On Mon, Feb 24, 2020 at 5:31 AM Dr.N.N. Panicker wrote: തിരുർപുഴ പുനരുജ്ജീവനം സഹജീവന്‌ സ്വരാജ്. ഒൻപതാം വാർഷികം. ഒൻപതു ദിവസത്തെ പരിപാടി 1. ഒന്നാം ദിവസം.2020.03.14 ശനിയാഴ്ച. 3 മുതൽ 6 വരെ. അന്താരാഷ്ട്ര നദി ദിനം. കൂട്ടായിയിൽ പുഴക്കൂട്ടം കൂടിയിട്ട് ഷട്ടർ, ചീർപുകൾ, കിണറുകൾ സന്ദർശിക്കുക, നാട്ടുകാരുടെ ആവശ്യങ്ങൾ അന്വേഷിക്കുക. ഒഴുക്ക് നിലനിർത്തുക. 2. 2020.03.15 ഞായറാഴ്ച 15:00-1800. ആതവനാട് അയ്യപ്പനോവിൽ കൂടി തിരുർപുഴയുടെ ഉദ്ഭവസ്ഥനത്തുള്ള പ്രശ്നങ്ങൾ നാട്ടുകാരിൽ നിന്ന് മനസ്സിലാക്കി പരിഹാര പ്രവൃത്തികൾ തുടങ്ങുക. കുളങ്ങൾ വഴി ജലം സംഭരിക്കൂക. 3. 2020.03.16 തിങ്കളാഴ്ച 15:00-18:00 മുരുക്കൂ മാട് ദ്വീപ്. പാലത്തിനു പകരം പുഴ അടച്ചത്, വെള്ളപ്പൊക്കം, നാട്ടുകാരുടെ മറ്റു പ്രശ്നങ്ങൾ: പരിഹാര മാർഗങ്ങൾ തേടുക. 4. 2020.03.17 ചൊവ്വാഴ്ച 15:00-18:00. VRC വെട്ടം. അവിടുത്തെ പ്രവർത്തനങ്ങൾ: മലിനീകരണം തടയാനുള്ള മാർഗങ്ങൾ, കൃഷിയുടെ പുതിയ രീതികൾ, മാലിന്യസംസ്കരണം ഉറവിടത്തിൽ. വെട്ടം ചീർപ്, കനോലി കനാൽ സന്ദർശനവും. 5. 2020.03.18 ബുധനാഴ്ച 15:00-18:00 . കാനാത്ത് കടവ് പുഴക്കുട്ടം. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയൽ, ഉറവിട സംസ്കരണം , ജല സംഭരണം, മാർക്കറ്റിൽ പരിശോധന. 6. 2020.03.19 വ്യാഴാഴ്ച്ച 15:00-18:00. തലക്കടത്തൂർ; ആശാരിക്കടവ്, കുണ്ട നാട്ടു കടവ് പുഴക്കൂട്ടങ്ങൾ വരെ സന്ദർശനം. പ്രവർത്തന അവലോകനം. നീന്തൽ, ചൂണ്ട ഇടൽ, ആശാരിക്കടവ് പരപ്പു തടാകം , കുണ്ടനാട്ടു കടവിലെ മുളംകാടുകൾ . സ്മരണ അഞ്ജലി: ഷം ലിക്, രാഗേഷ്. 