നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 49, 2021. ജൂൺ.26 ശനി

 

പങ്കെടുത്തവർ:

Dr NN പണിക്കർ, സരളാ പണിക്കർ, വിക്രമൻ, അയ്യപ്പ പ്രസാദ്, Dr. K G പത്മകുമാർ, ആന്റെണി MV, കമലാ ദേവി, പ്രിയദർശിനി, E.M. George, Dr. Sunil Kumar .N, രാം കിരൺ.

 

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

  1. ഈയിടയ്ക്ക് അന്തരിച്ച മോഹനൻ വൈദ്യർ, പൂവച്ചൽ ഖാദർ, പാറശ്ശാല പൊന്നമ്മാൾ. എന്നിവർക്ക് പണിക്കർ സാർ അനുശോചനം അറിയിച്ചു. മോഹനൻ വൈദ്യരെക്കുറിച്ച് ഒരു വിവരണം നൽകി. ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്ന പാരച്ചൂട്ട് എണ്ണ അതുപോലുള്ള കെമിക്കലുകൾ ചേർത്ത പ്രോഡക്ടുകൾ. പുറത്തുകൊണ്ടുവന്ന ഒരാളാണ് മോഹനൻ വൈദ്യർ.

 

  1. ലഹരി വിരുദ്ധ ദിനത്തെ പറ്റിയും മയക്കുമരുന്നിന്റെ കടന്നുകയറ്റത്തെ കുറിച്ചും പണിക്കർ സാർ പറയുകയുണ്ടായി.

 

  1. കായൽ, തോട്, നദികൾ എന്നിവയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്, ചെളി, മണ്ണ് മറ്റു അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.

 

  1. ഏതു പദ്ധതി രൂപീകരിക്കുമ്പോഴും അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തേണ്ടതാണ്. കുട്ടനാടിൻെറ പരമ്പരാഗത നിർമ്മാണ രീതികളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

 

  1. പൊന്മേലാക്കൽ പാടശേഖരത്തെ കൃഷിയോഗ്യമാക്കുന്നതിനെക്കുറിച്ച് അയ്യപ്പ പ്രസാദ് ദീർഘമായി ചർച്ചചെയ്യുകയും സംസാരിക്കുകയും ചെയ്തു. 13,000 ഹെക്ടർ സ്ഥലം ഇതുപോലെ കിടക്കുന്നുണ്ട്. മാലിന്യ നിക്ഷേപകേന്ദ്രങ്ങളായിട്ടാണ് കിടക്കുന്നു പത്മകുമാർ സാർ പറഞ്ഞു.

 

  1. പാടശേഖര സമിതി രൂപീകരിച്ച്. കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടി നടത്തണം. ധനസഹായം കിട്ടുന്നത് സംബന്ധിച്ച് ശ്രീമതി കമലാദേവി മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.

 

  1. ഒരു വസ്തു കൃഷിക്ക് അനുയോജ്യമായിട്ട് എല്ലാ വകുപ്പുകളുടെയും ഒരു ഏകോപനം ആവശ്യമാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇനിയും ഉണ്ട്. വിത്തുകൾ സമയത്ത് എത്തിക്കണം. കാർഷിക കലണ്ടറിന്റെ പ്രാധാന്യം പത്മകുമാർ സാർ പറഞ്ഞുതന്നു.

 

  1. പുതിയതരം ടോയ്‌ലറ്റിന്റെയും 6 കൊച്ചുവള്ളങ്ങളുടെ പണിയും പുരോഗമിക്കുന്നു.

 

  1. മന്ത്രിയുമായിട്ടുള്ള സംവാദത്തിൽ ചില വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട് അത് M.V.ആന്റെണി വിവരിക്കുകയും ചെയ്തു.

 

  1. പഞ്ചായത്ത് പ്രസിഡന്റ് മാരുടെ ഒരു യോഗം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് ശ്രീ ആൻറണി പറഞ്ഞു.

