രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ശ്രീകുമാർ ആർ എസ്, ശ്രീമതി ആതിര എം കുമാർ, ജോർജ്ജ് ഇ എം, Prof എൻ സുനിൽകുമാർ, ശ്രീ ശ്രീനാഥ് ശ്രീകുമാർ, ശ്രീ വിക്രംജി NMP, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീ മനു മങ്കൊമ്പ്, ശ്രീ ബ്രഹ്മാനന്ദൻ, Dr കെ ജി പത്മകുമാർ.
കുറിപ്പുകൾ
ഇന്നത്തെ ദിവസത്തെ പ്രത്യേകതയും അതിനെ കുറിച്ചുള്ള വിശദീകരണവും നൽകി അനുസ്മരിച്ചു ശ്രീ Dr N N പണിക്കർ സാർ. ചട്ടമ്പിസ്വാമികളുടെ 162 മത്തെ ജന്മദിനമാണ്. അയ്യങ്കാളിയുടെ 158 മത്തെ ജന്മദിനമാണ്. കേരളത്തിൻെറ നവോത്ഥാനത്തിൽ വളരെയധികം പങ്കു വഹിച്ചിട്ടുള്ള രണ്ട് വ്യക്തികളാണ്. ചട്ടമ്പിസ്വാമികൾക്ക് പഠിക്കാൻ അവകാശമില്ലായിരുന്നു. ഒരു ജോലിക്കാരിയുടെ മകൻ ആയിട്ട് ഒളിച്ചുനിന്ന് കേട്ടാണ് പഠിക്കാൻ തുടങ്ങിയത്. അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തി സ്വന്തം പ്രയത്നം കൊണ്ട് വളരെ കഴിവുള്ള ഒരു യോഗിയായി മാറി. വളരെ വിശിഷ്ടമായ കൃതികൾ രചിച്ചിട്ടുണ്ട്. വലിയ ഒരു സാമൂഹിക പരിവർത്തനത്തിന് കാരണക്കാരനായ ഒരു വ്യക്തിയും കൂടെയാണ്. അയ്യങ്കാളി എന്ന സാമൂഹിക പരിഷ്കർത്താവ് അന്നുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് എതിരായി നേതൃത്വം നൽകി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. ശ്രീമതി ആതിര എം കുമാർ നാട്ടുകൂട്ടം യോഗത്തിന്റെ പ്രാധാന്യത്തെ ഇതുമായി ബന്ധപ്പെടുത്തി പറയുകയുണ്ടായി. നാട്ടുകൂട്ടത്തിന്റെയും രണ്ടു വ്യക്തികളുടെയും ലക്ഷ്യം ഒന്നാണ്. എല്ലാവരും ഒരുമിച്ച് പോകണം എന്നുള്ള ലക്ഷ്യത്തിലുടെ വന്ന വ്യക്തികളാണ്. താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾ കാണുകയും അതിനു വേണ്ടി പോരാടിയവരുമാണ്.
മങ്കൊമ്പ് ആസൂത്രിത ഗ്രാമത്തെക്കുറിച്ച് ശ്രീ ശ്രീനാഥ് സംസാരിച്ചു. “Heritage tourism” വില്ലേജായിട്ട് ഉയർത്തിക്കൊണ്ടു വന്നാൽ നന്നായിരിന്നു. നമ്മുടെ നാട് എങ്ങനെ ആയിരുന്നു എന്ന് നമ്മുടെ നാട്ടുകാർ കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ഇത് ഒരു ആസൂത്രിത ഗ്രാമം എന്ന് പറയാൻ കാരണം. ഒരു ക്ഷേത്രത്തെ കേന്ദ്രീകരിച്ചുകൊണ്ട്, അതിനു ചുറ്റുമായിട്ടാണ് പുരോഗതി ഉണ്ടായിരിക്കുന്നത്. ധാരാളം പഴയ നാലുകെട്ടും, പഴക്കമുള്ളതും പ്രാധാന്യമുള്ള ക്ഷേത്രവും വിശാലമായ വീഥികളും ഉള്ളത് കുട്ടനാട്ടിൽ മറ്റൊരിടത്തുമില്ല. നാലുകെട്ടിന്റെ പ്രാധാന്യം ഒന്നും അറിയാതെ ധാരാളം നാലുകെട്ടുകൾ മങ്കൊമ്പിൽ പൊളിച്ചു കളഞ്ഞു. അതിനുപകരം പല പല കോൺക്രീറ്റ് കെട്ടിടങ്ങളാണ് വരുന്നത്.