7. 2020.03.20. വെള്ളിയാഴ്ച 15:00-18:00 . തിരൂർ ബോട് ജെട്ടി . മാലിന്യം ഒഴുക്ക് തടയൽ, ഗ്രീൻ ട്രൈബ്യൂണൽ വിധി നടപ്പാക്കാൻ വഴി, കണ്ടൽ മരം നടീൽ. 8. 2020.03.21 ശനിയാഴ്ച 15:00-18:00 എഴുർ പ്രകൃതി ചികിത്സാ കേന്ദ്രം. പ്രകൃതി ജീവനം, സൂര്യയോഗ, പ്രകൃതി കൃഷി, സൗരോർജം, ബയോഗ്യാസ്, ജലയാത്ര 9. 2020.03.22 ഞായറാഴ്ച 15:00-1800 ലോക ജല ദിനം. നൂർ ലേക് . സമാപനം. സെമിനാർ. നാട്ടുകാരുടെ നേട്ടങ്ങൾ, കോട്ടങ്ങൾ, കൈയേറ്റങ്ങൾ. ഇനി എന്ത് ചെയ്യണം? പുസ്തക പ്രകാശനം. ഒൻപതു ദിവസങ്ങളിലും പങ്കെടുത്തു നമ്മുടെ സമഗ്ര പരിപാടി വിജയിപ്പിക്കാൻ അപേക്ഷ. മാർച്ച് 22ന് ഇറക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്താൻ നമ്മുടെ പ്രവർത്തനം ആസ്പദമാക്കിയുള്ള ലേഖനം മാർച്ച് 10 ന് മുൻപ് അയച്ചു തന്നാൽ കൊള്ളാം. നാട്ടുകാരുടെ ആവശ്യങ്ങൾക്ക് നാട്ടുകാർ എല്ലാവരും ചേർന്ന് പ്രവർത്തിക്കുന്ന രീതി തുടരാം. നിർദേശങ്ങൾ എന്നും സന്തോഷം തരും. സസ്നേഹം, പണിക്കർ സരള, നർഗീസ്, സീനത്ത്, ജയശ്രീ, രാധാമണി, അസീം ബാനു, സുമയ്യ, സിന്ധു, നാജിറ… നൂർ, കാസിം, രാധാകൃഷ്ണൻ, കുഞ്ഞിരാമൻ, പ്രകാശ്, സുഭാഷ്, ഉമ്മർ, യാഹൂ, ഭാസി, ഗോപാലൻ, ബേബി തോമസ്, ഗോവിന്ദൻ, സിഎംടി സീതി, നമ്പൂതിരി, വാജീഷ്, സുന്ദർരാജ്, സുരേഷ്, അലവിക്കുട്ടി…… നിർദേശങ്ങൾ, ലേഖനങ്ങൾ അയക്കാനുളള വാട്ട്സ്ആപ്, ഇമെയിൽ, മേൽവിലാസം താഴെ: Dr N N Panicker 9447389369 tatsatpanicker@gmail.com Tatsat, Rosscote Lane, Thiruvananthapuram 695010