 

  1. നാട്ടുകാരുടെ അവകാശ പത്രിക നക്കൽ തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടത് എല്ലാവരും പരിശോധിച്ച് മാറ്റങ്ങൾ സൂചിപ്പിക്കണമെന്ന് പണിക്കർ സാർ അഭ്യർത്ഥിച്ചു.

 

ബാക്കി വിഷയങ്ങൾ അടുത്ത മീറ്റിങ്ങിന് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് 9.20ന് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 48, 2021. ജൂൺ.19 ശനി

 

കുറിപ്പുകൾ

 

മൗനപ്രാർഥനയോടെ യോഗം ആരംഭിച്ചു. അന്തരിച്ച കവി, S. രമേശൻ നായർ, കായികതാരം മിൽഖാ സിങ് എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ഇന്ന് പി.എൻ. പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. YMPAC വായനശാലക്ക് “രോഗം തരാത്ത ഭക്ഷണം” എന്ന ഓർത്തോപതി സർവ്വവിജ്ഞാനകോശം സമർപ്പിച്ചുകൊണ്ട്, Dr. എൻ. എൻ. പണിക്കർ അതിന്റെ പ്രാധാന്യത്തെയും ശ്രീമതി സരളാ പണിക്കരുടെ എളിയ പങ്കിനെയും സൂചിപ്പിച്ചു.

 

1 . വെള്ളപ്പൊക്കം തടയാൻ തയാറെടുപ്പ്.

നാട്ടുകൂട്ടം ഏർപ്പാടാക്കുന്ന ആറ് കൊച്ചു വള്ളങ്ങളിലൊന്നിന്റെ പണി തീർത്തു തുഴഞ്ഞു പരീക്ഷിച്ചു. പുതിയതരം ടോയ്‌ലറ്റ് പോളവാരൽ ഇവയുടെ ആസൂത്രണവും പുരോഗമിക്കുന്നു.

 

  1. വെള്ളപ്പൊക്കം ഒഴിവാക്കൽ.

വെള്ളം വീണ്ടും ഇന്ന് മുറ്റം വരെ എത്തി. നാടുവിടൽ ഒഴിവാക്കാൻ എന്തുവേണമെന്നു ചർച്ച ചെയ്തു. തോടുകളിലെ മണ്ണ് മാറ്റാൻ

നാട്ടുകാർക്ക് സ്വാതന്ത്ര്യം വേണം. വീട്ടുകാരും പഞ്ചായത്തുകളും അത് തുടങ്ങാനുള്ള ശ്രമം ആരംഭിക്കാൻ നാട്ടുകൂട്ടം സഹായിക്കണം.

 

3 . സർക്കാർ സഹായം തേടൽ.

14 ഇന പരിപാടികളുമായി ഒരു പത്രികയുടെ നക്കൽ തയാറാക്കിയത് വീണ്ടും ഇതോടൊപ്പം വച്ചിട്ടുണ്ട്. എല്ലാവരും വായിച്ച് മാറ്റങ്ങൾ വരുത്തി ഇത് തയാറാക്കി എത്തിക്കേണ്ടിടത്ത് എത്തിക്കാൻ ശ്രമിക്കണം.

 

4 . ജന മുന്നേറ്റം പരക്കെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

മന്ത്രി ശ്രീ സജി ചെറിയാനുമായുള്ള സംവാദവും കിട്ടിയ വാഗ്ദാനവും ആന്റെണി ജോപ്പൻ വിവരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം വിളിച്ചുകൂട്ടും. പുളിങ്കുന്ന് പഞ്ചായത്തു പ്രസിഡന്റിനെ കണ്ടുകഴിഞ്ഞു. പ്രോത്സാഹജനകമായ പ്രതികരണമുണ്ടായി.

 

  1. AC റോഡ് പണി.

 നാട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ തുടരുകയാണ്.

