രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഇ എം ജോർജ്, Er. കെ കെ കൃഷ്ണകുമാർ, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീ ചാൾസ് മാത്യു, Prof സുനിൽകുമാർ എൻ.
ഒൻപതാം ചരമവാർഷികത്തിൽ Dr. കെ കെ ഹരിദാസിനെ അനുസ്മരിച്ച് Dr. എൻ എൻ പണിക്കർ സാർ സംസാരിച്ചു. അദ്ദേഹം അമൃത ഹോസ്പിറ്റൽ തിരക്കേറിയ ഹാർട്ട് സർജൻ ആയിരുന്നു. വിശ്രമിക്കുന്നത് അൽപം മാത്രം. അദ്ദേഹത്തിൻെറ അനിയൻ ആയ Er. കെ കെ കൃഷ്ണകുമാർ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു. നമുക്ക് മാതൃകയാക്കാവുന്ന ഗുണങ്ങളുണ്ട്, പക്ഷേ, അച്ഛന്റെ (Dr കെ വി കൃഷ്ണദാസ്) ഒരു പ്രസ്താവന ഉണ്ടായിരുന്നു ” Heartbeat of life മനസ്സിലാക്കാതെ, ഇന്നു പല ഡോക്ടർമാരും മനുഷ്യനെ ഒരു യന്ത്രം പോലെയാണ് കാണുന്നത്.” Dr ഹരിദാസ് അനാവശ്യമായിട്ടുള്ള സമ്മർദ്ദം എടുത്ത്, സ്വന്തം ആരോഗ്യം നന്നായി നോക്കിയിരുന്നില്ല. വർക്ക് ലൈഫ് ബാലൻസിങ് തെറ്റി പോയതിന് ഒരു ഉദാഹരണമാണ് എന്ന് ശ്രീ കൃഷ്ണകുമാർ പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണം 1893 -ൽ ഇതേ ദിവസം രാവിലെ ആയിരുന്നു നടന്നത്. അദ്ദേഹം പറഞ്ഞത് സഹിഷ്ണുത അല്ല എല്ലാവരെയും ഒരുപോലെ സ്വീകരിക്കുക ആണ് വേണ്ടതെന്ന്. ലോകത്തിൽ ഇതു വലിയ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട് എന്ന് Dr പണിക്കർ പറഞ്ഞു.
ആചാര്യ വിനോബാ ഭാവേയുടെ ജന്മദിനമാണ് ഇന്ന്. 1895 സെപ്റ്റംബർ 11 ന് ജനിച്ചു. 1982 നവംബർ 15ന് അദ്ദേഹം മരണം വരിക്കുന്നത് പ്രായോപവേശത്തോടെ മരണത്തെ ഭയമില്ലാതെ ആയിരുന്നു. 13 വർഷം ഭൂദാന യജ്ഞത്തിൽ ഇന്ത്യ മുഴുവൻ നടന്ന് ഭൂമി ഇല്ലാത്തവർക്ക് വേണ്ടി പ്രവർത്തിച്ചു. 1957 മെയ് ഒന്നാം തീയതി ചങ്ങനാശ്ശേരിയിൽ വച്ച് കേരളത്തിൽ കൂടെ കടന്നു പോയപ്പോൾ കാണാനും സംസാരിക്കാനും സാധിച്ചു എന്ന് Dr പണിക്കർ പറഞ്ഞു. ഭഗവത് ഗീതയിൽ നിന്ന് അദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു. മനുഷ്യൻെറ പ്രശ്നങ്ങൾ എവിടെയാണ് ഉദിക്കുന്നത് എന്നുപറയുന്ന ശ്ലോകത്തിൽ എന്താണ് നശിക്കുന്നത് എന്നതിനു കിട്ടിയ മറുപടി, സ്കൂൾ വിദ്യാർഥിയായിരുന്ന തനിക്ക് ഒരു ദിശാമാറ്റം ഉണ്ടാക്കി. ശാസ്ത്ര ഗവേഷണ മേഖലകളിലേക്ക് പോകാൻ പ്രചോദനമായി. 1989 ൽ നാട്ടിൽ തിരിച്ചു വന്നതിന് ശേഷം ആണ്. “Discovery of Gandhi” എന്ന ലേഖനം എഴുതിയത്. വിനോബജിയുടെ പ്രത്യേകത മഹാത്മാ ഗാന്ധിക്ക് ശേഷം സാമ്പത്തിക വിപ്ലവത്തിനു വേണ്ടി ഏറ്റവും അധികം സംഭാവന നടത്തിയ ഒരാളാണ് എന്നതാണ്.
