Dr. NN പണിക്കർ, സരള പണിക്കർ, Dr. K G പത്മകുമാർ, ശ്രീഹരി, ആന്റെണി, ട്രീസ നെറ്റോ ടീച്ചർ, രാം കിരൺ…..
പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
പണിക്കർ സാർ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം ആണ്. നമ്മുടെ നാട്ടിൽ അത്ര പ്രശ്നം ഇല്ല. പുറത്തുള്ള കുട്ടികൾക്കാണ് പ്രശ്നം ഉള്ളത്.
കുട്ടനാട്ടിലെ പ്രശ്നങ്ങൾ മറ്റുള്ളവരെ കൂടി അറിയിക്കുന്നതിന്റെ പുരോഗമനം ഏതു വരെയായി എന്നതിനെ കുറിച്ച് പറയുകയുണ്ടായി. നിവേദനം കൊടുത്തതിനെ കുറിച്ച് സംസാരിച്ചു. എം.എൽ.എ. അസംബ്ലിയിൽ ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
കുട്ടനാട്ടിൽ മരം മുറിക്കുന്നതിനെക്കുറിച്ച് പണിക്കർ സാർ സംസാരിച്ചു. കുട്ടനാട്ടിൽ മരം വേണ്ടതാണ്. അതുവഴി നടക്കുന്നവർക്ക് അതൊരു തണലാണ്. വർഷങ്ങളായ തണൽ മരങ്ങളെ മുറിക്കുന്നത് വികസനത്തിന് വേണ്ടിയാണ് ആണ് ഇത്രയും ക്രൂരത ചെയ്യുന്നത്.
Ac റോഡിൽ ഒരു ഓടയുടെ ആവശ്യമില്ല. കുട്ടനാട്ടിലെ സാഹചര്യം മനസ്സിലാക്കാതെയാണ് ഇത് ചെയ്തിട്ടുള്ളത്.
MV ആൻറണി PWD മന്ത്രിയെ കണ്ടു സംസാരിച്ചു.
മറ്റു ഗ്രൂപ്പുകളുമായി ചേർന്ന് സേവ് കുട്ടനാട്, OIOP (One India One Pension), ഒരുമ, തനിമ മുതലായ ഗ്രൂപ്പുകൾ സഹകരിച്ച് പ്രവർത്തിക്കും.
പമ്പിംഗിന്റെ കാര്യം ചർച്ചയായിട്ട് വന്നിട്ടുണ്ട്. വെളിയിലോട്ട് വെള്ളം പമ്പ് ചെയ്ത് കളയുവാനുള്ള ഒരു സംവിധാനം ചെയ്യാനുള്ള പമ്പ് സെറ്റ് സ്ഥാപിക്കുവാനുള്ള dewatering system വേണമെന്നുള്ള ശക്തമായ വാദം ഉയർന്ന് വരുന്നുണ്ട്.
നാഷണൽ ഹൈവേക്കുറിച്ചും അവിടെയുള്ള മേൽപ്പാലങ്ങളെ കുറിച്ചും ഇതിനുവേണ്ടി രണ്ടു വശത്തും ഉള്ള മരങ്ങളെ വെട്ടി മാറ്റുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. റിപ്പോർട്ട്, പ്രസ്താവന തയ്യാറാക്കൽ പുരോഗമിക്കുന്നു.
കൊച്ചു വള്ളത്തിന്റെ പുരോഗമനത്തെക്കുറിച്ച് പറഞ്ഞു.
കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ഫോൺ സ്പോൺസർ ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കുട്ടികളിൽ സ്മാർട്ട്ഫോൺ കൊണ്ടുള്ള അപകടങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത് ഒഴിവാക്കാൻ മാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.