ഉടൻ നാട്ടുകാർ ഇടപെടണം. ഇത്രയും കാലം കൂട്ടായി ഷട്ടർ കൊണ്ടു പ്രയോജനം ഉണ്ടായിരുന്നില്ല എന്നുള്ള റിപ്പോർട്ടും ഇനിയും 4 കോടി രൂപ മുടക്കി പൂർണമായും അടിച്ചിടാൻ പണിയും ആണല്ലോ കാണുന്നത്. പൂർണമായി നശിപ്പിക്കാൻ മാത്രം. മനോരമ 2019.03.0

World Water Day 2019.03.22:15.30-17.30 Noor Lake, Tirur

തിരൂർ പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾ കഴിഞ്ഞ മൂന്നാഴ്ച യായി അന്വേഷിച്ചു ചർച്ച ചെയ്തല്ലോ. ഇനി വേണ്ടത് ഇങ്ങനെ ആയാലോ?

1.കൂട്ടായി ഷട്ടർ. ഉപദ്രവം അനുഭവിക്കുന്ന നാട്ടുകാർ അതു പൊളിച്ചു മാറ്റാൻ വേണ്ടിയുള്ള ശ്രമം തുടങ്ങുന്നു. അതോടൊപ്പം തോടുകളിൽ ഓരുകയറാതിരിക്കാൻ വേണ്ടിടത്ത് ചീർപ്പുകൾ (VCB) ഒരുക്കാൻ ഏർപ്പാടാക്കണം.
2. തിരൂർ പുഴയുടെ ഇടതുകൈവഴി മുരുക്കുമാടു ദ്വീപിൽ ബണ്ടിട്ട്അടച്ചിട്ടതിനു പകരം പാലം വീണ്ടും ഉണ്ടാക്കാൻ ആവശ്യം ഉന്നയിക്കുന്നു.
3. പുഴയുടെ വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലത്ത് നിർമ്മാണം തുടരുന്ന ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിച്ച് പുനരുപയോഗം എങ്കിലും ഉറപ്പ് വരുത്തുന്നു.
4. തിരൂർ മാർക്കറ്റിലെ മാലിന്യങ്ങൾ ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കാൻ വേണ്ട ഏർപാട് ത്വരിതപ്പെടുത്തുന്നു
5.മാലിന്യം ഒഴുക്ക് ഒഴിവാക്കാൻ കാനാത്തുകടവു പുഴക്കൂട്ടത്തിൻറെ ശ്രമങ്ങൾക്ക് ഫലം ഉറപ്പാക്കുന്നു.
6. കുണ്ടനാട്ടുകടവു പുഴക്കൂട്ടത്തിലുണ്ടാക്കിയ തുടക്കങ്ങൾ മറ്റു 40 പുഴക്കൂട്ടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
7. മാലിന്യങ്ങൾ നിറഞ്ഞ തോടുകൾ വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി _പഞ്ചായത്ത് അധികൃതരുമായി ചേർന്ന് പരിപാടികൾ ആവിഷ്കരിക്കുന്നു 8. നമ്മുടെ അലവിക്കുട്ടിയുടെ ശ്രമഫലമായി കിട്ടിയ ഹരിത ട്രിബ്യൂണൽ വിധി നടപ്പാക്കി പുഴയിലേക്കുള്ള എല്ലാ മാലിന്യസ്രോതസ്സുകളും ഒഴിവാക്കാൻ സഹായിക്കുന്നു.
9. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ഉള്ള പുതിയ മാർഗങ്ങൾ അധികൃതരുമായി ചേർന്ന് ആവിഷ്കരിക്കുന്നു 10. നീന്തൽ പരിശീലനം, മഴവെള്ള സംഭരണം, പ്രകൃതിക്കനുസൃതമായ ജീവിതശൈലി, മുതലായ പ്രവർത്തനങ്ങൾ തുടരുന്നു.
11. എല്ലാവരേയും ഉൾക്കൊണ്ടുള്ള “സഹജീവൻ സ്വരാജ്”പ്രവർത്തന ശൈലി വ്യാപിപ്പിക്കുന്നു.
12. പുഴയുടെ ഉദ്ഭവസ്ഥാനമായ ആതവനാട്ടിൽ അയ്യപ്പനോവു പുഴക്കൂട്ടത്തിൽ കുളങ്ങൾ, മരങ്ങൾ മുതലായവ വഴി ജലസംഭരണം കൂട്ടുക, പ്രദൂഷണം ഒഴിവാക്കുക എന്നീ കാര്യങ്ങൾക്ക് സഹായം എത്തിക്കുന്നു
13. കണ്ടൽ കാടുകൾ വയ്ക്കുക വേണ്ടിടത്ത്, നിലനിർത്തുക മുതലായ കാര്യങ്ങളിൽ പങ്കാളിത്തം കൂട്ടാൻ ശ്രമിക്കുന്നു.
14. സ്കൂൾ – കോളേജ് വിദ്യാർഥികളെ എല്ലാ കാര്യങ്ങളിലും കൂടുതൽ പങ്കാളികളാക്കുന്നു.
15.ഭാരതപ്പുഴയുടെ വെള്ളപ്പൊക്കം
(2019.08.15-18) തിരൂർ പുഴയിൽ വന്ന രീതി കണ്ടതും, ചമ്രവട്ടം റെഗുലേറ്റർ പ്രവർത്തനക്ഷമമാകുന്നതോടെ കാണാൻ പോകുന്നതുമായുള്ള ബന്ധം കണക്കിലെടുത്ത് “ഭാരതപ്പുഴ സഹജീവൻ” WhatsApp, മല്ലൂർകടവു പുഴക്കൂട്ടം മുതലായവയുമായ സഹകരണം ആരംഭിക്കാം..

