Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ വിക്രംജി, ശ്രീ ഗോപകുമാർ, Prof എൻ സുനിൽകുമാർ, ശ്രീ ഇ എം ജോർജ്, രാം കിരൺ.
കുറിപ്പുകൾ
മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പണിക്കർ സാർ രാമായണമാസത്തിന്റെ പ്രാധാന്യം പറയുകയുണ്ടായി.
അടുത്ത 24 ആം തീയതി ഓൺലൈൻ മീറ്റിംഗ് തുടങ്ങിയിട്ട് ഒരു വർഷം തികയുകയാണ് . അടുത്ത ആഴ്ച ഒരു വാർഷികാഘോഷം വെച്ചാൽ നന്നായിരുന്നു എന്ന് പണിക്കർ സാർ പറഞ്ഞു.
ശുഭകരമായ ഒരു കാര്യമാണ് ഇന്നലെ നടന്നത് ഗ്രാമ സംരക്ഷണ യാത്ര അയ്യപ്പ പ്രസാദിന്റെ നേതൃത്വത്തിൽ നടന്നു.
മങ്കൊമ്പിൽ അമ്പലത്തിൽ ഒരു മഴ പെയ്താൽ അവിടെ വെള്ളമാണ്. അവിടെ മുഴുവൻ ടൈൽസ് ഇട്ടിരിക്കുകയാണ്. അവിടെ നിർമ്മിതികളുടെ പ്രശ്നം ഉണ്ട്.
കുട്ടനാട്ടിൽ നിർമ്മാണ പ്രവർത്തികൾ നിയന്ത്രണം ആവശ്യമാണ് എന്ന് സുനിൽകുമാർ സാർ പറഞ്ഞു. കുട്ടനാട് നിയോജക മണ്ഡലത്തിൽ 450 ൽ പരം പാടശേഖരങ്ങൾ ഉണ്ട്.
അവിടം കല്ലുകെട്ടാണ് ചെയ്യുന്നതെങ്കിൽ പശ്ചിമഘട്ടത്തിലെ എത്രയോ മലകൾ ഇടിച്ചു കൊണ്ടു വന്നാലെ സാധിക്കുകയുള്ളൂ. ഒരുപാട് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
ആയിരം കോടി രൂപയെങ്കിലും വന്നേക്കും ആയിരം കിലോമീറ്റർ ഉണ്ട്.
തിരയടി നിയന്ത്രിക്കുന്നതിനുവേണ്ടി ബയോ ബണ്ട് നിർമ്മാണം പ്രോത്സാഹിപ്പിക്കണം.
നെടുമുടിയിൽ നാലു കിലോ മീറ്ററുകൾ ചെയ്തു അല്പംപോലും തോടുകളും പാടശേഖരങ്ങളും കയ്യേറിയിട്ടില്ല. അത് ഒരു മാതൃകയാണ്.
കയർ നമ്മുടെ ഒരു ഉൽപ്പന്നമാണ്. നമ്മുടെ നാട്ടിൽ കിട്ടുന്ന സാമഗ്രിയകൾ ഉപയോഗിച്ച് ബയോബണ്ടുകൾ നിർമ്മിക്കുക.
കല്ലുകൾ ഇടിച്ചുകൊണ്ട് വന്ന് ഇട്ട സ്ഥലങ്ങളിൽ കല്ല് താഴ്ന്നു കൊണ്ടിരിക്കുകയാണ്.
ബഡിൽ അതുപോലെതന്നെ സൈഡിൽ പുഷ് ബാം, കണ്ടൽ കാട് അതിൻെറ വേരുകൾ പിടിച്ച് ഉറപ്പു കൂടുന്നു.
Ac റോഡിൻെറ തെറ്റായ നിർമ്മാണ രീതികളെ കുറിച്ച് പറയുകയുണ്ടായി. പണികൾ ശരിയായ രീതിയിൽ അല്ലെങ്കിൽ പാലം പൊളിച്ചു മാറ്റേണ്ടി വരും.
കുട്ടനാട്ടിൽ വരുന്ന പാരിസ്ഥിതിക ആഘാതം എന്താണെന്ന് ചൂണ്ടിക്കാട്ടാൻ നമുക്ക് സാധിക്കും ഇത് എത്രയും പെട്ടെന്ന് മേൽ അധികാരികളെ അറിയിക്കുക.
ഇതിനെക്കുറിച്ച് ഒരു റിപ്പോർട്ട് സുനിൽ കുമാർ സാർ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു.
IC ചാക്കോ എന്ന മഹത് വ്യക്തിക്ക് ഒരു സ്മാരകം ആയിട്ട് ഒരു പ്രതിഭാ പോഷണ കേന്ദ്രം/ കമ്മിറ്റി ഉണ്ടാക്കാൻ തീരുമാനമെടുത്തു.