ഓടയുണ്ടാക്കുന്നതു രാമങ്കരി പഞ്ചായത്തുകാർ തടഞ്ഞപ്പോൾ മനക്കച്ചിറയിൽ നിന്നും വീണ്ടും തുടങ്ങിയിരിക്കയാണ് എന്ന് ശ്രീ വർഗീസ് കണ്ണമ്പള്ളിയും Dr. സുനിൽകുമാറും അറിയിച്ചു. നാട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്ന AC റോഡ് പണി നിർത്തിവയ്ക്കുകയാണ് ആദ്യം വേണ്ടത് എന്ന് Er ജോർജ് മാത്യു അഭിപ്രായപ്പെട്ടു.

 

  1. ജലനിർഗമന മാർഗങ്ങൾ.

വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഒഴിവാക്കുകയാണ് കുട്ടനാടിന്റെ പ്രാഥമിക ആവശ്യം എന്ന് Dr. K G പദ്മകുമാർ അഭിപ്രായപ്പെട്ടു. അതിനുപകരം അശാസ്ത്രീയമായ നിർമിതിയുടെ പെരുമഴയാണ് കുറേക്കാലമായി നടക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേയും, തണ്ണീർമുക്കം ബണ്ടും ആയി നടന്നിരുന്നത് ഇപ്പോൾ AC റോഡ്, AC കനാൽ എന്നിവയിലേക്ക് ആയിരിക്കുകയാണ്.

 

  1. മുന്നോട്ടുള്ള വഴി.

2020 ജൂണിൽ അസർബൈജാൻ കമ്പനിക്കുവേണ്ടി ഊരാളുങ്കൽ വഴി കൊടുത്ത കോൺട്രാക്ട് അനുസരിച്ചാണ് AC റോഡ്പണി നടക്കുന്നതെന്ന് വർഗീസ് കണ്ണമ്പള്ളി അറിയിച്ചു. അത് നിർത്തിവയ്ക്കാൻ എളുപ്പമല്ല. DPR, എഞ്ചിനീയറിംഗ് അനുമതി മുതലായവ ശരിയായ രീതിയിൽ ഇല്ലാത്തതുകൊണ്ട് തടയാനുള്ള വഴി അതായിരിക്കും. കോടതിയിൽ കേസും വേണ്ടിവന്നേക്കും. ആ വഴികളന്വേഷിക്കാൻ തീരുമാനമായി. കൂടുതലാലോചിച്ച് നിർദേശങ്ങളുമായി വരാൻ എഞ്ചിനീയർ ജോർജ് മാത്യു, വർഗീസ് കണ്ണമ്പള്ളി, Dr സുനിൽ കുമാർ എന്നിവർ ഈ ആഴ്ച തന്നെ ശ്രമിക്കും.

  1. മറ്റൊരു വഴി. 671 . 68 കോടി രൂപ മുടക്കി 24. 1 കിലോമീറ്റർ നീളത്തിൽ ചെയ്യാനുദ്ദേശിക്കുന്ന പണികൾ AC റോഡ് 30 മാസം അടച്ചിടാൻ കാരണമാക്കും. അതിനുപകരം വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യങ്ങളോടുകൂടി മൊത്തം ഒരു മീറ്റർ പൊക്കി ഇപ്പോഴത്തെ റോഡ് നിലനിർത്തിയാൽ മതി എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കണം. മിച്ചം വരുന്ന 500 ഓളം കോടി രൂപ ജലനിർഗമന മാർഗങ്ങൾക്കും മറ്റുമായി

വിനിയോഗിച്ചാൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും പരിഹരിക്കാം. നാഷണൽ ഹൈവേ ആണെങ്കിൽ നാലുവരിപ്പാതയായി ഒരൊറ്റ മേൽപ്പാലമായി സൗകര്യമായിട്ട് വേറെ ഉണ്ടാക്കാവുന്നതേയുള്ളു എന്ന ആശയവും ചർച്ച ചെയ്യപ്പെട്ടു.