ന്യൂയോർക്കിലെ ട്വിൻ ടവേഴ്സിൽ 2 വിമാനങ്ങൾ ഇടിച്ച് തകർത്ത ഭീകരപ്രവർത്തനത്തിന്റ ഇരുപതാം വാർഷികമാണ് ഇന്ന്. ആയിരങ്ങൾ മരിച്ചു. അഫ്ഗാനിസ്ഥാനിലും മറ്റുമുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്.
“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആകണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr. എൻ എൻ പണിക്കർ വിശദീകരിച്ചു.
ഹൈക്കോടതിയിൽ നിന്ന് അടിയന്തര ഓർഡർ നേടിയെടുത്തു, വെള്ളപ്പൊക്കം തടയാൻ വേണ്ട പണികളുടെ എസ്റ്റിമേറ്റ് എടുപ്പിച്ചു. ശ്രീ കൊടുവ ബാബുവിന് അനുമോദനം നൽകി. ഇന്ന് നാട്ടിൽ എം.എൽ.എ വന്നപ്പോൾ ശ്രീ ബാബു അദ്ദേഹത്തെ പള്ളിവേട്ടയാൽ മുതൽ ശങ്കര വിദ്യാപീഠം വരെ വെള്ളത്തിലായ റോഡ് ഒരു നല്ല റോഡാക്കി എടുക്കാൻ വേണ്ടിയിട്ടുള്ള നിവേദനം കൊടുത്തു. ഇതിനൊക്കെ അനുമോദനം നൽകി Dr. എൻ എൻ പണിക്കർ സംസാരിച്ചു.
ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്ന ശ്രീ ചാൾസ് മാത്യു ഇന്നത്തെ യോഗത്തിൽ വന്നു മണപ്പള്ളി പാടത്തെ വെള്ളം വറ്റിച്ച് ആളുകൾക്ക് സഹായം ചെയ്തു കൊടുക്കാൻ സഹായിച്ച കാര്യം പറഞ്ഞു. അതിനു ചുറ്റും ബണ്ട് ഉണ്ടാക്കുന്നതിന്റെ സൂത്രധാരൻ ചാൾസ് ആണ്. ആ ഒരു മോഡൽ പരിസരത്തുള്ള മറ്റു പാടങ്ങളിൽ ചെയ്യാൻ ശ്രമിച്ചു. പക്ഷേ, ചെയ്തത് വേറെ പാടം മുഴുവൻ വിഷം അടിച്ചു കരിച്ചു, പിറ്റേ ദിവസം ട്രാക്ടർ ഓടിച്ച് കയറ്റി, വെള്ളം കയറ്റി. അതിൻെറ പുറത്ത് വിതക്കാനാണ് പരിപാടി. മനുഷ്യൻ ബോധമില്ലാതെ ഓരോന്നും ചെയ്യുന്നു എന്ന് ശ്രീ ചാൾസ് മാത്യു പറഞ്ഞു. നാട്ടിൽ എല്ലായിടത്തും പ്രശ്നങ്ങളാണ് ഇവിടുത്തെ ഓരോ വീട്ടിലും പ്രായമായ അമ്മമാരുടെയും അച്ഛന്മാരുടെയും കാലുകളിൽ വ്രണങ്ങൾ ആണ്. ഓരോ അസുഖങ്ങൾ ഉള്ളവരും ഉണ്ട്. അങ്ങനെ പ്രശ്നമുള്ളവരാണ് വെള്ളത്തിൽ കൂടി നീന്തി നടക്കുന്നത്. എനിക്ക് കോവിഡായ സമയത്ത് വയലിൽ വെള്ളം തുറന്നു വിട്ടു രണ്ടാം കൃഷി ഇല്ല എന്ന് പറഞ്ഞു. നാട്ടുകാർ പണം തന്നാലേ രണ്ടാം കൃഷി ചെയ്യുകയുള്ളൂ എന്ന് പറഞ്ഞു. താനും ലിനുവും ശ്രീഹരിയും സംസാരിച്ചു. 