നാട്ടുകൂട്ടം വീഡിയോ യോഗം- 46, 2021. ജൂൺ.05 ശനി 7:30
പങ്കെടുത്തവർ:
രഞ്ജു രതീഷ്, രാം കിരൺ, ആതിര എം കുമാർ, പ്രിയ വിക്രമൻ, ശ്രീഹരി, സരള പണിക്കർ, എൻ എൻ പണിക്കർ, ഡോക്ടർ സുനിൽ കുമാർ, ആൻറണി ജോപ്പൻ, വിജീഷ്, വിക്രമൻ.
മൗന പ്രാർത്ഥനയോടുകൂടി യോഗം തുടങ്ങി.
സോണിച്ചൻറെ പിതാവിന് അനുശോചനം അർപ്പിച്ചു.
ഇന്ന് ലോക പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത് കുട്ടനാട് സംരക്ഷണം വിഷയം ആക്കി ആണ്.
AC റോഡിനോട് ചേർന്നുള്ള 851 മരങ്ങൾ വെട്ടാനുള്ള നീക്കം ചെറുക്കണമെന്ന് തീരുമാനിച്ചു. സേവ് കുട്ടനാട് പ്രതിനിധികൾ നാളെ സന്ദർശിക്കാനെത്തുന്ന മന്ത്രി ശ്രീ റിയാസിന് നാട്ടുകാരുടെ പ്രതിഷേധം അറിയിക്കാൻ ശ്രമിക്കും എന്ന് ആൻറണി ജോപ്പൻ പറഞ്ഞു.
നാട്ടുകൂട്ടം അവരോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.
കുട്ടനാട്ടിൽ വെള്ളപ്പൊക്കം വന്നാൽ വേണ്ട തയാർ എടുപ്പായി,
കൊച്ചു വള്ളങ്ങൾ അഞ്ചിൻറെ പണി പുരോഗമിക്കുന്നു. പക്ഷേ ലോക് ഡൗൺ മൂലം തടസ്സമുണ്ട് എന്ന് പ്രിയ വിക്രമൻ, രഞ്ജു രതീഷ് എന്നിവർ പറഞ്ഞു.
ആറാമത് ഒരു വള്ളം കൂടി വേണമെന്ന ചാൾസ് മാത്യുവിൻറെ ആവശ്യം അംഗീകരിച്ചു.
പോള മാറ്റൽ പ്രവർത്തനം വിക്രമൻ തുടങ്ങും.
വെള്ളപ്പൊക്കം ബാധിക്കാത്ത പുതിയ ടോയ്ലറ്റ് സൗകര്യങ്ങൾ, ആശയങ്ങൾ ചർച്ച ചെയ്തു. ബയോഗ്യാസ് ഉണ്ടാക്കുന്ന ഒരു മോഡൽ നിർമിക്കാൻ തീരുമാനിച്ചു. രഞ്ജു രതീഷ് അതിന് നേതൃത്വം നൽകും. വീട്ടിൽ സ്ഥാപിക്കും.
വെള്ളക്കെട്ട് ഒഴിവാക്കാൻ മാർഗങ്ങൾ.
തുറന്ന ചർച്ച നടന്നതിൽ “സേവ് കുട്ടനാട് ” പ്രതിനിധികൾ പങ്കെടുത്തു.
ഇന്നത്തെ അവസ്ഥക്കു കാരണം ചർച്ച ചെയ്തു: തോട്ടപ്പള്ളി സ്പിൽവേ
തണ്ണീർമുക്കം ബണ്ട്
AC canal
ജലനിർഗമന തടസ്സങ്ങൾ
വെള്ളപ്പൊക്കം ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്ത് അവതരിപ്പിക്കാൻ പരിപാടി തുടരും.
എല്ലാവർക്കും അയച്ചു കൊടുക്കാൻ ഉള്ള ഒരു റിപ്പോർട്ട് ആതിര തയ്യാറാക്കും.
നാട്ടിന് ചേരാത്ത പുതിയ വൻ പ്രോജക്ട്കൾ തുടങ്ങിക്കഴിഞ്ഞു. ഒഴിവാക്കാനുള്ള ശ്രമം മറ്റു സംഘടനകളുമായി ചേർന്ന് തുടരും.
വലിയ പമ്പുകൾ വേണമോ എന്ന വിഷയം അടുത്തയാഴ്ച വീണ്ടും ചർച്ചചെയ്യും.
ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ ഉള്ള ഒറ്റ മേൽപ്പാലം പണിയുക, ഇപ്പോഴുള്ള റോഡ് തടസ്സമില്ലാതെ നിലനിർത്തുക, ഇതാണ് നല്ലതെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നത് ആൻറണിയും വിജീഷും സ്ഥിരീകരിച്ചു.
