നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 55, 2021. ആഗസ്റ്റ്.07 ശനി

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം 2021.08.07 ശനിയാഴ്ച

 

 കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ജോർജ്ജ് E M, ശ്രീ മിഥുൻ കൃഷ്ണൻ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഗോകുൽരാജ്, ശ്രീ ശ്രീനാഥ് ശ്രീകുമാർ, ശ്രീ K K കൃഷ്ണകുമാർ, ശ്രീ അർജുൻ സുഭാഷ്, ശ്രീ ആർ എസ് കുമാർ, Prof എൻ സുനിൽകുമാർ, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ അയ്യപ്പ പ്രസാദ്, Dr. K G പത്മകുമാർ, ശ്രീ രാധാകൃഷ്ണപിള്ള C K.

 

കുശലാന്വേഷണങ്ങൾക്ക് ശേഷം കൃത്യം 7.30 ന് മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

 

പിന്നിട് നടന്നത് അനുശോചന പ്രകടനമാണ്. നമ്മൾ നന്നാക്കിയ ഇളവുമ്പക്കചിറ തോടിൻെറ അറ്റത്ത് താമസിച്ചിരുന്ന. തങ്കപ്പൻ ക്യാൻസർമൂലം നിര്യാതനായി. മദ്യപാനത്തിന്റെയും ദാരിദ്ര്യത്തിന്റെയും വെള്ളക്കെട്ടിന്റെയും ഇരയായിരുന്നു.

സുപ്രസിദ്ധ കഥകളി നടൻ നെല്ലിയൊട് വാസുദേവൻ നമ്പൂതിരിയുടെ മരണം. പതിവായ സന്ധ്യാവന്ദനം കഴിഞ്ഞ് കഞ്ഞി കുടിച്ച് മകളും പേരക്കുട്ടികളുമായി നാമജപത്തിൽ ശാന്തമായ ഒരു വേർപാടായിരുന്നു എന്ന് Dr N N പണിക്കർ പറഞ്ഞു.

 

നമ്മുടെ സാഹിത്യകാരൻ Prof കെ പി ശശിധരന്റെ ഭാര്യ ഇന്ന് അന്തരിച്ച നാരായണി കുഞ്ഞമ്മയ്ക്കും അനുശോചനം രേഖപ്പെടുത്തി.

 

സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥന്റെ 96 ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിൻെറ അനന്തരവൻ Er. കെ കെ കൃഷ്ണകുമാർ, Dr N N പണിക്കർ, Dr KG പത്മകുമാർ എന്നിവർ സംസാരിച്ചു.

 

ഇന്നലെയായിരുന്നു ഹിരോഷിമാ ദിനം. വീണ്ടും നാഗസാക്കിയിൽ ഒമ്പതാം തീയതി ആണവബോംബ് വർഷിച്ചു. മഹാത്മാഗാന്ധി ആ സമയത്ത് ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് പൂർണമായി വിശ്വാസമായി അഹിംസ മാത്രമേ ഉള്ളൂ ഇനി ഭാവിയിൽ ലോകത്തിന് ഗതി. ഹിംസയുടെ മാർഗ്ഗത്തിൽ പോയാൽ ലോകം നശിച്ച് വെണ്ണിറാകും.

നാളെ ക്വിറ്റിന്ത്യാ ദിനം. ഇന്ന് കൈത്തറി ദിനം .

 

കഴിയുന്നിടത്തോളം ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യണം അതാണ് സ്വരാജ്. ഇന്ന് ലോകത്ത് നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നമ്മളെക്കൊണ്ട് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ശുദ്ധവായു ശ്വസിക്കണമോ. എന്തെങ്കിലും കാര്യം ചെയ്യണമോ. ഇങ്ങനെ പല കാര്യങ്ങളിലും നമുക്ക് സ്വാതന്ത്ര്യം ഇല്ലാതെ ഒരു കാലഘട്ടം വന്നിരിക്കുകയാണ്. അതിനുകാരണം ഒരു രോഗ ഭയമാണ്.

 

അതിൻെറ അടിസ്ഥാനത്തിൽ ഒരുപാട് തെറ്റായ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇനി അത് ഉണ്ടാകാതിരിക്കാൻ ശ്രീ പണിക്കർ സാർ ഒരു നിർദ്ദേശം പറഞ്ഞു. എല്ലാ ദിവസം ഒരു കൃത്യ സമയത്ത് ലോകത്തുള്ള എല്ലാവരും ഒരു ധ്യാനം / ശ്രമദാനം ചെയ്യണം. അവരവരുടെ രീതിയിൽ വീട്ടിൽ ചെയ്താൽ മതി ഒരിടത്തും കൂടെണ്ട കാര്യമില്ല.

 

ശ്രീ സുനിൽകുമാർ സാർ ഒരു അഭിപ്രായം പറയുകയുണ്ടായി. കുട്ടനാട്ടിൽ കോൺട്രാക്ടർമാർക്ക് മാത്രം പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി വികസനങ്ങളെ മാറ്റരുത്. നമുക്ക് അനുയോജ്യമായ വികസനമാണ് വേണ്ടത്. അതിനുള്ള കോൺട്രാക്ട് ആണ് കുട്ടനാട്ടിൽ കൊടുക്കാൻ.

 

സെമി എലിവേറ്റഡ് ഹൈവേ നമ്മുടെ ഭാവി വികസനത്തിന് അപകടമാണ്. അത് മാലിന്യം നിക്ഷേപം ചെയ്യാനുള്ള ഒരു സ്ഥലമായി മാറും എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി സാർ ഓർമ്മപ്പെടുത്തി.

