രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ E M ജോർജ്, ശ്രീ C K രാധാകൃഷ്ണപിള്ള, ശ്രീ R S ശ്രീകുമാർ, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീ ആന്റെണി എം വി, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, Prof എൻ സുനിൽകുമാർ.
കുശലാന്വേഷണങ്ങൾക്ക് ശേഷം കൃത്യം 7.30 ന് മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
” പുതിയ ലോകം പുതിയ വഴി” എന്ന ആശയം Dr. എൻ എൻ പണിക്കർ അവതരിപ്പിച്ചു. സ്വരാജ് നേടിയെടുക്കാൻ എല്ലാവരും ലോകത്തെല്ലായിടത്തും ഒരേസമയം ഒരു ശ്രമം/ധ്യാനം/സത്ഭാവന ആഗസ്റ്റ് പതിനഞ്ചാം തീയതി മുതൽ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് 7 മിനിറ്റ് വീതം ചെയ്യുന്നു.
ചെയ്യുന്നതിന്റെ ഉദ്ദേശം ഒരു സ്പന്ദനം അതിൽ നിന്ന് ഒരു സുസഹാ [സിനേർജി synergy] ഉണ്ടാകുന്നതിന് വേണ്ടിയാണ്.
ശാരീരിക ശ്രമം കർമ്മകുശലതക്കുള്ള സാധന, എല്ലാവർക്കും സ്വരാജ് നേടാനുള്ള സഹായം ഇവ ഓർമപ്പെടുത്തുന്ന ഒരു ക്രിയയാണ്. അതിൽ നിന്ന് ഉണ്ടാകുന്ന സ്വയം ശാക്തീകരണവും സുസഹയും സുനർജിയും ഒരു സ്പന്ദനമായി വ്യാപിക്കുകയും നിലനിൽക്കുകയും ചെയ്താൽ സ്വരാജ് എല്ലാവർക്കും പ്രാപ്തമാകും.
ഒരു അടിയന്തരാവസ്ഥ നിയമത്തിൻെറ ഭാഗമായി ജനങ്ങളിലേക്ക് രോഗഭയം വ്യക്തി സ്വാതന്ത്ര്യങ്ങളിലെക്ക് ഉള്ള കയ്യേറ്റം അധികാര ദുരുപയോഗം പണം ഉണ്ടാക്കൽ ഇവ ഇന്നു നടക്കുന്നുണ്ട്.
ഇങ്ങനെയുള്ള ഒരു സാഹചര്യം ഭാവിയിൽ ഉണ്ടാകരുത്. അതിനു വേണ്ടിയുള്ള ഒരു തുടക്കമാണ് ഇത്.
ശ്രീ അയ്യപ്പ പ്രസാദ് കിഴക്കേ മംഗലപ്പള്ളിയുടെ പുരോഗമനത്തെ കുറിച്ച് സംസാരിച്ചു. മാതൃകാപരമായി കൃഷി ചെയ്യുന്നതിന്. കെട്ടിടവും പരിസരവും സംരക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും മറ്റുള്ളവർക്ക് ഒരു മാതൃക ആകുന്നതിനും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.
പുറത്ത് നമ്മുടെ ഒരു ഓഫീസ് പോലെ ഒരു സ്ഥലം ആയിട്ട് തുടരാൻ ആണ് ഉദ്ദേശം. ഗ്രാമസംരക്ഷണ വികസന സമിതി നവംബറോടുകൂടി ഇത് ഒരു രജിസ്ട്രേഡ് സംഘടനയായി മാറ്റാനാണ് ഉദ്ദേശം. നമ്മുടെ ഗ്രാമത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
പാടശേഖരത്തിലെ സംരക്ഷണം ഉറപ്പാക്കുക. നാടിന്റെ പുറംബണ്ട് സംരക്ഷണം. എന്ന ആശയമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ശ്രീ N N പണിക്കർ സാർ വെള്ളക്കെട്ട് ഉണ്ടാകുന്നതിനെ കുറിച്ച് പറഞ്ഞു. കലിങ്കു വഴി വെള്ളം തോട്ടിലേക്ക് പോകാൻ കണക്ഷൻ പലരും കൊടുക്കാറില്ല. പാടശേഖരത്ത് ഉള്ള ആളുകൾ കൃഷി ചെയ്യുന്നതിന് വേണ്ടി കലിങ്കുകൾ അടയ്ക്കുന്നു. വെള്ളം ഒഴുകി പോകാൻ മറ്റു സ്ഥലങ്ങൾ ഉണ്ടെങ്കിൽ ഒരു പരിഹാരം ആകുമായിരുന്നു.
അതിനോടൊപ്പം സമഗ്രമായിട്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്തുക. ഒൻപത് പത്തുമാസം വരെ വെള്ളക്കെട്ടാണ്. വെള്ളപ്പൊക്കം പണ്ട് ഉണ്ടായിരുന്നു അതുപോലെ ഏതാനും ദിവസങ്ങൾ മാത്രമായി ലഘൂകരിക്കാൻ സാധിച്ചാൽ അത് നാടിന് ഒരു നേട്ടമാകും.