70 ഏക്കർ കൃഷി ഞങ്ങൾ ചെയ്യാം എന്ന് പറഞ്ഞു. അവർ അത് സമ്മതിച്ചില്ല. ലിനു എം.എൽ.എ വഴി 3 ദിവസം കൊണ്ട് അനുവാദം വാങ്ങിച്ചു. ഇപ്പോഴത്തെ അത്യാവശ്യത്തിനു വേണ്ടി എല്ലാവരോടുമായി പണം പിരിച്ച് പമ്പുചെയ്ത് വെള്ളം വറ്റിച്ചു. ഈ ചെയ്ത പ്രവർത്തിയിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച മൂന്നുപേർക്കും Prof എൻ സുനിൽകുമാർ സാർ അനുമോദനം നൽകി. നാട്ടുകാരിൽ നിന്ന് വളരെയധികം പ്രോത്സാഹനം കിട്ടുന്നുണ്ട്. ഞങ്ങൾ ചെയ്യുന്ന പ്രവർത്തി ഫലം നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾക്ക് കൂടുതലായി പിടിച്ചുനിൽക്കാൻ പറ്റുന്നതെന്ന് ശ്രീ ചാൾസ് പറഞ്ഞു. ബണ്ട് കെട്ടുന്നതിനുള്ള ഫണ്ട് കിട്ടിയിട്ടുണ്ട് 3.4 കോടി. ശങ്കരാ ജംഗ്ഷൻ മുതൽ മങ്കൊമ്പ് ക്ഷേത്രം വഴി മങ്കൊമ്പ് ചന്ത ആയുർവേദ ഹോസ്പിറ്റൽ വരെ ഒരു റോഡിനു വേണ്ടി ശ്രമിക്കുന്നുണ്ട്. പഞ്ചായത്തിൻെറ അനുവാദം കിട്ടിയിട്ടുണ്ട്. അത് വന്നു കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും. ജനങ്ങളുടെ 80% പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റും എന്ന് തോന്നുന്നു. ശ്രീമതി സരള പണിക്കർ ഇതിനെപ്പറ്റി ഒരു സംശയം ചോദിച്ചു. ബണ്ട് ഉണ്ടാകുമ്പോൾ അവിടെ തോട്ടിലും ആറ്റിലുമായി കിടക്കുന്ന ഒരുപാട് കല്ലുകൾ ഉണ്ട്, ഇനിയും കല്ലുകൾ വേണോ? ബണ്ട് കെട്ട് എന്നുള്ളതിൽ ഒരു മാറ്റം വരുത്തരുത്. ശ്രീ സുനിൽ കുമാർ സാറിനോട് അഭിപ്രായം ചോദിച്ചു ചെയ്താൽ നന്നായിരുന്നു. ചാൾസ് പറഞ്ഞു ശ്രീഹരി prof സുനിൽകുമാർ സാറുമായി സംസാരിച്ചിരുന്നു. അവർ പറഞ്ഞത് അവിടെ കിടക്കുന്ന കല്ലുകളും ഉപയോഗിച്ചുകൊണ്ട് തന്നെ പണി ചെയ്യും എന്ന് പറഞ്ഞു. ഇവിടുത്തെ പണിയിൽ നേരായ മാർഗ്ഗത്തിലല്ല എല്ലാ പണികളും നടക്കുന്നത്. ഉദാ: തൊടുപുഴയിലോ മൂവാറ്റുപുഴയിലോ ഉള്ള ഡേവിഡ് ജോൺ എന്നുപറയുന്ന ആളാണ് ഇവിടുത്തെ ജോലി എടുത്തിരിക്കുന്നത്. ജോലി ചെയ്യുന്നത് പ്രദോഷ് എന്ന ആളാണ്. ഇതുപോലെ അദൃശ്യ ശക്തികൾ ഇതിന്റെ പുറകിൽ ഉണ്ട്. ഇതിൽ ഇടപെടേണ്ടത് അവസാനമല്ല, തുടക്കത്തിൽ തന്നെ നമ്മൾ ഇടപെടണം. പണികൾ ചെയ്യുന്ന ആളിന്റെ ഡയറക്ടറെയാണ് കാണേണ്ടത്.