പുരാവസ്തു സംരക്ഷ വ്യവസ്ഥകളെക്കുറിച്ച് ശ്രീ ഇ എം ജോർജ് സാർ പറഞ്ഞു. ഇങ്ങനെയുള്ള കെട്ടിടങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഗവൺമെന്റിൽ നിന്ന് ഫണ്ട് കൊടുക്കുന്നതായിട്ട് പത്രത്തിൽ കണ്ടു. പുരാതന നാലുകെട്ട്, എട്ടുകെട്ട് ഇങ്ങനെയുള്ള കെട്ടിടങ്ങൾ വർഷത്തിൽ പുതുക്കിപ്പണിയുന്നതിന് വ്യക്തികൾക്കു പോലും പണം കൊടുക്കുന്ന ഒരു വ്യവസ്ഥ കേരളത്തിൽ ഉണ്ട്. മങ്കൊമ്പ് ഒരു ഐലൻഡ് ആയിരുന്നു. ഇവിടെ വരാനായി വെള്ളത്തിൽ കൂടെ മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് റോഡുകളും പാലങ്ങളും മറ്റു പുരോഗമനങ്ങളും ഉണ്ടായത്. എന്ന് ശ്രീ എൻ എൻ പണിക്കർ സാർ പറഞ്ഞു.
ഈ കൊല്ലം അഞ്ചാമത്തെ വെള്ളപ്പൊക്കമാണ്. പണ്ടൊക്കെ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വർഷത്തിൽ മൂന്ന് നാല് ദിവസമായിരിക്കും വെള്ളപ്പൊക്കം. എന്നും വെള്ളപ്പൊക്കം ഇല്ലായിരുന്നു. ഇപ്പോൾ പല വീടുകളും വെള്ളത്തിലാണ്. മങ്കൊമ്പ് ചുറ്റുപാടുമുള്ള സ്ഥലങ്ങളെക്കാളും കര താഴ്ന്നുകൊണ്ടിരിക്കുകയാണ്. കുട്ടനാട് താഴ്ന്ന് കിടക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ്. എന്നാണ് ശ്രീ പത്മകുമാർ സാറിന്റെ കണ്ടെത്തൽ.
വെള്ളപ്പൊക്കത്തെ ഒഴിവാക്കാൻ ഒരു വഴി പതിവായ ഈടു കുത്തലും കര പൊക്കലും ആയിരുന്നു അതിന് ഒരു ഉദാഹരണം Dr N N പണിക്കർ സാർ പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്റെ കുടുംബവീട് താഴ്ന്നു കൊണ്ട് ഇരിക്കുന്നു. നേരെമറിച്ച് ഡോ കെ വി കൃഷ്ണദാസിന്റെ വീട് താഴ്ന്നിട്ടില്ല. അത് എന്താണ് വ്യത്യാസം? Dr കൃഷ്ണദാസിന്റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഈട് കുത്തുന്നു. ഇങ്ങനെ കര പൊക്കി കൊണ്ടിരുന്നാൽ വീട് താഴുന്നില്ല വെള്ളപ്പൊക്കവും വരുന്നില്ല എന്ന നിരീക്ഷണത്തെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതാണ്.
വീട് താഴാത്തതിൻെറ കാരണം പുരയിടം കട്ടയിട്ട് പോക്കാത്തതല്ല. വീട് ചെയ്യുന്നതിനുമുമ്പ് തറയിൽ എന്താണ് ചെയ്തത് അതിനെ ആശ്രയിച്ചിരിക്കും. എന്ന് Prof എൻ സുനിൽകുമാർ പറഞ്ഞു.
