Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ബ്രഹ്മാനന്ദൻ, Prof എൻ സുനിൽകുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ R S കുമാർ, ശ്രീ ശ്രീനാഥ് ശ്രീകുമാർ, ശ്രീ അയ്യപ്പപ്രസാദ്, ശ്രീ ഷൗക്കത്ത് അലി, ശ്രീമതി ആതിര M കുമാർ, ശ്രീ ആൻറണി എം വി, ശ്രീ വിജയൻ കൈനത്ത്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ മിഥുൻ കൃഷ്ണൻ, ശ്രീ ആദർശ് N A, ശ്രീ രാം കിരൺ.
കുശലാന്വേഷണങ്ങൾക്ക് ശേഷം കൃത്യം 7.30 ന് മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
Dr. പണിക്കർ ദിവസത്തിന്റെ പ്രത്യേകതകൾ പറയുകയുണ്ടായി. ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം ആയിരുന്നു. ആഗസ്റ്റ് 1 സൗഹൃദ ദിനം ഇവ തമ്മിലുള്ള ബന്ധവും അദ്ദേഹം അനുസ്മരിച്ചു.
1933 ജൂലൈ 31ന് ആണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് അവസാനമായി വിട്ടുപോയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അത് സുപ്രധാനം ആയിരുന്നു എന്ന് Dr.NN പണിക്കർ സാർ സൂചിപ്പിച്ചു.
ശ്രീ അയ്യപ്പപ്രസാദ് ഗ്രാമസംരക്ഷണ വികസന സമിതിയുടെ പ്രവർത്തന പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ചു. കിഴക്കേ മംഗല പള്ളി പുരയിടം വൃത്തിയാക്കൽ, മതിൽ കെട്ടൽ മുതലായവ മാതൃകാപരമായി നടക്കുന്നു. ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 17 ചിങ്ങം 1ന് ആണെന്ന കാര്യം പറഞ്ഞു. ഗ്രാമത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നതിന് പുറം ബണ്ട് സംരക്ഷണം, വിവര ശേഖരണം ഈ ഒരു മാസം കൊണ്ട് റിപ്പോർട്ട് പൂർത്തിയാക്കാൻ പറ്റും എന്ന് ഉറപ്പുണ്ട്. അതിനുള്ള ഉത്സാഹം കുട്ടികളിൽ കാണുന്നുണ്ട് എന്ന് അയ്യപ്പ പ്രസാദ് പറഞ്ഞു. എംഎൽഎ പതിനേഴാം തീയതി വരുമെങ്കിൽ റിപ്പോർട്ട് M L A ക്ക് കൊടുക്കാം എന്നു പറഞ്ഞു.
കുട്ടനാടിൻെറ വെള്ളക്കെട്ടിനെക്കുറിച്ച് ശ്രീനാഥ് അവലോകനം നടത്തി. കാലാവസ്ഥാ വ്യതിയാനം ഒരു കാരണമാണ്. നഷ്ടപ്പെട്ട ചെറിയ തോടുകൾ കുളങ്ങൾ ഉപയോഗപ്രദം ആക്കണം.
ഒരു മഴ പെയ്താൽ ഉടൻ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നം എല്ലായിടത്തും ഉണ്ട്. മഴവെള്ള സംഭരണം നടത്തിയാൽ ഒരു പരിധിവരെ പരിഹരിക്കാമെന്ന് അഭിപ്രായപ്പെട്ടു.
ഒരു കാര്യം കൂടി ശ്രീനാഥ് ചെയ്താൽ കൊള്ളാമെന്ന് പണിക്കർ സാർ പറഞ്ഞു. ചെറുപ്പക്കാരുടെ ഗ്രൂപ്പിൽ ഒരു ഏരിയ എടുത്തിട്ട് അവിടുത്തെ വെള്ളക്കെട്ട് പ്രശ്നം, പരിഹാരം എങ്ങനെയാണെന്നു നോക്കുക. (ഉദാ: അമ്പലത്തിലെ വെള്ളക്കെട്ട്.) ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി ഒരു റിപ്പോർട്ട് ഇട്ടാൽ പ്രയോജനപ്പെടും.
