Dr NN പണിക്കർ, സരളാ പണിക്കർ, വിക്രമൻ, അയ്യപ്പ പ്രസാദ്, Dr. K G പത്മകുമാർ, ആന്റെണി MV, കമലാ ദേവി, പ്രിയദർശിനി, E.M. George, Dr. Sunil Kumar .N, രാം കിരൺ.
മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ഈയിടയ്ക്ക് അന്തരിച്ച മോഹനൻ വൈദ്യർ, പൂവച്ചൽ ഖാദർ, പാറശ്ശാല പൊന്നമ്മാൾ. എന്നിവർക്ക് പണിക്കർ സാർ അനുശോചനം അറിയിച്ചു. മോഹനൻ വൈദ്യരെക്കുറിച്ച് ഒരു വിവരണം നൽകി. ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്ന പാരച്ചൂട്ട് എണ്ണ അതുപോലുള്ള കെമിക്കലുകൾ ചേർത്ത പ്രോഡക്ടുകൾ. പുറത്തുകൊണ്ടുവന്ന ഒരാളാണ് മോഹനൻ വൈദ്യർ.
ലഹരി വിരുദ്ധ ദിനത്തെ പറ്റിയും മയക്കുമരുന്നിന്റെ കടന്നുകയറ്റത്തെ കുറിച്ചും പണിക്കർ സാർ പറയുകയുണ്ടായി.
കായൽ, തോട്, നദികൾ എന്നിവയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്, ചെളി, മണ്ണ് മറ്റു അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.
ഏതു പദ്ധതി രൂപീകരിക്കുമ്പോഴും അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തേണ്ടതാണ്. കുട്ടനാടിൻെറ പരമ്പരാഗത നിർമ്മാണ രീതികളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
പൊന്മേലാക്കൽ പാടശേഖരത്തെ കൃഷിയോഗ്യമാക്കുന്നതിനെക്കുറിച്ച് അയ്യപ്പ പ്രസാദ് ദീർഘമായി ചർച്ചചെയ്യുകയും സംസാരിക്കുകയും ചെയ്തു. 13,000 ഹെക്ടർ സ്ഥലം ഇതുപോലെ കിടക്കുന്നുണ്ട്. മാലിന്യ നിക്ഷേപകേന്ദ്രങ്ങളായിട്ടാണ് കിടക്കുന്നു പത്മകുമാർ സാർ പറഞ്ഞു.
പാടശേഖര സമിതി രൂപീകരിച്ച്. കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടി നടത്തണം. ധനസഹായം കിട്ടുന്നത് സംബന്ധിച്ച് ശ്രീമതി കമലാദേവി മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.
ഒരു വസ്തു കൃഷിക്ക് അനുയോജ്യമായിട്ട് എല്ലാ വകുപ്പുകളുടെയും ഒരു ഏകോപനം ആവശ്യമാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇനിയും ഉണ്ട്. വിത്തുകൾ സമയത്ത് എത്തിക്കണം. കാർഷിക കലണ്ടറിന്റെ പ്രാധാന്യം പത്മകുമാർ സാർ പറഞ്ഞുതന്നു.