 

ആറ് കൊച്ചു വള്ളങ്ങളുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. വള്ളങ്ങൾ കിട്ടേണ്ട ആളുകൾ ഇടയ്ക്ക് പോയി നോക്കണം. പണി ഏതുവരെ ആയി എന്ന് അന്വേഷിക്കണം. അവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്താൽ ഒരു പ്രചോദനമാകും. നമ്മുടെ ഉദ്ദേശം പ്രതിഭാവികസന കേന്ദ്രം ഉണ്ടാക്കുക എന്നുള്ളതാണ്. ഇങ്ങനെയുള്ള ചെറുപ്പക്കാർക്ക് പരിശീലനത്തിനുള്ള ഒരു കേന്ദ്രം ഉണ്ടാക്കുക എന്നതാണ്, മനു മങ്കൊമ്പിന്റെ നേതൃത്വത്തിൽ.

ശ്രിമതി ആതിര വള്ളം തുഴഞ്ഞു നോക്കിയതിന്റെ അനുഭവം പങ്കുവെച്ചു.

 

ശ്രീ കൃഷ്ണകുമാർ സാർ, മങ്കൊമ്പ്കാർക്ക് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് നമ്മുടെ മൊബൈൽ സിഗ്നൽ സ്ട്രെങ്ത് ടെസ്റ്റ് ചെയ്തതിനെക്കുറിച്ച് പറഞ്ഞു.

വള്ളങ്ങൾ ഉണ്ടാക്കുന്നവർ അതിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലാ എന്ന് ഉറപ്പാക്കണം.

 

പുതിയ ഒരു ടോയ്‌ലറ്റിന്റെ കാര്യം സംസാരിച്ചു. അത് വെള്ളപ്പൊക്കം വന്നാലും ഉപയോഗിക്കാൻ പറ്റണം. Biodigester toilet നെ കുറിച്ച് ശ്രീനാഥ് വിശദീകരിച്ചു. ഇപ്പോൾ ഉള്ളതിൽ DRDO ഒന്ന് ഡെവലപ് ചെയ്തിട്ടുണ്ട്. അതിന് 10,000 രൂപയാണ് വില വരുന്നത്. അതിനെ ലൈഫ് ടൈം മെയിൻറനൻസ് ഫ്രീയായിട്ട് ഉള്ളതാണ്. ഒരു ഫാമിലിയിൽ 5 പേർക്ക് യൂസ് ചെയ്യാൻ പറ്റുന്നതാണ്. അതിൽ വെളിയിൽ വരുന്ന വെള്ളം ചെടി നനയ്ക്കാൻ ഉപയോഗിക്കാം. കോളിഫോം ബാക്ടീരിയ കാണില്ല. അത് കുട്ടനാട്ടിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന് അറിയില്ല. വെള്ളം തിരിച്ച് അകത്തു കയറുമോ എന്നുള്ളത് അറിയില്ല. കൺസ്ട്രക്ഷൻ ആണെങ്കിൽ ഇവിടെ അഡാപ്റ്റ് ചെയ്യേണ്ടത് ഗ്രീൻ ബിൽഡിംഗ് പ്രിൻസിപ്പൽസ് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ് എന്ന്

Dr. സുനിൽകുമാർ വിശദീകരിച്ചു.

 

വലിയ രീതിയിൽ തിരുവനന്തപുരത്ത് ഒരു മങ്കൊമ്പ്കാരൻ ശ്രീ M R നാരായണൻ ലോകത്ത് ആദ്യമായി (floating structures resort ) പൂവ്വാർ റിസോർട്ട് ചെയ്തിട്ടുണ്ട്. C R Z നിയമങ്ങൾ പാലിച്ചാണ് പണികൾ ചെയ്തിട്ടുള്ളത്. എല്ലാവരെയും കെ കെ കൃഷ്ണകുമാർ തിരുവനന്തപുരത്തെക്ക് ക്ഷണിക്കുകയും ചെയ്തു.

 

ഗ്രാമ വികസന സമിതിയുടെ പരിപാടികളെക്കുറിച്ച് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു. ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കൃഷിയുടെ ഉദ്ഘാടനം നടക്കും. പ്ലാസ്റ്റിക്കുകൾ പുറത്തുനിന്ന് കൊണ്ടു വരാതിരുന്നാൽ നന്നായിരുന്നു. കുട്ടനാട്ടിൽ കൃഷി ചെയ്യുമ്പോൾ കുട്ടനാട്ടിന്റെതായ രീതിയിൽ ചെയ്താൽ നന്നായിരുന്നു എന്ന് പണിക്കർ സാർ പറഞ്ഞു.

 

കുട്ടനാട്ടിൽ ഏറ്റവും പ്രധാനപ്പെട്ടത് വെള്ളപ്പൊക്ക നിയന്ത്രണം ആണ്. അവിടെയുള്ള കലിങ്കുകൾ ഉപയോഗപ്രദമാക്കണം.

പാടശേഖരങ്ങളുടെ ചുറ്റും തോടുകൾ ചെയ്യണം. വെള്ളം ഒരു പരിധിവരെ വന്നു നിൽക്കുകയും ചെയ്യും. തോടുകളും കലുങ്കുകളും ആയിട്ട് കണക്ട് ചെയ്താൽ വെള്ളം വാർന്നു പോകാൻ ഒരു വഴിയാകും.

 

9.00 ന് യോഗം പിരിഞ്ഞു,

 

അടുത്ത ശനിയാഴ്ച 7 30ന് വീണ്ടും കാണാം.

സസ്നേഹം, രാം കിരൺ