 

ചർച്ചകൾ പ്രബുദ്ധമായിരുന്നു. റെയ്‌ഞ്ചില്ലാത്തതുകൊണ്ട് പലർക്കും പങ്കെടുക്കാൻ സാധിച്ചില്ല. അജണ്ടയിലെ മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച്ചകൂടുന്ന യോഗത്തിൽ ചർച്ച ചെയ്യാം. 9:30 നു യോഗം പിരിഞ്ഞു.

നാട്ടുകൂട്ടം തയ്യാറാക്കുന്ന പത്രികയുടെ നക്കൽ വായിച്ച് വേണ്ട മാറ്റങ്ങൾ വരുത്താൻ എല്ലാവരും സഹകരിക്കണം. ഉടൻ തന്നെ എത്തേണ്ടിടത്തെത്തിക്കാനും എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

 

NN പണിക്കർ, സരളാ പണിക്കർ

 

 

നാട്ടുകൂട്ടം വീഡിയോ യോഗം 2021.06.19 ശനിയാഴ്ച

 

പങ്കെടുത്തവർ:

Dr NN പണിക്കർ, സരള പണിക്കർ, Dr. K G പത്മകുമാർ, ആന്റെണി MV, George Mathew, Dr. Sunil Kumar N, വർഗ്ഗീസ് കണ്ണമ്പള്ളി (Kerala Construction), രാം കിരൺ

 

പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

  1. സുനിൽകുമാർ സാർ ഓടകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുകയുണ്ടായി. രാമങ്കരി പഞ്ചായത്ത് ഈ കൺസ്ട്രക്ഷൻ കമ്പനിയെ വിളിച്ചു സംസാരിച്ചു. ഇതിന്റെ ഡിസൈൻ എന്താണെന്ന് ചോദിച്ചു ഇതിനെക്കുറിച്ച് വിശദമായി ഞങ്ങൾക്ക് അറിയണം. അതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ ഡിസൈൻ കാണിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. ഡിസൈൻ അവർ പൂർത്തിയാക്കി കൊണ്ടിരിക്കുന്നതെ ഉള്ളൂ എന്നാണ് പറയുന്നത്. തൽക്കാലം അവർ പണി നിർത്തി. മറ്റു സ്ഥലങ്ങളിൽ പണി പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പറയുകയുണ്ടായി.

 

  1. പി.എൻ.പണിക്കർ ചരമദിനം കൂടിയാണ്. പണിക്കർ സാർ മിൽഖാ സിങ്, അനുശോചനം പറഞ്ഞു യോഗം ആരംഭിച്ചു.

 

  1. പി.എൻ.പണിക്കർ ചരമദിനത്തിന്റെ ഭാഗമായി ഇറങ്ങിയ പുസ്തകം “ഭക്ഷണം സർവ്വവിജ്ഞാനകോശം”, “രോഗം തരാത്ത ഭക്ഷണം” ഇതിൽ മനുഷ്യന് രോഗം വരാത്ത രീതിയിൽ ഉള്ള ആഹാരരീതികൾ, ചക്കയെ പറ്റിയും മറ്റു ഭക്ഷണത്തെ പറ്റിയും ഇതിലുണ്ട്. ഈ പുസ്തകം YMPAC വായനശാലയ്ക്ക് നൽകുന്നു എന്ന് പണിക്കർ സാർ പറഞ്ഞു.

 

  1. വെള്ളപ്പൊക്കം തയ്യാറെടുപ്പുകൾ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഒരു മഴ പെയ്തപ്പോൾ ഉള്ള ഒരു അവസ്ഥ നോക്കു അപ്പോൾ മനസ്സിലാക്കാവുന്നതാണ്.

 

  1. മങ്കൊമ്പിൽ ഇപ്പോൾ പ്രശ്നം രൂക്ഷമാണ് എന്ന് പണിക്കർ സാർ പറയുകയുണ്ടായി.

 

  1. കുട്ടനാട്ടിൽ പുളിങ്കുന്ന് ആറാം വാർഡിൽ പലവീടുകളിലും വീടിന്റെ അകത്ത് വെള്ളം കയറുന്ന അവസ്ഥയിലാണ്. ഇപ്പോഴും ആൻറണി പോയി കണ്ടതിന്റെ വിശദീകരണം പറഞ്ഞു.