മങ്കൊമ്പ് പോലുള്ള സ്ഥലത്ത് ദീർഘവീക്ഷണത്തോടെ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി ചെയ്തിരുന്നാൽ. കുറേക്കാലത്തേക്ക് നിലനിർത്താൻ പറ്റിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിക്കും. ഇപ്പോൾ നമ്മുടെ കാഴ്ചപ്പാടിന് വ്യത്യാസം വന്നിരിക്കുന്നു. ഭൂമിക്കു മുകളിൽ ഉള്ള ആർഭാടമാണ് നമ്മളെ സംബന്ധിച്ച് വീട്. ഏറ്റവും വിസ്തൃതിയിൽ വീടുണ്ടാക്കുക എന്നതാണ് നമ്മൾ കാണുന്ന ഒരു കാര്യം. അല്ലാതെ എത്രകാലം ഉറച്ചുനിൽക്കണം എന്നുള്ളതിനെപ്പറ്റി യാതൊരു ചിന്തയും ഇല്ല അതിനുള്ള തയ്യാറെടുപ്പും എടുക്കുന്നില്ല. പണ്ടുള്ള കാഴ്ചപ്പാട് കാലങ്ങളോളം വീട് നിലനിൽക്കണം എന്നുള്ളതായിരുന്നു.
ഇതിൽ ഒരു പഠനം നടത്തേണ്ടതുണ്ട് ഏതൊക്കെ വീടുകൾ ഇപ്പോഴും നിലനിൽക്കുന്നു. ഏതൊക്കെ വീടുകൾ കേടുപാടുകൾ വന്നിട്ടുണ്ട്. ഇത് ഒരു പബ്ലിക്കേഷൻ ആക്കാൻ പറ്റിയ വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോകോൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതുപോലുള്ള പഠനങ്ങൾ പലയിടത്തും നടത്തുന്നുണ്ട് ഇവിടെ നടത്തിയിട്ടില്ല. ഒരു ചെറിയ കാലയളവിൽ ഇതിനെ മറികടക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കും. അത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യമാണ്.
നമ്മൾ പാടങ്ങൾ എപ്പോഴും പമ്പ് ചെയ്ത് വറ്റിച്ച് ഇട്ടിരുന്നാൽ ചുറ്റുമുള്ള ഭൂമി താഴ്ന്നു. അത് എങ്ങനെ സംഭവിക്കുന്നു?. പാടത്ത് വെള്ളം കെട്ടി നിൽക്കുന്ന പ്രദേശത്ത് അത്രപെട്ടെന്ന് താഴുന്നില്ല.
ജോർജ് ഇ എം കുറച്ചു നാളുകൾക്ക് മുൻപ് ഇതിൽ ഒരു ചർച്ചയുണ്ടായിരുന്നു എന്ന് പറഞ്ഞു. പുളിങ്കുന്ന് പള്ളി ചരിഞ്ഞപ്പോൾ പുഴയിലെ മണൽ ഇട്ട് ശരിയാക്കി ഇന്ന് പറഞ്ഞത് ഓർമ്മയുണ്ട്. വെള്ളത്തിലെ ( Buoyancy ) പ്ലവകത്വം വുമായി ബന്ധപ്പെട്ട എന്തോ സംഭവം ഇതിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഉണങ്ങിയ സ്ഥലങ്ങൾ താഴുന്നതും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ താഴാതെ ഇരിക്കുന്നതും. ഉദാ: 25 കിലോ ഉള്ള കരിങ്കല്ല് കയ്യിൽ പിടിച്ച് വെള്ളത്തിൽ ഇറങ്ങിയാൽ കല്ല് വെള്ളത്തിൽ ആയാൽ ഉടനെ അതിൻെറ ഭാരം കുറയുന്നു. ഇങ്ങനെയുള്ള ശാസ്ത്രീയമായ പ്രതിപ്രവർത്തനങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടാകണം.
