നാട്ടുകൂട്ടം വീഡിയോ യോഗം – 67
2021.10.30 ശനിയാഴ്ച
കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁
പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, കുമാരി.ആതിര എം. കുമാർ, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ ഇ എം ജോർജ്, Dr.കെ ജി പത്മകുമാർ, വിക്രംജി.
💧💧💧💧💦💦💦💧💧💧💧
മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ഈ സാധന (IST 7pm, 7 min) എവിടെയിരുന്നു വേണമെങ്കിലും ചെയ്യാം. ഇതിന് മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.
വെള്ളക്കെട്ടിന്റെ ഇരയായ കടമ്മാട് മോഹനൻ എലിപ്പനി ബാധിച്ച് നിര്യാതനായി.പതിനാലാം വാർഡിൽ മറ്റ് പ്രദേശങ്ങളിൽ ഉള്ള സ്ഥിതിയും വളരെ മോശമാണ്.കാലിൽ മന്ത് പോലെ നീരുമായി എന്നും വെള്ളത്തിൽ കഴിയുന്നവരാണിവിടുള്ളവർ.ഇത് വലിയ ഒരു പ്രശ്നമാണ്.ഇതിന് പരിഹാരം കാണണം.
ഇവിടുത്തെ അവസ്ഥയെപ്പറ്റി ആതിര എം കുമാർ സംസാരിച്ചു. ഇവിടുത്തെ പ്രദേശത്ത് മെയ് മാസത്തിൽ വെള്ളം കയറിയതാണ്. ഒക്ടോബർ അവസാനിക്കാറായിട്ടും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. ആറുമാസം ആയിട്ട് വെള്ളത്തിൻ്റെ കെടുതികൾ പല തരത്തിലും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. പല അസുഖങ്ങളും കൂടിവരുന്നു. വളം കടി, ചൊറിഞ്ഞു പൊട്ടൽ, ഇങ്ങനെയുള്ള ത്വക് സംബന്ധമായ രോഗങ്ങൾ, അണു സംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടാകുന്നു.
ഇതിന് ഒരു പരിഹാരം Dr പണിക്കർ സാർ പറഞ്ഞു.അവിടുത്തെ തോടുകളിലെ ചെളി എടുത്ത് കരയ്ക്ക് ഇടുക. മെയ് മാസത്തിൽ വെള്ളംകയറി കിടക്കേണ്ടതല്ല.തോടുകൾക്ക് കുറച്ച് ആഴം ഉണ്ടെങ്കിൽ അതിൽ തന്നെ വെള്ളം കിടക്കും. വെള്ളം ഒട്ടും ഒഴുകി പോകുന്നില്ല. ഇതിനുവേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പദ്ധതികൾ ഉണ്ടാക്കണം. നമ്മൾ ഇളവും പാക്കച്ചിറ തോട് ശരിയാക്കിയത് പോലെ, അതുപോലെതന്നെ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എക്കിപറമ്പു വഴി പോകുന്ന തോട് ശരിയാക്കാനുള്ള പരിപാടികൾ നോക്കുന്നുണ്ട്. പ്രത്യേക സ്ഥലങ്ങളിൽ വെള്ളത്തിൻ്റെ ബുദ്ധിമുട്ട് മാറാൻ തോടുകളിലും കുളത്തിലും വെള്ളം സംഭരിക്കാൻ പറ്റുന്നിടത്ത് ആഴംകൂട്ടി വെള്ളം സംഭരിക്കാം. അതോടെ വെള്ളത്തിൻ്റെ ബുദ്ധിമുട്ട് കുറച്ച് കുറഞ്ഞു കിട്ടും.
നാട്ടുകൂട്ടത്തിൻ്റെ പ്രതിവാര യോഗങ്ങളുടെ പ്രകരണ ഗതികളെക്കുറിച്ച് സംസാരിച്ചു.
* ശാസ്ത്രീയ വിവരശേഖരണം അവകാശങ്ങൾക്ക്.
* ആഗോള വീക്ഷണം കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക്.
* യുവാക്കളിലേക്ക് പ്രതീക്ഷ. എന്നിവയെക്കുറിച്ച് സംസാരിച്ചു.
കുട്ടികളുടെ ഇതുപോലുള്ള ഗ്രൂപ്പ് ആക്ടിവിറ്റീസ് ഓർഗനൈസ് ചെയ്താൽ നന്നായിരിക്കും. മത്സരങ്ങൾ വെച്ചാൽ കുട്ടികൾക്ക് ഒരു പ്രോത്സാഹനമായി മാറും. അതിൽ പങ്കെടുക്കാൻ കുറച്ച് പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും മനസ്സിലാക്കുകയും ചെയ്യും. കൃഷ്ണകുമാർ ഒരു പരിപാടി കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. ഒരു വിഷയത്തെപ്പറ്റി പഠിച്ച് ഒരു പ്രോജക്ട് അവതരണ മത്സരമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള പഠന പരിശീലനം നൽകാവുന്നതാണ് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.
സ്കൂളുകളിൽ സീനിയേഴ്സ് ആയിട്ടുള്ള കുട്ടികളെ ഇതിലോട്ട് കൊണ്ടുവരാം എന്ന് ശ്രീമതി സരള പണിക്കർ പറയുകയുണ്ടായി.
ശ്രീമതി ആതിര എം കുമാർ ഒരു അഭിപ്രായം പറഞ്ഞു. നമ്മുടെ ഈ മീറ്റിങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഏതെങ്കിലും ഒരു അധ്യാപകൻ എങ്കിലും മീറ്റിങ്ങിൽ കയറിയാൽ മാത്രമേ നമ്മുടെ യുവാക്കളിലേക്ക് എന്ന ഒരു ആശയം ക മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. കാരണം ഈ കുട്ടികളെ പറ്റി നമുക്ക് കൂടുതൽ ധാരണയില്ല. എങ്ങനെയാണ് ഓരോ കുട്ടിയും എന്നുള്ളതിനെ പറ്റി നമുക്ക് കൂടുതൽ അറിയില്ല. അവരുടെ അദ്ധ്യാപകർക്കേ അവർ എന്താണെന്ന് കൂടുതലായി അറിയുകയുള്ളൂ. ഒരു പരിധിവരെയെങ്കിലും. വേനൽക്കാലത്ത് പോലും വെള്ളപ്പൊക്കം വരുന്ന സാഹചര്യം ഇവിടുന്ന് മാറണം.
ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ അവകാശങ്ങൾ നേടിയെടുക്കുക. നമ്മുടെ ആളുകൾ സമരം നടത്തുന്നതിനൊടൊപ്പം ഒരു വിവരശേഖരണം കൂടി നടത്തണം.
കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് കുട്ടനാട്ടിൽ തന്നെ അല്ല പരിഹാരം. ഒരു ആഗോളമായ പ്രതിഭാസത്തിൻ്റെ ഭാഗമായിട്ടാണ് ഇവിടുത്തെ പ്രശ്നങ്ങൾ എന്നൊരു ആഗോളമായ വീക്ഷണം കൊണ്ടുവരണം.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.
സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