 

  1. മീഡിയവൺ ഒരു ചാനൽ ചർച്ച ഉണ്ടായിരുന്നു. അതിൽ മന്ത്രി സജി ചെറിയാൻ, എം.എൽ.എ. തോമസ് കെ. തോമസ് കുട്ടനാടിനെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

  1. എ സി റോഡ് ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയധികം സെമിനാറുകളും വേബിനാറുകളും നൂറിലധികം പരാതികളും ഒക്കെ ഗവൺമെന്റിന്റെ പക്കൽ എത്തിയിട്ടും ഇപ്പോഴും അത് എങ്ങനെയാണോ ഉദ്ദേശിച്ചത് അതുപോലെ പണികൾ നടന്നുകൊണ്ടിരിക്കുന്നു എന്ന് സുനിൽകുമാർ സാർ പറഞ്ഞു.

 

  1. തീരങ്ങളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മരങ്ങളെ മുറിച്ചു കൊണ്ടിരിക്കുകയാണ്. റോഡിന് ഉണ്ടായിരുന്ന പ്രൊട്ടക്ഷനും കൂടി ഇല്ലാതായിരിക്കുന്നു. ഇത് പരിസ്ഥിതിയ്ക്കും റോഡിനും ദോഷം വരുത്തുന്ന കാര്യമാണ്.

 

  1. ഒരു പുതിയ റോഡ് വന്നാൽ ഉള്ള ദോഷങ്ങളും ഗുണങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സുനിൽകുമാർ സാർ പറഞ്ഞു.

 

  1. നമ്മൾ ഒരു പോയിൻറ് മാത്രം പറയുക. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് എതിരായി ചെയ്യേണ്ടതിനെക്കുറിച്ച് പറയുക എന്നൊരു അഭിപ്രായം പറഞ്ഞു.

 

  1. അത്യാവശ്യമായി ചെയ്യേണ്ടത് ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്ന Ac റോഡിന്റെ പണി നിർത്തി വയ്ക്കണം എന്നതാണ്. ഈ റോഡിന്റെ പണി കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് യാതൊരു പരിഹാരവും അല്ല.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 47, 2021. ജൂൺ.12 ശനി

നാട്ടുകൂട്ടം ഓൺലൈൻ മീറ്റിംഗ് റിപ്പോർട്ട്

യോഗം 2021.06.12 ശനിയാഴ്ച

 

പങ്കെടുത്തവർ:

Dr. NN പണിക്കർ, സരള പണിക്കർ, Dr. K G പത്മകുമാർ, ശ്രീഹരി, ആന്റെണി, ട്രീസ നെറ്റോ ടീച്ചർ, രാം കിരൺ…..

 

പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

  1. പണിക്കർ സാർ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം ആണ്. നമ്മുടെ നാട്ടിൽ അത്ര പ്രശ്നം ഇല്ല. പുറത്തുള്ള കുട്ടികൾക്കാണ് പ്രശ്നം ഉള്ളത്.

 

  1. കുട്ടനാട്ടിലെ പ്രശ്നങ്ങൾ മറ്റുള്ളവരെ കൂടി അറിയിക്കുന്നതിന്റെ പുരോഗമനം ഏതു വരെയായി എന്നതിനെ കുറിച്ച് പറയുകയുണ്ടായി. നിവേദനം കൊടുത്തതിനെ കുറിച്ച് സംസാരിച്ചു. എം.എൽ.എ. അസംബ്ലിയിൽ ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

 

  1. കുട്ടനാട്ടിൽ മരം മുറിക്കുന്നതിനെക്കുറിച്ച് പണിക്കർ സാർ സംസാരിച്ചു. കുട്ടനാട്ടിൽ മരം വേണ്ടതാണ്. അതുവഴി നടക്കുന്നവർക്ക് അതൊരു തണലാണ്. വർഷങ്ങളായ തണൽ മരങ്ങളെ മുറിക്കുന്നത് വികസനത്തിന് വേണ്ടിയാണ് ആണ് ഇത്രയും ക്രൂരത ചെയ്യുന്നത്.

