നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 53, 2021. ജൂലൈ.24 ശനി

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം 2021.07.24 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ CK രാധാകൃഷ്ണ പിള്ള, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീ വിക്രമൻ, Prof എൻ സുനിൽകുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ സതീഷ് കുമാർ, Dr. K G പത്മകുമാർ, ശ്രീ R S കുമാർ, Er KK കൃഷ്ണ കുമാർ, ശ്രീനാഥ് ശ്രീകുമാർ, ശ്രീമതി ആശ എസ് നായർ, ശ്രീ അയ്യപ്പപ്രസാദ്, ശ്രീ തോമസ് V A, ശ്രീ രഞ്ജിത്ത് രാജു, രാം കിരൺ.

 

മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ഗുരുപൂർണിമയാണ് ഇന്ന്. ഗുരുക്കന്മാരെ സ്മരിച്ചു. ബാലഗംഗാധര തിലകന്റെ 165ാം ജന്മദിനം ആണ്.

സ്വരാജ് എല്ലാവരുടെയും ജന്മാവകാശമാണ് എന്ന സങ്കല്പത്തിലാണ് നാട്ടുകൂട്ടം  തുടങ്ങിയതും എല്ലാ കാര്യവും ചെയ്യുന്നതും എന്ന് പണിക്കർ സാർ ഓർമപ്പെടുത്തി.

 

AC റോഡ് നിർമിതികൾ  ചർച്ച ചെയ്യപ്പെട്ടു. ഇപ്പൊൾ ചെയ്യുന്നതിൻ്റെ ആയുസ്സ് 15 കൊല്ലം മാത്രം ആണെന്ന് അവർ തന്നെ പറയുന്നു എന്ന് സുനിൽകുമാർ സാർ സൂചിപ്പിച്ചു. ഇത്ര ചെലവിൽ, നാട്ടുകാർക്ക് ബുദ്ധിമുട്ടു  ഉണ്ടാക്കുന്ന, നിർമിതികൾക്കു ഉത്സാഹം  കാണിക്കാറുണ്ട് എന്ന് Dr KG പദ്മ കുമാർ പറഞ്ഞു.  ഇത് നിർത്തി വച്ച്, കഴിഞ്ഞ ആഴ്ച നടന്ന CM-PM ധാരണ യുടെ അടിസ്ഥാനത്തിൽ ഭാരത് മാല പദ്ധതി തുടങ്ങാൻ ഉള്ള സുവർണ അവസരം ആണ് ഇത് എന്ന് പണിക്കർ സാർ പറഞ്ഞു. അത് ജനകീയാസൂത്രണ സംസ്കാരം അനുസരിച്ച് ആകണം എന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ മാർഗ്ഗം തേടുകയാണെന്നും അറിയിച്ചു.

 

അതേ സമയം നാട്ടുകാർക്ക് അത്യാവശ്യം ആയ പുനരുജ്ജീവനം നേടാൻ, വെള്ളക്കെട്ട് ഒഴിവാക്കലിന് തക്ക പണികൾ തുടങ്ങുന്ന കാര്യം നടപ്പാക്കാൻ ശ്രമിക്കാം.

 

തണ്ണീർമുക്കം ബണ്ട് ഇക്കൊല്ലം 5 മാസം അടച്ചിട്ട നടപടി വലിയ  പ്രയാസം കുട്ടനാട്ടിൽ ഉണ്ടാക്കി എന്നു പദ്മകുമാർ സാർ ചൂണ്ടിക്കാട്ടി. കാർഷിക  കലണ്ടർ നടപ്പാക്കിയാൽ വെള്ളക്കെട്ടും വെള്ളപ്പൊക്ക ദുരിതവും കുറയ്ക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു. കൃഷി മന്ത്രിയെ കാണുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് പണിക്കർ സാർ വെളിപ്പെടുത്തി.

 

ശ്രീ ബ്രഹ്മാനന്ദൻ, ലഹരി ആസക്തി കുറയ്ക്കുന്നതിനായി എല്ലാവരും ചേർന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞു.  മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും മൊബൈൽ ഫോൺ ദുരുപയോഗത്തിൻ്റെയും സ്വാധീനത്തിൽ  യുവതലമുറ അകപ്പെട്ടിരിക്കുകയാണ്. യുവതലമുറയ്ക്ക്  ബോധവൽക്കരണം ആവശ്യമാണ്. ഒരു അപകടത്തിലേക്കാണ് പോകുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണം.

സ്കൂൾ വഴി  ഉള്ള അതിൻ്റെ പ്രവർത്തനം ആവിഷ്‌കരിച്ചു. ബോധവൽക്കരണം ആരംഭിക്കുമ്പോൾ അവിടെ ഒരു പ്രശ്നമുണ്ടെന്ന് ഒരുതരത്തിലും പരാമർശിക്കപ്പെടരുത്. മറ്റു പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ട് എന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം എന്ന് ശ്രീ EM ജോർജ് സാർ പറഞ്ഞു. പ്രതിഭാ പോഷണ പ്രവർത്തനം അതിനു സഹായിക്കും എന്ന് ശ്രീമതി സരള പണിക്കർ പറഞ്ഞു.