പലരും നാട് വിട്ട് പോകുകയാണ്. ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണുന്നതിനാണ് ശ്രമം വേണ്ടത്.
പുതിയ കാർഷിക കലണ്ടർ നടപ്പാക്കൽ, Ac റോഡ് നിർമ്മിതികൾ മുതലായവ ചർച്ച ചെയ്തു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ധാരണയായ ഭാരത് മാല പദ്ധതി നടപ്പാക്കാൻ വേണ്ടി, ഇപ്പോൾ നടക്കുന്ന വികലമായ Ac റോഡ് നിർമ്മിതികൾ നിർത്തിവയ്ക്കാൻ ഒരു സുവർണ്ണാവസരം ഉണ്ടായിരിക്കുകയാണ്. ഇത് വേണ്ടപ്പെട്ടവരിൽ എത്തിക്കാൻ എല്ലാ വഴികളും നോക്കാമെന്ന് വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ജനകീയാസൂത്രണം എന്ന സംസ്കാരം തിരിച്ചുകൊണ്ടു വന്ന് കാര്യക്ഷമം ആക്കണമെന്ന് പണിക്കർ സാർ അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 3ന് SNDP ഹാളിൽ കൂടുന്ന യോഗത്തിൽ നാട്ടു കൂട്ടത്തിൽ നിന്ന് പങ്കെടുക്കാൻ കണ്ണമ്പള്ളി സാർ അഭ്യർത്ഥിച്ചു. ശ്രീ എം വി ആൻറണിയും ശ്രീ അയ്യപ്പപ്രസാദും യോഗത്തിൽ പങ്കെടുക്കാം എന്ന് സമ്മതിച്ചു.
ഇനിയെങ്കിലും ഏത് പദ്ധതികളും നടപ്പിലാക്കും മുൻപ് അതാത് പ്രദേശത്തെ ഒരു എക്സ്പെർട്ടിന്റെ അഭിപ്രായം കേട്ടതിനു ശേഷം മാത്രമേ പ്രോജക്ടിന് അന്തിമരൂപം നൽകാവൂ എന്ന് സർക്കാരിനോട് നമുക്ക് നിർദ്ദേശിക്കാം എന്ന് കണ്ണമ്പള്ളി സാർ പറഞ്ഞു. അതില്ലാതെ പാലാരിവട്ടം പാലത്തിന്റെ പഠനത്തിന് ചെന്നൈ ഐ ഐ ടി ക്ക് കൊടുത്ത 75 ലക്ഷം രൂപയും പാഴായി. തോട്ടപ്പള്ളി സ്പിൽ വെ പഠനവും അതുപോലെതന്നെ. AC റോഡ് പണികൾക്കായി ഏകദേശം 1കിലോമീറ്ററിന് 30 ലക്ഷം രൂപ ചിലവാണ് ഇപ്പോഴത്തെ പ്രോജക്ടിൽ വരുന്നത്. ഇത് പാഴ്ചിലവാകാതെ ഭാരത് മാലാ പദ്ധതി ആവിഷ്കരിച്ച് മുകളിലും താഴെയും കൂടെയുള്ള സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളൂ. ഇപ്പോൾ നടക്കുന്ന നിർമ്മിതികൾ അതിന് തടസ്സമാകും എന്ന് വിലയിരുത്തി.
മദ്യം, മയക്കുമരുന്ന്, മൊബൈൽ ലഹരികൾക്ക് വിരുദ്ധമായി, കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ വഴി പരിപാടികൾ സംഘടിപ്പിക്കണം. ബോധവൽക്കരണ ക്ലാസുകൾ അത്യാവശ്യമാണ് എന്ന്കൂട്ടിച്ചേർത്തു.
മയ്യഴിപ്പുഴ സംരക്ഷണത്തിന്റെ പ്രവർത്തകർ, ശ്രീ ഷൗക്കത്ത് അലി, ശ്രീ വിജയൻ കൈനാത്ത്, എന്നിവർ കുട്ടനാട്ടിലെ പ്രവർത്തനം കണ്ട് അഭിനന്ദിച്ച് സംസാരിച്ചു.