 

  1. Ac റോഡിൽ ഒരു ഓടയുടെ ആവശ്യമില്ല. കുട്ടനാട്ടിലെ സാഹചര്യം മനസ്സിലാക്കാതെയാണ് ഇത് ചെയ്തിട്ടുള്ളത്.

MV ആൻറണി PWD മന്ത്രിയെ കണ്ടു സംസാരിച്ചു.

 

  1. മറ്റു ഗ്രൂപ്പുകളുമായി ചേർന്ന് സേവ് കുട്ടനാട്, OIOP (One India One Pension), ഒരുമ, തനിമ മുതലായ ഗ്രൂപ്പുകൾ സഹകരിച്ച് പ്രവർത്തിക്കും.

 

  1. പമ്പിംഗിന്റെ കാര്യം ചർച്ചയായിട്ട് വന്നിട്ടുണ്ട്. വെളിയിലോട്ട് വെള്ളം പമ്പ് ചെയ്ത് കളയുവാനുള്ള ഒരു സംവിധാനം ചെയ്യാനുള്ള പമ്പ് സെറ്റ് സ്ഥാപിക്കുവാനുള്ള dewatering system വേണമെന്നുള്ള ശക്തമായ വാദം ഉയർന്ന് വരുന്നുണ്ട്.

 

  1. നാഷണൽ ഹൈവേക്കുറിച്ചും അവിടെയുള്ള മേൽപ്പാലങ്ങളെ കുറിച്ചും ഇതിനുവേണ്ടി രണ്ടു വശത്തും ഉള്ള മരങ്ങളെ വെട്ടി മാറ്റുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. റിപ്പോർട്ട്, പ്രസ്താവന തയ്യാറാക്കൽ പുരോഗമിക്കുന്നു.

 

  1. കൊച്ചു വള്ളത്തിന്റെ പുരോഗമനത്തെക്കുറിച്ച് പറഞ്ഞു.

 

  1. കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ഫോൺ സ്പോൺസർ ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കുട്ടികളിൽ സ്മാർട്ട്ഫോൺ കൊണ്ടുള്ള അപകടങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത് ഒഴിവാക്കാൻ മാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 46, 2021. ജൂൺ.05 ശനി

കുറിപ്പുകൾ

നാട്ടുകൂട്ടം വീഡിയോ യോഗം- 46, 2021. ജൂൺ.05 ശനി 7:30

 

പങ്കെടുത്തവർ:

രഞ്ജു രതീഷ്, രാം കിരൺ, ആതിര എം കുമാർ, പ്രിയ വിക്രമൻ, ശ്രീഹരി, സരള പണിക്കർ, എൻ എൻ പണിക്കർ, ഡോക്ടർ സുനിൽ കുമാർ, ആൻറണി ജോപ്പൻ, വിജീഷ്, വിക്രമൻ.

 

  1. മൗന പ്രാർത്ഥനയോടുകൂടി യോഗം തുടങ്ങി.

 സോണിച്ചൻറെ പിതാവിന് അനുശോചനം അർപ്പിച്ചു.

  1. ഇന്ന് ലോക പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത് കുട്ടനാട് സംരക്ഷണം വിഷയം ആക്കി ആണ്.

  2. AC റോഡിനോട് ചേർന്നുള്ള 851 മരങ്ങൾ വെട്ടാനുള്ള നീക്കം ചെറുക്കണമെന്ന് തീരുമാനിച്ചു. സേവ് കുട്ടനാട് പ്രതിനിധികൾ നാളെ സന്ദർശിക്കാനെത്തുന്ന മന്ത്രി ശ്രീ റിയാസിന് നാട്ടുകാരുടെ പ്രതിഷേധം അറിയിക്കാൻ ശ്രമിക്കും എന്ന് ആൻറണി ജോപ്പൻ പറഞ്ഞു.