അവിടെ പള്ളിയുടെ ചരിവ് നിവർന്നു എന്നത് വിശ്വാസയോഗ്യമല്ല. എങ്കിലും പള്ളിയുടെ ചരിവ് നിന്നു എന്നത് നമുക്ക് വിശ്വസിക്കാം. അടിവശത്ത് വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടായിരുന്നു വെള്ളം മാത്രമല്ല ചെളി, മണ്ണ് ആ വഴിക്ക് ഒലിച്ചു പോയിരിന്നു. അങ്ങനെ പോകുമ്പോൾ പള്ളിക്ക് ചെരിവ് ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകണ്ട് I C ചാക്കോ സാർ അത് തടയാൻ ഈയൊരു നിർദ്ദേശം വെച്ചതും അതു ചെയ്തപ്പോൾ ചരിവ് നിൽക്കുകയും ചെയ്തു. കുറെ ഭാഗത്തെ മണ്ണിനെ ഒരുമിച്ച് പിടിച്ചു നിർത്താൻ സാധിക്കും. എന്ന് Prof. എൻ സുനിൽകുമാർ പറഞ്ഞു.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർ വെള്ളപ്പൊക്ക ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നു. ദുരിതങ്ങൾക്ക് പരിഹാരം കാണാൻ പറ്റാത്ത ആളുകൾ അതിജീവിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ. അവരുടെ കുറഞ്ഞ സാമ്പത്തിക ശേഷിയിൽ നിന്നുകൊണ്ട് അവർക്ക് കാര്യങ്ങളെ എങ്ങനെ അതിജീവിക്കാൻ പറ്റും എന്നുള്ള ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു.
നമുക്ക് പ്രതിഭാ പോഷണ കേന്ദ്രം ഉണ്ടാക്കണം. കുറച്ചു ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവരുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിന് നമുക്ക് ഒരു സ്ഥാപനം ഉണ്ടാക്കണം. നമ്മുടെ പ്രശസ്ത മാന്ത്രികനും പ്രതിഭാശാലിയും ആയ മനു മങ്കൊമ്പ് ഇന്ന് നമ്മുടെ ഒപ്പമുണ്ട്. മനുവിനെ പോലുള്ള വ്യക്തികൾ മങ്കൊമ്പിൽ ഉള്ളപ്പോൾ ഇവിടെയുള്ള ചെറുപ്പക്കാർക്ക് ഇതിൽ നിന്നുള്ള ഒരു സമ്പർക്കത്തിന്റെ, ഒരു സത്സംഘത്തിന്റെ ഒരു ഗുണം ഉണ്ടാകും. അവർക്ക് ഒരു നേതൃത്വം കൊടുത്താൽ കുറച്ചു ചെറുപ്പക്കാരെകൂടി മുന്നോട്ടു കൊണ്ടുവരാൻ പറ്റും. എന്ന് ശ്രീ N N പണിക്കർ പറഞ്ഞു.
ആദ്യമായി മനു ഒരു ഓൺലൈൻ മീറ്റിങ്ങിൽ പ്രശസ്തനായ മാന്ത്രികനും ഇലക്ട്രോണിക്സിന്റെ മാന്ത്രികനും മനസ്സിലാക്കി നമ്മുടെയൊപ്പം കയറിയിട്ടുള്ളത്. 2018 ലെ മഹാപ്രളയ സമയത്തും കോവിഡ് കാലത്തും ഇവിടെ ഒരുപാട് കലാകാരന്മാർ ഉള്ളതായിട്ട് ശ്രീ മനു മങ്കൊമ്പ് പറഞ്ഞു. ഒരു കെട്ടിടം ഉണ്ടെങ്കിൽ ഒരുപാട് കലാകാരന്മാരെ സൗജന്യമായി പഠിപ്പിക്കാൻ ഒരു സഹായം ആകും.
കെട്ടിടം തയ്യാറാക്കി എടുക്കുന്നതിന് മുന്നോടിയായി കുട്ടികളെ പഠിപ്പിക്കണം എങ്കിൽ. YMPC ഹാൾ പൂർണ്ണമായി ഉപയോഗിക്കാം, സ്കൂളിലെ Facilities ഉപയോഗപ്പെടുത്താം എന്ന് ശ്രീ പണിക്കർ സാർ പറഞ്ഞു. ഇനി കെട്ടിടം വയ്ക്കുകയാണെങ്കിൽ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പരിശീലനശാല ഉണ്ടാക്കിയെടുക്കാം. ഇതിന് മറ്റ് വീടുകൾ വയ്ക്കുന്ന ചെലവ് ഇല്ല. എന്ന് രാം കിരൺ ഒരു നിർദ്ദേശം പറഞ്ഞു.
ഇതുപോലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കെട്ടിടം മനു മങ്കൊമ്പ് ചെയ്തിട്ടുണ്ട്. 70 കന്നാസുകൾ വെച്ചുകൊണ്ട് 2014ൽ ഉണ്ടാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലും ഒരാൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പണിക്ക് ശ്രീ Dr N N പണിക്കർ സാർ സഹായിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു. ഇതിൻെറ പണി എത്രയും പെട്ടെന്ന് തുടങ്ങാം എന്നു പറഞ്ഞു. ഇതുപോലെ പുതിയ ആശയങ്ങൾ കൊണ്ടുവന്നാൽ കുട്ടനാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാം.
വെള്ളപ്പൊക്കത്തിന് ബണ്ടുകൾ ജൈവരീതിയിൽ ഉറപ്പിക്കാം എന്നുള്ള ഒരു ആശയം എൻ സുനിൽകുമാർ സാർ പറഞ്ഞു. പണികൾ ചെയ്യുന്ന ആളുകൾ മറ്റു രീതികൾ ചെയ്യാൻ തയ്യാറാവുന്നില്ല. (Work items) പണികളുടെ വിശദവിവരങ്ങൾ എന്തൊക്കെയെന്ന് ചോദിച്ചിട്ട് ഇതുവരെയും മറുപടി കിട്ടിയിട്ടില്ല. എന്തൊക്കെയാണെന്ന് അറിയാൻ സാധിച്ചാൽ ഗുണഭോക്താക്കളെ ജൈവ ബണ്ടിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു കൊടുക്കാൻ പറ്റുകയുള്ളു.
നീർകുന്നത്ത് കയർ മാറ്റിൽ ചെയ്തിരിക്കുന്ന പരിപാടി കണ്ടിട്ട് അത് സ്വികാര്യമല്ല എന്നാണ് പറയുന്നത്. കയർ മാറ്റ് ചെയ്തിരിക്കുന്നത് നേരായ രീതിയിൽ അല്ല. നാട്ടുകാർക്ക് അത് ഉപദ്രവമായി മാറുന്നു. കയർ മാറ്റ് വേസ്റ്റ് ഇടുന്ന സ്ഥലമായി മാറിയിരിക്കുന്നു. കനകാശ്ശേരിയിൽ Prof സുനിൽകുമാർ പോയപ്പോൾ ഇതുപോലെ കണ്ടിരുന്നു. അവിടെ ഉപയോഗിച്ച കയർ മാറ്റ് കൊണ്ട് പ്രയോജനം ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നുണ്ട്. ഉപകാരത്തെക്കാൾ ഉപദ്രവം ആണ് ഉണ്ടാക്കിയത്.
നമ്മുടെ കുട്ടനാട് പാക്കേജിന്റെ അവലോകനത്തെപ്പറ്റി പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട് M S സ്വാമിനാഥൻ ഫൗണ്ടേഷന്റെ Dr ബാലരവി ഏഷ്യാനെറ്റിൽ പറഞ്ഞത് ശരിയായിട്ടുള്ള ഫണ്ട് വിനിയോഗമല്ല നടന്നത്.
കാര്യം ശരിയാണ് എന്ന് Dr കെ ജി പത്മകുമാർ പറഞ്ഞു. അതുപോലെ തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ നിർമ്മിക്കുന്നതിന് 8.4 കോടി രൂപ മുടക്കി. ഇപ്പോൾ ഷട്ടർ വഴി ഉപ്പുവെള്ളം കയറുകയാണ്. അടുത്ത് നിർമ്മിക്കുന്നതിന് പുതിയ കരാർ കൊടുത്തിരിക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥ സംവിധാനം വളരെ മോശമാണ്.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.