ഇതിനെല്ലാം സന്നദ്ധരായി ഞങ്ങൾ ഉണ്ട്.
കൂടുതൽ നാട്ടുകാർ മുന്നോട്ട് വന്നാൽ ഇവിടെ നമുക്ക് നല്ല ഒരു മാതൃക സൃഷ്ടിക്കാൻ സാധിക്കും.

മാർച്ച് 22 ലോകജലദിനം ആണല്ലോ? നമ്മൾ ഒൻപതു ദിവസം(3.14_22) പരിപാടി നടത്താറുണ്ട്. ഇക്കൊല്ലം എങ്ങനെ വേണം?

സസ്നേഹം,
തിരൂർ പുഴ സഹജീവനം പ്രവർത്തകർ.

ഖദീജ നർഗീസ്,
നസീമബാനു,
സീനത്ത് ചെമ്പ,
സരള പണിക്കർ,
ജയശ്രീ കൂട്ടായി,
രാധാമണി മങ്ങാട്
സിന്ധു ആശാ,
രമ തവനൂർ,
ശ്രുതി തുഞ്ചൻ,
അജിത് നായർ,
നൂർ മുഹമ്മദ്,
ഭാസി K,
ഗോപാലൻ VP,
വേലായുധൻ EK,
കാസിം തലകടതുർ
ഷംലി കുണ്ടനാട്,
യാഹു കാനാത്ത്,
മണി കൂഞ്ഞിലി,
ഗോവിന്ദൻ വെട്ടം
മുഹമ്മദ് VRC,
സീതി CMT,
സുഭാഷ് കൂട്ടായി
വിജീഷ് കൂട്ടായി
മണികണ്ഠൻ കൂട്ടാ
കുഞ്ഞിരാമൻ,
അലവിക്കുട്ടി ,
ലത്തീഫ് പകര,
ഉമ്മർ ReEco,
രാധാകൃഷ്ണൻ Dr
പണിക്കർ NN Dr
……. …… …… …

Flooding due to Kuttayi Shutter

Kuttayi Regulator  – A Disaster.

  Several houses are being flooded today in the area north of Kuttayi shutter. The shutters remain closed despite complaints from the affected people. This is when people have have been demanding that the shutters remain open all the time, as they create only hardship for people. During the dry season Tirurpuzha becomes polluted and the wells in the area become useless or dry, when the shutters remain closed. Now in the rainy season flooding is caused.

The steady lowering of the water level in the river caused by unscientific shutter operations, has tempted people to encroach and build or farm in the dried-up low-lying areas. This has exacerbated the flooding problem in the rainy season. In the dry season also, even a high tide will cause flooding in the encroached lowlands. The affected few, the newly created stake holders, would want shutters closed then!  But when they are closed ,  the river and wells will die as we have seen in the last seven years. Therefore, the problem created by the Kuttayi regulater is becoming a disaster, from which it seems impossible to save the river, the wells and the environment. Bold and immediate action with a clear understanding of the dynamics can, however, reverse the decline. That action is to stop the unscientific shutter operations and keep the waterway permanently open all the time.

Dr. N. N. Panicker

Meetings on 2016 March 27

2016-10-14 5:23 GMT+05:30 Dr.N.N. Panicker <tatsatpanicker@gmail.com>: തീരൂർപുഴ സഹജീവനം കൂട്ടുകാരേ,

സ്‌നേഹാദരങ്ങൾ.

