On Mon, Feb 24, 2020 at 5:31 AM Dr.N.N. Panicker wrote: തിരുർപുഴ പുനരുജ്ജീവനം സഹജീവന് സ്വരാജ്. ഒൻപതാം വാർഷികം. ഒൻപതു ദിവസത്തെ പരിപാടി 1. ഒന്നാം ദിവസം.2020.03.14 ശനിയാഴ്ച. 3 മുതൽ 6 വരെ. അന്താരാഷ്ട്ര നദി ദിനം. കൂട്ടായിയിൽ പുഴക്കൂട്ടം കൂടിയിട്ട് ഷട്ടർ, ചീർപുകൾ, കിണറുകൾ സന്ദർശിക്കുക, നാട്ടുകാരുടെ ആവശ്യങ്ങൾ അന്വേഷിക്കുക. ഒഴുക്ക് നിലനിർത്തുക. 2. 2020.03.15 ഞായറാഴ്ച 15:00-1800. ആതവനാട് അയ്യപ്പനോവിൽ കൂടി തിരുർപുഴയുടെ ഉദ്ഭവസ്ഥനത്തുള്ള പ്രശ്നങ്ങൾ നാട്ടുകാരിൽ നിന്ന് മനസ്സിലാക്കി പരിഹാര പ്രവൃത്തികൾ തുടങ്ങുക. കുളങ്ങൾ വഴി ജലം സംഭരിക്കൂക. 3. 2020.03.16 തിങ്കളാഴ്ച 15:00-18:00 മുരുക്കൂ മാട് ദ്വീപ്. പാലത്തിനു പകരം പുഴ അടച്ചത്, വെള്ളപ്പൊക്കം, നാട്ടുകാരുടെ മറ്റു പ്രശ്നങ്ങൾ: പരിഹാര മാർഗങ്ങൾ തേടുക. 4. 2020.03.17 ചൊവ്വാഴ്ച 15:00-18:00. VRC വെട്ടം. അവിടുത്തെ പ്രവർത്തനങ്ങൾ: മലിനീകരണം തടയാനുള്ള മാർഗങ്ങൾ, കൃഷിയുടെ പുതിയ രീതികൾ, മാലിന്യസംസ്കരണം ഉറവിടത്തിൽ. വെട്ടം ചീർപ്, കനോലി കനാൽ സന്ദർശനവും. 5. 2020.03.18 ബുധനാഴ്ച 15:00-18:00 . കാനാത്ത് കടവ് പുഴക്കുട്ടം. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയൽ, ഉറവിട സംസ്കരണം , ജല സംഭരണം, മാർക്കറ്റിൽ പരിശോധന. 6. 2020.03.19 വ്യാഴാഴ്ച്ച 15:00-18:00. തലക്കടത്തൂർ; ആശാരിക്കടവ്, കുണ്ട നാട്ടു കടവ് പുഴക്കൂട്ടങ്ങൾ വരെ സന്ദർശനം. പ്രവർത്തന അവലോകനം. നീന്തൽ, ചൂണ്ട ഇടൽ, ആശാരിക്കടവ് പരപ്പു തടാകം , കുണ്ടനാട്ടു കടവിലെ മുളംകാടുകൾ . സ്മരണ അഞ്ജലി: ഷം ലിക്, രാഗേഷ്. 7. 2020.03.20. വെള്ളിയാഴ്ച 15:00-18:00 . തിരൂർ ബോട് ജെട്ടി . മാലിന്യം ഒഴുക്ക് തടയൽ, ഗ്രീൻ ട്രൈബ്യൂണൽ വിധി നടപ്പാക്കാൻ വഴി, കണ്ടൽ മരം നടീൽ. 8. 2020.03.21 ശനിയാഴ്ച 15:00-18:00 എഴുർ പ്രകൃതി ചികിത്സാ കേന്ദ്രം. പ്രകൃതി ജീവനം, സൂര്യയോഗ, പ്രകൃതി കൃഷി, സൗരോർജം, ബയോഗ്യാസ്, ജലയാത്ര 9. 2020.03.22 ഞായറാഴ്ച 15:00-1800 ലോക ജല ദിനം. നൂർ ലേക് . സമാപനം. സെമിനാർ. നാട്ടുകാരുടെ നേട്ടങ്ങൾ, കോട്ടങ്ങൾ, കൈയേറ്റങ്ങൾ. ഇനി എന്ത് ചെയ്യണം? പുസ്തക പ്രകാശനം. ഒൻപതു ദിവസങ്ങളിലും പങ്കെടുത്തു നമ്മുടെ സമഗ്ര പരിപാടി വിജയിപ്പിക്കാൻ അപേക്ഷ. മാർച്ച് 22ന് ഇറക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്താൻ നമ്മുടെ പ്രവർത്തനം ആസ്പദമാക്കിയുള്ള ലേഖനം മാർച്ച് 10 ന് മുൻപ് അയച്ചു തന്നാൽ കൊള്ളാം. നാട്ടുകാരുടെ ആവശ്യങ്ങൾക്ക് നാട്ടുകാർ എല്ലാവരും ചേർന്ന് പ്രവർത്തിക്കുന്ന രീതി തുടരാം. നിർദേശങ്ങൾ എന്നും സന്തോഷം തരും. സസ്നേഹം, പണിക്കർ സരള, നർഗീസ്, സീനത്ത്, ജയശ്രീ, രാധാമണി, അസീം ബാനു, സുമയ്യ, സിന്ധു, നാജിറ… നൂർ, കാസിം, രാധാകൃഷ്ണൻ, കുഞ്ഞിരാമൻ, പ്രകാശ്, സുഭാഷ്, ഉമ്മർ, യാഹൂ, ഭാസി, ഗോപാലൻ, ബേബി തോമസ്, ഗോവിന്ദൻ, സിഎംടി സീതി, നമ്പൂതിരി, വാജീഷ്, സുന്ദർരാജ്, സുരേഷ്, അലവിക്കുട്ടി…… നിർദേശങ്ങൾ, ലേഖനങ്ങൾ അയക്കാനുളള വാട്ട്സ്ആപ്, ഇമെയിൽ, മേൽവിലാസം താഴെ: Dr N N Panicker 9447389369 tatsatpanicker@gmail.com Tatsat, Rosscote Lane, Thiruvananthapuram 695010 Posted on March 4, 2020 by sahajivanswaraj