പ്രതിഭാ പോഷണ കേന്ദ്രത്തിന്റെ വളർച്ചയെക്കുറിച്ച് Dr എൻ എൻ പണിക്കർ സാർ സംസാരിച്ചു. അതിൻെറ ഭാഗമായി രഞ്ജു രതീഷിന്റെ അച്ഛൻ രതീഷുമായി സംസാരിച്ചു. വള്ളങ്ങളുടെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. 2 വള്ളങ്ങളാണ് ആയിട്ടുള്ളത് 4 വള്ളങ്ങളുടെ പണികൾ കൂടി ഉണ്ട്. രഞ്ജുവിന് ഒരു നേതൃത്വഗുണം ഉണ്ടാകണമെങ്കിൽ കുറച്ച് ചെറുപ്പക്കാരെ കൂട്ടത്തിൽ കൂട്ടി പണി എളുപ്പത്തിൽ ആക്കണം. കുറച്ചു ചെറുപ്പകാരെ സംഘടിപ്പിച്ചിട്ടു നാട്ടിലെ പ്രശ്നങ്ങളെ പറ്റി അറിയുന്നതിന് പല മത്സരങ്ങളും നടത്തുക. അതിൽ നിന്ന് അവർക്ക് സമ്മാനങ്ങൾ കൊടുക്കുക. ഇങ്ങനെ ഉള്ള പരിപാടികൾ നടത്തുക ചെറുപ്പക്കാരെ ആകർഷിപ്പിക്കുക എന്ന പരിപാടി ശ്രീ കൃഷ്ണകുമാർ ആവിഷ്കരിക്കുന്നത്. ഉദാ: നാട്ടിലെ കുടിവെള്ള പ്രശ്നം എടുക്കാം. ഇതിനെപ്പറ്റി ഒരു പഠനം നടത്തിയിട്ട് പുതിയ ആശയങ്ങളുമായി വരിക. ഇതിൽ ഏറ്റവും നല്ല അവതരണത്തിന് ഒരു സമ്മാനം കൊടുത്ത് പ്രോത്സാഹിപ്പിക്കുക. ഇങ്ങനെയുള്ള പരിപാടികൾ ഉദ്ദേശിക്കുന്നുണ്ട് എന്ന് Dr എൻ എൻ പണിക്കർ അഭിപ്രായപ്പെട്ടു. നാടിന്റെ ഉന്നമനത്തിന് ആശയങ്ങൾ നമുക്ക് കിട്ടുകയും ചെയ്യും. ഇവർക്ക് ഒരു പ്രോത്സാഹനം ആകുകയും സ്ഥലത്തെപ്പറ്റി മനസ്സിലാക്കാൻ ഒരു അവസരം ആകും. താല്പര്യം ഉണ്ടാവുകയും ചെയ്യും എന്ന് Prof സുനിൽകുമാർ സാർ പറഞ്ഞു.
കുട്ടനാട്ടിൽ തോട് കുഴിക്കുന്ന കാര്യം ആരും പറയുന്നില്ല. ഇന്ന് എം.എൽ.എ വന്നപ്പോഴും പുതിയ റോഡ് ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്. ആളുകൾക്ക് അതിനാണ് താല്പര്യം. തോട് കുഴിക്കുന്നതിനെ പറ്റി ആരും എം.എൽ.എ യോട് ഒന്നും പറയുന്നില്ല. ഇതിനുവേണ്ടി നമ്മൾ ഇറങ്ങി തിരിക്കേണ്ടിയിരിക്കുന്നു. റോഡ് പൊക്കി കെട്ടിയാൽ വെള്ളം കെട്ടി നിൽക്കും. വെള്ളക്കെട്ട് ഇനിയും കൂടുകയാണ് ചെയ്യുന്നത്. ഇത് പ്രയോജനകരമല്ല, അപകടവും ആണ്.
ഇതിനൊരു ഉദാഹരണം ശ്രീമതി ആതിര എം കുമാർ പറഞ്ഞു. പുത്തേഴം ജംഗ്ഷൻ റോഡ് ഇൻറർലോക്ക് ചെയ്ത് ഉയർത്തി. ചെറിയ ഒരു മഴ പെയ്താൽ നമ്മുടെ വീട്ടിൽ ഇപ്പോഴും വെള്ളമാണ്. അവിടെ വെള്ളം ഒഴുകുന്നതിന് മാർഗ്ഗമില്ല. നമ്മുടെ പരിധിയിൽ വരുന്ന പാടശേഖരത്തിൽ അവിടുത്തെ ആളുകൾ കൃഷിചെയ്യാനോ അങ്ങനെയുള്ള ഒരു കാര്യങ്ങളും ചെയ്യാൻ താല്പര്യപ്പെടുന്നില്ല. അവിടുത്തെ പാടങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ മുന്നോട്ടു നയിക്കാൻ ആരുമില്ല. പ്രതിഭാ പോഷണ വികസനകേന്ദ്രം എത്രയും പെട്ടെന്ന് തുടങ്ങിയാൽ ഒരു സഹായമാകും.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.