 

അയ്യപ്പ പ്രസാദ്, ഗ്രാമസംരക്ഷണ വികസന പുരോഗതി വിവരിച്ചു. ഉപയോഗ ശൂന്യമായ അവസ്ഥയിൽ കാടുപിടിച്ച് കിടന്ന മംഗലപ്പള്ളി വസ്തു ഇന്ന്

മാതൃകാപരമായ രീതിയിൽ ആക്കിയത് വിവരിച്ചു.   ആ പരിസരം ഭംഗിയായിട്ട് കിടക്കുന്നതിന്  അല്പം കൃഷി ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. കൃഷിഭവനിൽ അന്വേഷിക്കുകയാണെങ്കിൽ ഗ്രോ ബാഗ് സൗജന്യമായി ലഭിക്കും എന്ന് ശ്രീ കൃഷ്ണകുമാർ പറഞ്ഞു. ശ്രമദാനം ചെയ്യാൻ ഒപ്പം എത്താം എന്ന് അദ്ദേഹം പറഞ്ഞത് ഉത്സാഹം കൂട്ടി. ആദ്യത്തെ യോഗം നാളെ അവിടെ വച്ച് നടക്കും എന്നറിയിച്ചു.

 

കൂടുതൽ ആളുകൾക്ക് ഓൺലൈൻ വഴി നമ്മുടെ കൂടെ കയറുന്നതിന് ഇൻറർനെറ്റ് റേഞ്ച് ലഭ്യമാക്കാൻ ആവശ്യമായ നടപടികളെക്കുറിച്ച് ശ്രീ കൃഷ്ണകുമാർ സംസാരിക്കുകയുണ്ടായി. അതിനായി വയർലെസ് ഹബ് സംവിധാനം 3 സ്ഥലങ്ങളിൽ ചെയ്യാൻ  സ്പോൺസർ ഉണ്ടെന്ന് പറഞ്ഞു. YMPAC യില് ഇപ്പൊൾ ആവശ്യമായ  സൗകര്യം ഉണ്ട്. അയ്യപ്പ പ്രസാദിൻ്റെ വീട് കൂടാതെ, നാലഞ്ചു പേർക്കുകൂടി ഉപയോഗിക്കാൻ പറ്റുന്ന മറ്റു 2 വീടുകൾ തീരുമാനിക്കണം.

 

മങ്കൊമ്പിന് ചുറ്റും പുറംബണ്ട് നിർമ്മാണ ആശയം അയ്യപ്പ പ്രസാദ് വിവരിച്ചു. ചുറ്റും പോയി കണ്ടതിനെക്കുറിച്ച് സുനിൽകുമാർ സാർ സംസാരിച്ചു.

 

മങ്കൊമ്പ് ക്ഷേത്രത്തിലെ വെള്ളക്കെട്ടിനെക്കുറിച്ച്

അവിടെ പോയി കണ്ടതിനെക്കുറിച്ച് സുനിൽകുമാർ സാർ സംസാരിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ വെള്ളം ഒഴുകിപ്പോകാനുള്ള സാധ്യത ഇല്ല. ഇതിന് സഹായകമായി മറ്റു സംവിധാനങ്ങളെക്കുറിച്ച്  ചർച്ച നടന്നു.  പടിഞ്ഞാറുവശത്തുള്ള  തോട് മുഴുവൻ ആഴം കൂട്ടി  അതിലേക്ക് പ്രദേശത്തെ മഴവെള്ളം  മുഴുവൻ ഒഴുകിപ്പോകാൻ ഉള്ള സൗകര്യം ആത്യന്തികമായ ലക്ഷ്യം ആക്കണം എന്ന് പണിക്കർ സാർ പറഞ്ഞു. കൂടാതെ, പമ്പ് ചെയ്തു പുറത്തേക്ക് വിടാൻ,  ആവശ്യമുള്ളപ്പോൾ അതിനുള്ള, സൗകര്യവും ഉണ്ടാകണം. മഴവെള്ളം  ശേഖരിക്കാനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടും. . കുളത്തിനും ആഴംകൂട്ടി സംഭരണം കൂട്ടാം. കുളത്തിൽ നിന്നും  തോട്ടിലേക്ക്  പണ്ടേപോലെ  വെള്ളം ഒഴുകാൻ ഉള്ള വഴി തുറക്കണം. അമ്പലം പൊക്കാതെ, നിലനിർത്തി, വെള്ളം താഴ്ന്നു പോകാനും, ഭൂമി താഴാതെ നിലനിർത്താനും വേണ്ട തെല്ലാം ചെയ്യാവുന്നതാണ്. നാടിന് ചുറ്റും പുറംബണ്ട് വരുമ്പോൾ അമ്പലത്തിനു പ്രയോജനം ആകുമെന്ന് അയ്യപ്പ പ്രസാദ് പറഞ്ഞു.

 

നാട്ടുകാരുടെ അവകാശ പ്രഖ്യാപന പത്രിക പൂർത്തിയാക്കുന്നതിന്  ശ്രീമതി ആതിരയെ എല്ലാവരും സഹായിക്കണം എന്ന് സുനിൽ കുമാർ സാർ പറഞ്ഞു.

 

9.30 മണിക്ക് യോഗം പിരിഞ്ഞു, അടുത്ത ശനിയാഴ്ച വീണ്ടും കൂടാൻ.

 

 

സസ്നേഹം,

രാം കിരൺ