അടുത്ത ലക്ഷ്യം പൊന്മേലാക്കൽ പാടശേഖരം കൃഷിയോഗ്യം അക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ്.
ചിങ്ങം ഒന്നിന് മാതൃകാപരമായ കൃഷി ഉദ്ഘാടനമാണ്. കൃഷിക്ക് പ്ലാസ്റ്റിക്കിനു പകരം മാതൃകാപരമായ ജൈവ രീതിയിലുള്ള ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന ഒരു ആശയം ഉണ്ട്.
ചിദംബരമഠം കോന്ത്യാട ബോട്ട് ജെട്ടി റോഡിനെക്കുറിച്ച് സംസാരിച്ചു. ഒരു പ്രശ്നം ഉള്ളത്. എത്തേണ്ട അറ്റം വരെ പണി എത്തുന്നില്ല എന്നതാണ്. ബോട്ട് ജെട്ടി വരെ എത്തിയാൽ മാത്രമേ ഈ പ്രോജക്റ്റ് കൊണ്ട് പ്രയോജനം ഉണ്ടാകു.
ശ്രീ ആന്റെണിയും കൂടെയുള്ള മൂന്നുപേരും നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചു. അതിനോടൊപ്പം പ്രതിപക്ഷനേതാവ് വി വി സതീശനെ കണ്ടു. കുട്ടനാടിന്റെ പ്രശ്നം രണ്ടുദിവസത്തിനകം ടേക്കപ്പ് ചെയ്യുന്നതിന് അദ്ദേഹം വാഗ്ദാനം നൽകി.
ശ്രീ സുനിൽകുമാർ സാറും ശ്രീ Dr. പത്മകുമാർ സാറും അടങ്ങുന്ന 20 അംഗ സംഘം കുട്ടനാടിൻെറ പ്രശ്നങ്ങളെപ്പറ്റി ചർച്ച നടത്തി. ജനപ്രതിനിധികൾ കുട്ടനാട്ടിൽ വന്നിട്ട് ഒന്നാം കുട്ടനാട് പാക്കേജിന് വേണ്ടി ചർച്ചക്കു വരാൻ അവർ തയ്യാറാകുന്നില്ല.
ജനപ്രതിനിധികൾക്ക് പോലും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി ഒരു വ്യക്തതയില്ല. എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് കേന്ദ്രത്തിലേക്ക് ഒന്ന് സമീപിക്കണം എന്ന് കുമ്മനംജി യോഗത്തിൽ നിർദ്ദേശിച്ചു എന്ന് പറഞ്ഞു.
പമ്പാനദിയുടെ വളവ് നേരെയാക്കുന്നതിന് ബണ്ട് ഉണ്ടാക്കുന്നതിന്റെ പദ്ധതി നടപ്പാക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പ്രത്യാഘാതങ്ങളെ കുറിച്ചും പഠനം നടത്തിയിട്ടില്ല. കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് പദ്ധതിക്ക് എല്ലാ പ്ലാനിങ്ങും നടത്തുന്നത്.
AC റോഡിലെ സെമി എലിവേറ്റഡ് ഹൈവേ ജനങ്ങളെയും അവരുടെ കൃഷിയും ബാധിക്കുന്നു. ഭാരത് മാല പദ്ധതി വന്നുകഴിഞ്ഞാൽ സെമി എലിവേറ്റഡ് ഹൈവേ പൊളിച്ചു കളയേണ്ടിവരും. പൊളിച്ചു മാറ്റേണ്ടി വന്നാൽ ജനങ്ങളുടെ 740 കോടി രൂപ നഷ്ടമാവുകയാണ് ചെയ്യുന്നത്. ഈ പദ്ധതി ഭാരത് മാല പദ്ധതിയുമായി ലിങ്ക് ചെയ്താൽ വളരെ ഉപകാരപ്പെടും.
ഏതു പദ്ധതികളും തുടങ്ങുന്നതിനു മുൻപ് ശരിയായ രീതിയിൽ സുതാര്യമായി ആ മേഖലയിൽ ഉള്ളവരുമായി ചർച്ചകൾ നടക്കണം. ജനകീയാസൂത്രണം വഴി ഒരു പദ്ധതി ഉണ്ടാകുമ്പോൾ അതിന് പൊതുജന പിന്തുണയും ഉണ്ടാകും. കൊടുത്ത നിവേദനങ്ങൾ ഒന്നും വേണ്ടത്ര രീതിയിൽ പരിഗണിച്ചിട്ടില്ല.
കുട്ടനാട്ടിൽ റോഡുകൾ ഉയർത്തുക എന്നുള്ള ഒരു കാഴ്ചപ്പാട് പൊതുവിൽ കണ്ടുവരുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞ് മലിനജലം കെട്ടികിടക്കുന്നു. ഇത് നമുക്ക് ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു.