മൗനപ്രാർഥനയോടെ യോഗം ആരംഭിച്ചു. അന്തരിച്ച കവി, S. രമേശൻ നായർ, കായികതാരം മിൽഖാ സിങ് എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ഇന്ന് പി.എൻ. പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. YMPAC വായനശാലക്ക് “രോഗം തരാത്ത ഭക്ഷണം” എന്ന ഓർത്തോപതി സർവ്വവിജ്ഞാനകോശം സമർപ്പിച്ചുകൊണ്ട്, Dr. എൻ. എൻ. പണിക്കർ അതിന്റെ പ്രാധാന്യത്തെയും ശ്രീമതി സരളാ പണിക്കരുടെ എളിയ പങ്കിനെയും സൂചിപ്പിച്ചു.
1 . വെള്ളപ്പൊക്കം തടയാൻ തയാറെടുപ്പ്.
നാട്ടുകൂട്ടം ഏർപ്പാടാക്കുന്ന ആറ് കൊച്ചു വള്ളങ്ങളിലൊന്നിന്റെ പണി തീർത്തു തുഴഞ്ഞു പരീക്ഷിച്ചു. പുതിയതരം ടോയ്‌ലറ്റ് പോളവാരൽ ഇവയുടെ ആസൂത്രണവും പുരോഗമിക്കുന്നു.
വെള്ളപ്പൊക്കം ഒഴിവാക്കൽ.
വെള്ളം വീണ്ടും ഇന്ന് മുറ്റം വരെ എത്തി. നാടുവിടൽ ഒഴിവാക്കാൻ എന്തുവേണമെന്നു ചർച്ച ചെയ്തു. തോടുകളിലെ മണ്ണ് മാറ്റാൻ
നാട്ടുകാർക്ക് സ്വാതന്ത്ര്യം വേണം. വീട്ടുകാരും പഞ്ചായത്തുകളും അത് തുടങ്ങാനുള്ള ശ്രമം ആരംഭിക്കാൻ നാട്ടുകൂട്ടം സഹായിക്കണം.
3 . സർക്കാർ സഹായം തേടൽ.
14 ഇന പരിപാടികളുമായി ഒരു പത്രികയുടെ നക്കൽ തയാറാക്കിയത് വീണ്ടും ഇതോടൊപ്പം വച്ചിട്ടുണ്ട്. എല്ലാവരും വായിച്ച് മാറ്റങ്ങൾ വരുത്തി ഇത് തയാറാക്കി എത്തിക്കേണ്ടിടത്ത് എത്തിക്കാൻ ശ്രമിക്കണം.
4 . ജന മുന്നേറ്റം പരക്കെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
മന്ത്രി ശ്രീ സജി ചെറിയാനുമായുള്ള സംവാദവും കിട്ടിയ വാഗ്ദാനവും ആന്റെണി ജോപ്പൻ വിവരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം വിളിച്ചുകൂട്ടും. പുളിങ്കുന്ന് പഞ്ചായത്തു പ്രസിഡന്റിനെ കണ്ടുകഴിഞ്ഞു. പ്രോത്സാഹജനകമായ പ്രതികരണമുണ്ടായി.
AC റോഡ് പണി.
നാട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ തുടരുകയാണ്.
ഓടയുണ്ടാക്കുന്നതു രാമങ്കരി പഞ്ചായത്തുകാർ തടഞ്ഞപ്പോൾ മനക്കച്ചിറയിൽ നിന്നും വീണ്ടും തുടങ്ങിയിരിക്കയാണ് എന്ന് ശ്രീ വർഗീസ് കണ്ണമ്പള്ളിയും Dr. സുനിൽകുമാറും അറിയിച്ചു. നാട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്ന AC റോഡ് പണി നിർത്തിവയ്ക്കുകയാണ് ആദ്യം വേണ്ടത് എന്ന് Er ജോർജ് മാത്യു അഭിപ്രായപ്പെട്ടു.
ജലനിർഗമന മാർഗങ്ങൾ.
വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഒഴിവാക്കുകയാണ് കുട്ടനാടിന്റെ പ്രാഥമിക ആവശ്യം എന്ന് Dr. K G പദ്മകുമാർ അഭിപ്രായപ്പെട്ടു. അതിനുപകരം അശാസ്ത്രീയമായ നിർമിതിയുടെ പെരുമഴയാണ് കുറേക്കാലമായി നടക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേയും, തണ്ണീർമുക്കം ബണ്ടും ആയി നടന്നിരുന്നത് ഇപ്പോൾ AC റോഡ്, AC കനാൽ എന്നിവയിലേക്ക് ആയിരിക്കുകയാണ്.