  3. നാട്ടുകൂട്ടം അവരോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.

 

  1. കുട്ടനാട്ടിൽ വെള്ളപ്പൊക്കം വന്നാൽ വേണ്ട തയാർ എടുപ്പായി,

കൊച്ചു വള്ളങ്ങൾ അഞ്ചിൻറെ പണി പുരോഗമിക്കുന്നു. പക്ഷേ ലോക് ഡൗൺ മൂലം തടസ്സമുണ്ട് എന്ന് പ്രിയ വിക്രമൻ, രഞ്ജു രതീഷ് എന്നിവർ പറഞ്ഞു.

ആറാമത് ഒരു വള്ളം കൂടി വേണമെന്ന ചാൾസ് മാത്യുവിൻറെ ആവശ്യം അംഗീകരിച്ചു. 

  1. പോള മാറ്റൽ പ്രവർത്തനം വിക്രമൻ തുടങ്ങും.

  2. വെള്ളപ്പൊക്കം ബാധിക്കാത്ത പുതിയ ടോയ്‌ലറ്റ് സൗകര്യങ്ങൾ, ആശയങ്ങൾ ചർച്ച ചെയ്തു. ബയോഗ്യാസ് ഉണ്ടാക്കുന്ന ഒരു മോഡൽ നിർമിക്കാൻ തീരുമാനിച്ചു. രഞ്ജു രതീഷ് അതിന് നേതൃത്വം നൽകും. വീട്ടിൽ സ്ഥാപിക്കും.

 

  1. വെള്ളക്കെട്ട് ഒഴിവാക്കാൻ മാർഗങ്ങൾ.

തുറന്ന ചർച്ച നടന്നതിൽ “സേവ് കുട്ടനാട് ” പ്രതിനിധികൾ പങ്കെടുത്തു.

  1. ഇന്നത്തെ അവസ്ഥക്കു കാരണം ചർച്ച ചെയ്തു: തോട്ടപ്പള്ളി സ്പിൽവേ

തണ്ണീർമുക്കം ബണ്ട്

AC canal

ജലനിർഗമന തടസ്സങ്ങൾ

  1. വെള്ളപ്പൊക്കം ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്ത് അവതരിപ്പിക്കാൻ പരിപാടി തുടരും.

 

  1. എല്ലാവർക്കും അയച്ചു കൊടുക്കാൻ ഉള്ള ഒരു റിപ്പോർട്ട് ആതിര തയ്യാറാക്കും.

 

  1. നാട്ടിന് ചേരാത്ത പുതിയ വൻ പ്രോജക്ട്കൾ തുടങ്ങിക്കഴിഞ്ഞു. ഒഴിവാക്കാനുള്ള ശ്രമം മറ്റു സംഘടനകളുമായി ചേർന്ന് തുടരും.

  2. വലിയ പമ്പുകൾ വേണമോ എന്ന വിഷയം അടുത്തയാഴ്ച വീണ്ടും ചർച്ചചെയ്യും.

 

  1. ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ ഉള്ള ഒറ്റ മേൽപ്പാലം പണിയുക, ഇപ്പോഴുള്ള റോഡ് തടസ്സമില്ലാതെ നിലനിർത്തുക, ഇതാണ് നല്ലതെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നത് ആൻറണിയും വിജീഷും സ്ഥിരീകരിച്ചു.

 

  1. കുട്ടനാട്ടിലെ പ്രാഥമിക ആവശ്യമായ വെള്ളക്കെട്ട് ഒഴിവാക്കലിന്

ജനപ്രതിനിധി സംവാദം, സർകാർ സഹായം തേടൽ, കോടതി സഹായം തേടൽ മുതലായ കാര്യങ്ങളിൽ സേവ് കുട്ടനാട് മുതലായ വരോടോപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

 

  1. കാർഷിക കലണ്ടർ ഉടൻ നടപ്പാക്കുന്നത് എല്ലാവരെയും ഉൾപെടുത്തി ഉള്ള നീക്കം ആയിരിക്കണം.