നമുക്ക് ഒന്നുകൂടി ഒത്തുകൂടാൻ സമയമായി. മഴ കുറവായതിനാൽ പുഴയിൽ വെള്ളം തീരെക്കുറവാണ്. കൂട്ടായി റെഗുലേറ്റർ തുറന്നു കിടക്കുന്നതിനാലാണ് പുഴ വൃത്തിയായി കാണുന്നത്. പുഴക്കൂട്ടങ്ങളിലെ പ്രവർത്തനങ്ങൾ കാരണം മാലിന്യങ്ങൾ ഇടുന്നത് കുറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരുടെ താല്പര്യം കൂടിയിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളെപ്പറ്റിയും കണ്ടുപിടുത്തങ്ങളെക്കുറിച്ചും തമ്മിൽ കാണുമ്പോൾ സംസാരിക്കാം. ഒക്ടോബർ 27 വ്യാഴാഴ്ച്ച നമുക്ക് ഒത്തുകൂടാം. രാവിലെ 10 മണി മുതൽ പുഴക്കൂട്ടങ്ങൾ സന്ദർശിക്കുകയും പ്രശ്നങ്ങളെയും പരിഹാരമാർഗങ്ങളെയും കുറിച്ച് ചർച്ചചെയ്യുകയും ചെയ്യാം. ഉച്ചക്ക് 3 മണി മുതൽ കാനാത്തു കടവിൽ വച്ചും കൂടാം.

മാർക്കറ്റിലും മറ്റുമുള്ള വെള്ളത്തിന്റെ പുനരുപയോഗം ആയിരിക്കും തിരൂരെ പ്രശ്‌നത്തിന് ഒരു പരിഹാരം.ഇത് ലോകത്തിനു തന്നെ ഒരു മാതൃക ആയിരിക്കും.

സസ്‌നേഹം,
എൻ. എൻ. പണിക്കർ ​ 9447389369 ​

A Model Village in the Modern Era

In the evolutionary progress of humanity, we have arrived at an era of empowerment for all. The accumulated wisdom of humanity should enable good use of all development and tools of technology for all. It should lead to Sahajivan Swaraj where the ideal self-reliant self rule is ensured for all.

Characteristics

1. Sahajivan Swaraj

2. solar energy in all houses and institutions, skill development

3. natural health care, skill development

3. natural farming, skill development

4. no waste accumulation, used at source, skill development.

5. water collection and conservation

6. no waterlogging, free flow,

7. no water pollution, no air pollution

8. plenty of open spaces

9. Plenty of public places for rest and recreation

10. food production at all available places

11. Sharing by all

12. co-operative enterprises

13. Daily meetings

14. common reading rooms and other facilities

15.Skill training and development centres.

16. Counselling and coaching

17. Self-help groups , ayalkuttams

18. Shramdan to work together for clean and construct

19. Banking to include all

20. No liquor or drugs

Dr. NN Panicker
tatsatpanicker@gmail.com
2016.03.30

2015 December 3 Tirur Municipality

Newly elected members of Municipality and Panchayats to be briefed on Tirurpuzha Sahajivanam on activities from 2011. Discuss plans and ideas for future.

All are welcome to participate. Tirur Municipality 2-4pm Thursday 2015 December 3. Tirur Municipal office.

K. Bhasi 9846051014, T M Kasim 9946049050 or Dr. N N Panicker 9447389369. tatsatpanicker@gmail.com. www.sahajivanswaraj.com

2015.03.14-22 Sea to Source

തിരൂർപുഴ സഹജീവനം

 

അഴിമുഖം മുതൽ ആതവനാടു വരെ

 

