഴിലാളികൾ, കർഷകർ ഒന്നിച്ചു മുന്നേറട്ടെ.

  14. വെള്ളക്കെട്ട് തടയുന്നതിനും വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനും ഗതാഗത വികസനത്തിനും, ശരിയായ രൂപകൽപ്പനയും ജനങ്ങളുടെ പങ്കാളിത്തവുമുള്ള, പദ്ധതികൾ ആരംഭിക്കുക. അതായിരിക്കട്ടെ കുട്ടനാട് പാക്കേജ് 2.

 

കുട്ടനാടിനെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള പ്രവർത്തകർക്ക് പ്രത്യേകം പ്രത്യേകമായി കേസ് കൊടുക്കുന്നതിനും സമ്മർദം ഫലപ്രദമായി പ്രയോഗിക്കുന്നതിനും ഈ ഓരോ ആവശ്യവും ഏറ്റെടുക്കാം.

ആവശ്യമായ പിന്തുണ നാട്ടുകൂട്ടത്തിന് നൽകാൻ കഴിയും.

 

വൈകിപ്പോയി, പണി  ആരംഭിച്ച് കഴിഞ്ഞു എന്ന് പറഞ്ഞാൽ പിൻമാറുന്നവർ അല്ല കുട്ടനാട്ടിലെ ജനത.  താൽപ്പര്യമുള്ള എല്ലാ പ്രവർത്തകർക്കും ഇത് കൈമാറുക.

2021.07.11

NNP

 

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.10 ശനിയാഴ്ച

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര M കുമാർ, Dr K G പത്മകുമാർ, ശ്രീ EM ജോർജ്, Dr എൻ സുനിൽകുമാർ, രാം കിരൺ.

 

കുറിപ്പുകൾ

 

മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ഒരു മഴ പെയ്തപ്പോൾ വെള്ളപ്പൊക്കം ഉണ്ടായതിനെക്കുറിച്ച് പറഞ്ഞു. അനുബന്ധ വീഡിയോ ഗ്രൂപ്പിൽ ഇട്ടത് കണ്ടു.

 

നൂറാം വയസ്സിൽ അന്തരിച്ച കോട്ടക്കൽ Dr P K വാര്യർക്ക് അനുശോചനം അർപ്പിച്ചു.

 

അദ്ദേഹം അവതാരികയായ പുസ്തകം. “രോഗം തരാത്ത ഭക്ഷണം” YMPAC ലൈബ്രറിയിൽ സംഭാവനയായി നൽകിയിട്ടുണ്ട്. Dr P A രാധാകൃഷ്ണൻ എഴുതിയതാണ്. മങ്കൊമ്പ് മണിയൻ ചേട്ടനും ആദരാഞ്ജലികൾ അർപ്പിച്ചു.

 

ഇന്ന് ലോക മത്സ്യ കർഷക ദിനത്തിൻ്റെ ചരിത്രവും ഇന്നത്തെ പ്രാധാന്യവും  Dr പത്മകുമാർ വിവരിക്കുകയുണ്ടായി.

 

മത്സ്യങ്ങളെ ആദ്യമായി ഇന്ത്യയിൽ കൃത്രിമ പ്രജനനം എന്ന സാങ്കേതിക വിദ്യ വഴി ഉൽപ്പാദിപ്പിക്കുന്നത് കണ്ടുപിടിച്ചു. 10 ദിവസത്തിനകം ചൈനയിലും കണ്ടുപിടിച്ചു. ഇത് ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ഇന്ന് നമ്മുടെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് 15 ദശലക്ഷം ടൺ മത്സ്യങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. മത്സ്യ വർദ്ധനവിൽ മാറ്റമുണ്ടായത് ഈ കണ്ടുപിടുത്തമാണ്. കടൽത്തീരത്തുനിന്ന് കടലിലോട്ട് 200 നോട്ടിക്കൽ മൈൽ ഇന്ത്യയുടേതാണ്. വമ്പിച്ച ഒരു മേഖലയുണ്ട്. അത് ഉപയോഗിക്കാൻ കഴിഞ്ഞാൽ മത്സ്യ ഉൽപാദന രംഗത്ത് സാമ്പത്തിക മുന്നേറ്റം ഉണ്ടാകും. കരിമീനിന്റെ പ്രജനനത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു.

 

കരിമീനിന്റെ കുഞ്ഞുങ്ങളെ ആൺ പെൺ മത്സ്യങ്ങൾ കൂടുതൽ സംരക്ഷണത്തോടെ വളർത്തുന്നു. ആൺ മത്സ്യങ്ങൾ ശത്രുക്കളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോൾ 45 ദിവസം ഭക്ഷണം കഴിക്കുകയില്ല. അമ്മ സ്വന്തം ശരീരത്തിൽ നിന്നാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത്.

 

മൊബൈൽ കളിയിലുള്ള ഉപയോഗം നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്നു.

സൗജന്യങ്ങളുടെ പുറകെ പോകുന്നുണ്ട് കുട്ടനാട്ടിൽ.

 

മത്സ്യ പ്രജനനത്തെക്കുറിച്ച് സംസാരിച്ച Dr പത്മകുമാർ സാറിനെ N N പണിക്കർ സാർ അനുമോദിച്ചു.

 

സസ്നേഹം,

രാം കിരൺ