 

  1. കുട്ടനാട് സമഗ്ര റിപ്പോർട്ട് ചർച്ച ചെയ്ത് പൂർണം ആക്കണം എന്ന്

Dr സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു.

 

  1. പുതിയ ആശയങ്ങൾ, ഉപകരണങ്ങൾ മുതലായവയ്ക്ക് വേണ്ട പ്രവർത്തനങ്ങൾ തുടരും. മാന്ത്രികൻ മനു മങ്കൊമ്പ് ഒപ്പമുണ്ട്.

 

  1. സ്കൂൾ പുനരുജ്ജീവനം:

LP സ്കൂൾ 

HM ട്രീസാ ടീച്ചർ,

ATGHS ബൈജു സാർ, എന്നിവർ ആവശ്യപ്പെട്ട ഉപകരണങ്ങൾക്ക് സഹായം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു.

  1. നാട്ടുകൂട്ടം YMPAC ലൈബ്രറിയിൽ ചെയ്തു കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ധാരാളം പേർ ഉപയോഗിക്കുന്നതായി പ്രിയ വിക്രമനും ശ്രീഹരിയും പറഞ്ഞു.

 

  1. ആശുപത്രി വികസനം: അടുത്ത മീറ്റിങ്ങിൽ ചർച്ച ചെയ്യാം.

 

  1. തോട്ടപ്പള്ളിയിൽ അനധികൃത മണൽവാരൽ നടക്കുന്നത് തടയുന്നതെങ്ങനെ? വാരിയത് കടലാക്രമണ പ്രതിരോധത്തിന് എങ്ങിനെ ഉപയോഗിക്കാം ഈ വിഷയങ്ങൾ അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.

 

  1. തോടും ആറും കായലും, ആഴം കൂട്ടുന്നത് എങ്ങനെ വേണം എന്ന വിഷയം ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തി. പുളിങ്കുന്ന് പോലെ ചില സ്ഥലങ്ങളിൽ ഇപ്പോൾ നടക്കുന്ന രീതി പോര. പകരം ആസൂത്രിതമായി തദ്ദേശീയർ തന്നെ ചെയ്യുന്ന രീതി തോടുകളിൽ പ്രോത്സാഹിപ്പിക്കണം. ആറ്റിലും കായലിലും മറ്റും സർക്കാർ കോൺട്രാക്ടർ വഴി വലിയ രീതിയിൽ തന്നെ തദ്ദേശീയരുടെ നിർദേശം അനുസരിച്ച് ചെയ്യാം.

 

  1. പോള വാരാനും അടിയിലുള്ള പ്ലാസ്റ്റിക് ശേഖരിക്കാനും ചെളി കോരാനും കട്ട കുത്താനും, എത്തിക്കേണ്ട സ്ഥലത്ത് ഇതെല്ലാം എത്തിക്കാനും പുതിയ യന്ത്ര സംവിധാനം ആവശ്യം ഉണ്ട്. അതിൻറെ വികസനം നാട്ടുകൂട്ടം പ്രോത്സാഹിപ്പിക്കുന്നു. മാന്ത്രികൻ മനു മങ്കൊമ്പ് ഉൾപെടെ പലരും ശ്രമം തുടങ്ങിയിട്ടുണ്ട്.

 

 

  1. ജല ശുദ്ധീകരണം:

പുതിയ ശുദ്ധജല സംവിധാനം പുരോഗമിക്കുന്നതായി Dr സുനിൽകുമാർ പറഞ്ഞു.

 

  1. തൊഴിൽ പരിശീലനങ്ങൾ കോവിഡ് കാരണം നടക്കുന്നില്ലെന്ന്

പ്രിയ വികമൻ അറിയിച്ചു.

 

ബാക്കി ചർച്ചകൾ അടുത്ത ആഴ്ച. ജൂൺ 12 ന് കൂടാൻ വേണ്ടി 8:55 ന് യോഗം പിരിഞ്ഞു.

 

സസ്നേഹം

NNP