കുട്ടനാട്ടിലെ പ്രാഥമിക ആവശ്യമായ വെള്ളക്കെട്ട് ഒഴിവാക്കലിന്
ജനപ്രതിനിധി സംവാദം, സർകാർ സഹായം തേടൽ, കോടതി സഹായം തേടൽ മുതലായ കാര്യങ്ങളിൽ സേവ് കുട്ടനാട് മുതലായ വരോടോപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കാർഷിക കലണ്ടർ ഉടൻ നടപ്പാക്കുന്നത് എല്ലാവരെയും ഉൾപെടുത്തി ഉള്ള നീക്കം ആയിരിക്കണം.
കുട്ടനാട് സമഗ്ര റിപ്പോർട്ട് ചർച്ച ചെയ്ത് പൂർണം ആക്കണം എന്ന്
Dr സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു.
പുതിയ ആശയങ്ങൾ, ഉപകരണങ്ങൾ മുതലായവയ്ക്ക് വേണ്ട പ്രവർത്തനങ്ങൾ തുടരും. മാന്ത്രികൻ മനു മങ്കൊമ്പ് ഒപ്പമുണ്ട്.
സ്കൂൾ പുനരുജ്ജീവനം:
LP സ്കൂൾ
HM ട്രീസാ ടീച്ചർ,
ATGHS ബൈജു സാർ, എന്നിവർ ആവശ്യപ്പെട്ട ഉപകരണങ്ങൾക്ക് സഹായം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു.
നാട്ടുകൂട്ടം YMPAC ലൈബ്രറിയിൽ ചെയ്തു കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ധാരാളം പേർ ഉപയോഗിക്കുന്നതായി പ്രിയ വിക്രമനും ശ്രീഹരിയും പറഞ്ഞു.
ആശുപത്രി വികസനം: അടുത്ത മീറ്റിങ്ങിൽ ചർച്ച ചെയ്യാം.
തോട്ടപ്പള്ളിയിൽ അനധികൃത മണൽവാരൽ നടക്കുന്നത് തടയുന്നതെങ്ങനെ? വാരിയത് കടലാക്രമണ പ്രതിരോധത്തിന് എങ്ങിനെ ഉപയോഗിക്കാം ഈ വിഷയങ്ങൾ അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.
തോടും ആറും കായലും, ആഴം കൂട്ടുന്നത് എങ്ങനെ വേണം എന്ന വിഷയം ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തി. പുളിങ്കുന്ന് പോലെ ചില സ്ഥലങ്ങളിൽ ഇപ്പോൾ നടക്കുന്ന രീതി പോര. പകരം ആസൂത്രിതമായി തദ്ദേശീയർ തന്നെ ചെയ്യുന്ന രീതി തോടുകളിൽ പ്രോത്സാഹിപ്പിക്കണം. ആറ്റിലും കായലിലും മറ്റും സർക്കാർ കോൺട്രാക്ടർ വഴി വലിയ രീതിയിൽ തന്നെ തദ്ദേശീയരുടെ നിർദേശം അനുസരിച്ച് ചെയ്യാം.
പോള വാരാനും അടിയിലുള്ള പ്ലാസ്റ്റിക് ശേഖരിക്കാനും ചെളി കോരാനും കട്ട കുത്താനും, എത്തിക്കേണ്ട സ്ഥലത്ത് ഇതെല്ലാം എത്തിക്കാനും പുതിയ യന്ത്ര സംവിധാനം ആവശ്യം ഉണ്ട്. അതിൻറെ വികസനം നാട്ടുകൂട്ടം പ്രോത്സാഹിപ്പിക്കുന്നു. മാന്ത്രികൻ മനു മങ്കൊമ്പ് ഉൾപെടെ പലരും ശ്രമം തുടങ്ങിയിട്ടുണ്ട്.
ജല ശുദ്ധീകരണം:
പുതിയ ശുദ്ധജല സംവിധാനം പുരോഗമിക്കുന്നതായി Dr സുനിൽകുമാർ പറഞ്ഞു.
തൊഴിൽ പരിശീലനങ്ങൾ കോവിഡ് കാരണം നടക്കുന്നില്ലെന്ന്
പ്രിയ വികമൻ അറിയിച്ചു.
ബാക്കി ചർച്ചകൾ അടുത്ത ആഴ്ച. ജൂൺ 12 ന് കൂടാൻ വേണ്ടി 8:55 ന് യോഗം പിരിഞ്ഞു.