മുന്നോട്ടുള്ള വഴി.
2020 ജൂണിൽ അസർബൈജാൻ കമ്പനിക്കുവേണ്ടി ഊരാളുങ്കൽ വഴി കൊടുത്ത കോൺട്രാക്ട് അനുസരിച്ചാണ് AC റോഡ്പണി നടക്കുന്നതെന്ന് വർഗീസ് കണ്ണമ്പള്ളി അറിയിച്ചു. അത് നിർത്തിവയ്ക്കാൻ എളുപ്പമല്ല. DPR, എഞ്ചിനീയറിംഗ് അനുമതി മുതലായവ ശരിയായ രീതിയിൽ ഇല്ലാത്തതുകൊണ്ട് തടയാനുള്ള വഴി അതായിരിക്കും. കോടതിയിൽ കേസും വേണ്ടിവന്നേക്കും. ആ വഴികളന്വേഷിക്കാൻ തീരുമാനമായി. കൂടുതലാലോചിച്ച് നിർദേശങ്ങളുമായി വരാൻ എഞ്ചിനീയർ ജോർജ് മാത്യു, വർഗീസ് കണ്ണമ്പള്ളി, Dr സുനിൽ കുമാർ എന്നിവർ ഈ ആഴ്ച തന്നെ ശ്രമിക്കും.
മറ്റൊരു വഴി. 671 . 68 കോടി രൂപ മുടക്കി 24. 1 കിലോമീറ്റർ നീളത്തിൽ ചെയ്യാനുദ്ദേശിക്കുന്ന പണികൾ AC റോഡ് 30 മാസം അടച്ചിടാൻ കാരണമാക്കും. അതിനുപകരം വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യങ്ങളോടുകൂടി മൊത്തം ഒരു മീറ്റർ പൊക്കി ഇപ്പോഴത്തെ റോഡ് നിലനിർത്തിയാൽ മതി എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കണം. മിച്ചം വരുന്ന 500 ഓളം കോടി രൂപ ജലനിർഗമന മാർഗങ്ങൾക്കും മറ്റുമായി
വിനിയോഗിച്ചാൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും പരിഹരിക്കാം. നാഷണൽ ഹൈവേ ആണെങ്കിൽ നാലുവരിപ്പാതയായി ഒരൊറ്റ മേൽപ്പാലമായി സൗകര്യമായിട്ട് വേറെ ഉണ്ടാക്കാവുന്നതേയുള്ളു എന്ന ആശയവും ചർച്ച ചെയ്യപ്പെട്ടു.
ചർച്ചകൾ പ്രബുദ്ധമായിരുന്നു. റെയ്‌ഞ്ചില്ലാത്തതുകൊണ്ട് പലർക്കും പങ്കെടുക്കാൻ സാധിച്ചില്ല. അജണ്ടയിലെ മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച്ചകൂടുന്ന യോഗത്തിൽ ചർച്ച ചെയ്യാം. 9:30 നു യോഗം പിരിഞ്ഞു.
നാട്ടുകൂട്ടം തയ്യാറാക്കുന്ന പത്രികയുടെ നക്കൽ വായിച്ച് വേണ്ട മാറ്റങ്ങൾ വരുത്താൻ എല്ലാവരും സഹകരിക്കണം. ഉടൻ തന്നെ എത്തേണ്ടിടത്തെത്തിക്കാനും എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.
NN പണിക്കർ, സരളാ പണിക്കർ
നാട്ടുകൂട്ടം വീഡിയോ യോഗം 2021.06.19 ശനിയാഴ്ച
പങ്കെടുത്തവർ:
Dr NN പണിക്കർ, സരള പണിക്കർ, Dr. K G പത്മകുമാർ, ആന്റെണി MV, George Mathew, Dr. Sunil Kumar N, വർഗ്ഗീസ് കണ്ണമ്പള്ളി (Kerala Construction), രാം കിരൺ
പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
സുനിൽകുമാർ സാർ ഓടകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുകയുണ്ടായി. രാമങ്കരി പഞ്ചായത്ത് ഈ കൺസ്ട്രക്ഷൻ കമ്പനിയെ വിളിച്ചു സംസാരിച്ചു. ഇതിന്റെ ഡിസൈൻ എന്താണെന്ന് ചോദിച്ചു ഇതിനെക്കുറിച്ച് വിശദമായി ഞങ്ങൾക്ക് അറിയണം. അതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ ഡിസൈൻ കാണിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. ഡിസൈൻ അവർ പൂർത്തിയാക്കി കൊണ്ടിരിക്കുന്നതെ ഉള്ളൂ എന്നാണ് പറയുന്നത്. തൽക്കാലം അവർ പണി നിർത്തി. മറ്റു സ്ഥലങ്ങളിൽ പണി പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പറയുകയുണ്ടായി.
പി.എൻ.പണിക്കർ ചരമദിനം കൂടിയാണ്. പണിക്കർ സാർ മിൽഖാ സിങ്, അനുശോചനം പറഞ്ഞു യോഗം ആരംഭിച്ചു.
പി.എൻ.പണിക്കർ ചരമദിനത്തിന്റെ ഭാഗമായി ഇറങ്ങിയ പുസ്തകം “ഭക്ഷണം സർവ്വവിജ്ഞാനകോശം”, “രോഗം തരാത്ത ഭക്ഷണം” ഇതിൽ മനുഷ്യന് രോഗം വരാത്ത രീതിയിൽ ഉള്ള ആഹാരരീതികൾ, ചക്കയെ പറ്റിയും മറ്റു ഭക്ഷണത്തെ പറ്റിയും ഇതിലുണ്ട്. ഈ പുസ്തകം YMPAC വായനശാലയ്ക്ക് നൽകുന്നു എന്ന് പണിക്കർ സാർ പറഞ്ഞു.
വെള്ളപ്പൊക്കം തയ്യാറെടുപ്പുകൾ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഒരു മഴ പെയ്തപ്പോൾ ഉള്ള ഒരു അവസ്ഥ നോക്കു അപ്പോൾ മനസ്സിലാക്കാവുന്നതാണ്.
മങ്കൊമ്പിൽ ഇപ്പോൾ പ്രശ്നം രൂക്ഷമാണ് എന്ന് പണിക്കർ സാർ പറയുകയുണ്ടായി.
കുട്ടനാട്ടിൽ പുളിങ്കുന്ന് ആറാം വാർഡിൽ പലവീടുകളിലും വീടിന്റെ അകത്ത് വെള്ളം കയറുന്ന അവസ്ഥയിലാണ്. ഇപ്പോഴും ആൻറണി പോയി കണ്ടതിന്റെ വിശദീകരണം പറഞ്ഞു.
മീഡിയവൺ ഒരു ചാനൽ ചർച്ച ഉണ്ടായിരുന്നു. അതിൽ മന്ത്രി സജി ചെറിയാൻ, എം.എൽ.എ. തോമസ് കെ. തോമസ് കുട്ടനാടിനെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എ സി റോഡ് ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയധികം സെമിനാറുകളും വേബിനാറുകളും നൂറിലധികം പരാതികളും ഒക്കെ ഗവൺമെന്റിന്റെ പക്കൽ എത്തിയിട്ടും ഇപ്പോഴും അത് എങ്ങനെയാണോ ഉദ്ദേശിച്ചത് അതുപോലെ പണികൾ നടന്നുകൊണ്ടിരിക്കുന്നു എന്ന് സുനിൽകുമാർ സാർ പറഞ്ഞു.
തീരങ്ങളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മരങ്ങളെ മുറിച്ചു കൊണ്ടിരിക്കുകയാണ്. റോഡിന് ഉണ്ടായിരുന്ന പ്രൊട്ടക്ഷനും കൂടി ഇല്ലാതായിരിക്കുന്നു. ഇത് പരിസ്ഥിതിയ്ക്കും റോഡിനും ദോഷം വരുത്തുന്ന കാര്യമാണ്.
ഒരു പുതിയ റോഡ് വന്നാൽ ഉള്ള ദോഷങ്ങളും ഗുണങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സുനിൽകുമാർ സാർ പറഞ്ഞു.
നമ്മൾ ഒരു പോയിൻറ് മാത്രം പറയുക. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് എതിരായി ചെയ്യേണ്ടതിനെക്കുറിച്ച് പറയുക എന്നൊരു അഭിപ്രായം പറഞ്ഞു.
അത്യാവശ്യമായി ചെയ്യേണ്ടത് ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്ന Ac റോഡിന്റെ പണി നിർത്തി വയ്ക്കണം എന്നതാണ്. ഈ റോഡിന്റെ പണി കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് യാതൊരു പരിഹാരവും അല്ല.