മരിച്ചുകൊണ്ടിരിക്കുന്ന തിരൂർപുഴയെ നാട്ടിന്റെ ജീവനാഡിയായി തിരിച്ചുകൊണ്ടുവരാൻ ഒരു പന്ത്രണ്ടിന പരിപാടിയുമായി നാട്ടാരെല്ലാം ചേർന്നുള്ള ഒരു കൂട്ടായ്മ നാലു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പുഴയുടെ സദുപയോഗങ്ങൾ കൂട്ടി ദുരുപയോഗവും നാശവും ഒഴിവാക്കുകയാണ് അടിസ്ഥാന പ്രവർത്തനങ്ങളുടെ തത്ത്വം. പുഴയുടെ ജീവൻ ആയ ഒഴുക്കു നിലനിർത്തുക, ജലയാത്ര, പുഴശുചീകരണം, അഴുക്കുചാലുകൾ അടക്കുക , ഉറവിടങ്ങളിൽ മാലിന്യങ്ങൾ വിഭവങ്ങളാക്കുക, പ്രകൃതികൃഷി, പ്രകൃതിജീവനം, ജൈവവാതകം, പ്രകാശോർജം, മുതലായവ പ്രചരിപ്പിക്കുക, മലിനജലം ശുദ്ധിചെയ്തു പുനരുപയോഗിക്കുക, നീന്തലും ജീവരക്ഷയും പരിശീലിപ്പിക്കുക, കണ്ടൽകാടുകൾ നടുക, പുഴയിലെ മണ്ണും വെള്ളവും പരിശോധിക്കുക മുതലായ പ്രവർത്തനങ്ങൾ തുടരുന്നു. ആതവനാടു മുതൽ അഴിമുഖം വരെയുള്ള നാൽപ്പത്തെട്ടു കിലോമീറ്ററിൽ നാല്പതു പുഴക്കൂട്ടങ്ങൾ, കടവുകൾ കേന്ദ്രമായി തുടങ്ങിയിട്ടുണ്ട്.

 

അന്താരാഷ്ട്ര നദീദിനമായ 2015മാർച്ച് 14 മുതൽ ലോക ജലദിനമായ മാർച്ച് 22 വരെ നവദിനപഠനയാത്ര, ചർച്ചാ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഇക്കൊല്ലത്തെ പ്രത്യേകത അഴിമുഖത്തുനിന്ന് ആരംഭിച്ച് ആതവനാടുവരെ എത്തുന്നു എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ കാണാം.

 

www.sahajivanswaraj.com

 

ഓരോ ദിവസവും ഇടക്കുള്ള പുഴക്കൂട്ടങ്ങൾ സന്ദർശിച്ചും സംവദിച്ചും ഉള്ള യാത്ര ഉച്ച തിരിഞ്ഞ്  2 മുതൽ 5 വരെയും അതാതു ദിവസം എത്തിച്ചേരുന്ന പുഴക്കൂട്ടത്തിൽ വച്ച് 5 മുതൽ 6 വരെ പൊതുയോഗത്തിൽ ഓരോരോ വിഷയം ചർച്ചചെയ്യുകയുമാണ് പരിപാടി.

 

ഒന്നാം ദിവസം : 2015മാർച്ച് 14 ശനി (അന്താരാഷ്‌ട്ര നദീദിനം) : യാത്ര അഴിമുഖത്തു നിന്ന്  കൂട്ടായി ഷട്ടർ വരെ. പൊതുയോഗം; മംഗലം പുഴക്കൂട്ടം. വിഷയം : പുഴയുടെ മരണം, നാട്ടുകാരുടെ പ്രയാസങ്ങൾ.

 

രണ്ടാം ദിവസം : മാർച്ച് 15 ഞായർ : യാത്ര കൂട്ടായി മുതൽ കൂഞ്ഞിലികടവ്  പുഴക്കൂട്ടം വരെ. വിഷയം : കൃഷി, മീൻപിടിത്തം, കണ്ടൽകാടുകൾ

 

മൂന്നാം ദിവസം : മാർച്ച് 16  തിങ്കൾ : യാത്ര കൂഞ്ഞിലിക്കടവ്  മുതൽ നൂർലേക് വരെ. വിഷയം : നീന്തൽ, ജീവരക്ഷ, ജൈവവൈവിധ്യം.

 

നാലാം ദിവസം : മാർച്ച് 17  ചൊവ്വ : യാത്ര നൂർലേക്  മുതൽ തിരൂർബോട്ട്ജെട്ടി വരെ. വിഷയം : ജലപാത, മാലിന്യം ഒഴിവാക്കൽ.

 

അഞ്ചാം ദിവസം : മാർച്ച് 18  ബുധൻ : യാത്ര തിരൂർബോട്ടുജെട്ടി മുതൽ കാനാത്തുകടവുപുഴക്കൂട്ടം വരെ. വിഷയം : മാലിന്യം ഒഴിവാക്കൽ  ഉറവിടങ്ങളിൽ, അഴുക്കുചാലുകൾ അടയ്ക്കൽ , ഹരിത ട്രിബൂൂണൽ വിധി നടപ്പാക്കൽ

 

ആറാം ദിവസം : മാർച്ച് 19  വ്യാഴം : യാത്ര കാനാത്തുകടവു മുതൽ കുണ്ടനാട്ടുകടവ് പുഴക്കൂട്ടം വരെ. വിഷയം : മാതൃകാപുഴക്കൂട്ടങ്ങൾ, പ്രവർത്തനങ്ങളും സാധ്യതകളും.

 

ഏഴാം ദിവസം : മാർച്ച് 20  വെള്ളി : യാത്ര കുണ്ടനാട്ടുകടവു മുതൽ തലക്കടത്തൂർ പുഴക്കൂട്ടം വരെ. വിഷയം : പുഴശുചീകരണം, തീരസംരക്ഷണം, മണ്ണിലും വെള്ളത്തിലുമുള്ള പ്രതിഭാസങ്ങൾ.

 

എട്ടാം ദിവസം : മാർച്ച്  21  ശനി : യാത്ര തലക്കടത്തൂർ മുതൽ എഴൂർ പ്രകൃതിഗ്രാമം വരെ. വിഷയം : പ്രകൃതിജീവനം, പ്രകൃതികൃഷി, ജൈവവാതകം.

 

ഒൻപതാം  ദിവസം : മാർച്ച് 22 ഞായർ (ലോകജലദിനം) : യാത്ര എഴൂർ മുതൽ ആതവനാട് അയ്യപ്പനോവ് പുഴക്കൂട്ടം വരെ. വിഷയം : ജലസംഭരണം, വനസംരക്ഷണം.

 

www.sahajivanswaraj.com

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:

 

ഡോ. എൻ.എൻ. പണിക്കർ തിരുവനന്തപുരം                                    9447389369

സരളാ പണിക്കർ തിരുവനന്തപുരം                                     tatsatpanicker@gmail.com

കാസിം തലക്കടത്തുർ                                                             9846049050

നൂർ മുഹമ്മദ്‌  നൂർലേക്ക്                                                         9605970011

ഭാസി  തൃക്കണ്ടിയൂർ                                                              9846051014

വി.പി. ഗോപാലൻ തൃക്കണ്ടിയൂർ                                                 9447191779

ആനന്ദൻ & രാധാമണി മങ്ങാട്                                                 9495741262

ജയശ്രീ കൂട്ടായി                                                                  9544739036

ഡോ. പി.എ. രാധാകൃഷ്ണൻ ഏഴൂർ                                              04942422554

യാഹൂ കാനാത്തുകടവ്                                                           9745237300

രാഗേഷ്  കുണ്ടനാട്ടുകടവ്                                                        9645466118

VRC മുഹമ്മദ്‌  കനോലീകനാൽ                                                9447626356

ലത്തീഫ്  പകര                                                                 9895492764

ബേബി തോമസ്‌  പനമ്പാലം –                                                  9446767181

ഖദ്ദീജാ നർഗീസ്  പനമ്പാലം                                                    9745620333

സുഭാഷ്  കൂട്ടായി                                                                9846210767

സുരേഷ് ബാബു ചേന്നര                                                         9746096233

സിന്ധു ആശാരിക്കടവ്                                                           9048439033

പ്രകാശൻ ഏഴൂർ                                                                9846458201

ശശിധരൻ ബോട്ട് ജെട്ടി                                                         9895120931

 

Sahajivan Swaraj = Co-Living Self-Management

Kuttayi Shutter Effect

Kuttayi Shutter Effect